International (Page 202)

കാബൂള്‍: കടുത്ത ചെറുത്തുനില്‍പ്പിനൊടുവില്‍ അഫ്ഗാന്‍ ഗവണ്‍മെന്റ് താലിബാനു മുന്നില്‍ പൂര്‍ണമായും അടിയറവ് വെയ്ക്കാനൊരുങ്ങുന്നു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളും കൂടി താലിബാന്‍ വളഞ്ഞ സാഹചര്യത്തില്‍ അധികാരകൈമാറ്റത്തിന് അധികം താമസമുണ്ടാകില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഷ്‌റഫ് ഗനിയുടെ രാജിക്ക് ശേഷം താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്ദുള്‍ ഗനി ബറാദറെ അഫ്ഗാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോഹിക്കാനാണ് സാധ്യത.

അതേസമയം, അഫ്ഗാനില്‍ അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും, ജനങ്ങള്‍ പരിഭ്രാന്തരാവരുത്, കാബൂള്‍ നഗരത്തില്‍ ആക്രമണങ്ങള്‍ നടക്കില്ലെന്നും സമാധാനപരമായി ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നും ആഭ്യന്തരമന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്ക്വല്‍ അറിയിച്ചു. വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ബലം പ്രയോഗിച്ച് അധികാരം ഏറ്റെടുക്കില്ലെന്നും, സമാധാനപരമായ അധികാരകൈമാറ്റത്തിന് കാത്തിരിക്കുകയാണെന്നും താലിബാന്‍ വക്താക്കളും റോയിട്ടേഴ്‌സിനോട് പ്രതികരിച്ചിട്ടുണ്ട്.

കൂടാതെ, അഫ്ഗാന്‍ സംഭവത്തില്‍ ചര്‍ച്ചയ്ക്കായി യുഎന്‍ രക്ഷാസമിതി ഉടന്‍ യോഗം ചേരുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സമീര്‍ കാബുലോവിനെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കാബൂൾ: അഫ്ഗാന്റെ നിയന്ത്രണം താലിബാൻ കയ്യടക്കുന്ന സാഹചര്യത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ശക്തമാകുന്നു. താലിബാൻ കാബൂളിനടുത്ത് എത്തിയ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്ന് ആവശ്യവുമായി ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാരാണ് രംഗത്തെത്തുന്നത്. അഫ്ഗാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ എത്തുന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.

കാബൂളിലെ എംബസി മാത്രമാണ് നിലവിൽ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നത്. എംബസിയിലെ ഉദ്യോഗസ്ഥരെ ഇപ്പോൾ ഒഴിപ്പിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. എംബസി ഇപ്പോൾ അടച്ചു പൂട്ടുന്നത് അഫ്ഗാൻ സർക്കാരിനെ കൈവിടുന്നതിന് തുല്യമാകും എന്നതാണ് സർക്കാരിന്റെ നിലപാടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അടിയന്തര ഘട്ടം വന്നാൽ വിമാനങ്ങൾ അയച്ച് ഉദ്യോസ്ഥരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. ദേശീയ സൂരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് അഫ്ഗാനിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നത്.

അഫ്ഗാന്റെ പ്രവിശ്യകളോരോന്നും താലിബാൻ പിടിച്ചടക്കാൻ ആരംഭിച്ചതോടെ കാബൂളിലെ അമേരിക്കൻ എംബസിയിലേക്ക് സൈനിക ഹൈലികോപ്റ്ററുകൾ എത്തി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ ആരംഭിച്ചു. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് മേലും സമ്മർദ്ദം ശക്തമാകുന്നത്. ഡൽഹി ജെഎൻയുവിലെ അഫ്ഗാൻ വിദ്യാർത്ഥികളും മടങ്ങിവരാൻ അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

