Highlights (Page 196)

club house

തിരുവനന്തപുരം: സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ നിർബാധം പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ. ഇതുസംബന്ധിച്ച ഉത്തരവ് ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ക്ലബ് ഹൗസ് അംഗങ്ങളായ മുതിർന്നവർ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കമ്മീഷന്റെ നടപടി.

തുടർച്ചയായ സൈബർ പട്രോളിംഗ് നടത്തുന്നതിനും വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ നടപടികളും തടയുന്നതിനും അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ ഉൾപ്പെടുത്തി വിശദമായ മാർഗരേഖ തയ്യാറാക്കി നൽകണമെന്നാണ് ബാലാവകാശ കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. കമ്മീഷൻ അംഗം കെ. നസീർ ചാലിയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഐ. ടി സെക്രട്ടറിയ്ക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ക്ലബ് ഹൗസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ അക്കൗണ്ട് എടുക്കുന്നില്ലെന്നും അവരുടെ നിലവിലുള്ള അക്കൗണ്ടുകൾ റദ്ദാക്കിയെന്നും സർക്കാർ ഉറപ്പു വരുത്തണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു.

ക്ലബ്ബ് ഹൗസിൽ പ്രായ പരിമിതി ഇല്ലാതെ അംഗത്വമെടുക്കാമെന്നും ആർക്കും താൽപര്യമുള്ള വിഷയങ്ങൾ സംസാരിക്കാമെന്നും പരിശോധനയിൽ കമ്മീഷന് ബോധ്യപ്പെട്ടു. ഗ്രൂപ്പിൽ പങ്കുവെക്കുന്ന കുട്ടിയുടെ പ്രായം, പഠിക്കുന്ന സ്ഥാപനം തുടങ്ങിയ പ്രാഥമിക വിവരങ്ങൾ ഒഴികെ കുട്ടിക്ക് നേരെയുള്ള ഇടപെടലുകൾ ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനങ്ങൾ ക്ലബ് ഹൗസിൽ വളരെ പരിമിതമാണെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളെ നിരീക്ഷിക്കുന്ന കേരള പോലീസിന്റെ സൈബർഡോം വിഭാഗം ബാലാവകാശ കമ്മീഷനെ അറിയിച്ചത്.

രക്ഷാകർത്താവിന്റെ അനുവാദം കൂടാതെ നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ളവർക്ക് ഇത്തരം സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിൽ ചേരാൻ കഴിയുകയില്ല എന്നിരിക്കെ, പ്രായപൂർത്തിയായവർ മാത്രമാണോ ക്ലബ് ഹൗസിൽ ചേരുന്നതെന്ന് പരിശോധിക്കുന്നതിനുള്ള ഒരു സംവിധാനവും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. രക്ഷാകർത്താവിന്റെ സമ്മതം കൂടാതെ ഏതെങ്കിലും കുട്ടി ചേർന്നാൽ ആ കുട്ടിയുടെ അംഗത്വം റദ്ദാക്കുമെന്ന് കമ്പനിയുടെ നയപ്രസ്താവത്തിൽ പറയുന്നുണ്ടെങ്കിലും പ്രായം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ ഒരുവിധ നിയന്ത്രണവും പ്രായഭേദവുമില്ലാതെ ആർക്കും അംഗത്വമെടുക്കാം. വ്യവസ്ഥകൾ പാലിക്കാതെ നടക്കുന്ന ചർച്ചകൾ പരിശോധിക്കുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് വ്യക്തമല്ല. ക്ലബ് ഹൗസ് ചർച്ചകൾ റെക്കോർഡ് ചെയ്യുന്നില്ല എന്നു മാത്രമല്ല, ഓരോ സെഷനും കഴിയുമ്പോൾ കണ്ടന്റ് ഡിലീറ്റ് ചെയ്യുന്നു. അതിനാൽ നിയമവിരുദ്ധ പ്രവൃത്തികൾ ഉണ്ടായാൽപ്പോലും കോടതികളിൽ തെളിയിക്കുക പ്രയാസമാണെന്നും കമ്മീഷൻ വിശദമാക്കി.

