ബാഴ്സലോണ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ സിനിമക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ‘ജോജി

ഫഹദ് ഫാസില്‍- ദിലീഷ് പോത്തന്‍ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ സിനിമയാണ് ജോജി. പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ചിത്രം നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌ക്കാരം ലഭിക്കുകയും ചെയ്തു. ‘ജോജി’ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം ലഭിച്ചിരിക്കുകയാണ്‌. ബാഴ്സലോണ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ സിനിമക്കുള്ള പുരസ്‌കാരമാണ് ഇത്തവണ ചിത്രം സ്വന്തമാക്കിയത്.

ചിത്രത്തിന്റെ സംവിധായകനായ ദിലീഷ് പോത്തനും മുഖ്യ കഥാപാത്രമായ ഫഹദുമാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഈ പുരസ്‌കാരത്തോടെ മൂന്ന് രാജ്യാന്തര പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കുന്നത്.

നേരത്തെ, ജോജിക്ക് വെഗാസസ് മൂവി അവാര്‍ഡില്‍ മികച്ച നരേറ്റീവ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വീഡിഷ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും ജോജി നേടിയിരുന്നു.