പോര്‍ട്ടോ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തി തലസ്ഥാനത്തിന് സമീപമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നു. പതിനായിരത്തോളം കെട്ടിടങ്ങള്‍ തകരുകയും 2000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്ക അടിയന്തര വൈദ്യ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഏഴ് തുടര്‍ചലനങ്ങളുണ്ടായി. പ്രധാനമന്ത്രി ഏരിയല്‍ ഹെന്റി രാജ്യത്ത് ഒരു മാസം അടിയന്താരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ ഭുചലനത്തിന്റെ ആഘാതം അയല്‍രാജ്യങ്ങളിലും അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെയ്തി തീരത്ത് സുനാമിയോ, മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകളോ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2010ലെ ഭൂകമ്പത്തിന്റെ ആഘാതത്തില്‍ രാജ്യം കരകയറുന്നതിനിടെ മറ്റൊരു ദുരന്തം നേരിടേണ്ടി വന്നിരിക്കുന്നത്. 2010ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഏകദേശം മൂന്നു ലക്ഷത്തോളം പേരാണ് മരണപ്പെട്ടത്.

ലോകത്തെയാകെ ഉലച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ചൈനയുടെ പിഴവ് മൂലം വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്നതായിരിക്കാമെന്ന് ലോകാരോഗ്യ സംഘടനയും. ആദ്യ കോവിഡ് രോഗിക്ക് വുഹാന്‍ ലാബിലെ വവ്വാലില്‍ നിന്നുമായിരിക്കാം രോഗം പകര്‍ന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ തലവന്‍ ഡോക്ടര്‍ പീറ്റര്‍ എംബരേക്ക് വ്യക്തമാക്കുന്നത്.

ആദ്യമായി കോവിഡ് ബാധയുണ്ടായത് ലാബിലെ ഗവേഷകനാകാമെന്നും, വവ്വാലില്‍ നിന്നും വൈറസ് സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടയിലായിരിക്കാം ഇത് സംഭവിച്ചിട്ടുണ്ടാവുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

ഡെന്മാര്‍ക്കിലെ ടി വി 2 എന്ന ചാനലിലായിരുന്നു അദ്ദേഹം ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്.

നേരത്തെ, വൈറസ് ലാബില്‍ നിന്നും രക്ഷപ്പെട്ടതാകാന്‍ ഒരു വഴിയും ഇല്ല എന്നായിരുന്നു അന്വേഷണ സംഘം ഉറപ്പിച്ചു പറഞ്ഞിരുന്നത്. മാത്രമല്ല, ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ കോവിഡ് വ്യാപനത്തില്‍ വുഹാന്‍ ലാബിനുള്ള പങ്ക് പൂര്‍ണ്ണമായും തള്ളിക്കളയുകയും ചെയ്തിരുന്നു.

കോവിഡ് വ്യാപനത്തില്‍ ലോകം സംശയത്തോടെ നോക്കുന്ന വുഹാന്‍ ലാബിനെതിരെ ലോകാരോഗ്യ സംഘടനയും പരസ്യമായി പ്രതികരിച്ചിരിക്കുന്ന സാഹചര്യത്തില്‍ യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ എന്ത് മറുപടിയാണ് നല്‍കുകയെന്നാണ് ലോകം ഉറ്റു നോക്കുന്നത്.

കൊറോണവൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്നും, ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യം ഉണ്ടെന്നും യു എസ് നാഷണല്‍ ലബോറട്ടറി നേരത്തേ അറിയിച്ചിരുന്നു.

