Highlights (Page 197)

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനക വാക്‌സിന്റെ പരിരക്ഷ ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഓക്‌സ്‌ഫോര്‍ഡ്, യുകെ , സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനറിപ്പോര്‍ട്ട് അനുസരിച്ചാണ് ഇക്കാര്യം തെളിഞ്ഞത്. ഫൈസര്‍, മൊഡേണ വാക്‌സിനുകളെക്കാള്‍ കൂടുതല്‍ ടി സെല്ലുകള്‍ ഉല്പാദിപ്പിക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന് കഴിയുന്നു. ടി സെല്ലുകളെ അളക്കാന്‍ കഴിയില്ല.

എന്നാല്‍ ഇത് ശരീരത്തില്‍ ജീവിതകാലം മുഴുവന്‍ പരിരക്ഷ നല്കുന്നുവെന്നുമാണ് പഠനത്തില്‍ പറയുന്നത്.അതേസമയം, കോവിഡ് മൂന്നാം തരംഗം ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യയില്‍ വ്യാപിക്കുമെന്നാണ് വിദഗ്ദ്ധ നിര്‍ദ്ദേശം. ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ കാലളവിലായിരിക്കും കോവിഡിന്റെ മൂന്നാമത്തെ തരംഗം രാജ്യത്ത് എത്തുന്നതെന്ന് മനീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി.

മൂന്നാം തരംഗത്തെ വിലയിരുത്തുന്നതിനായി കഴിഞ്ഞ ഒരു മാസത്തിനിടെ ഞങ്ങളുടെ മോഡലിലൂടെ പല തലതത്തിലും രീതിയിലുമുള്ള വിശകലനങ്ങളും കണക്കുകൂട്ടലുകളും നടത്തിയതായി മനീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി.

ന്യൂഡൽഹി: ബക്രീദിനോട് അനുബന്ധിച്ച് കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിച്ചതിനെതിരെ ഹർജി. വ്യവസായി പി കെ ഡി നമ്പ്യാരാണ് കേരളത്തിനെതിരെ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി ഹർജി ഇന്ന് പരിഗണിച്ചേക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ മനുഷ്യരുടെ ജീവൻ വച്ച് സർക്കാർ പന്താടുകയാണെന്നും ഹർജിയിൽ പറയുന്നു. ബക്രീദിനോട് അനുബന്ധിച്ച് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സംസ്ഥാന സർക്കാർ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്. ഈ ദിവസങ്ങളിൽ കടകളെല്ലാം തുറക്കാനായിരുന്നു സർക്കാർ അനുമതി നൽകിയത്.

സർക്കാരിന്റെ നടപടിക്കെതിരെ കഴിഞ്ഞ ദിവസം ഐഎംഎ രംഗത്തെത്തിയിരുന്നു. കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നത് രോഗവ്യാപനം വർധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

തിരുവനന്തപുരം: മാലിക് എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ഒമർ ലുലു. സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമ്മുക്ക് അംഗീകരിക്കാൻ പറ്റുമോയെന്ന് അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാലിക്ക് സിനിമയിൽ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009 ലാണ്. ഇന്നും സ്വന്തക്കാരെ നഷ്ടപ്പെട്ടുപോയതിന്റെ വേദനപേറി ജീവിക്കുന്ന ഒരുപാട് പേർ ഇവിടെ ഉണ്ട് എന്ന പരിഗണന എങ്കിലും കൊടുത്ത് യാഥാർത്ഥ്യത്തോട് ഒരു 50% എങ്കിലും സത്യസന്ധത പുലർത്തണമായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

ചരിത്രപുസ്തകമൊന്നും തപ്പണ്ടെന്നും ഉറ്റവർ നഷ്ട്ടപ്പെട്ട ആ നാട്ടിൽ ജീവിക്കുന്ന ജീവിച്ചിരിക്കുന്ന 10 പേരോട് ചോദിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമ്മുക്ക് അംഗീകരിക്കാൻ പറ്റുമോ.പിന്നെ പഴശ്ശീരാജയുടെയോ ചന്തുവിന്റെയോ കാര്യം പറഞ്ഞു വരുന്ന ചേട്ടൻമാരോട് ‘മാലിക്ക് സിനിമയിൽ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ൽ. ഇന്നും സ്വന്തക്കാരേ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട് പേർ ഇവിടെ ഉണ്ട് എന്ന പരിഗണന എങ്കിലും കൊടുത്ത് യാഥാർത്ഥ്യത്തോട് ഒരു 50% എങ്കിലും സത്യസന്ധത പുലർത്തണമായിരുന്നു’.

ചരിത്രപുസ്തകമൊന്നും തപ്പണ്ടാ , ഉറ്റവർ നഷ്ട്ടപെട്ട , ആ നാട്ടിൽ ജീവിക്കുന്ന ജീവിച്ചിരിക്കുന്ന 10 പേരോട് ചോദിച്ചാൽ മതി ….

