International (Page 227)

കോവിഡ് മഹാമാരി 2022 അവസാനത്തോടെ ശമിക്കുമെന്ന് ബിൽ ഗേറ്റ്സ്. “ഈ രോഗം തുടച്ചുനീക്കപ്പെടില്ല, പക്ഷേ 2022 അവസാനത്തോടെ ഇത് വളരെ ചെറിയ സംഖ്യകളിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് കഴിയും,” ആറ് സ്വീകർത്താക്കൾക്ക് അപൂർവമായി രക്തം കട്ടപിടിക്കുന്ന തകരാറുണ്ടായതിനെത്തുടർന്ന്, ഈ മാസം ആദ്യം യുഎസിൽ വിതരണം താൽക്കാലികമായി നിർത്തിവച്ചതിന് ശേഷം ജോൺസൺ ആന്റ് ജോൺസൺ വാക്സിൻ എത്രത്തോളം ഉപയോഗിക്കും എന്നതിനെക്കുറിച്ച് “ഇപ്പോഴും ചില ചോദ്യങ്ങൾ” ഉണ്ടെന്നും ഗേറ്റ്സ് പറഞ്ഞു. കൂടുതൽ വാക്സിനുകൾ ലഭ്യമാകുമ്പോൾ ലോകം ‘സാധാരണ നിലയിലേക്ക്’ എത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്കൈ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ബിൽ ഗേറ്റ്സ്.

“ഈ വേനൽക്കാലത്ത്, യുഎസും യുകെയും ഉയർന്ന പ്രതിരോധ കുത്തിവയ്പ്പ് എന്ന നിലയിലെത്തും. അത് കൂടുതൽ വാക്സിനുകൾ സ്വതന്ത്രമാക്കും, അതിനാൽ 2021 ന്റെ അവസാനത്തിലും 2022 ലും ഞങ്ങൾ അവയെ ലോകമെമ്പാടും എത്തിക്കും,” ഗേറ്റ്സ് പറഞ്ഞു.ജനുവരി മുതൽ യുഎസിൽ 94.7 ദശലക്ഷത്തിലധികം ആളുകൾക്ക് പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്, 140 ദശലക്ഷം ആളുകൾക്ക് കുറഞ്ഞത് ഒരു ഡോസ് എങ്കിലും ഉണ്ടെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ പറയുന്നു.

യു‌കെയിൽ‌ 33 ദശലക്ഷം പേർ‌ക്ക് ഒരു ഡോസ് കൊറോണ വൈറസ് വാക്സിൻ‌ എങ്കിലും ലഭിച്ചതായി ബി‌ബി‌സി റിപ്പോർട്ട് ചെയ്യുന്നു. യുഎസും യുകെയും ഉൾപ്പെടെയുള്ള സമ്പന്ന രാജ്യങ്ങളിൽ വാക്സിൻ ഉപയോഗം ഉയർന്നു തന്നെയാണെന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു. കോവിഡ് വാക്സിൻ ലഭിക്കുന്നതിന് സമ്പന്ന രാജ്യങ്ങൾക്ക് മുൻഗണന നൽകിയതിൽ താൻ അത്ഭുതപ്പെടുന്നില്ലെന്നും ഗേറ്റ്സ് കൂട്ടിച്ചേർത്തു.“സാധാരണഗതിയിൽ ആഗോള നിലയിൽ, ഒരു വാക്സിൻ സമ്പന്ന ലോകത്തേക്ക് വരുമ്പോഴും ദരിദ്ര രാജ്യങ്ങളിലേക്ക് എത്തുമ്പോഴും അവ തമ്മിലെ വ്യത്യാസം ഒരു ദശാബ്ദത്തോടടുക്കും,” ഗേറ്റ്സ് സ്കൈ ന്യൂസിനോട് പറഞ്ഞു.