വാഷിംഗ്ടൺ: മണിക്കൂറിൽ 28,800 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന കൂറ്റൻ ഛിന്നഗ്രഹം ഭൂമിയെ കടന്നു പോകാനൊരുങ്ങുന്നു. ജൂലായ് 24 ശനിയാഴ്ച ഛിന്നഗ്രഹം ഭൂമിയെ കടന്നു പോകുമെന്നാണ് ഗവേഷകർ അറിയിച്ചിരിക്കുന്നത്. ഇത്രയേറെ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ തന്റെ മുന്നിൽ വരുന്ന എല്ലാ വസ്തുക്കളെയും തകർക്കാനുള്ള കഴിവ് ഈ ഛിന്നഗ്രഹത്തിന് ഉണ്ട്.

220 ഡയമീറ്റർ വലിപ്പമുള്ള ഈ ഛിന്നഗ്രഹത്തിന് 2008 ഗോ 20 എന്നാണ് പേര് നൽകിയിരിക്കുന്നത്. ഭൂമിയിൽ നിന്ന് 4.7 മില്ല്യൺ കിലോമീറ്റർ മാത്രം അകലത്തിൽ പോകുന്ന ഈ ഗ്രഹം ഭൂമിയെ ഇടിക്കാനുള്ള സാദ്ധ്യത കുറവാണെന്നാണ് ഗവേഷരുടെ വിലയിരുത്തൽ. എന്നാൽ ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം ഭൂമിക്ക് അപകടമുള്ള വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുകയാണ്. സഞ്ചാരപാത വേറെയാണെങ്കിലും ചില സമയങ്ങളിൽ ഭുമിയുടെ ആകർഷണ ബലം കാരണം സഞ്ചാരപഥത്തിൽ മാറ്റം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഇവ ഭൂമിക്ക് അപകടകരമായി തീരുന്നതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ജൂൺ മാസത്തിൽ ഈഫൽ ടവറിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോയിരുന്നു. അപകടകരമാകാൻ സാധ്യതയുള്ള വിഭാഗത്തിലാണ് ഈ ഛിന്നഗ്രഹത്തെ ഉൾപ്പെടുത്തിയിരുന്നത്.

ന്യൂഡൽഹി: ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു. കുറഞ്ഞ ഭാരം മാത്രമുള്ള ടാങ്ക് വേധ മിസൈലിന്റെ (മാൻ പോർട്ടബിൾ ആൻറി ടാങ്ക് ഗൈഡഡ് മിസൈൽ -എംപിഎടിജിഎം) പരീക്ഷണം വിജയകരമായി പൂർത്തിയായി. മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ ഒരാൾക്ക് വഹിച്ചുകൊണ്ട് പോകാമെന്നതാണ് മിസൈലിന്റെ പ്രധാന സവിശേഷതയെന്ന് ഡിആർഡിഒ അറിയിച്ചു. മിസൈൽ വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന സംവിധാനവും സമാനമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാണ് മിസൈൽ നിർമ്മിച്ചത്.

അത്യാധുനിക ടാങ്ക് വേധ ഗൈഡഡ് മിസൈൽ ഇന്ത്യൻ കരസേനയ്ക്ക് കരുത്ത് കൂട്ടുമെന്ന് ഡിആർഡിഒ വ്യക്തമാക്കി. ഇൻഫ്രാറെഡ് സാങ്കേതിക വിദ്യ മിസൈലിൽ ഉപയോഗിക്കുന്നുണ്ട്. ശത്രുവിന്റെ നീക്കം കൃത്യമായി തിരിച്ചറിയാൻ ഇത് സഹായിക്കും. അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളും മിസൈലിൽ സജ്ജമാക്കിയിട്ടുണ്ട്.

