International (Page 225)

ജനീവ: ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണം വ്യാപനശേഷി കൂടിയ വൈറസ് വകഭേദമാണെന്ന് ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്‍. ഇന്ത്യയിലെ കോവിഡ് വ്യാപനം ത്വരിതപ്പെടുത്തിയതിന് പ്രധാനമായി ചില കാരണങ്ങളുണ്ടെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. കോവിഡ്-19 ന് കാരണമാകുന്ന ബി.1.617വൈറസ് വകഭേദത്തിന്റെ സാന്നിധ്യം കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയില്‍ കണ്ടെത്തിയത്. ബി.1.617 വകഭേദത്തില് തന്നെ രൂപാന്തരം സംഭവിച്ച, വിവിധസ്വഭാവം പുലര്‍ത്തുന്ന വ്യത്യസ്തയിനങ്ങളെ ലോകാരോഗ്യസംഘടന അടുത്തകാലത്ത് കോവിഡ് വൈറസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹികമായ കൂടിച്ചേരലുകളും വന്‍ ആഘോഷപരിപാടികളും വൈറസ് വ്യാപനം ത്വരിതപ്പെടുത്തി. ജനങ്ങല്‍ മാസ്‌ക് ഉപേക്ഷിച്ചതും മറ്റ് പ്രതിരോധമാര്‍ഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തത് രണ്ടാം തരംഗത്തിന് കാരണമായി. വൈറസിന്റെ സാന്നിധ്യവും വ്യാപനത്തിലെ അപകടവും തിരിച്ചറിയാന്‍ വൈകിയതും രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമായി. ഒരുപരിധി കഴിഞ്ഞാല്‍ വ്യാപനത്തിന്റെ നിയന്ത്രണം അസാധ്യമാണ്. അതാണ് ഇപ്പോഴത്തെ സ്ഥിതി. വാക്‌സിനില്‍് മാത്രം ഊന്നിയുള്ള പ്രതിരോധത്തിന് മുന്‍ഗണന നല്കാതെ പൊതു ആരോഗ്യനടപടികളും സാമൂഹികനടപടികളും ഏകോപിപ്പിച്ചുള്ള സമീപനമാണ് ഇപ്പോള്‍ അടിയന്തരമായി സ്വീകരിക്കേണ്ടതെന്ന് അവര്‍ ആവശ്യപ്പെട്ടു.

കൊവിഡ് പശ്ചാത്തലത്തിലും ടോക്യോ ഒളിംപിക്സിന്റെ ഒരുക്കങ്ങളുമായി ജപ്പാൻ. ഇന്നലെ റിഥമിക് ജിംനാസ്റ്റിക്സ് വേദിയിൽ പരീക്ഷണ മത്സരങ്ങൾ സംഘടിപ്പിച്ചു. ജപ്പാൻ താരങ്ങളും രാജ്യത്തെ വിവിധ സർവകലാശാല വിദ്യാർത്ഥികളുമാണ് റിഥമിക് ജിംനാസ്റ്റിക്സ് വേദിയിലെത്തിയത്. കാണികളെ ഒഴിവാക്കിയായിരുന്നു പരിപാടികൾ. കൊവിഡ് പശ്ചാത്തലത്തിൽ രോഗം പകരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കി വേണം മത്സരങ്ങൾ പൂർത്തിയാക്കാൻ.

ലോക കായികമേള ജപ്പാനിൽ എത്തുമ്പോൾ പഴുതടച്ച സജ്ജീകരണങ്ങൾ ആണ് ഒരുക്കുന്നത്. ഓരോ ഇനങ്ങളും നടക്കേണ്ട വേദികളിൽ പ്രത്യേക പരിശോധന നടത്തുകയാണ് സംഘാടകർ. ഇതിന് ഭാഗമായാണ് റിഥമിക് ജിംനാസ്റ്റിക്സ് വേദിയിൽ പരീക്ഷണ മത്സരങ്ങൾ നടത്തിയത്.കൊവിഡ് പശ്ചാത്തലത്തിൽ ഒളിംപിക്സ് നടത്തുന്നതിനെതിരെ ജപ്പാനിൽ പ്രതിഷേധം ഉണ്ടെങ്കിലും ഒളിംപിക് അസോസിയേഷൻ ഒരുക്കങ്ങൾ തുടരുകയാണ്. ജൂലൈ 23 മുതലാണ് ഒളിംപിക്സ് നിശ്ചയിച്ചിരിക്കുന്നത്.’

