റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ടു മലയാളി നഴ്‌സുമാർ മരിച്ചു. സൗദിയിലെ നജ്‌റാനിലാണ് അപകടം ഉണ്ടായത്. കോട്ടയം സ്വദേശിനിയായ ഷിൻസി ഫിലിപ്പും തിരുവനന്തപുരം സ്വദേശിനിയായ അശ്വതി വിജയനുമാണ് മരിച്ചത്. നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരാണ് ഇരുവരും. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നു മലയാളികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
സ്‌നേഹ, റിൻസി, വാഹനത്തിന്റെ ഡ്രൈവറായ അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങൾ നജ്റാൻ ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സൗദിയിലെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികളാണ് തുടർ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്.