എന്നാൽ മറ്റ് രാജ്യങ്ങളിലേക്ക് വാക്സിൻ അനുവദിക്കുന്നത് വേഗത്തിൽ നടക്കുമെന്ന് ഗേറ്റ്സ് പറഞ്ഞു.”ഇപ്പോൾ ഞങ്ങൾ യു‌കെയിലും യു‌എസിലും 30 വയസു വരെയുള്ളവർക്ക് വാക്സിനേഷൻ നൽകുമ്പോൾ ബ്രസീലിലെയും ദക്ഷിണാഫ്രിക്കയിലെയും 60 വയസുള്ള എല്ലാവർക്കും വാക്സിനേഷൻ ഇല്ല എന്നത് ശരിയല്ല. മൂന്നോ നാലോ മാസത്തിനുള്ളിൽ, കടുത്ത പകർച്ചവ്യാധി ഉള്ള എല്ലാ രാജ്യങ്ങളിലേക്കും വാക്സിൻ വിഹിതം ലഭ്യമാകും, ” ഗേറ്റ്സ് പറഞ്ഞു.

ന്യൂഡൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള കസ്റ്റംസ് സഹകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. കസ്റ്റംസ് കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണം കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനും പരസ്പരം വിവരങ്ങൾ കൈമാറുന്നതടക്കമുള്ള വിഷയങ്ങളിലാണ് ധാരണയായത്. രഹസ്യ വിവരങ്ങളടക്കം പരസ്പരം കൈമാറുന്നതിൽ നിയമപരമായ ബലം കൂടി നൽകുന്നതാണ് കരാർ.

വ്യാപാര രംഗത്ത് സഹകരണം മെച്ചപ്പെടുത്താനും കൂടുതൽ കാര്യക്ഷമതയോടെ ചരക്കുകൾ പരസ്പരം കൈമാറുന്നതിനും ഇതുവഴി സാധിക്കും. ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ കരാറിൽ ഒപ്പുവെച്ചാൽ, തൊട്ടടുത്ത മാസം മുതൽ ഈ കരാർ പ്രാബല്യത്തിലെത്തും.

കസ്റ്റംസ് നിയമങ്ങളുടെ കൃത്യമായ രീതിയിലുള്ള നടപ്പാക്കൽ, നിയമപരമായ വ്യാപാരം സാധ്യമാക്കൽ, അന്വേഷണം നടത്താനും കുറ്റകൃത്യങ്ങൾ തടയാനുമുള്ള അധികാരം എന്നിവ ഇതിലൂടെ ഉറപ്പാകുന്നുണ്ട്.ഇരു രാജ്യങ്ങളിലെയും കസ്റ്റംസ് അധികൃതർ ഒന്നായിരുന്ന് ഈ കരാറിലെ വ്യവസ്ഥകളുടെ ഡ്രാഫ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയുടെ കസ്റ്റംസ് താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് കരാറിലെ വ്യവസ്ഥകൾ രൂപപ്പെടുത്തുന്നത്.

സീയോള്‍: രൂക്ഷമായ കൊവിഡ് ബാധയെ തുടർന്ന് ദുരിതമനുഭവിക്കുന്ന ഇന്ത്യയെ സഹായിക്കുമെന്ന് അറിയിച്ച് ദക്ഷിണ കൊറിയ. ഓക്സിജൻ കോൺസെൻട്രേറ്റ്സ്, കൊവിഡ് 19 ഡയ​ഗ്നോസ്റ്റിക് കിറ്റുകൾ, മറ്റ് മെഡിക്കൽ സഹായങ്ങൾ എന്നിവ നൽകും. അതുപോലെ തന്നെ ഇന്ത്യയിൽ നിന്ന് ദക്ഷിണ കൊറിയൻ പൗരൻമാരെ തിരികെ കൊണ്ടുവരാൻ വിമാന സർവ്വീസുകൾ ഏർപ്പെടുത്തുമെന്നും ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥനായ യൂൻ തഹോ പറഞ്ഞു. ഇവരെ മൂന്നു തവണ കൊവിഡ് പരിശോധനക്ക് വിധേയരാക്കുകയും സമ്പർക്കവിലക്ക് ഏർപ്പെടുത്തുകയം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ദക്ഷിണ കൊറിയ ഇന്ത്യക്ക് നൽകാനുദ്ദേശിക്കുന്ന സഹായങ്ങളുടെ അളവ് എത്രയാണെന്ന വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു. തുടര്‍ച്ചായായ 7 ദിവസവും പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3645 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന മരണസംഖ്യ ഇന്നലെയാണ് ആദ്യമായി മൂവായിരം കടന്നിരുന്നത്. രോഗവ്യാപനം തീവ്രമാകുന്നതിനിടെ ഓക്സിജന്‍, വാക്സീന്‍ പ്രതിസന്ധികളും മാറ്റമില്ലാതെ തുടരുകയാണ്.

