International (Page 17)

ബാങ്കോക്: തായ്‌ലന്റ് ആന്ത്രാക്‌സ് രോഗ ഭീതിയിൽ. അയൽ രാജ്യമായ ലാവോസിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കന്നുകാലികൾക്ക് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തണമെന്ന് തായ്‌ലന്റ് സർക്കാർ ഉത്തരവിട്ടു. മണ്ണിലെ ബാക്ടീരിയയിലൂടെ കന്നുകാലികളിലേക്കും പിന്നീട് മനുഷ്യരിലേക്കും പടരുന്ന രോഗാണു ആയതിനാൽ, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

കന്നുകാലി വിൽപ്പനയിലടക്കം നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി ശ്രറ്റ താവിസിൻ വ്യക്തമാക്കി. 50 ലധികം കേസുകളാണ് ലാവോസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മണ്ണിലെ ബാക്ടീരിയയിലൂടെ പടരുന്ന രോഗമാണ് ആന്ത്രാക്‌സ്. സാധാരണയായി കന്നുകാലികളെയാണ് ബാധിക്കാറുള്ളത്. പക്ഷേ ചില സമയങ്ങളിൽ മനുഷ്യരെ ബാധിക്കുകയും ഗുരുതരമാവുകയും ചെയ്യാറുണ്ട്.

മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെയോ രോഗബാധിതരായ മൃഗങ്ങളുമായി ഇടപെടുമ്പോഴോ ശ്വസിക്കുമ്പോഴോ രോഗം വരാമെന്ന് അധികൃതർ വ്യക്തമാക്കി. തായ്ലൻഡിനോട് അതിർത്തി പങ്കിടുന്ന ലാവോസിലെ തെക്കൻ ചമ്പസാക് പ്രവിശ്യയിലാണ് 54 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മൃഗങ്ങളിൽ എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കന്നുകാലികൾ സംശയാസ്പദമായി ചത്താൽ അറിയിക്കാനും അസുഖം ബാധിച്ച മൃഗങ്ങളുമായി സമ്പർക്കമുണ്ടായവർ അടിയന്തരമായി ഡോക്ടറെ കാണാനും തായ്‌ലന്റ് സർക്കാർ ജനങ്ങളോട് നിർദ്ദേശിച്ചു.

എക്കലാത്തെയും റൊമാന്റിക് ക്ലാസിക് ചിത്രമാണ് ടൈറ്റാനിക്. ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. ചിത്രത്തിലെ ഓരോ രംഗങ്ങളും എല്ലാവരുടെയും മനസിൽ ഇന്നും നിറഞ്ഞുനിൽക്കുകയാണ്.

ചിത്രത്തിൽ ലിയോനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്ലെറ്റുമാണ് ജാക്കും റോസുമായി എത്തിയത്. ചിത്രത്തിൽ ഒരു ‘വാതിൽപ്പലക’യുടെ കഷണമാണ് ക്ലൈമാക്സ് രംഗത്തിൽ റോസിനെ രക്ഷിച്ചത്. പലകയിൽ രണ്ടുപേർക്കിടമില്ലാത്തതിനാൽ ജാക്ക് വെള്ളത്തിൽ തണുത്തുറഞ്ഞ് മരിക്കുകയായിരുന്നു. ഇപ്പോഴിതാ ആ പലക കഷ്ണം ലേലത്തിൽ വിറ്റു പോയെന്ന വാർത്തയാണ് പുറത്തു വരുന്നത്. 7,18,750 ഡോളറിന് (5.99 കോടി രൂപ) ആണ് തടിക്കഷണം ലേലത്തിൽ പോയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

യുഎസ് ലേലകമ്പനിയായ ഹെറിറ്റേജ് ഓക്ഷൻസ് ആണ് ഇതുൾപ്പെടെ ഹോളിവുഡ് സിനിമകളിലെ വിവിധ സാധനങ്ങൾ ലേലത്തിനെത്തിച്ചത്. ബാൾസ മരത്തിന്റെ പലകയാണ് സിനിമയിൽ വാതിലിനായി ഉപയോഗിച്ചത്.