കാബുൾ;അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബുളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലെ സ്കൂളിനു പുറത്തു ബോംബ് സ്ഫോടനം. വിദ്യാർഥികൾ ഉൾപ്പെടെ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിരവധി പേർക്കു പരുക്കേറ്റു. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണു സൂചന.മർക്കിയിലെ സയ്യദ് അൽ–ഷുഹാദ ഹൈസ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. വിദ്യാർഥിനികളെ ഉന്നമിട്ടായിരുന്നു ആക്രമണമെന്നാണു റിപ്പോർട്ട്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

സ്കൂളിൽ ആൺകുട്ടികൾക്കു രാവിലെയും പെൺകുട്ടികൾക്ക് ഉച്ചതിരിഞ്ഞുമാണു ക്ലാസ് നടക്കുന്നത്. വൈകീട്ട് നാലോടെയാണ് ആക്രമണമുണ്ടായത്.യുഎസ് സൈന്യം രാജ്യത്തുനിന്നു പിന്മാറ്റം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ആക്രമണമുണ്ടായത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും പിടിമുറുക്കുന്നതിന്റെ സൂചനയാണു ബോംബ് സ്ഫോടനമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഈദുൽ ഫിത്തർ ആഘോഷിക്കാനായി നഗരം തയാറെടുക്കവേയാണു ദാരുണ സംഭവമുണ്ടായത്.

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്. ഇറ്റലി ആസ്ഥാനമായുള്ള വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റ് ആണ് ഭൂമിയിലേക്ക് മനുഷ്യനു ഭീഷണിയായി വീഴാനൊരുങ്ങുന്ന ചൈനീസ് റോക്കറ്റിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. വെര്‍ച്വല്‍് ടെലിസ്‌കോപ്പ് പ്രോജക്റ്റിന്റെ ദൂരദര്‍ശിനിക്ക് മുകളില്‍ ബുധനാഴ്ച വൈകുന്നേരം 435 മൈല്‍ ഉയരത്തില്‍ റോക്കറ്റ് അതിവേഗം സഞ്ചരിക്കുകയായിരുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു.ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജന്‍സികളും ജ്യോതിശാസ്ത്രജ്ഞരും ലോംഗ് മാര്‍ച്ച് 5 ബി എന്ന ചൈനീസ് ഭീമന് റോക്കറ്റ് ഭൂമിയിലേക്ക് തിരികെ വരുന്നതും കാത്തിരിക്കുകയാണ്.സാധാരണഗതിയില്‍ ഉപേക്ഷിക്കപ്പെട്ട റോക്കറ്റ് ഘട്ടങ്ങള് ലിഫ്‌റ്റോഫ് കഴിഞ്ഞാലുടന് അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമെങ്കിലും അത് വെള്ളത്തിലാണ് വീഴുക. ഇത്തരം അനിയന്ത്രിതമായ റീഎന്‍ട്രികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ സ്‌പേസ് ടഗ് ഉള്‍പ്പെടുത്തണമെന്നാണ് അന്താരാഷ്ട്ര വിദഗ്ധരുടെ ആവശ്യം.ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പതിക്കുന്ന ചൈനീസ് റോക്കറ്റ് പ്രവേശിക്കുമ്പോള്‍് തങ്ങളുടെ ജനങ്ങള്‍ക്കും സ്വത്തിനും ചെറിയ ഭീഷണി സൃഷ്ടിക്കുമെന്ന് ചൈന രഹസ്യമായി സമ്മതിച്ചുവെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ പറയുന്നത്.റോക്കറ്റിന്റെ മുകള്‍ഘട്ടം അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതില്‍ ചൈന വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിംഗ് പറഞ്ഞു.21 ടണ്‍ഭാരമുള്ള വാഹനം അനിയന്ത്രിതമായി ജനവാസമേഖലയില്‍ ഇറങ്ങുമെന്ന വാര്‍ത്ത വന്നത് മുതല്‍ക്കേ ലോകം ഭീതിയിലാണ്. ഇത് മിക്കവാറും ന്യൂയോര്‍്ക്ക് തീരങ്ങളില്‍ മൂക്കും കുത്തി വീഴാനുള്ള സാധ്യതയാണുള്ളതെന്നാണ് ഇപ്പോഴത്തെ നിഗമനം.

