ഒന്നും ഒളിക്കാനില്ലെങ്കില്‍ മോദി ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

പെഗാസസ് ഫോണ്‍ ചോര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനവുമായി രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി.ഒന്നും ഒളിക്കാനില്ലെങ്കില്‍ മോദി ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി പെഗാസസ് പ്രോജക്ടിനെ കുറിച്ചുള്ള സത്യം കണ്ടെത്തണമെന്നും ആരാണ് പെഗാസസിനായി പണം നല്‍കിയതെന്നും അറിയണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റിലൂടെ ആവശ്യപ്പെടുന്നു.