ഇസ്ലാമാബാദ്: പാകിസ്താനിലെ രണ്ടാമത്തെ വലിയ നാവിക സേനാ താവളത്തിൽ തീവ്രവാദി ആക്രമണം. തുർബത്തിലെ പിഎൻഎസ് സിദ്ദിഖി നേവൽ ബേസിന് നേരെയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഓട്ടോമാറ്റിക് ആയുധങ്ങളും ഗ്രനേഡുകളുമായെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്.

നാല് ഭീകരരെ വധിച്ചുവെന്നും സുരക്ഷാ സേന അറിയിച്ചു. അതേസമയം, ഏറ്റുമുട്ടലിൽ പാക് സുരക്ഷാ സേനയ്ക്ക് ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ആറ് ഭീകരരാണ് ആക്രമണം നടത്താൻ വേണ്ടി എത്തിയത്. ഇതിൽ നാലു പേർ കൊല്ലപ്പെട്ടു. രണ്ടു പേർ രക്ഷപ്പെട്ടെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഭീകരർ കൊല്ലപ്പെട്ട സാഹചര്യത്തിൽ സുരക്ഷാ സേന പ്രദേശം വളയുകയും പ്രദേശത്ത് തിരച്ചിൽ നടത്തുകയും ചെയ്തു. നാവിക താവളത്തിൽ ചൈനീസ് ഡ്രോണുകളും വിന്യസിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ (ബിഎൽഎ) മജീദ് ബ്രിഗേഡ് രംഗത്തെത്തിയിട്ടുണ്ട്. പിഎൻഎസ് സിദ്ദിഖി നാവിക വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ചൈന-പാക് സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിക്ക് പ്രധാനമായ ഗ്വാദർ തുറമുഖത്താണ്.

മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ മുൻ പ്രസിഡന്റ് ഇബ്രാംഹിം മുഹമ്മദ് സോലിഹ്. മുഹമ്മദ് മുയിസു ‘ശാഠ്യം’ അവസാനിപ്പിച്ച് അയൽരാജ്യങ്ങളുമായി ചർച്ച നടത്തിയാൽ സാമ്പത്തിക വെല്ലുവിളി മറികടക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മാലദ്വീപിന് കടാശ്വാസം നൽകണമെന്ന് ഇന്ത്യയോട് മുഹമ്മദ് മുയിസു അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് സോലിഹിന്റെ പരാമർശം. മാലെയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുയിസു ഇന്ത്യയോട് കടാശ്വാസം നൽകണമെന്ന് അഭ്യർത്ഥിച്ചതായി മാദ്ധ്യമങ്ങളിൽ താൻ കണ്ടു. എന്നാൽ മാലദ്വിപീന്റെ സാമ്പത്തിക ഞെരുക്കം ഇന്ത്യയ്ക്കുള്ള വായ്പാ കുടിശ്ശിക മൂലമല്ല. ഇന്ത്യയെക്കാൾ കൂടുതൽ ചൈനയ്ക്കാണ് നൽകാനുള്ളത്. തിരിച്ചടവ് കാലയളവ് 25 വർഷമാണ്. നമ്മുടെ അയൽ രാജ്യക്കാർ നമ്മെ സഹായിക്കുമെന്ന് ഉറപ്പാണ്. ഈ ശാഠ്യം അവസാനിപ്പിച്ച് അവരുമായി ചർച്ച നടത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പൊതുജനങ്ങളെ സർക്കാർ കബളിപ്പിക്കുകയാണ്. എംഡിപി സർക്കാർ ആരംഭിച്ച പദ്ധതികൾ പുനരാരംഭിക്കുക മാത്രമാണ് ചെയ്യുന്നത്. ആ നുണ മറയ്ക്കാനാണ് മന്ത്രിമാർ ഇപ്പോൾ കള്ളം പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, 400.9 മില്യൺ ഡോളറാണ് കഴിഞ്ഞ വർഷത്തെ അവസാന കണക്കുകൾ പ്രകാരം മാലദ്വീപ് ഇന്ത്യയ്ക്ക് നൽകാനുള്ളത്. തുക ഒരുമിച്ച് തിരിച്ചടയ്ക്കാൻ പ്രയാസമാണെന്നും തിരിച്ചടവു വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്നുമാണ് മാലദ്വീപ് ഇപ്പോൾ ആവശ്യപ്പെടുന്നത്.

