ന്യൂയോര്‍ക്ക്: ഗാമയ്ക്കും ഡെല്‍റ്റയ്ക്കും ശേഷം പുതിയ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്ത് ആരോഗ്യവിദഗ്ദ്ധര്‍. ലാംഡ എന്ന് പേരിട്ടിരിക്കുന്ന ഈ വകഭേദം ഇതിനോടകം 29 രാജ്യങ്ങളിലാണ് കണ്ടെത്തിയിരിക്കുന്നത്.വിദഗ്ദ്ധര്‍ ഇതിനെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പെറുവിലാണ് ലാംഡ ആദ്യമായി കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
പെറുവില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ 81 ശതമാനവും ലാംഡ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഫെബ്രുവരിയിലെ മൂന്നാമത്തെ ആഴ്ച മുതല്‍ രാജ്യത്ത് ലാംഡയുടെ വ്യാപ്തി വര്‍ദ്ധിച്ചതായി അര്‍ജന്റീന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 2 നും മെയ് 19 നും ഇടയിലുണ്ടായ കൊവിഡ്19 കേസുകളില്‍ 37 ശതമാനവും ഈ വകഭേദമാണ്. പുതിയ വകഭേദങ്ങള്‍ രൂപപ്പെടുന്നതും അതിവേഗം വ്യാപിക്കുന്നതിനാലും ഇവയെ തരം തിരിച്ച് നിരീക്ഷിക്കുന്നതെന്ന് ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി.