കാബൂൾ: അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാറും പിടിച്ചെടുത്ത് താലിബാൻ. കാണ്ഡഹാർ പൂർണമായും കീഴടക്കിയെന്നാണ് താലിബാന്റെ അവകാശവാദം. മുജാഹിദുകൾ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തിയെന്ന് താലിബാൻ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു. അഫ്ഗാൻ സേന നഗരത്തിന് പുറത്തുള്ള ഒരു സൈനിക കേന്ദ്രത്തിലേക്ക് കൂട്ടത്തോടെ പിൻവലിഞ്ഞതായി ഒരു പ്രദേശവാസിയും പറയുന്നുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുഎസ് സൈന്യം പിന്മാറാൻ ആരംഭിച്ചതോടെ അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ പല പ്രദേശങ്ങളും താലിബാൻ കീഴടക്കി കഴിഞ്ഞു. പതിനൊന്നോളം പ്രവിശ്യകൾ ഇതുവരെ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞുവെന്നാണ് വിവരം. കാബൂളിൽ നിന്നും 150 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന നഗരമായ ഗസ്‌നിയും അഫ്ഗാൻ പിടിച്ചെടുത്തു.

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം 90 ദിവസത്തിനകം താലിബാൻ പിടിച്ചെടുക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം താലിബാനുമായി അധികാരം പങ്കിടാൻ തയ്യാറാണെന്ന് അഫ്ഗാൻ സർക്കാർ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് അഫ്ഗാൻ സർക്കാർ ഇത്തരമൊരു നടപടിയ്ക്ക് തയ്യാറായതെന്നാണ് വിവരം. ഖത്തറിൽ നടന്ന ചർച്ചകളിലാണ് രാജ്യത്ത് സംഘർഷം അവസാനിപ്പിക്കാൻ താലിബാനുമായി അധികാരം പങ്കിടാൻ തയ്യാറാണെന്ന് അഫ്ഗാൻ സർക്കാർ അറിയിച്ചതെന്നാണ് വിവരം.

ദോഹ: താലിബാനുമായി അധികാരം പങ്കിടാൻ തയ്യാറാണെന്ന് അഫ്ഗാൻ സർക്കാർ. രാജ്യത്ത് സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് അഫ്ഗാൻ സർക്കാർ ഇത്തരമൊരു നടപടിയ്ക്ക് തയ്യാറായതെന്നാണ് വിവരം. ഖത്തറിൽ നടന്ന ചർച്ചകളിലാണ് രാജ്യത്ത് സംഘർഷം അവസാനിപ്പിക്കാൻ താലിബാനുമായി അധികാരം പങ്കിടാൻ തയ്യാറാണെന്ന് അഫ്ഗാൻ സർക്കാർ അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കാബൂളിലെ പ്രസിഡന്റ് കൊട്ടാരം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല. ഖത്തറിൽ സമാധന ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അഫ്ഗാൻ നയതന്ത്ര പ്രതിനിധി അബ്ദുള്ള അബ്ദുള്ള അറിയിച്ചു.

യുഎസ് സൈന്യം പിന്മാറാൻ ആരംഭിച്ചതോടെ അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ പല പ്രദേശങ്ങളും താലിബാൻ കീഴടക്കി കഴിഞ്ഞു. പത്തോളം പ്രവിശ്യകൾ ഇതുവരെ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞുവെന്നാണ് വിവരം. കാബൂളിൽനിന്നും 150 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന നഗരമായ ഗസ്നിയും അഫ്ഗാൻ പിടിച്ചെടുത്തു.

കാണ്ഡഹാറിലെ ജയിലും ബുധനാഴ്ച താലിബാൻ നിയന്ത്രണത്തിലാക്കിയിരുന്നു. ജയിലുകൾ കീഴടക്കിയ താലിബാൻ തടവുകാരെ മോചിപ്പിച്ച ശേഷം അവരെ ഒപ്പം ചേർക്കുകയാണ് ചെയ്യുന്നത്. താലിബാനെ ഭയന്ന് വിവിധ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇത്തരത്തിൽ കാബൂളിലേക്കെത്തുന്നവരുടെ കൂട്ടത്തിൽ താലിബാൻ പോരാളികളും ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ആശങ്ക.

