General (Page 1,368)

ന്യൂഡൽഹി: ഉത്തരേന്ത്യയിലും കനത്ത മഴ. ഇന്നലെ മുതൽ അനുഭവപ്പെടുന്ന കനത്ത മഴയിൽ ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഗാസിപൂർ പഴം പച്ചക്കറി മാർക്കറ്റിൽ വെള്ളം കയറി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടതായും അധികൃതർ വ്യക്തമാക്കി. പുൽപ്രഹ്ലാദ്പൂർ അടിപ്പാതയിലെ വെള്ളക്കെട്ട് കാരണം എംബി റോഡ് അടച്ചു.

ഡൽഹിയിൽ ശക്തമായ മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഡൽഹി, ഗുരുഗ്രാം, ഗൊഹാന, ഹോഡൽ, ഔറംഗബാദ്, പൽവാൽ, ഫരീദാബാദ്, ബല്ലഭ്ഗാർഹ്, പാനിപ്പത്ത്, സൊഹാന എന്നിവിടങ്ങളിലെല്ലാം അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ഉത്തർപ്രദേശിലെ മഥുര, അലിഗഡ്, ഹാഥ്രസ്, ആഗ്ര എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ഛത്തീസ്ഗഡിലെ ചമോലി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുൻകരുതലിന്റെ ഭാഗമായി ബദരീനാഥ് യാത്രയും നിർത്തിവെച്ചു.

k radhakrishnan

മഴക്കെടുതിയുടെ തീവ്രത കൂടുതലായി അനുഭവിക്കുന്ന മലയോരപ്രദേശങ്ങളിലും കോളനികളിലും ജീവിക്കുന്നവർക്ക് അടിയന്തിര സഹായമെത്തിക്കാൻ പട്ടികജാതി പട്ടികവർഗ വകുപ്പ് പ്രതിജ്ഞാബദ്ധതയോടെ ഇടപെടുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. മഴക്കെടുതി സംസ്ഥാനത്തു വീണ്ടും ദുരിതം വിതയ്ക്കുകയാണ്. ദുരന്ത ബാധിതർക്കൊപ്പം കോളനികൾ ഒഴിഞ്ഞു പോകേണ്ടി വന്ന നൂറു കണക്കിന് പട്ടിക വിഭാഗക്കാരുമുണ്ട്. അവർക്ക് അതിജീവനത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. റവന്യൂ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുമായി സഹകരിച്ച് രക്ഷാപ്രവർത്തനം, പുനരധിവാസം തുടങ്ങിയ പ്രവർത്തനങ്ങളിൽ അവധിദിനങ്ങളിലും വകുപ്പ് ഉദ്യോഗസ്ഥർ സജീവമായി പങ്കുചേരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

farming

സംസ്ഥാനത്ത് മഴക്കെടുതിയെത്തുടർന്നുള്ള കൃഷി നാശം അറിയിക്കാൻ കൃഷി മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം തുടങ്ങി. ഫോൺ നമ്പരുകൾ: 80750 74340, 94464 74714, 88480 72878, 80897 71652, 99460 10595, 94473 88159, 85470 46467. ഫോണിലോ വാട്‌സ് ആപ്പിലോ വിവരങ്ങൾ അറിയിക്കാമെന്ന് കൃഷിമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇതിനു പുറമെ കൃഷി നാശം സംഭവിച്ച പ്രദേശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.
സംസ്ഥാനതല കൺട്രോൾ സെന്റർ – 9447210314.
ജില്ലാതല കൺട്രോൾ സെന്ററുകൾ -തിരുവനന്തപുരം – 9446021290, കൊല്ലം- 94474 53040, പത്തനംതിട്ട- 9495734107, കോട്ടയം- 9446430657, ആലപ്പുഴ- 9497787894, എറണാകുളം- 9446518181, തൃശൂർ- 9383473242, പാലക്കാട്- 9383471457, മലപ്പുറം- 9846820304, കോഴിക്കോട്- 8547802323, ഇടുക്കി- 9447232202, വയനാട്- 7012568399, കണ്ണൂർ- 9447577519, കാസർഗോഡ്- 8921995435.

mazha

തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനു സമീപം സ്ഥിതിചെയ്തിരുന്ന ന്യൂന മർദ്ദം ദുർബലമായി. ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനും തുടർന്ന് മഴയുടെ ശക്തി കുറയാനും സാധ്യതയുണ്ട്.

കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ബുധനാഴ്ച (ഒക്ടോബർ 20 ) മുതൽ തുടർന്നുള്ള 3-4 ദിവസങ്ങളിൽ വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്നും .ഒറ്റപെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥകേന്ദ്രം അറിയിച്ചു.

പത്തനംതിട്ട: പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് മണിമല, പമ്പ എന്നീ നദികളിൽ കുത്തൊഴുക്ക് വർദ്ധിച്ചതോടെ പമ്പിങ് നിർത്തിവെച്ചതോടെയാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്.

തിരുവല്ല, ചങ്ങനാശേരി നഗര പ്രദേശങ്ങളിലും കവിയൂർ, കുന്നന്താനം, കുറ്റൂർ, തിരുവൻവണ്ടൂർ, നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം, വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കുട്ടനാട് എന്നീ പ്രദേശങ്ങളിലേയും കുടിവെള്ള വിതരണത്തിന് തടസം നേരിടുമെന്നാണ് തിരുവല്ല പി.എച്ച് സബ്ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

മഴ ശക്തി പ്രാപിച്ചതോടെ ജല വിതരണത്തിനുള്ള പൈപ്പുകൾക്ക് ഉൾപ്പെടെ നാശം സംഭവിച്ചുവെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ നദികളിലെ കലങ്ങിയ വെള്ളം മൂലം പമ്പിങ് സംവിധാനവും തകരാറിലായിരിക്കുകയാണ്. കുടിവെള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

vaccine

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ട്. വാക്‌സിന് അംഗീകാരം നൽകുന്നത് ചർച്ച ചെയ്യാനായി ഈ മാസം 26 ന് യോഗം ചേരും. ഡബ്ല്യൂഎച്ച്ഒയുടെ ആവശ്യപ്രകാരം കൊവാക്സിനുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പാനലിന് മുന്നിൽ സമർപ്പിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് കോവാക്‌സിൻ.

കൊവാക്സിന്റെ രോഗപ്രതിരോധ ശേഷി, സുരക്ഷ, ഫലപ്രാപ്തി എന്നിവ സമഗ്രമായി വിലയിരുത്തിയ ശേഷമായിരിക്കും കൊവാക്‌സിന് അനുമതി നൽകുന്നത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ) വിദഗ്ധ സമിതിക്കു സമർപ്പിച്ച മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ ഡേറ്റയിൽ കൊവാക്സിന്റെ ഫലപ്രാപ്തി 77.8 ശതമാനമാണ്. സ്ട്രാറ്റജിക് അഡൈ്വസറി ഗ്രൂപ്പ് ഓഫ് എക്സ്പെർട്ട് ഇമ്മ്യുണൈസേഷൻ’ അംഗീകരിക്കുന്ന വാക്സിനുകൾക്കാണ് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിനായി അനുമതി നൽകുന്നത്.

ലോകാരോഗ്യ സംഘടനയുടെ പാനൽ അടിയന്തര ഉപയോഗാനുമതി പട്ടികയിൽ കൊവാക്സിനെ ഉൾപ്പെടുത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആറു പ്രതിരോധ വാക്സിനുകൾക്കാണ് ലോകാരോഗ്യ സംഘടന നിലവിൽ അംഗീകാരം നൽകിയിരിക്കുന്നത്. ഫൈസർ ബയോ എൻ ടെക്, ജോൺസൺ ആന്റ് ജോൺസൺ, ഓക്സ്ഫോർഡ് അസ്ട്രസെനക വാക്സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീൽഡ്, മൊഡേണ ജബ്, സിനോഫാം സിനോവാക് വാക്സിൻ തുടങ്ങിയവയ്ക്കാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ളത്.

