റോം: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള ലോക നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിക്കായി പങ്കെടുക്കാനായി റോമിൽ എത്തിയതായിരുന്നു അദ്ദേഹം. ആഗോള വിഷയംങ്ങളെ കുറിച്ച് നേതാക്കൾ തമ്മിൽ ചർച്ച ചെയ്തു. ലോകനേതാക്കളുമായി അദ്ദേഹം സൗഹൃദം പങ്കിടുകയും ചെയ്തു.
ഉച്ചകോടി ഔദ്യോഗികമായി ആരംഭിക്കുന്നതിന് പുറമെ ലോകനേതാക്കളുമായി മോദി ആശയവിനിമയം നടത്തിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസാണ് അറിയിച്ചിരുന്നത്. ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി മോദി ആശയവിനിമയം നടത്തുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
റോമിലെത്തിയ പ്രധാനമന്ത്രി അവിടുത്തെ ഇന്ത്യൻ സമൂഹമായും ആശയവിനിമയം നടത്തിയിരുന്നു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, റോമിലെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോർ ദേർ ലെയെൻ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി.
12 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാമന്ത്രി റോമിലെത്തുന്നത്. അതേസമയം റോം സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി യുകെയിലേക്ക് പോകും. യുകെയിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോപ്പ്26 സമ്മേളനത്തിലും അദ്ദേഹം പങ്കുചേരും.