വാഷിങ്ടൺ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം 90 ദിവസത്തിനകം താലിബാൻ പിടിച്ചെടുക്കുമെന്ന് അമേരിക്ക. അഫ്ഗാനിസ്ഥാനിലെ എട്ട് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം അടുത്ത ആറ് ദിവസത്തിനുള്ളിൽ താലിബാൻ പിടിച്ചെടുക്കുമെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. വാർത്താ ഏജൻസി റോയിട്ടേഴസ് ആണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുഎസ് സൈന്യം പിന്മാറാൻ തുടങ്ങിയതോടെ താലിബാൻ അഫ്ഗാനിസ്താനിൽ തങ്ങളുടെ സ്വാധീനം വർധിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രഹസ്യാന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തൽ. പല മേഖലകളുടെയും നിയന്ത്രണം ഇതിനോടകം തന്നെ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞു.

ആറ് മാസങ്ങൾക്കൊണ്ട് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുക്കുമെന്നായിരുന്നു യുഎസ് രഹസ്യാന്വേഷണ വിഭാഗം നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ അഫ്ഗാനിൽ താലിബാൻ നടത്തിയ പുതിയ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് മൂന്നു മാസങ്ങൾക്കകം കാബൂൾ പിടിച്ചടക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.

അഫ്ഗാൻ സൈന്യത്തിന്റെ പ്രതിരോധം എത്രമാത്രം ശക്തമായിരിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും താലിബാൻ കാബൂൾ പിടിച്ചടക്കുന്നതെന്നും അമേരിക്ക അറിയിച്ചു.

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിക്കുന്നതിനിടെ ഇന്ത്യയുടെ പിന്തുണ തേടി അഷ്‌റഫ് ഗനി സർക്കാർ. ആറ് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് അഫ്ഗാൻ സർക്കാർ ഇന്ത്യയുടെ പിന്തുണ തേടിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഓഗസ്റ്റ് 31 ഓടെ അമേരിക്ക സൈന്യത്തെ പൂർണമായും പിൻവലിക്കുന്നതോടെ താലിബാൻ അക്രമത്തിന്റെ തോത് വർദ്ധിപ്പിക്കുമെന്നാണ് അഫ്ഗാനിസ്താൻ ആശങ്കപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേന തങ്ങളുടെ വ്യോമസേനയ്ക്ക് പിന്തുണ നൽകണമെന്നാണ് അഫ്ഗാൻ സർക്കാർ ആഗ്രഹിക്കുന്നതെന്നാണ് വിവരം.

യുഎസ് സൈന്യം പിന്മാറാൻ ആരംഭിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിച്ചിരിക്കുകയാണ്. പല പ്രദേശങ്ങളും ഇതിനോടകം തന്നെ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞു. പതിനായിരക്കണക്കിന് ആളുകളാണ് യുദ്ധഭീതിയാൽ സ്വന്തം വീടും സ്ഥലവും വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പാലായനം ചെയ്യുന്നത്.

വാഷ്ങ്ടണ്‍: താലിബാനെ അഫ്ഗാനിസ്ഥാന്‍ സൈന്യം തന്നെ നേരിടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനില്‍ അമേരിക്ക ഇനിയൊരു സൈനിക നീക്കത്തിനില്ലെന്നും, അഫ്ഗാന്‍ നേതാക്കള്‍ അവരുടെ രാജ്യത്തിനായി ഒന്നിച്ചുനിന്ന് പോരാടണമെന്നും ജോ ബൈഡന്‍ പറഞ്ഞു .

അഫ്ഗാന്റെ 65 ശതമാനം നിയന്ത്രണവും താലിബാന്റെ കീഴിലായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതികരണവുമായി യുഎസ് പ്രസിഡന്റ് രംഗത്തുവന്നിരിക്കുന്നത്.

അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തില്‍ പശ്ചാത്താപമില്ലെന്നും, കഴിഞ്ഞ 20 വര്‍ഷത്തിനിടെ കോടികള്‍ അമേരിക്ക അഫ്ഗാനിലെ സൈനിക നീക്കങ്ങള്‍ക്കായി ചെലവഴിച്ചുവെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല, ആയിരക്കണക്കിന് യുഎസ് സൈനികരുടെ വിലപ്പെട്ട ജീവനും നഷ്ടമായെന്നും. അതിനാല്‍ തന്നെ അഫ്ഗാനില്‍ ഇനിയൊരു സൈനിക നീക്കത്തിനില്ലെന്നും, എന്നാല്‍ അഫ്ഗാന്‍ സൈന്യത്തിന് നല്‍കിവരുന്ന സഹായം യുഎസ് തുടരുമെന്നും, വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ബൈഡന്‍ അറിയിച്ചു. അഫ്ഗാന്‍ സൈന്യത്തിന് നല്‍കിവരുന്ന

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധിനിവേശം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. യുഎസ് സേനയുടെ പിന്മാറ്റത്തോടെയാണ് താലിബാന്‍ അഫ്ഗാന്‍ സേനയ്ക്കുനേരെ ആക്രമണം ശക്തമാക്കിയത്.

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിക്കുന്നതിനിടെ തന്ത്രപരമായ നീക്കവുമായി റഷ്യ. കഴിഞ്ഞ ദിവസം അഫ്ഗാൻ അതിർത്തിയിൽ താജിക്കിസ്താനും ഉസ്ബക്കിസ്താനുമൊപ്പം റഷ്യ ആരംഭിച്ച സൈനിക അഭ്യാസത്തിനു പിന്നിൽ അഫ്ഗാൻ വിഷയത്തിൽ ഇടപെടുക എന്ന ലക്ഷ്യമുണ്ടെന്നാണ് നിരീക്ഷകരുടെ നിഗമനം.

നയതന്ത്ര മാർഗങ്ങളിലൂടെ അഫ്ഗാനിസ്താനിൽ ആഴത്തിൽ ഇടപെടാനാണ് റഷ്യയുടെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ. മധ്യേഷ്യയിലെ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുക, വൻശക്തി ഇമേജ് തിരിച്ചു പിടിക്കുക തുടങ്ങിയവയാണ് റഷ്യയുടെ പിന്നിലുള്ള ലക്ഷ്യങ്ങൾ.

ഉപരിതല വ്യോമ മിസൈൽ ലോഞ്ചറുകളും പുതിയ റഷ്യൻ വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് അഫ്ഗാനിസ്താൻ-താജിക്കിസ്താൻ അതിർത്തിയിൽ സൈനിക അഭ്യാസം ആരംഭിച്ചത്. താലിബാന്റെ മുന്നേറ്റം താജിക്കിസ്താൻ അതിർത്തി പ്രദേശത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. രണ്ടായിരത്തഞ്ഞൂറ് സൈനികർ, നൂറു കണക്കിന് കവചിത വാഹനങ്ങൾ,, ഇരുപത്തഞ്ച് വിമാനങ്ങൾ എന്നിവയടങ്ങിയ സൈനിക അഭ്യാസമാണ് മേഖലയിൽ നടക്കുന്നത്.

താജിക്കിസ്താന്റെ സുരക്ഷ, അഫ്ഗാനിസ്താനിലെ അരക്ഷിതാവസ്ഥ വെച്ചുനീട്ടുന്ന അവസരങ്ങൾ, നയതന്ത്രശ്രമങ്ങളിലൂടെ വൻശക്തി ഇമേജ് തിരിച്ചുപിടിക്കാനുള്ള ആഗ്രഹം തുടങ്ങി മൂന്ന് ഘടകങ്ങളാണ് റഷ്യയുടെ പുതിയ പദ്ധതിക്കു പിന്നിലെന്നാണ് ഓക്സ്ഫഡ് സർവകലാശാലയിലെ രാജ്യാന്തര പഠനവിദഗ്ധനായ സാമുവൽ റാമനി വിശദമാക്കുന്നത്. ടർക്കി പ്രസിദ്ധീകരണമായ ടി ആർ ടി വേൾഡിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്.