ന്യൂഡല്‍ഹി : കോവിഡ് അനാഥമാക്കിയത് ഇന്ത്യയില്‍ 1.2 ലക്ഷം കുട്ടികള്‍ക്ക്. ആഗോളതലത്തിലെ കണക്കെടുത്താല്‍ ഈ കുട്ടികളുടെ എണ്ണം 15 ലക്ഷത്തോളം വരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2020 മാര്‍ച്ച് ഒന്ന് മുതല്‍ 2021 ഏപ്രില്‍ 30 വരെയുള്ള കണക്കുകളാണിത്. ഇത്തരത്തില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളില്‍ 11,34,000 കുട്ടികള്‍ക്ക് സംരക്ഷണം നഷ്ടമായതായും പഠനം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ 25,500 കുട്ടികള്‍ക്ക് അവരുടെ മാതാവിനെയാണ് നഷ്ടമായത്.90,751 പേര്‍ക്കാണ് പിതാവിനെ നഷ്ടമായത്. മാതാവിനേയും പിതാവിനേയും ഒരേസമയം നഷ്ടമായ 12 കുട്ടികളുമുണ്ട്.

കാബൂള്‍ : അഫ്ഗാനിലെ 85 ശതമാനം പ്രദേശങ്ങളും പിടിച്ചെടുത്തുവെന്നും ബാക്കിയുള്ള പ്രദേശങ്ങളും ഉടന്‍ പിടിച്ചെടുക്കുമെന്നും താലിബാന്‍ വക്താവ്. എന്നാല്‍ പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് ആക്രമണങ്ങളുമായി ബന്ധമില്ലെന്നാണ് താലിബാന്റെ വാദം. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.അഫ്ഗാനിലെ എല്ലാ ജനങ്ങള്‍ക്കും അവര്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും പാക് ചാരസംഘടനയ്ക്ക് താലിബാന്‍ ആക്രമണത്തില്‍ ബന്ധമുണ്ടെന്നുള്ളത് ശത്രുക്കള്‍ പറഞ്ഞുപരത്തുന്ന അഭ്യൂഹങ്ങളാണെന്നും താലിബാന്‍ വക്താവ് വ്യക്തമാക്കി. കൂടാതെ, ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ പങ്കില്ലെന്നും തീവ്ര ഇസ്ലാമിക സംഘടനാ വക്താവ് പറഞ്ഞു.അഫ്ഗാനിലെ ഇന്ത്യന്‍ ചരിത്രസ്മാരകങ്ങള്‍ താലിബാന്‍ തകര്‍ക്കുന്നു എന്ന വാര്‍ത്തയും സംഘടന നിഷേധിച്ചു.

പെഗാസസ് ഫോണ്‍ ചോര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനവുമായി രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി.ഒന്നും ഒളിക്കാനില്ലെങ്കില്‍ മോദി ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി പെഗാസസ് പ്രോജക്ടിനെ കുറിച്ചുള്ള സത്യം കണ്ടെത്തണമെന്നും ആരാണ് പെഗാസസിനായി പണം നല്‍കിയതെന്നും അറിയണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റിലൂടെ ആവശ്യപ്പെടുന്നു.

street dogs

കൊച്ചി: തെരുവു നായകളുടെ വന്ധ്യംകരണത്തിനായി കുടുംബശ്രീക്ക് അനുവദിച്ച ഫണ്ട് താത്ക്കാലികമായി തടയണമെന്ന് ഉത്തരവ്. ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മൃഗസംരക്ഷണവകുപ്പിനും ചീഫ് സെക്രട്ടറിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്കും കൈമാറി. വിഴിഞ്ഞം അടിമലത്തുറയിൽ ബ്രൂണോ എന്ന നായയെ അടിച്ചു കൊന്ന സംഭവത്തിൽ കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