ഹൂസ്റ്റൻ ;ഏപ്രില്‍ മാസത്തെ തൊഴില്‍ റിപ്പോര്‍ട്ട് വെള്ളിയാഴ്ച തൊഴില്‍ വകുപ്പ് പുറത്തുവിട്ടതോടെ സാമ്പത്തികരംഗം മെച്ചപ്പെട്ടതായി വിദഗ്ധര്‍ കണക്കുകൂട്ടുന്നു. മാര്‍ച്ചില്‍ 2020 ഫെബ്രുവരിയിലേതിനേക്കാള്‍ ഏകദേശം 8.4 ദശലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടായിരുന്നു, തൊഴില്‍ ശക്തി ചുരുങ്ങി. തൊഴിലുടമകള്‍, പ്രത്യേകിച്ച് റസ്റ്ററന്റ്, ഹോസ്പിറ്റാലിറ്റി വ്യവസായം എന്നിവിടങ്ങളില്‍ നിന്ന് വളരെക്കുറച്ച് പ്രതികരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അടിയന്തിര മഹാമാരി ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായ ആഴ്ചയില്‍ 300 ഡോളര്‍ ഫെഡറല്‍ സ്‌റ്റൈപ്പന്റ് ഉള്‍പ്പെടെ അമിതമായ ഉദാരമായ സര്‍ക്കാര്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് ഇതിനു കാരണമെന്നാണ് പലരും ആരോപിക്കുന്നത്.

അതെസമയം വാക്‌സീനേഷന്‍ നല്‍കി തുടങ്ങിയതോടെ പ്രതിമാസ ജോലിക്കാരുടെ എണ്ണത്തില്‍ കാര്യമായ വർധനവ് പ്രതീക്ഷിച്ചിരുന്നതാണ്. ബ്ലൂംബെര്‍ഗ് നടത്തിയ സര്‍വേയില്‍ കഴിഞ്ഞ മാസം ശമ്പളപ്പട്ടികയില്‍ 978,000 വര്‍ധനയുണ്ടായതായും തൊഴിലില്ലായ്മ നിരക്ക് 6 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി കുറഞ്ഞതായും കണക്കാക്കുന്നു. കൊറോണ വൈറസ് അണുബാധ, പ്രതിരോധ കുത്തിവയ്പ്പുകള്‍, നിയന്ത്രണങ്ങള്‍ ഉയര്‍ത്തല്‍, ബിസിനസുകള്‍ വീണ്ടും തുറന്നത് എന്നീ ഘടകങ്ങളാണ് തൊഴില്‍ വിപണിയെ ഉണര്‍ത്തിയത്.

വെള്ളിയാഴ്ചത്തെ പുനരവലോകനത്തില്‍ മാര്‍ച്ച് നേട്ടം 916,000 ആയിരുന്നു. അതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നതെന്ന് അക്കൗണ്ടിംഗ് സ്ഥാപനമായ ഗ്രാന്റ് തോണ്‍ടണിലെ ചീഫ് ഇക്കണോമിസ്റ്റ് ഡിയാന്‍ സ്വോങ്ക് പറഞ്ഞു. തൊഴിലാളികളുടെ യഥാർഥ ക്ഷാമത്തിന്റെ ഏറ്റവും വലിയ തെളിവ്, ഉയര്‍ന്നുവരുന്ന വേതനമാണെന്ന് പല സാമ്പത്തിക വിദഗ്ധരും പറയുന്നു. അത് സുസ്ഥിരമായ രീതിയില്‍ സംഭവിക്കുന്നില്ല. ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം എച്ച്. പവല്‍ കഴിഞ്ഞ ആഴ്ച ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് പോലെ: ‘വേതനം ഇനിയും ഉയരുന്നത് നല്ലതല്ല.