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്‌ക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ. സിൽവർലൈൻ പദ്ധതിയെ യുഡിഎഫ് എതിർക്കുന്നത് പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന് തങ്ങൾ എതിരല്ല, പക്ഷേ സാമ്പത്തികലാഭം മുന്നിൽ കണ്ടുള്ള അശാസ്ത്രീയ പദ്ധതികളെ നഖശിഖാന്തം എതിർക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിന്റെ പ്രകൃതിയുടെ പ്രത്യേകതകൾ മനസ്സിലാക്കാതെ നടക്കുന്ന അശാസ്ത്രീയമായുള്ള വികസന പ്രവർത്തനങ്ങളുടെ ദൂഷ്യവശങ്ങൾ ഇന്ന് നമ്മൾ വീണ്ടും അനുഭവിക്കുകയാണ്. ഒന്നും രണ്ടും പ്രളയങ്ങൾ കഴിഞ്ഞപ്പോഴും നമ്മൾ പഠിക്കുന്നില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി എമ്പാങ്ക്‌മെന്റുകളും പാലങ്ങളും നിർമ്മിക്കുമ്പോൾ, മലയോര മേഖലയിലും സമതലത്തിലും ഭാവിയിലുണ്ടാകാൻ പോകുന്ന അനന്തരഫലങ്ങൾ ഭയപ്പെടുത്തുന്നതാണ് എന്നാണ് വിദഗ്ധർ പറയുന്നത്. ഈ പദ്ധതിക്ക് ജനങ്ങളെ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഒരു പൂർണമായ പാരിസ്ഥിതിക ആഘാത പഠനം നടത്താത്തതും വിചിത്രമാണെന്ന് അദ്ദേഹം കുറ്റുപ്പെടുത്തി.

സാമ്പത്തികമായും സിൽവർ ലൈൻ ഒരു വെള്ളാനയാണ്. 65,000 കോടി രൂപയുടെ എസ്റ്റിമേറ്റ് പദ്ധതി പൂർത്തിയാകുമ്പോൾ ഏകദേശം 1,20,000 കോടി രൂപയാകുമെന്നാണ് പറയപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത്, കോവിഡ് ബ്രിഗേഡ് പോലും നിർത്തിവെക്കേണ്ടിവന്ന സാഹചര്യത്തിൽ എവിടുന്നാണ് കേരളം ഇത്രയും ധനസമാഹരണം നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്നുമാ

സിൽവർലൈന്റെ ഫിനാൻഷ്യൽ പ്രൊജക്ഷൻസ് സുതാര്യമല്ല. സർക്കാരിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള മുംബൈ-അഹമ്മദാബാദ് റൂട്ടിനെക്കാളും പാസ്സഞ്ചർ ട്രാഫിക് ഉണ്ടാകുമെന്നുള്ള അനുമാനവും വിശ്വസിക്കാൻ വയ്യ. തെറ്റായിട്ടുള്ള ഫിനാൻഷ്യൽ പ്രൊജക്ഷൻസ് കാരണം ഇപ്പോൾ പറയപ്പെടുന്ന 2000 രൂപയുടെ ടിക്കറ്റിനെക്കാൾ നിരക്കുയരും. പിന്നെയെങ്ങനെയാണ് ഈ പദ്ധതി സാധാരണക്കാരന് പ്രാപ്യമാകുന്നതെന്നും ശബരിനാഥൻ ചോദിക്കുന്നു.

കേരളം കാണാത്ത രീതിയിലുള്ള കുടിയൊഴുപ്പിക്കലും സ്ഥലമേറ്റെടുപ്പും വലിയ സാമൂഹിക ഭീതി സൃഷ്ടിച്ചിട്ടുണ്ട്. വീടുകളും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും എല്ലാം നിലംപരിശാകുന്ന പദ്ധതിക്കെതിരെ മലബാറിലും കൊച്ചിയിലും മധ്യതിരുവിതാംകൂറിലും പെരുകിവരുന്ന സമരങ്ങൾ ഇതിന് സാക്ഷ്യമാണ്. കേരളത്തിലെ നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, എംസി റോഡ് എന്നിവിടങ്ങളിലെ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി, വീതിയുള്ള റോഡുകൾ നിർമ്മിക്കുകയാണെങ്കിൽ തന്നെ റോഡിലെ തിരക്കും അപകടങ്ങളും കുറയും. അതിനുള്ള മുടക്കുമുതൽ ഇപ്പോഴുള്ളതിന്റെ പകുതിപോലുമാകില്ല. ജനങ്ങളുമായി, പ്രതിപക്ഷമായി, വിദഗ്ധരുമായി ബന്ധപ്പെടാതെ തിരശ്ശീലയ്ക്ക് പിന്നിൽ ചിലർ എഴുതി ഉണ്ടാക്കിയ ഒരു പ്രോജക്ട് റിപ്പോർട്ടിന്റെ പേരിൽ സിൽവർലൈൻ പദ്ധതി നടപ്പിലാക്കുന്നത് ദൂരവ്യാപകമായിട്ടുള്ള പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുംബൈ: മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിൽ എൻസിബി റെയ്ഡ്. പാൽഘർ ജില്ലയിൽ രണ്ടിടത്തായി നടന്ന പരിശോധനകളിൽ നിന്നും ഒരു കോടി രൂപയുടെ ലഹരി മരുന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലാകുകയും ചെയ്തുവെന്ന് എൻസിബി അറിയിച്ചു.