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിലെ മന്ത്രിമാര്‍, ആര്‍ എസ് എസ് നേതാക്കള്‍, ജഡ്ജിമാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായി രാജ്യസഭാ എം പി സുബ്രഹ്മണ്യന്‍ സ്വാമി.ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ചാണ് ഫോണുകള്‍ ചോര്‍ത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം വാഷിംഗ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടേക്കുമെന്നും അതിനു ശേഷം ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ താന്‍ പുറത്തുവിടുമെന്നും വ്യക്തമാക്കി.

സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റിന് തൃണമൂല്‍ നേതാവും രാജ്യസഭ എം.പിയുമായ ഡെറിക് ഒബ്രിയാന്‍ മറുപടിയുമായെത്തി. ഈ ഫോണ്‍ ചോര്‍ത്തല്‍ പ്രതിപക്ഷത്തെ പല അംഗങ്ങളെയും ലക്ഷ്യമാക്കിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇന്ത്യക്കാരായ വാട്‌സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ നൽകി സർക്കാർ. ബക്രീദിനോടനുബന്ധിച്ചാണ് സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ കട തുറക്കാൻ അനുമതിയില്ലാത്ത ഡി വിഭാഗത്തിൽപ്പെട്ട പ്രദേശങ്ങളിൽ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാൻ അനുമതി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇലക്ട്രോണിക് ഷോപ്പുകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ എന്നിവ കാറ്റഗറി എ,ബി വിഭാഗങ്ങളിൽപ്പെട്ട പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി 8 വരെ പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. എ,ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ സിനിമാ ഷൂട്ടിങ്ങ് അനുവദിക്കാനും തീരുമാനിച്ചു.

ഒരു ഡോസ് വാക്‌സിനെടുത്തവർക്കേ ഇത്തരം ഇടത്ത് പ്രവേശനം അനുവദിക്കാവൂവെന്നാണ് നിർദ്ദേശം. ആരാധനായങ്ങൾക്കും കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരാധനാലയങ്ങളിൽ എത്തുന്നവർ ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളുടെ ചുമതല ഉള്ളവർ എണ്ണം കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

വാഷിംഗ്ടൺ: കോവിഡ് വൈറസ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ഇന്ന് ലോകരാജ്യങ്ങൾ. രോഗ വ്യാപനം നിയന്ത്രിക്കാനായി രാജ്യങ്ങൾ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. രണ്ടുഡോസ് വാക്‌സിനുകളാണ് പൊതുവെ മിക്ക രാജ്യങ്ങളും നൽകുന്നത്. എന്നാൽ പ്രതിരോധ ശേഷി കുറഞ്ഞവർക്കായി ഇപ്പോൾ മൂന്നാമതൊരു ബൂസ്റ്റർ ഡോസ് കൂടി ചില രാജ്യങ്ങൾ നൽകുന്നുണ്ട്. ഇതോടെ കോവിഡ് പ്രതിരോധത്തിന് രണ്ടു ഡോസ് വാക്‌സിൻ പര്യാപ്തമല്ലേയെന്ന തരത്തിലുള്ള ചർച്ചകൾ ഉയരുകയാണ്.

ബൂസ്റ്റർ ഡോസിന്റെ പ്രാധാന്യത്തെ കുറിച്ചും അത് നിർബന്ധമാക്കേണ്ടതുണ്ടോയെന്നതിനെ കുറിച്ചും ഉടൻ തന്നെ വ്യക്തത ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ജൂലൈ മാസം ആദ്യത്തോടെയാണ് ഫൈസർ വാക്സിൻ നിർമ്മാതാക്കൾ യുഎസിനോടും യൂറോപ്യൻ അതോറിറ്റികളോടും മൂന്നാം ഡോസ് വാക്സിൻ കൂടി വിതരണം ചെയ്യാനുള്ള അനുമതി തേടിയത്. രണ്ട് ഡോസ് കൊണ്ട് പ്രതിരോധ ശേഷിയെ ഉണർത്താൻ സാധിക്കാത്തവരിൽ ഈ മൂന്നാമത് ഡോസ് ഫലം ചെയ്യുമെന്നായിരുന്നു ഇവർ അറിയിച്ചിരുന്നത്.

