International (Page 176)

കാബൂള്‍: ലോകരാജ്യങ്ങള്‍ അഫ്ഗാനിസ്താനിലെ പുതിയ ഭരണകൂടത്തെ അംഗീകരിക്കാന്‍ തയ്യാറാവണമെന്ന പ്രസ്താവനയുമായി താലിബാന്‍. അമേരിക്ക ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങളോടാണ് താലിബാന്‍ തങ്ങളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. പുതിയ ഭരണകൂടത്തെ അംഗീകരിക്കാതെയും അഫ്ഗാന് അര്‍ഹതപ്പെട്ട വിദേശ ഫണ്ടുകള്‍ തടഞ്ഞുവെക്കുകയും ചെയ്യുന്നത് തുടര്‍ന്നാല്‍ അത് അഫ്ഗാനിസ്താനെ മാത്രമല്ല ലോകത്തെ മുഴുവന്‍ ബാധിക്കുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി.

അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തെങ്കിലും പുതിയ സര്‍ക്കാരിനെ ലോകരാജ്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല. ഇതിന് പുറമെ അഫ്ഗാനിലേക്കുള്ള കോടിക്കണക്കിന് ഡോളറുകളുടെ വിദേശസഹായം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാജ്യത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന ആഭ്യന്തര യുദ്ധങ്ങള്‍ അഫ്ഗാനിസ്താനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

‘ഞങ്ങള്‍ക്ക് അമേരിക്കയോട് ഒന്നേ പറയാനുള്ളു. ഞങ്ങളെ അംഗീകരിക്കാതിരിക്കുന്നത് തുടരുകയും, അഫ്ഗാനിസ്താന്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അത് അഫ്ഗാനില്‍ മാത്രമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുക എന്ന് കരുതരുതെന്നും അത് ലോകത്തിന്റെ മുഴുവന്‍ പ്രശ്‌നമാകുമെന്നും’ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.

ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഇന്ത്യയിലേക്കെത്തുന്നത്. പ്രധാനമന്ത്രിയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയമാണ് സ്ഥരീകരിച്ചത്. അധികം വൈകാതെ തന്നെ പോപ്പ് ഇന്ത്യ സന്ദർശിക്കാനെത്തുമെന്നാണ് വിവരം.

നരേന്ദ്ര മോദിയുടെ വലിയ ഉപഹാരമാണ് തനിക്കുള്ള ക്ഷണമെന്ന് മാർപാപ്പ പറഞ്ഞതായി വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഖള വാർത്താ സമ്മേളത്തിൽ പറഞ്ഞു. ഇന്ത്യാ സന്ദർശനത്തെ വളരെ താത്പര്യത്തോടെ മാർപ്പാപ്പ ഉറ്റുനോക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശനിയാഴ്ച്ച ഫ്രാൻസിസ് മാർപാപ്പ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹത്തെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഒരു മണിക്കൂറിലേറെ നേരമാണ് ഇരുവരും തമ്മിൽ സംസാരിച്ചത്. ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നുവെന്നും നിരവധി വിഷയങ്ങൾ മാർപാപ്പയുമായി സംസാരിക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ത്. രണ്ട് കോവിഡ് തരംഗങ്ങളെ രാജ്യം അതിജീവിച്ചത് എങ്ങനെയാണെന്ന് മോദി മാർപാപ്പയെ അറിയിച്ചു. കോവിഡ് വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ പോപ്പ് ഫ്രാൻസിസ് അനുശോചനം അറിയിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദാരിദ്ര്യ നിർമാർജനത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോദി വത്തിക്കാനിൽ നിന്നും മടങ്ങുകയും ചെയ്തു.

റോം: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള ലോക നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിക്കായി പങ്കെടുക്കാനായി റോമിൽ എത്തിയതായിരുന്നു അദ്ദേഹം. ആഗോള വിഷയംങ്ങളെ കുറിച്ച് നേതാക്കൾ തമ്മിൽ ചർച്ച ചെയ്തു. ലോകനേതാക്കളുമായി അദ്ദേഹം സൗഹൃദം പങ്കിടുകയും ചെയ്തു.

ഉച്ചകോടി ഔദ്യോഗികമായി ആരംഭിക്കുന്നതിന് പുറമെ ലോകനേതാക്കളുമായി മോദി ആശയവിനിമയം നടത്തിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസാണ് അറിയിച്ചിരുന്നത്. ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി മോദി ആശയവിനിമയം നടത്തുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

റോമിലെത്തിയ പ്രധാനമന്ത്രി അവിടുത്തെ ഇന്ത്യൻ സമൂഹമായും ആശയവിനിമയം നടത്തിയിരുന്നു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, റോമിലെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോർ ദേർ ലെയെൻ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി.