ബെംഗളൂരു: ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ദിവസമായിരുന്നു 2023 ഓഗസ്റ്റ് 23. ചന്ദ്രയാൻ 3 വിജയക്കൊടി നാട്ടിയ ദിനം. ചന്ദ്രയാൻ 3യുടെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങിയത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമേറിയ ദിവസമാണ്. ചന്ദ്രയാൻ 3 ലാൻഡ് ചെയ്ത സ്ഥലം ‘ശിവ ശക്തി’ പോയിന്റെന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ശിവശക്തി പോയിന്റ് എന്ന നാമധേയം ഔദ്യോഗികമായി അംഗീകരിച്ചിരിക്കുകയാണ് ഇന്റർനാഷണൽ ആസ്‌ട്രോണമിക്കൽ യൂണിയൻ.

പേരിനെക്കുറിച്ച് വിശകലനം ചെയ്ത സംഘടനയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ 19നായിരുന്നു ശിവശക്തി പോയിന്റ് ഔദ്യോഗികമായി അംഗീകരിക്കാൻ തീരുമാനിച്ചത്. ശിവൻ ലോകത്തിന്റെ നന്മയുടെ പ്രതീകമാണെന്നും ശക്തി അതിന് കരുത്ത് പകരുന്നുവെന്നും അതിനാൽ ലാൻഡർ ഇറങ്ങിയ ഭാഗം ശിവ ശക്തിയെന്ന് അറിയപ്പെടുമെന്നുമായിരുന്നു പ്രധാനമന്ത്രി വ്യക്തമാക്കിയത്.

ചന്ദ്രയാൻ 3 പേടകത്തിന്റെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

മോസ്‌കോ: കഴിഞ്ഞ ദിവസം റഷ്യയിൽ നടന്ന ഭീകരാക്രണത്തിലെ ദുരൂഹതകൾ അവസാനിക്കുന്നില്ല. റഷ്യയിൽ മാളിലെ സംഗീത പരിപാടിക്കിടെയാണ് ഭീകരാക്രമണം നടന്നത്. 60 ഓളം പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വടക്കൻ മോസ്‌കോ നഗരപ്രാന്ത പ്രദേശത്ത് റോക്ക് മ്യൂസിക് പരിപാടിക്ക് നേരെയാണ് തോക്കുധാരികൾ വെടിയുതിർത്തത്. ക്രെംലിനിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ക്രോക്കസ് സിറ്റി ഹാളിൽ ആയിരുന്നു ആക്രമണം ഉണ്ടായത്.

സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഉത്തരവാദിത്തമേറ്റെടുത്ത് ആഗോള ഭീകര സംഘമായ ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തെത്തിയിരുന്നു. എന്നാൽ റഷ്യയും പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിൻ ആക്രമണത്തെ യുക്രൈനുമായി ബന്ധിപ്പിക്കാൻ ആണ് ശ്രമിച്ചത്. ഭീകരർക്ക് യുക്രൈയ്ൻ ബന്ധമുള്ളതായും ആക്രമണ ശേഷം ഇവർ യുക്രൈയൻ അതിർത്തിയിലേക്ക് നീങ്ങാനാണ് ശ്രമിച്ചതെന്നാണ് പുടിന്റെ ആരോപണം.

അതേസമയം, ഈ ആക്രമണത്തിൽ തങ്ങൾക്ക് യാതൊരു പങ്കും ഇല്ലെന്ന് യുക്രൈൻ അറിയിച്ചു. ആക്രമണം നടത്തിയവർ രക്ഷപ്പെട്ടെന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ വാദം തള്ളിയാണ് നാലു പേർ പിടിയിലായെന്ന് റഷ്യൻ പ്രസിഡന്റ് അവകാശപ്പെട്ടത്. ഹീനമായ ഈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും പുടിൻ കൂട്ടിച്ചേർത്തു.

ഒട്ടാവ: താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാൻ കാനഡ. വിദ്യാർത്ഥികൾ ഉൾപ്പെടെ താത്കാലിക ആവശ്യങ്ങൾക്കായി കാനഡയിലെത്തുന്ന വിദേശികളുടെ എണ്ണത്തിന് ആദ്യമായി പരിധി തീരുമാനിക്കാനാണ് പദ്ധതി. വരുന്ന സെപ്റ്റംബർ മാസത്തിൽ ആയിരിക്കും ഇത് സംബന്ധിച്ച തീരുമാനമെടുക്കുകയെന്ന് എമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ അറിയിച്ചു.

