പാരിസ്: ഫ്രാന്‍സിലും മാസ്ക് നിര്‍ബന്ധമല്ലാതാക്കി. കോവിഡ് കേസുകള്‍ കുറയുകയും വാക്സിനേഷന് വേഗത്തിലുമാക്കിയതോടെയാണ് മാസ്ക് മാറ്റാനുള്ള അനുമതി ഫ്രാന്‍സ് നല്‍കിയത്. ജൂണ്‍ 20 മുതല്‍ രാത്രി നിരോധനവും നീക്കുമെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്സ് അറിയിച്ചു. നേരത്തെ തീരുമാനിച്ചതിലും 10 ദിവസം നേരത്തെയാണ് രാത്രി നിരോധനം നീക്കുന്നത്. രാജ്യത്തെ ആരോഗ്യസ്ഥിതി വിചാരിച്ചതിലും വേഗത്തില്‍ പൂര്‍വസ്ഥിതിയില്‍ എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.എന്നാല്‍ തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമായിരിക്കും.
2021-06-17