12 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാമന്ത്രി റോമിലെത്തുന്നത്. അതേസമയം റോം സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി യുകെയിലേക്ക് പോകും. യുകെയിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോപ്പ്26 സമ്മേളനത്തിലും അദ്ദേഹം പങ്കുചേരും.

വാഷിംഗ്ടൺ: അമേരിക്കയിൽ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാം. കുട്ടികൾക്ക വാക്‌സിൻ നൽകാൻ അമേരിക്ക അംഗീകാരം നൽകി. വെള്ളിയാഴ്ച്ചയാണ് അധികൃതർ വാക്സിന് അംഗീകാരം നൽകിയത്. ഇതോടെ 28 മില്യൺ അമേരിക്കൻ യുവാക്കൾക്കാണ് ഉടൻ പ്രതിരോധ കുത്തിവയ്പ് ലഭ്യമാകുന്നത്. 5 മുതൽ 11 വയസ്സു വരെയുള്ള കുട്ടികളിൽ കോവിഡ് വൈറസിനെതിരായ ഫൈസർ വാക്‌സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നത്. നവംബർ ആദ്യവാരത്തോടെ വാക്‌സിൻ ലഭ്യമാകുമെന്നാണ് കരുതുന്നത്.

2,250 ഓളം കുട്ടികളിലാണ് ഫൈസർ വാക്‌സിന്റെ പരീക്ഷണം നടത്തിയതെന്നാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങളിൽ വ്യക്തമാക്കുന്നത്. വാക്‌സിൻ കുത്തിവെയ്ക്കുമ്പോൾ വൈറസിനെതിരെ ആന്റിബോഡികൾ വർധിക്കുന്നുണ്ടെന്ന് പഠനത്തിൽ വ്യക്തമാക്കുന്നത്.

വത്തിക്കാൻ സിറ്റി: മാർപാപ്പയുമായുള്ള കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടിക്കാഴ്ച്ചയിൽ പ്രധാനമന്ത്രി മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. മാർപാപ്പയുടെ സ്വകാര്യ ലൈബ്രറിയിൽ വെച്ചായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ഒരു മണിക്കൂറിലേറെ നേരം ഇരുവരും തമ്മിൽ സംസാരിച്ചു. ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നുവെന്നും നിരവധി വിഷയങ്ങൾ മാർപാപ്പയുമായി സംസാരിക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വത്തിക്കാനിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് അധികൃതർ ഒരുക്കിയിരുന്നത്. രണ്ട് കോവിഡ് തരംഗങ്ങളെ രാജ്യം അതിജീവിച്ചത് എങ്ങനെയാണെന്ന് മോദി മാർപാപ്പയെ അറിയിച്ചു. കോവിഡ് വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ പോപ്പ് ഫ്രാൻസിസ് അനുശോചനം അറിയിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദാരിദ്ര്യ നിർമാർജനത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോദി വത്തിക്കാനിൽ നിന്നും മടങ്ങുകയും ചെയ്തു.

അടൽ ബിഹാരി വാജ്‌പേയ് മാർപ്പാപ്പയെ സന്ദർശിച്ച ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി വത്തിക്കാനിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, ഐ കെ ഗുജ്‌റാൾ തുടങ്ങിയവരും മുൻപ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഫഹദ് ഫാസില്‍- ദിലീഷ് പോത്തന്‍ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ സിനിമയാണ് ജോജി. പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ചിത്രം നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌ക്കാരം ലഭിക്കുകയും ചെയ്തു. ‘ജോജി’ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം ലഭിച്ചിരിക്കുകയാണ്‌. ബാഴ്സലോണ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ സിനിമക്കുള്ള പുരസ്‌കാരമാണ് ഇത്തവണ ചിത്രം സ്വന്തമാക്കിയത്.

ചിത്രത്തിന്റെ സംവിധായകനായ ദിലീഷ് പോത്തനും മുഖ്യ കഥാപാത്രമായ ഫഹദുമാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഈ പുരസ്‌കാരത്തോടെ മൂന്ന് രാജ്യാന്തര പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കുന്നത്.

നേരത്തെ, ജോജിക്ക് വെഗാസസ് മൂവി അവാര്‍ഡില്‍ മികച്ച നരേറ്റീവ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വീഡിഷ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും ജോജി നേടിയിരുന്നു.

കാലിഫോര്‍ണിയ: മാതൃ കമ്പനിയുടെ പേരില്‍ മാറ്റം വരുത്തിയതായി ഫേസ്ബുക്ക്. ഇനിമുതല്‍ മെറ്റ (Meta) എന്ന പേരിലായിരിക്കും കമ്പനി അറിയപ്പെടുക. എന്നാല്‍ നിലവില്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെയും സേവനങ്ങളുടെയും പേരില്‍ മാറ്റമുണ്ടാകില്ല.എന്നാല്‍ ഈ ആപ്പുകളുടെ ഉടമസ്ഥാവകാശമുള്ള മാതൃക കമ്പനി ഇനി അറിയപ്പെടുക മെറ്റ എന്ന പേരിലായിരിക്കുമെന്ന് കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.