അടുത്ത മൂന്നു വർഷംകൊണ്ട് അത്തരക്കാരുടെ എണ്ണം കുറച്ചു കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികൾ, വിദേശ തൊഴിലാളികൾ, അഭയാർത്ഥികൾ തുടങ്ങിയവർക്കെല്ലാം ഇക്കാര്യം ബാധകം ആയിരിക്കും. കുടിയേറ്റ നയം പരിഷ്കരിക്കുമെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു. വിദേശികൾ രാജ്യത്തിന് താങ്ങാവുന്നതിലും അധികമാവുകയാണെന്നതും താമസ സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണമാണ് കുടിയേറ്റ നയം പരിഷ്കരിക്കാൻ ഒരുങ്ങുന്നത്.

ഇപ്പോൾ കാനഡയുടെ മൊത്തം ജനസംഖ്യയുടെ 6.2% വിദേശികളാണ്. ഇത് 5% ആക്കി കുറയ്ക്കും എന്ന് മന്ത്രി മില്ലർ വ്യക്തമാക്കിയിട്ടുണ്ട്. താൽക്കാലിക ആവശ്യങ്ങൾക്കായി കാനഡയിൽ എത്തുന്നവരുടെ എണ്ണം സുസ്ഥിരമായി നിർത്താൻ ആണ് ഇത്തരം ഒരു നീക്കം എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 25 ലക്ഷത്തോളം താൽക്കാലിക കുടിയേറ്റക്കാർ 2024 ൽ കാനഡയിൽ ഉണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. 2021ൽ ഉണ്ടായിരുന്നതിനേക്കാൾ 10 ലക്ഷം പേർ കൂടുതലാണിത്. യുദ്ധമുഖത്ത് നിന്നും രാഷ്ട്രീയ അടിച്ചമർത്തലുകളിൽ നിന്ന് രക്ഷപ്പെട്ട എത്തുന്നവർക്കും അഭയം നൽകുക എന്നത് ആഗോള ബാധ്യതയാണ്. അത് നിറവേറ്റുന്നതിൽ കാനഡ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ രാജ്യം മുന്നോട്ടു കുതിക്കുമ്പോൾ അന്താരാഷ്ട്ര കുടിയേറ്റം എന്നാൽ എന്താണെന്ന സംവാദം ഇവിടെ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചില വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് മെയ് ഒന്നു മുതൽ പുതിയ നയത്തിന്റെ ഭാഗമായി താൽക്കാലിക കൂടിയേറ്റക്കാരായ ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നേക്കാം. അതല്ലെങ്കിൽ അവർ ചെയ്യുന്ന ജോലികൾ കാനഡയിലെ സ്ഥിരതാമസക്കാരെ കൊണ്ട് ചെയ്യാൻ ആകില്ലെന്ന് തെളിയിക്കേണ്ടി വരും. കെട്ടിട നിർമ്മാണം, ആരോഗ്യ മേഖല തുടങ്ങിയവയിൽ മാത്രമായിരിക്കും ഈ തീരുമാനം ബാധകം ആകാതിരിക്കുന്നത്.

മോസ്‌കോ: മാളിലെ സംഗീത പരിപാടിക്കിടെ ഭീകരാക്രമണം. റഷ്യയിൽ മാളിലെ സംഗീത പരിപാടിക്കിടെയാണ് ഭീകരാക്രമണം നടന്നത്. 60 ഓളം പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. 100 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നാണ് വിവരം. വടക്കൻ മോസ്‌കോ നഗരപ്രാന്ത പ്രദേശത്ത് റോക്ക് മ്യൂസിക് പരിപാടിക്ക് നേരെയാണ് തോക്കുധാരികൾ വെടിയുതിർത്തത്. ക്രെംലിനിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ക്രോക്കസ് സിറ്റി ഹാളിൽ ആയിരുന്നു ആക്രമണം ഉണ്ടായത്.

വേഷംമാറിയാണ് അക്രമികൾ സംഭവ സ്ഥലത്തെത്തിയത്. വെടിയുതിർത്ത ശേഷം അക്രമികൾ സംഭവ സ്ഥലത്തേക്ക് ബോംബ് എറിയുകയും ചെയ്തു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ് രംഗത്തെത്തി.

മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. 2004 ലെ ബെസ്ലാൻ സ്‌കൂൾ ഉപരോധത്തിന് ശേഷം റഷ്യ കണ്ട ഏറ്റവും വലിയ ആക്രമണമായിരുന്നു സംഗീത പരിപാടിക്കിടെ ഉണ്ടായത്. മോസ്‌കോയിൽ ആക്രമണം നടത്താൻ തീവ്രവാദികൾക്ക് പദ്ധതികളുണ്ടെന്ന് റഷ്യയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പ് ലഭിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ആക്രമണം നടന്നത്.

ഓസ്‌ട്രേലിയ: വിസാ നിയമങ്ങൾ കടുപ്പിക്കാൻ ഓസ്ട്രേലിയ. വിദ്യാഭ്യാസ വിസയ്ക്കായി ഓസ്‌ട്രേലിയയെ സമീപിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ വിസാ നിയമങ്ങൾ തിരിച്ചടിയാകും. മാർച്ച് 23 മുതൽ വിസാ നിയമങ്ങൾ കടുപ്പിക്കുകയാണ്. ഭാഷപ്രാവിണ്യ വ്യവസ്ഥ, അക്കൗണ്ടിൽ കാണിക്കേണ്ട തുക, ജെനുവിൻ സ്റ്റുഡന്റ് പ്രസ്താവന തുടങ്ങി നിരവധി പരിഷ്‌ക്കരണങ്ങളാണ് ഓസ്‌ട്രേലിയ കൊണ്ടുവരുന്നത്. ഇനി മുതൽ സ്റ്റുഡന്റ് വിസയ്ക്കായി ജെനുവിൻ സ്റ്റുഡന്റ് (GS)എന്ന പ്രസ്താവനയാണ് സമർപ്പിക്കേണ്ടത് .

നിലവിൽ സ്റ്റുഡന്റ് വിസയ്ക്കായി ജെനുവിൻ ടെംപററി എൻട്രന്റ്(GTE) പ്രസ്താവനയാണ് സമർപ്പിക്കുന്നത്. ഇതിന് പകരമായാണ് പുതിയ മാറ്റം. യുകെ, കാനഡ പോലുള്ള രാജ്യങ്ങൾ ഇതിനുമുൻപേ സമാനമായ മാറ്റങ്ങൾ ആവിഷ്‌ക്കരിച്ചിരുന്നു. ഓസ്ട്രേലിയയിലേക്കുള്ള വിസ നടപടിക്രമങ്ങളിൽ പ്രധാനപ്പെട്ടതാണ് ജിടിഇ(GTE) പ്രസ്താവന. ഓസ്ട്രേലിയയിൽ പഠനത്തിനായി താത്കാലിക താമസത്തിന് വന്നാണ് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവന. ടെംപററി ഗ്രാജുവേറ്റ് വിസക്ക് പുതുക്കിയ നിയമം അനുസരിച്ച് 6.5 ഐ.ഇ.എൽ.ടി.എസ് സ്‌കോർ വേണം. സ്റ്റുഡന്റ് വിസയ്ക്ക് 6.0 ഐഇഎൽടിഎസ് സ്‌കോർ വേണം.

ഇംഗ്ലീഷ് പ്രാവിണ്യ വ്യവസ്ഥകൾക്കും മാറ്റമുണ്ട്. ടെംപററി ഗ്രാജുവേറ്റ് വിസയുടെ ഇംഗ്ലീഷ് പ്രാവിണ്യ ടെസ്റ്റിന്റെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് ഒരു വർഷത്തിലേക്ക് കുറച്ചു. ഇംഗ്ലീഷ് പ്രാവിണ്യ പരീക്ഷ ഒരു വർഷം കൊണ്ടാണ് പൂർത്തിയാക്കിയത് എന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ വിസ അപേക്ഷയ്ക്ക് മുൻപ് തന്നെ ഹാജരാക്കണം. വിസയ്ക്കായി അക്കൗണ്ടിൽ കാണിക്കേണ്ട തുകയ്ക്കും വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇനിമുതൽ 24,505 ഡോളറാണ് അക്കൗണ്ടിൽ കാണിക്കേണ്ടത്. അതേസമയം, പുതിയ നിയമങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.