നായകളെ വന്ധ്യംകരിക്കാൻ കുടുംബശ്രീക്ക് ആനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരം ഉണ്ടോയെന്ന് നേരത്തെ കോടതി ചോദിച്ചിരുന്നു. കുടുംബശ്രീ ഏറ്റെടുത്തു നടത്തുന്ന തെരുവ് നായകളുടെ വന്ധ്യംകരണ പദ്ധതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് വീണ്ടും പരിഗണിക്കവെയായിരുന്നു തെരുവു നായകളുടെ വന്ധ്യംകരണത്തിനായി കുടുബശ്രീയ്ക്ക് അനുവദിച്ച ഫണ്ട് താത്ക്കാലികമായി തടയണമെന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ഇനിയൊരു ഉത്തരവ് വരുന്നത് വരെ ഫണ്ട് കൈമാറ്റം പാടില്ലെന്നാണ് കോടതി നിർദ്ദേശം.

ആനിമൽ വെൽഫെയൽ ബോർഡിന്റെ അംഗീകാരം കുടുംബശ്രീക്ക് ഇല്ലെന്നു മൃഗസ്നേഹി സംഘടനയായ ആനിമൽ ലീഗൽ ഫോഴ്സ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്താക്കിയിരുന്നു. ഏറ്റവും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രാഥമിക സൗകര്യങ്ങളോ പരിശീലനമോ ഇല്ലാത്തവരാണ് വന്ധ്യംകരണം നടത്തുന്നതെന്ന പരാതികൾ ഉയർന്നിരുന്നു. ഇതിനുള്ള തെളിവുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. വന്ധ്യംകരണത്തിന് ശേഷം കുടൽമാല പുറത്തു ചാടി തെരുവിലൂടെ അലയുന്ന നായകളുടെ ചിത്രങ്ങളും ഒരു നായയുടെ വായിൽ കമ്പ് തിരുകി വച്ച് ശസ്ത്രക്രിയ നടത്തുന്നതിന്റെ ദൃശ്യങ്ങളുമാണ് തെളിവിനായി കോടതിയിൽ സമർപ്പിച്ചിരുന്നത്. ഭയാനകചിത്രങ്ങൾ എന്നായിരുന്നു ഈ ദൃശ്യങ്ങളെ കുറിച്ച് കേസ് പരിഗണിച്ച ജഡ്ജിമാർ പറഞ്ഞത്.

pinarayi

തിരുവനന്തപുരം : ബലിപെരുന്നാള്‍ ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ കുറിപ്പ് –

ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാള്‍. പ്രതിസന്ധിയുടെ ഈ നാളുകളില്‍ നമുക്ക് കരുത്തായി മാറുന്നത് മറ്റുള്ളവര്‍ക്കും നാടിനും വേണ്ടി ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറാകുന്ന സുമനസ്സുകളാണ്. സാഹോദര്യവും സൗഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒത്തൊരുമയോടെ മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണം. അതിനുള്ള പ്രചോദനമാകട്ടെ ബലി പെരുന്നാള്‍ ആഘോഷം.
കൊറോണ മഹാമാരി കൂടുതല്‍ ശക്തമായ ഒരു ഘട്ടമാണിത്. സാമൂഹിക അകലം പാലിച്ച് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി ഉത്തരവാദിത്വബോധത്തോടെ പെരുന്നാള്‍ ആഘോഷിക്കണം. എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയിലെ സേവനങ്ങൾ ഇനി ഓൺലൈനായും ലഭ്യമാകും. ഏഴ് ഐടി സോഫ്റ്റ്‌വെയറുകളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ഉപഭോക്തൃ സൗഹൃദ കൺസ്യൂമർ പോർട്ടൽ, ജല ഗുണനിലവാര ഓൺലൈൻ പേയ്മെന്റ് പോർട്ടൽ, പോയിന്റ് ഓഫ് സെയിൽ മെഷീൻ ഇന്റഗ്രേഷൻ സോഫ്റ്റ്‌വെയർ, ഹാർഡ്വെയർ ഇൻവെൻട്രി മാനേജ്മെന്റ് സിസ്റ്റം, ഡിജിറ്റൽ ലൈബ്രറി, ബാങ്ക് ട്രാൻസ്ഫർ ട്രാക്കിംഗ് പോർട്ടൽ, മലിനജല ശുദ്ധീകരണ പ്ലാന്റിനായി ജിഎഎസ് അടിസ്ഥാനമാക്കിയുള്ള ഒപ്റ്റിമൽ സൈറ്റുകൾ തിരഞ്ഞെടുക്കൽ തുടങ്ങിയവയുടെ ഉദ്ഘാടനമാണ് അദ്ദേഹം നിർവ്വഹിച്ചത്.