ശരിക്കും ഇറുകിയ തൊഴില്‍ വിപണിയെ അതു പ്രശ്‌നമാക്കിയേക്കാം’ ആരോഗ്യപരമായ ആശങ്കകളും ശിശു പരിപാലന ഉത്തരവാദിത്തങ്ങളും പല സ്‌കൂളുകളും ഡേ കെയര്‍ സെന്ററുകളും സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങിവരാത്തതിനാല്‍ ജോലിയിലേക്ക് മടങ്ങിവരുന്നതില്‍ നിന്ന് അവരെ തടഞ്ഞുവെന്ന് ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ പറഞ്ഞു. തൊഴില്‍ വേട്ടയാടാത്ത ദശലക്ഷക്കണക്കിന് മറ്റുള്ളവരെ താല്‍ക്കാലിക പിരിച്ചുവിടലില്‍ പരിഗണിക്കുകയും കൂടുതല്‍ ബിസിനസുകള്‍ വീണ്ടും തുറന്നുകഴിഞ്ഞാല്‍ അവരുടെ മുന്‍ തൊഴില്‍ ദാതാക്കളെ തിരികെ നിയമിക്കുകയും ചെയ്യും.

മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ മുതിര്‍ന്ന യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞനായ റോബര്‍ട്ട് റോസെനര്‍ പറഞ്ഞു, തുടര്‍ച്ചയായുള്ള ഓപ്പണിംഗുകളുടെയും ക്ലോസിംഗുകളുടെയും ഫലമായി തൊഴില്‍ വിപണിയിലെ ചടുലത കുറയുന്നു. ‘എന്തായാലും ആളുകള്‍ ജോലിസ്ഥലത്തേക്ക് മടങ്ങുകയാണ്, ജോലിയില്‍ തുടരാനുള്ള സാധ്യത കൂടുതലാണ്,’ അദ്ദേഹം പറഞ്ഞു. ഈ ആഴ്ച മൊണ്ടാനയിലെയും സൗത്ത് കരോലിനയിലെയും റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ ഫെഡറല്‍ ധനസഹായമുള്ള മഹാമാരി തൊഴിലില്ലായ്മ സഹായം ജൂണ്‍ അവസാനത്തോടെ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിട്ടിരുന്നതായി തൊഴിലുടമകള്‍ പറയുന്നു.

kamala

കൊവിഡ് സാഹചര്യം രൂക്ഷമായ ഇന്ത്യയ്ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ ഹൃദയഭേദകമാണെന്നും അവര്‍ പറഞ്ഞു. ഉറ്റവര്‍ നഷ്ടമായവരുടെ വേദനയ്‌ക്കൊപ്പം തങ്ങള്‍ നില്‍ക്കും. സാധ്യമായ എല്ലാ സഹായവും അമേരിക്ക ഇന്ത്യക്ക് എത്തിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.

ഓക്‌സിജന്‍ ഉപകരണങ്ങളും മരുന്നുകളും മാസ്‌കുകളും കൂടുതലായി എത്തിക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ വാക്‌സീന്‍ അതിവേഗം ലഭിക്കാന്‍ കൊവിഡ് വാക്‌സീനുകള്‍ക്ക് പേറ്റന്റ് ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കും. ആദ്യ ഘട്ടത്തില്‍ അമേരിക്ക ബുദ്ധിമുട്ടിയപ്പോള്‍ ഇന്ത്യ സഹായം എത്തിച്ചു. ഇപ്പോള്‍ ഇന്ത്യയെ അമേരിക്ക സഹായിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.

മോസ്‌കോ: കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്‌നിക്കിന്റെ ഒറ്റഡോസ് വാ‌ക്ലിന് റഷ്യ അനുമതി നല്‍കി. സ്പുട്‌നിക് ലൈറ്റ് എന്നാണ് പുതിയ വാക്‌സിന്റെ പേര്. സ്പുട്‌നിക് V രണ്ടു ഡോസ് നല്‍കേണ്ടി വരുമ്ബോള്‍ സ്പുട്‌നിക് ലൈറ്റ് ഒരു ഡോസ് നല്‍കിയാല്‍ മതിയാകും.

