മഴയുടെ ശക്തി കുറയാൻ സാധ്യത : ന്യൂനമർദ്ദം ദുർബലമായി

mazha

തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനു സമീപം സ്ഥിതിചെയ്തിരുന്ന ന്യൂന മർദ്ദം ദുർബലമായി. ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനും തുടർന്ന് മഴയുടെ ശക്തി കുറയാനും സാധ്യതയുണ്ട്.

കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ബുധനാഴ്ച (ഒക്ടോബർ 20 ) മുതൽ തുടർന്നുള്ള 3-4 ദിവസങ്ങളിൽ വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്നും .ഒറ്റപെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥകേന്ദ്രം അറിയിച്ചു.