വാട്ടർ കണക്ഷൻ സംബന്ധിച്ച വിവരങ്ങൾ, ബില്ലുകൾ അടയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകി ജനങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ സേവനങ്ങൾ നടത്താനും അതോടൊപ്പം വാട്ടർ അതോറിറ്റിയുടെ ഭരണത്തിൽ കാര്യക്ഷമത കൊണ്ടുവരുന്നതിനായും വിഭാവനം ചെയ്യുന്നതിനായി തയാറാക്കുന്ന സോഫ്റ്റ്‌വെയറുകളുടെ രണ്ടാം ഘട്ടമാണ് പുറത്തിറക്കിയത്.

നിലവിലുള്ള സാഹചര്യത്തിൽ ഉപഭോക്താവിന് തന്റെ കണക്ഷൻ വിവരങ്ങളോ, ബിൽ വിവരങ്ങളോ പേയ്മെന്റ് വിവരങ്ങളോ അതാത് ഓഫീസിൽ എത്താതെ അറിയുവാൻ നിർവാഹമുണ്ടായിരുന്നില്ല. ഇത് ഓഫീസുകളിൽ അനാവശ്യ തിരക്കും തർക്കങ്ങളും ഉണ്ടാകാൻ ഇടയാക്കുന്നതായി അറിയാൻ കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് അവരുടെ കണക്ഷനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും റിപ്പോർട്ടുകൾ ഉൾപ്പടെ എളുപ്പത്തിൽ ലഭ്യമാക്കുന്ന ഒരു ഉപഭോക്തൃ സൗഹൃദ പരിഹാരമാണ് കൺസ്യൂമർ പോർട്ടൽ. ഈ വിവരങ്ങൾ പോർട്ടൽ വഴി ഓൺലൈനായി ലഭ്യമാകുമെങ്കിൽ അനാവശ്യ തർക്കങ്ങളും ഫോൺ വിളികളും ഓഫീസുകളിലെ തിരക്കും ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്.

ജലഗുണനിലവാര ഓൺലൈൻ പെയ്മെന്റ് പോർട്ടലാണ് മറ്റൊന്ന്. കേരളാ വാട്ടർ അതോറിറ്റി ക്വാളിറ്റി കൺട്രോൾ ഡിവിഷന് സംസ്ഥാനത്തൊട്ടാകെ 46 ലാബുകളുണ്ട്. ഇവിടങ്ങളിൽ പൊതുജനത്തിന് തങ്ങളുടെ ജലസ്രോതസ്സുകളിലെ ജലം ടെസ്റ്റ് ചെയ്യുവാനും റിസൾട്ട് ശേഖരിക്കുവാനും പലപ്രാവശ്യം ഓഫീസുകളിൽ വരേണ്ട ആവശ്യം ഉണ്ടാകാറുണ്ട്. ഈ പോർട്ടൽ വഴി പൊതുജനത്തിന് തങ്ങളുടെ താമസ സ്ഥലത്ത് ഏറ്റവും അടുത്ത ലാബ് കണ്ടെത്തുവാനും അവിടെ ലഭ്യമായ സേവനങ്ങൾ മനസ്സിലാക്കുവാനും ഓരോ സേവനത്തിനും ആവശ്യമായ തുക ഓൺലൈനായി അടയ്ക്കുവാനും കഴിയുന്നു. ജലപരിശോധന കഴിഞ്ഞാൽ അതിന്റെ റിസൾട്ട് എസ്.എം.എസ് വഴി ഉപഭോക്താവിന് ലഭ്യമാക്കുവാനും ഈ പോർട്ടൽ വഴി സാധിക്കുന്നു.