പേര് മാറ്റിയതിന് പിന്നാലെ പുതിയ ലോഗോയും കമ്പനി പുറത്തുവിട്ടു. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്താണ് കമ്പനി പുതിയ ലോഗോം അനാച്ഛാദനം ചെയ്തത്. തംബ് അപ്പ് ലോഗോയ്ക്ക് പകരം നീല ഇന്‍ഫിനിറ്റി ഷേപ്പ് നല്‍കുന്ന മെറ്റ എന്നെഴുതിയതാണ് മാതൃകമ്പനിയുടെ പുതിയ ലോഗോ.

പേര്‌ മാറ്റുന്നതിലൂടെ കമ്പനിയുടെ മാര്‍ക്കറ്റ് പവര്‍, അല്‍ഗരിതം തീരുമാനങ്ങള്‍, അതിന്റെ പ്ലാറ്റ്‌ഫോമുകളിലെ ദുരുപയോഗങ്ങളുടെ പൊലീസിങ് നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാതൃസ്ഥാപനത്തിന് ബാധ്യതയുണ്ടാക്കുന്നത് തടയാനാണെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.

സ്ഥാപനം വെറുമൊരു സോഷ്യല്‍ മീഡിയ കമ്പനി എന്ന തരത്തില്‍ മാത്രം ഒതുങ്ങാതെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പേരു മാറ്റമെന്ന് കമ്പനിയുടെ വെര്‍ച്വല്‍, ഓഗ്മെന്റഡ് റിയാലിറ്റി കോണ്‍ഫറന്‍സ് ലൈവ് സ്ട്രീമിങ്ങിലൂടെ സക്കര്‍ബര്‍ഗ് അറിയിച്ചു. ഈ മാറ്റത്തോടെ ഒരു പുതിയ ബ്രാന്‍ഡിന് കീഴില്‍ തങ്ങളുടെ വ്യത്യസ്ത ആപ്ലിക്കേഷനുകളും സാങ്കേതികവിദ്യകളും ഒത്ത് ചേരും. എന്നാല്‍ അതിന്റെ കോര്‍പ്പറേറ്റ് ഘടനയില്‍ മാറ്റം വരുത്തില്ലെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി കൊണ്ട് തങ്ങള്‍ കഷ്ടപ്പെടുകയാണെന്ന് പാകിസ്ഥാന്‍. ഇതേ തുടര്‍ന്ന് സഹായവുമായി സൗദി അറേബ്യ രംഗത്ത് എത്തി. ഇന്ധന പ്രതിസന്ധി മറികടക്കാനും സൗദി പാകിസ്ഥാന് സഹായം നല്‍കി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പാകിസ്ഥാനെ സഹായിക്കണമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോട് അപേക്ഷിക്കുകയായിരുന്നു. മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് യോഗത്തിന് റിയാദിലെത്തിയതായിരുന്നു പ്രധാനമന്ത്രി.

പാക് പ്രധാനമന്ത്രിയുടെ അപേക്ഷ പരിഗണിച്ച സല്‍മാന്‍ രാജകുമാരന്‍ മൂന്ന് ബില്യണ്‍ ഡോളര്‍ സഹായം പാകിസ്ഥാന് പ്രഖ്യാപിച്ചു. 1.2 ബില്യണ്‍ ഡോളര്‍ സംസ്‌കരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനായി സല്‍മാന്‍ പ്രഖ്യാപിച്ചു. സാമ്പത്തിക സഹായം അനുവദിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോട് തനിക്ക് നന്ദിയുണ്ടെന്ന് ഇമ്രാന്‍ പറഞ്ഞു. സൗദി എന്നും പ്രയാസകരമായ സമയത്ത് ഒപ്പമുണ്ടായിരുന്നെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

വാഷിങ്ടണ്‍: ഭൂമിയെ നേരിട്ട് കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുകയും ബിസിനസ് നടത്തുകയും ചെയ്യാന്‍ പറ്റിയാന്‍ എന്തായിരിക്കും അനുഭവം.ഇതിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ് ശതകോടീശ്വരനും ആമസോണ്‍ മേധാവിയുമായ ജെഫ് ബെസോസ്. ബഹിരാകാശത്ത് ബിസിനസ് പാര്‍ക്ക് തുടങ്ങുമെന്നാണ് ജെഫ് ബെസോസ് അറിയിച്ചത്. ബെസോസിന്റെ തന്നെ ഉടമസ്ഥതയിലുള്ള ബഹിരാകാശ വിനോദസഞ്ചാര കമ്പനിയായ ബ്ലൂ ഒറിജിനാണ് ‘ഓര്‍ബിറ്റല്‍ റീഫ്’ എന്നു പേരു നല്‍കിയിരിക്കുന്ന സ്‌പേസ് ബിസിനസ് പാര്‍ക്ക് തുടങ്ങുക.

ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് 2025 നു ശേഷമായിരിക്കും.
പാര്‍ക്കിന് 32,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ടാകുന്നും ഒരേ സമയം 10 പേരെ വരെ ഉള്‍ക്കൊള്ളിക്കാനാകുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ അത്രയും വ്യാപ്തിയുള്ള വിധത്തിലാണ് ഓര്‍ബിറ്റല്‍ റീഫ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിന് പുറമെ സിനിമാ ചിത്രീകരണത്തിനുള്ള സംവിധാനങ്ങളും സ്‌പേസ് ഹോട്ടലും ബഹിരാകാശത്ത് ഉണ്ടാകും.

പാര്‍ക്കിന്റെ നിര്‍മാണത്തില്‍ ബ്ലൂ ഒറിജിനൊപ്പം സിയേറ സ്‌പേസ്, ബോയിങ്, റെഡ്വയര്‍ സ്‌പേസ്, ജെനസിസ് എഞ്ചിനീറിങ് എന്നീ കമ്പനികളും പങ്കാളികളാകും. പാര്‍ക്കില്‍ ബഹിരാകാശ ഏജന്‍സികള്‍, സാങ്കേതിക കമ്പനികള്‍, സ്വന്തമായി ബഹിരാകാശ നിലയമില്ലാത്ത രാജ്യങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍, വിനോദസഞ്ചാര കമ്പനികള്‍, ഗവേഷകര്‍, സംരംഭകര്‍ എന്നിവര്‍ക്കെല്ലാം ഇടമുണ്ടായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഏകദേശം 7500 കോടി രൂപ ബ്ലൂ ഒറിജിനായി പ്രതിവര്‍ഷം ചെലവഴിക്കുമെന്ന് ജെഫ് ബെസോസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ജെഫ് ബെസോസിന് പുറമെ 2027-ഓടെ അമേരിക്കന്‍ ബഹിരാകാശ കമ്പനികളായ നാനോറാക്‌സ്, വോയേജര്‍ സ്‌പേസ്, ലോക്ഹീഡ് മാര്‍ട്ടിന്‍ എന്നിവ തങ്ങളുടേതായ ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂഡൽഹി: താലിബാന് സാമ്പത്തിക പിന്തുണ നൽകി ചൈന. ഒരു മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായമാണ് ചൈന താലിബാന്റെ നിയന്ത്രത്തിലുള്ള അഫ്ഗാന് നൽകിയത്. മരുന്ന്, ഭക്ഷണം തുടങ്ങിയവയ്ക്കായി മാനുഷിക സഹായമായി അഞ്ച് മില്യൺ ഡോളർ കൂടി അനുവദിക്കുമെന്നും ചൈന വാഗ്ദാനം നൽകിയിട്ടുണ്ട്. താലിബാൻ വക്താവ് സബിഹുള്ള മുജാഹിദാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം അഫ്ഗാനിസ്താനെ പുനർനിർമ്മിക്കാനും സ്ഥിരത വീണ്ടെടുക്കാനും താലിബാന് സഹായം നൽകുമെന്ന് ഖത്തറിൽ വെച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും താലിബാന്റെ ഇടക്കാല സർക്കാരിലെ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൾ ഗനി ബരാദറും തമ്മിൽ നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ ചൈന വാഗ്ദാനം ചെയ്തിരുന്നു. സാമ്പത്തിക അരാജകത്വം, തീവ്രവാദ ഭീഷണികൾ, ഭരണപരമായ ബുദ്ധിമുട്ടുകൾ എന്നിങ്ങനെ നാലിരട്ടി വെല്ലുവിളികളാണ് അഫ്ഗാൻ നേരിടുന്നതെന്ന് വാങ് യീ യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഉപരോധം നീക്കണമെന്ന് യു.എസിനോടും പാശ്ചാത്യരാജ്യങ്ങളോടും, അഫ്ഗാനിസ്ഥാനെ ആരോഗ്യകരമായ വികസനത്തിന്റെ പാതയിലേക്ക് നയിക്കാൻ സഹായിക്കുന്നതിന് താലിബാനുമായി ഇടപഴകാൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചൈന അഫ്ഗാനിസ്ഥാന് മാനുഷിക സഹായം നൽകുന്നത് തുടരുമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാമ്പത്തിക പുനർനിർമ്മാണം സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിന് ആഗോള സമൂഹവുമായി ബെയ്ജിംഗ് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.