വാഷിംഗ്ടൺ: അമേരിക്കയിൽ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാം. കുട്ടികൾക്ക വാക്‌സിൻ നൽകാൻ അമേരിക്ക അംഗീകാരം നൽകി. വെള്ളിയാഴ്ച്ചയാണ് അധികൃതർ വാക്സിന് അംഗീകാരം നൽകിയത്. ഇതോടെ 28 മില്യൺ അമേരിക്കൻ യുവാക്കൾക്കാണ് ഉടൻ പ്രതിരോധ കുത്തിവയ്പ് ലഭ്യമാകുന്നത്. 5 മുതൽ 11 വയസ്സു വരെയുള്ള കുട്ടികളിൽ കോവിഡ് വൈറസിനെതിരായ ഫൈസർ വാക്‌സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നത്. നവംബർ ആദ്യവാരത്തോടെ വാക്‌സിൻ ലഭ്യമാകുമെന്നാണ് കരുതുന്നത്.
2,250 ഓളം കുട്ടികളിലാണ് ഫൈസർ വാക്‌സിന്റെ പരീക്ഷണം നടത്തിയതെന്നാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങളിൽ വ്യക്തമാക്കുന്നത്. വാക്‌സിൻ കുത്തിവെയ്ക്കുമ്പോൾ വൈറസിനെതിരെ ആന്റിബോഡികൾ വർധിക്കുന്നുണ്ടെന്ന് പഠനത്തിൽ വ്യക്തമാക്കുന്നത്.