തെക്കൻ മുംബൈയിലെ ജെജെ റോഡ് സ്വദേശിയായ മുഹമ്മദ് അജാസ് യാക്കൂബ് ഷെയ്ഖ് എന്ന യുവാവാണ് പിടിയിലായത്. 205 ഗ്രാം മെഫഡ്രോണും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ 300 ഗ്രാം മെഫഡ്രോണും പിടിച്ചെടുത്തു. നൈജീരിയൻ പൗരൻ മുഖേനയാണ് മുഹമ്മദ് അജാസിന്റെ പക്കൽ ലഹരി മരുന്ന് എത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മുംബൈയിലെ ഇടപാടുകാരന് മയക്കുമരുന്നെത്തിക്കാൻ ശ്രമിക്കുന്നതിനിടെ വാസായ് ഈസ്റ്റ് ദേശീയ പാതയ്ക്ക് സമീപത്ത് നിന്നാണ് ഇയാൾ അറസ്റ്റിലായതെന്ന് എൻസിബി വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെയും മഴക്കെടുതിയെയും തുടർന്നുള്ള രക്ഷാപ്രവർത്തനത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി റവന്യൂമന്ത്രി കെ രാജൻ. ദുരന്തം അറിഞ്ഞയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ എന്തെങ്കിലും പാളിച്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂർ , പാലക്കാട് ജില്ലകളിലും വിന്യസിച്ചു. ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദമാക്കി.

ഡിഫെൻസ് സ്സെക്യൂരിറ്റി കോർപ്‌സിന്റെ ടീമുകൾ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട്. എയർ ഫോഴ്സിന്റെ രണ്ടു ചോപ്പറുകൾ തിരുവനന്തപുരം, കൊച്ചിയിലെ ഐഎൻഎസ് ഗരുഡ എന്നിവിടങ്ങളിൽ സജ്ജമായി നിൽപ്പുണ്ട്. ആവശ്യം വരുന്ന സാഹചര്യത്തിൽ ഏതു നിമിഷവും ഇവരെ വിന്യസിക്കാനാകും. സന്നദ്ധസേനയും സിവിൽ ഡിഫെൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കനത്ത മഴയും ഉരുൾപൊട്ടലും നാശം വിതച്ച കോട്ടയം ജില്ലയ്ക്ക് അടിയന്തര ധനസഹായം അനുവദിച്ചു. എട്ടു കോടി അറുപത് ലക്ഷം രൂപയാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും ജില്ലാ കളക്ടർക്ക് അനുവദിച്ചത്. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് പണം അനുവദിച്ചത്.

കോട്ടയം, മീനച്ചൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. മൂന്നു താലൂക്കുകളിൽ നിന്നും 1706 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇന്ന് ആറു മണി വരെ ഉണ്ടായ കാലവർഷ കെടുതിയിൽ 35 പേർ മരിച്ചുവെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ കുഞ്ഞുങ്ങളടക്കം പതിനാറ് പേരാണ് മരിച്ചത്.

അതേസമയം കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപള്ളി, കവാലി പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നത് രക്ഷാ പ്രവർത്തനങ്ങൾക്ക് ഗുണകരമായിട്ടുണ്ട്. തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും സാധ്യമായ എല്ലാ ഇടപെടലുകളും നടത്താൻ സർക്കാരിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു. പോലീസ്, ഫയർ ഫോഴ്‌സ് എന്നിവയ്ക്കു പുറമെ ഒരു കരസേന, എയർലിഫ്റ്റിംഗ് ടിം പ്രദേശവാസികൾ തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. കക്കി, ഇടുക്കി ഡാമുകൾ തുറക്കേണ്ട സാഹചര്യം പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തിയതായും മന്ത്രി അറിയിച്ചു.