റഷ്യയിലെ പ്രത്യക്ഷ നിക്ഷേപ ഫണ്ടാണ്(ആർഡിഐഎഫ്) ഈ വാക്സീൻ നിർമ്മാണത്തിന് വേണ്ട സാമ്പത്തിക സഹായം നൽകിയത്. 79.4 ശതമാനമാണ് വാക്സീന്റെ കാര്യക്ഷമത. രണ്ട് ഡോസുള്ള സ്പുട്നിക് വി വാക്സീൻ 91.6 ശതമാനം കാര്യക്ഷമമാണ്.

റഷ്യയില്‍ 2020 ഡിസംബര്‍ അഞ്ചു മുതല്‍ 2021 ഏപ്രില്‍ 15 വരെ നടന്ന വാക്‌സിനേഷനില്‍ സ്പുട്‌നിക് ലൈറ്റ് നല്‍കിയിരുന്നു. കുത്തിവയ്പ്പ് നല്‍കി 28 ദിവസത്തിനു ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തിയെക്കുറിച്ചുള്ള നിഗമനത്തിലെത്തിയത്. അറുപതില്‍ അധികം രാജ്യങ്ങളില്‍ ഈ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

എന്നാൽ മരുന്നിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയോ, അമേരിക്കയിലെ ഫുഡ്സ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെയോ അനുമതി ലഭിച്ചിട്ടില്ല. 10 ഡോളറിൽ താഴെയാണ് മരുന്നിന് വില. ഏതാണ്ട് 700 രൂപയോളം വരുമിത്.ഇന്ത്യയിലും സ്പുട്‌നിക് വാക്സിന് അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് രണ്ടാംതരംഗം രൂക്ഷമായതിന് പിന്നാലെ റഷ്യയില്‍ നിന്ന് സ്പുട്നിക് വാക്സിന്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.

വുഹാൻ: കോറോണയുടെ പ്രഭവ കേന്ദ്രമെന്ന് അറിയപ്പെടുന്ന വുഹാനിൽ ആയിരങ്ങൾ പങ്കെടുത്ത മ്യൂസിക് ഫെസ്റ്റ്. മാസ്‌ക് പോലും ധരിക്കാതെയാണ് ഭൂരിപക്ഷം ആളുകളും പരിപാടി കാണാൻ എത്തിയത്. വുഹാനിൽ രണ്ട്​ ദിവസങ്ങളിലായി നടന്ന സ്​ട്രോബറി മ്യൂസിക്​ ഫെസ്റ്റിവലിലാണ്​ ആയിരങ്ങൾ പ​ങ്കെടുത്തത്​. മാസ്​ക്​ ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെയും ആളുകൾ രണ്ട് ദിവസവും ആഘോഷമാക്കി.

എന്നാൽ വുഹാൻ നഗരം ഇപ്പോൾ കോവിഡ്​മുക്​തമാണെന്നാണ്​ ഔദ്യോഗിക രേഖകളിലുള്ളത്​.ചൈനയിലെ ഏറ്റവും വലിയ ഔട്ട്​ഡോർ സംഗീതോത്സവമായ സ്​ട്രോബറി മ്യൂസിക്​ ഫെസ്റ്റിവൽ കഴിഞ്ഞ വർഷം കോവിഡ്​ വ്യാപനം മൂലം നടത്തിയിരുന്നില്ല. വുഹാനിലെ ഗാർഡൻ എക്​സ്​പോ പാർക്കിലാണ്​ ഇത്തവണ ആഘോഷം നടന്നത്​. ബീജീങിൽ അഞ്ച്​ ദിവസത്തെ സ്​ട്രോബറി മ്യൂസിക്​ ഫെസ്റ്റിവൽ നടക്കാറുണ്ട്​.

വാഷിംഗ്ടണ്‍ : ഇന്ത്യയുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് കൊവിഡ് വാക്‌സിനുകളുടെ പേറ്റന്റ് ഒഴിവാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഈ നടപടി നിലവില്‍ വന്ന് കഴിഞ്ഞാല്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ഇക്കാര്യം ലോകവ്യാപാര സംഘനയെ അറിയിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.വ്യാപാരങ്ങള്‍ക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും, വൈറസ് വ്യാപനം അവസാനിപ്പിക്കാനായി അമേരിക്കന്‍ ഭരണകൂടം വാക്‌സിനുകള്‍ക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിന് തായ് പറഞ്ഞു.

