ടെല്‍ അവീവ് : ഇസ്രയേലിന് നേരെ ഹമാസിന്റെ പ്രകോപനത്തെ തുടര്‍ന്ന് ഗാസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തി.
അഗ്നിബാധ ഉണ്ടാക്കുന്ന ബലൂണുകള്‍ ഉപയോഗിച്ച് തെക്കന്‍ ഇസ്രായേലില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ഹമാസ് ആക്രമണം നടത്തിയിരുന്നു. തുടര്‍ന്നാണ് ഇസ്രയേലിന്റെ പ്രത്യാക്രമണം. ബെയ്റ്റ് ലാഹിയയിലെ ഹമാസ് നിയന്ത്രണത്തിലുള്ള കെട്ടിടം ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ത്തു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഹമാസ് വ്യക്തമാക്കി.
2021-06-19