വാഷിംഗ്ടണ്‍: കോവിഡിനെ അതിജീവിക്കാന്‍ ഫൈസര്‍ വികസിപ്പിച്ചെടുക്കുന്ന ഗുളിക ഈ വര്‍ഷം അവസാനം തയ്യാറാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ആക്രമിക്കുന്ന സാര്‍സ്‌കോവ്2 വൈറസിന്റെ പ്രവര്‍ത്തനത്തെ നേരിടാന്‍ കഴിവുള്ള പിഎഫ്07321332 എന്ന ആന്റിവൈറല്‍ മരുന്ന് ഫൈസര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതായാണ് ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഗബാധയുടെ ആദ്യ ലക്ഷണത്തില്‍ നിര്‍ദ്ദേശിക്കാവുന്ന ഒരു ഓറല്‍ തെറാപ്പിയായാണ് പിഎഫ്07321332 രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ് ബാധിച്ച ആളുകളില്‍ ഗുളിക എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നിര്‍ണ്ണയിക്കാന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

ലണ്ടന്‍: കോവിഡ് ക്രമാതീതമായി ഉയരുന്ന ഈ അവസരത്തിൽ ഇന്ത്യയെ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ച് ചാള്‍സ് രാജകുമാരൻ. പ്രതിസന്ധി സമയത്ത് ഇന്ത്യ ലോകരാജ്യങ്ങളെ സഹായിച്ചവരാണെന്നും അതുപോലെ ഇപ്പോൾ തിരിച്ചു സഹായിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. ക്ലാരെന്‍സ് ഹൗസ് പുറത്തിറക്കിയ പ്രിന്‍സ് ചാള്‍സിന്റെ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒപ്പം ഇന്ത്യയുമായുള്ള ബന്ധവും സൗഹൃദവും അദ്ദേഹം തുറന്നുപറയുന്നു.

‘മറ്റുളള പലരേയും പോലെ എനിക്കും ഇന്ത്യയോട് വളരെയധികം സ്‌നേഹമുണ്ട്. രാജ്യത്തേക്ക് നടത്തിയ പല വിനോദയാത്രകളും വളരെയധികം ആസ്വദിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യ മറ്റുളളവരെ സഹായിച്ചതുപോലെ ഇപ്പോള്‍ മറ്റുളളവര്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്. നമ്മള്‍ ഒന്നിച്ച് ഈ യുദ്ധത്തില്‍ വിജയിക്കും.’ പ്രസ്താവനയില്‍ ചാൾസ് പറയുന്നു.

ചാള്‍സാണ് ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റിന്റെ സ്ഥാപകന്‍. ട്രസ്റ്റിനെ പിന്തുണച്ച് ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഡോക്ടേഴ്‌സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. മഹാമാരിയുടെ വളരെ ഭീകരമായ പ്രഭാവം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി കഴിഞ്ഞ 12 മാസത്തിനിടയിലെ ഏറ്റവും മോശപ്പെട്ട ഒന്നാണെന്നും ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഹിതന്‍ മെഹ്ത പറയുന്നു.