പോയിന്റ് ഓഫ് സെയിൽ മിഷീൻ ഇന്റഗ്രേഷൻ സോഫ്റ്റ്വെയർ – കുടിവെള്ള ചാർജ്ജ് അടയ്ക്കുന്നതിന് നിലവിൽ ഓൺലൈൻ പെയ്മെന്റ് സംവിധാനമുണ്ടെങ്കിലും ക്യാഷ് കൗണ്ടറുകളിൽ നേരിട്ട് സ്വീകരിക്കുന്നു. അതോറിറ്റി ഓഫീസുകളിൽ ബാങ്കുകളുടെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ സ്വൈപ്പ് ചെയ്ത് പണമടയ്ക്കുവാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇത് ബില്ലിംഗ് സോഫ്റ്റ്വെയറുമായി ബന്ധപ്പെടുത്തിയിരുന്നില്ല.

ക്ലൗഡ് സാങ്കേതിക വിദ്യയിലൂടെ പി.ഒ.എസ് മിഷീനുകളെ ബില്ലിംഗ് സോഫ്റ്റ്വെയറുകളുമായി സംയോജിപ്പിക്കുന്നു. ലഡ്ജറും റസീപ്റ്റുകളും മെഷീനുകൾ വഴിയാകുന്നതിനാൽ ഉപഭോക്താക്കൾ തെറ്റായ രേഖകൾ അടയ്ക്കുന്ന സാഹചര്യവും വ്യാജനോട്ടുകളുടെയോ മോശം നോട്ടുകളുടെയോ കൈമാറ്റ സാഹചര്യവും ഒഴിവാക്കുകയും അതോടൊപ്പം ഇടപാടുകൾ ലളിതമാക്കുകയും ചെയ്യും. ഇടപാടുകൾക്ക് പണം കൊണ്ട് പോകേണ്ടതില്ലെന്നും റസീപ്റ്റുകളുടെ ലാളിത്യവും എസ്.എം.എസ് സാങ്കേതികവിദ്യയും അതോറിറ്റിയെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുകയും ചെയ്യുന്നു. ഇതിനു പുറമേ നാല് സോഫ്റ്റ്വെയറുകൾ കൂടി പുറത്തിറക്കി.

sunny leone

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തും സണ്ണിലിയോണും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. ആര്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പട്ടാ എന്ന ബോളിവുഡ് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഒരു സിബിഐ ഓഫീസറിന്റെ വേഷത്തില്‍ ശ്രീശാന്ത് എത്തുമ്പോള്‍ സണ്ണി ലിയോണ്‍ ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും പട്ടാ.എന്‍.എന്‍.ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്തയാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീശാന്തിനും സണ്ണി ലിയോണിനുമൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ഛായാഗ്രഹണം പ്രകാശ് കുട്ടി, എഡിറ്റിംഗ് സുരേഷ് യു.ആര്‍.എസ്, സംഗീതം സുരേഷ് പീറ്റേഴ്‌സ്, സ്‌പോട്ട് എഡിറ്റിംഗ് രതിന്‍ രാധാകൃഷ്ണന്‍, കോറിയോഗ്രാഫി ശ്രീധര്‍, കലസജയ് മാധവന്‍, ഡിസൈന്‍സ് ഷബീര്‍, പി ആര്‍ ഓ അജയ് തുണ്ടത്തില്‍.