നിയന്ത്രണം നഷ്ടമായ 21000 കിലോഗ്രാം ഭാരമുള്ള ചൈനീസ് റോക്കറ്റ് ദിവസങ്ങള്‍ക്കകം ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ വ്യാഴാഴ്ച ചൈന വിക്ഷേപിച്ച ലോങ് മാര്‍ച്ച് 5ബി എന്ന റോക്കറ്റാണ് ഭൂമിയിലേക്ക് വീഴുന്നത്. ചൈന നിര്‍മിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടവുമായാണ് ഈ റോക്കറ്റ് പറന്നുയര്‍ന്നത്. സ്വര്‍ഗത്തിലെ ഒത്തൊരുമ എന്നര്‍ഥം വരുന്ന ടിയാന്‍ഹെ എന്നാണ് ആദ്യഘട്ടത്തിന് ഇട്ട പേര്. സ്വര്‍ഗത്തിലെ കൊട്ടാരം അഥവാ ടിയാങ്കോങ് എന്നാണ് ചൈന തങ്ങളുടെ ബഹിരാകാശ നിലയത്തിനിട്ടിരിക്കുന്ന പേര്. ന്യൂയോര്‍ക്ക്, മാഡ്രിഡ്, ബെയ്ജിങ് തുടങ്ങിയ വന്‍ നഗരങ്ങള്‍ വരെ റോക്കറ്റ് വീഴാനിടയുള്ള പ്രദേശങ്ങളിലുണ്ട്. സെക്കന്റില്‍ 6.40 കിലോമീറ്റര്‍ വേഗത്തില്‍ പതിക്കുന്ന 100 അടി നീളവും 16 അടി വീതിയുമുള്ള കൂറ്റന്‍ റോക്കറ്റിന്റെ വലിയ ഭാഗം ഭൂമിയിലെത്തും മുൻപെ കത്തി തീരുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

വടക്ക് പരമാവധി ന്യൂയോര്‍ക്ക്, മാഡ്രിഡ്, ബെയ്ജിങ് തുടങ്ങിയ വന്‍ നഗരങ്ങള്‍ വരെയും തെക്ക് ന്യൂസീലൻഡ്, ചിലെ എന്നിവിടങ്ങള്‍ വരെയും ഈ റോക്കറ്റ് വീണേക്കാമെന്നാണ് ജൊനാഥന്‍ മക്‌ഡോവല്‍ പറയുന്നത്. ചൈനീസ് റോക്കറ്റിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന വസ്തുക്കളെ നിരീക്ഷിക്കുന്ന വാനനിരീക്ഷകനായ ജൊനാഥന്‍ മക്‌ഡോവലാണ് മുന്നറിയിപ്പ് നല്‍കിയത്. നിലവിലെ റോക്കറ്റിന്റെ സഞ്ചാര പാതവെച്ച് ഭൂമിയില്‍ ഇത് പതിക്കാനിടയുള്ള പ്രദേശങ്ങളും അദ്ദേഹം കണക്കുകൂട്ടി പറയുന്നുണ്ട്.ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന വന്‍ നഗരങ്ങളും ജനവാസം കുറഞ്ഞ മേഖലകളും സമുദ്രങ്ങളുമെല്ലാം ഈ മുന്നറിയിപ്പ് ലഭിച്ച പ്രദേശത്തിന്റെ പരിധിയിലുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11.23നാണ് ചൈന ലോങ് മാര്‍ച് 5ബി റോക്കറ്റ് വിക്ഷേപിക്കുന്നത്. അതേസമയം സ്വന്തമായി ബഹിരാകാശ നിലയമെന്നത് ചൈനയെ സംബന്ധിച്ച് സ്വപ്‌നസാക്ഷാത്കാരമാണ്. എന്നാല്‍ ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ വിക്ഷേപിച്ച ആദ്യ റോക്കറ്റ് തന്നെ ജനവാസ മേഖലയില്‍ വീണാല്‍ അത് വലിയ നാണക്കേടാവുകയും ചെയ്യും. നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് ഭൂമിയില്‍ എവിടെ പതിക്കുമെന്ന ആകാംഷയിലാണ് ലോകം.