ഒട്ടാവ : കാനഡ ഇന്ത്യക്ക് സാമ്പത്തികസഹായം നല്‍കും. രോഗികളുടെ എണ്ണം കുതിച്ചുയരുന്ന ഡല്‍ഹിയിലേക്ക് ആംബുലന്‍സുകള്‍, പിപിഇ കിറ്റ് തുടങ്ങിയവ വാങ്ങുന്നതിനായി 10 മില്യന്‍ കനേഡിയന്‍ ഡോളര്‍ (60 കോടി രൂപ) നല്‍കുമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഇന്ത്യയില്‍നിന്ന് പുറത്തുവരുന്ന ദുരന്ത ചിത്രങ്ങളില്‍ കാനഡയ്ക്ക് ആശങ്കയുണ്ടെന്നും സുഹൃത്തുക്കള്‍ക്കു വേണ്ടി അവിടെയുണ്ടാകണമെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും സാധിക്കുന്ന രീതിയിലെല്ലാം പിന്തുണയ്ക്കാന്‍ തയാറാണെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ട്രൂഡോ വ്യക്തമാക്കി.വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായി കാനഡ വിദേശകാര്യമന്ത്രി മാര്‍ക് ഗാര്‍നിയു ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു.500 വെന്റിലേറ്ററുകളും 15 ലക്ഷം മാസ്‌ക്, ഫെയ്‌സ്ഷീല്‍ഡ് എന്നിവയും ഇന്ത്യയ്ക്കു നല്‍കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രഖ്യാപിച്ചിരുന്നു. ഭൂട്ടാന്‍ ഇന്ത്യയിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യും.

ജനീവ: ഇന്ത്യയിലെ ജനങ്ങള്‍ അനാവശ്യമായി ആശുപത്രികളിലേക്ക് എത്തുന്നത് രാജ്യത്തെ കോവിഡ്പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ.). കോവിഡ് ബാധിച്ച 15 ശതമാനത്തില്‍ താഴെ രോഗികള്‍ക്ക് മാത്രമെ ആശുപത്രികളിലെ പരിചരണം ആവശ്യമുള്ളൂ. അതിനെക്കാള്‍ കുറച്ച് പേര്‍ക്കു മാത്രമേ ഓക്‌സിഡന്‍ ആവശ്യമായി വരുന്നുള്ളൂ എന്നും ഡബ്ല്യൂ.എച്ച്.ഒ. വക്താവ് താരിക് ജസാറെവിക് പറഞ്ഞു. ധാരാളം പേര്‍ ആശുപത്രികളിലേക്ക് എത്തുന്നതാണ് നിലവില്‍ ഇന്ത്യയിലെ പ്രധാന പ്രശ്‌നം. വിദഗ്ധ ഉപദേശമോ കൃത്യമായ വിവരങ്ങളോ ലഭിക്കാത്തതു കൊണ്ടാണ് അവര്‍ ആശുപത്രികളിലേക്ക് എത്തുന്നത്.

ഗുരുതര രോഗമില്ലാത്തവരെ വീടുകളില്‍തന്നെ ചികിത്സ നല്‍കുകയും നിരീക്ഷിക്കുകയും ചെയ്യാന്‍ കഴിയും. താഴെത്തട്ടിലുള്ള ആരോഗ്യ പരിചരണ സംവിധാനങ്ങള്‍ തന്നെ രോഗികളെ കണ്ടെത്തുകയും അവര്‍ക്ക് വിദഗ്ധ ഉപദേശം നല്‍കി വീടുകളില്‍തന്നെ കഴിഞ്ഞ് രോഗമുക്തി നേടാന്‍ പ്രേരിപ്പിക്കുകയുമാണ് വേണ്ടത്. ഹോട്ട്‌ലൈന്‍ സംവിധാനത്തിലൂടെയും ഡാഷ്‌ബോര്‍ഡുകള്‍ വഴിയും കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കണം.

വലിയ ആള്‍ക്കൂട്ടങ്ങളും വ്യാപനശേഷി കൂടുതലുള്ള കൊറോണ വൈറസ് വകഭേദങ്ങളുടെ സാന്നിധ്യവും വാക്‌സിനേഷന്‍ മന്ദഗതിയിലായതും മൂലമുണ്ടായ ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി ജനങ്ങള്‍ അനാവശ്യമായി ആശുപത്രികളിലേക്ക് എത്തുന്നതോടെ രൂക്ഷമാകുന്നു.വലിയ ജനക്കൂട്ടങ്ങള്‍ അനുവദിക്കുക, തീവ്രവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തുക, കുറച്ചു പേര്‍ക്കുമാത്രം വാക്‌സിന്‍ ലഭ്യമാക്കുക, വ്യക്തിസുരക്ഷയില്‍ വീഴ്ച വരുത്തുക എന്നീ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഏത് രാജ്യത്തും സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകാം എന്നും ഡബ്ല്യൂ.എച്ച്.ഒ. വക്താവ് മുന്നറിയിപ്പ് നല്‍കി.

