ജറുസലേം: ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള പിന്തുണ ലഭിച്ചതായി പ്രതിപക്ഷ നേതാവ് യയര്‍ ലപീഡ് പ്രസിഡന്റ് റൂവന്‍ റിവ്ല്‍ അറിയിച്ചു. സെനറ്റില്‍ നടക്കുന്ന വോട്ടെടുപ്പില്‍ കൂടി സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ 12 വര്‍ഷം നീണ്ട ബെഞ്ചമിന് നെതന്യാഹുവിന്റെ ഭരണത്തിന് അവസാനമാകും. ആദ്യത്തെ രണ്ട് വര്‍ഷം നഫ്താലി ബെന്നറ്റും അവസാന രണ്ട് വര്‍ഷം യെയിര്‍ ലാപിഡും പ്രധാനമന്ത്രിയാകും. അറബ് ഇസ്ലാമിസ്റ്റ് പാര്‍ട്ടിയടക്കം കക്ഷികളുടെ സഖ്യമാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ ഒപ്പുവെച്ചത്. ആര്‍ക്കും ഭൂരിപക്ഷ നേടാനാകാത്തതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് തവണയാണ് ഇസ്രായേലില്‍ തെരഞ്ഞെടുപ്പ് നടന്നത്.
2021-06-03

