ലണ്ടന്‍ : സൂപ്പര്‍താരങ്ങളായ റാഫേല്‍ നദാലും നവോമി ഒസാക്കയും വിംബിള്‍ഡണ്‍ ടെന്നിസ് കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. ടോക്യോ ഒളിംപിക്‌സിനായി തയ്യാറെടുപ്പുകള്‍ നടത്താനും കുടുംബാംഗങ്ങള്‍ക്കൊപ്പം കുറച്ച് സമയം ചിലവഴിക്കുന്നതിനുമാണ് പിന്മാറ്റമെന്ന് ഒസാക്കയുടെ ഏജന്റ് വ്യക്തമാക്കി.
നേരത്തെ ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ട് മത്സരത്തിന് ശേഷം ഒസാക്ക പിന്മാറിയിരുന്നു.അതേസമയം നദാല്‍ വിംബിള്‍ഡണൊപ്പം ടോക്യോ ഒളിമ്പിക്‌സില്‍ നിന്നും പിന്മാറി. ശാരീരികാവസ്ഥ മാനിച്ചും തന്റെ ടീമുമായി ചര്‍ച്ച ചെയ്തുമാണ് തീരുമാനം എടുത്തതെന്ന് നദാല്‍ സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ച കുറിപ്പില്‍ വ്യക്തമാക്കി.