സാല : പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള തുക സംഭാവന ചെയ്യുമെന്ന് തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ.രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പിന്തുണ പ്രഖ്യാപിച്ച് ദലൈലാമ രംഗത്ത് വന്നിരിക്കുന്നത്.കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുൻനിരയിൽ നിന്ന് പോരാടുന്ന മുന്നണി പോരാളികളെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നു.

ഈ മഹാമാരികാലം അവസാനിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നതായും ദലൈലാമ കൂട്ടിച്ചേർത്തു.ഇന്ത്യയുൾപ്പെടെയുളള ലോകരാജ്യങ്ങൾ കൊറോണയെന്ന വെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ദെലൈലാമ പറഞ്ഞു. ഇതിൽ ആശങ്കയുണ്ട്. ഈ പ്രതിസന്ധി കാലഘട്ടത്തിൽ പിന്തുണയെന്ന നിലയിൽ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നൽകാൻ ദലൈലാമ ട്രസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദോഹ: വാട്‌സാപ്പ് ഹാക്കിംഗിനെ പ്രതിരോധിക്കാന്‍ ഉപയോക്താക്കള്‍ വാട്‌സാപ്പിലെ ടു-സ്റ്റെപ്പ് വേരിഫിക്കേഷന്‍ ഫീച്ചര്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്ന് അധികൃതരുടെ നിര്‍ദ്ദേശം. മറ്റൊരാളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പുതിയ ഒരു വാട്‌സാപ് അക്കൗണ്ട് ഉണ്ടാക്കാനാണ് ഹാക്കര്‍മാരുടെ ശ്രമം. ഇതിന്റെ ഭാഗമായി നമ്പറിന്റെ യഥാര്‍ഥ ഉടമയ്ക്ക് 6 അക്കത്തിലുള്ള വെരിഫിക്കേഷന്‍ കോഡ് ലഭിക്കും. വിവിധ മാര്‍ഗങ്ങളിലൂടെ ഈ കോഡ് ഷെയര്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ മൊബൈല്‍ നമ്പറിന്റെ ഉടമയെ പ്രേരിപ്പിക്കുകയും ഉടമ ഈ കോഡ് കൈമാറുന്നതോടെ വാട്ട്‌സാപ്പിന്റെ പൂര്‍ണ നിയന്ത്രണം ഹാക്കര്‍മാര്‍ ഏറ്റെടുക്കുകയും ചെയ്യും. വാട്‌സാപ്പിലെ മറ്റു ഫോണ്‍ നമ്പറുകളുമായി ആശയവിനിമയം നടത്തുകയും യഥാര്‍ഥ ഉടമയെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റുള്ളവരെയും തട്ടിപ്പിനിരയാക്കുകയും ചെയ്യും.

ബാങ്കോക്ക്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരില്‍ തായ്‌ലന്‍ഡ് പ്രധാനമന്ത്രിക്ക് പിഴ. തായ്‌ലന്‍ഡ് പ്രധാനമന്ത്രി പ്രയൂത്ത് ചാന് ഔച്ചയ്ക്കാണ് 6000 ബാത്ത് (14,202 രൂപ) പിഴ ശിക്ഷ വിധിച്ചത്. ബാങ്കോക്ക് നഗരത്തില്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയമം തെറ്റിച്ച് മാസ്‌ക് ധരിക്കാതിരുന്നതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിയ്ക്ക് പിഴശിക്ഷ വിധിച്ചതെന്ന് ബാങ്കോക്ക് ഗവര്‍ണര്‍ അശ്വിന്‍ ക്വാന്‍ മുവാങ് അറിയിച്ചു.
പ്രധാനമന്ത്രി മാസ്‌ക് ധരിക്കാത്ത ഒരു ഫോട്ടോ അദ്ദേഹം തന്നെ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മീറ്റിങ്ങില്‍ മാസ്‌ക് ധരിക്കാതെ പങ്കെടുക്കുന്നതായിരുന്നു ചിത്രം.