പുതിയ വൈറസ് വകഭേദങ്ങൾ വന്നതോടെ മൂന്നാമതൊരു ഡോസിന്റെ കൂടി ആവശ്യം ഉയർന്നിരിക്കുന്നുവെന്നാണ് വാക്സിൻ നിർമ്മാണ കമ്പനികൾ വ്യക്തമാക്കുന്നത്. കൂടുതൽ സങ്കീർണ്ണതകൾ ഒഴിവാക്കാൻ ബൂസ്റ്റർ ഡോസ് സഹായകമാകുമെന്നും വാക്‌സിൻ നിർമ്മാതാക്കൾ അഭിപ്രായപ്പെടുന്നു. അതേസമയം എല്ലാവരും നിർബന്ധമായും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന നിലപാട് ശരിയല്ലെന്നും അത് ബുദ്ധിമുട്ടുകൾക്കിടയാക്കുമെന്നും യുഎസിൽ നിന്നുള്ള കോവിഡ് വിദഗ്ധൻ ആന്തണി ഫൗച്ചി വ്യക്തമാക്കി. ഇപ്പോഴും രണ്ട് ഡോസ് വാക്സിൻ കിട്ടാത്തവരുണ്ടെന്നും അക്കാര്യമാണ് അടിയന്തരമായി പരിഹരിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള വിദഗ്ധർ മൂന്നാം ഡോസ് വാക്സിനെ കുറിച്ച് കാര്യമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. മൂന്നാം ഡോസ് കൂടിയേ തീരൂ എന്നതിന് കാര്യമായ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യൂഎച്ച്ഒ അടിയന്തര സമിതി ഡയറക്ടർ ദിദിയെർ ഹൊസിൻ പറഞ്ഞു. ഇതുവരെയും രണ്ട് ഡോസ് വാക്സിൻ പോലും ലഭിക്കാത്തവരുള്ള സാഹചര്യത്തിൽ മൂന്നാം ഡോസ് പുതിയ പ്രശ്നമായി ഉയരുമെന്ന ആശങ്കയും അറിയിച്ചു. ഫ്രാൻസ്, ഇസ്രയേൽ, ഹംഗറി എന്നീ രാജ്യങ്ങൾ തെരഞ്ഞെടുത്തവർക്ക് മൂന്നാം ഡോസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പല ഘടകങ്ങൾ മൂലം പ്രതിരോധ ശേഷി ദുർബലമായവർക്കാണ് ബൂസ്റ്റർ ഡോസിന് പ്രഥമപരിഗണന നൽകുന്നത്.

ന്യൂഡൽഹി: മാസ്റ്റർ കാർഡിന് റിസർവ് ബാങ്ക് വിലക്ക് ഏർപ്പെടുത്തിയതോടെ വെട്ടിലായി സ്വകാര്യ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും. റിസർവ്വ് ബാങ്കിന്റെ തീരുമാനം ഏറ്റവും അധികം ബാധിക്കുന്നത് സ്വകാര്യ ബാങ്കുകളെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയുമാണ്. ആർബിഎൽ ബാങ്ക്, യെസ് ബാങ്ക്, ബജാജ് ഫിൻസർവ് എന്നീ ധനകാര്യ സ്ഥാപനങ്ങളെയാകും തീരുമാനം പ്രധാനമായും ബാധിക്കുക. ഈ സ്ഥാപനങ്ങളുടെ കാർഡ് സംവിധാനം പൂർണമായും മാസ്റ്റർകാർഡുമായി സഹകരിച്ചാണ് നടപ്പാക്കിയിട്ടുളളത്. വിസ, റൂപെ കാർഡുകളുമായി ഈ ബാങ്കുകൾക്ക് സഹകരണമില്ല.

ധനകാര്യ സ്ഥാപനങ്ങൾക്ക് മറ്റ് കാർഡ് കമ്പനികളിലേക്ക് മാറേണ്ടി വരുമെന്നതിനാൽ പുതിയ കാർഡുകൾ നൽകുന്നത് ഏതാനും മാസത്തേക്ക് തടസ്സപ്പെടാനിടയുണ്ടെന്നാണ് വിവരം. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് എന്നിവയുടെ 40 ശതമാനത്തോളം ഇടപാടുകളും മാസ്റ്റർ കാർഡുമായി സഹകരിച്ചാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റെ 45ശതമാനം ക്രഡിറ്റ് കാർഡ് ഇടപാടുകളും മാസ്റ്റർകാർഡുമായി സഹകരിച്ചാണ് നടത്തുന്നത്.

ആർബിഎൽ ബാങ്ക് വിസയുമായി കരാറിലെത്തിയതായി സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി കാർഡ് നൽകുന്നതിന് 8 മുതൽ 10 ആഴ്ചകൾ വരെ വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിമാസം ഒരു ലക്ഷത്തോളം കാർഡുകളാണ് ബാങ്ക് നൽകി വന്നിരുന്നത്.

യെസ് ബാങ്ക് മാസ്റ്റർകാർഡുമായി സഹകരിച്ചാണ് ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകി വരുന്നത്. പുതിയ കാർഡുകൾ നൽകുന്നതിന് മറ്റ് പണമിടപാട് ശൃംഖലകളിലേയ്ക്ക് മാറേണ്ടിവരും. എസ്ബിഐ കാർഡ്സിന്റെ 86 ശതമാനം ഇടപാടും വിസയുമായി സഹകരിച്ചാണ്.

കഴിഞ്ഞ ദിവസമാണ് പുതിയതായി ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് മാസ്റ്റർ കാർഡിന് ആർബിഐ വിലക്കേർപ്പെടുത്തിയത്. ഡാറ്റാ സംഭരണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നായിരുന്നു നടപടി. ആവശ്യത്തിന് സമയം അനുവദിച്ചിട്ടും റിസർവ് ബാങ്ക് നൽകിയ നിർദ്ദേശങ്ങൾ മാസ്റ്റർ കാർഡ് പാലിച്ചിരുന്നില്ല. തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് ആർ.ബി.ഐ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

കൊച്ചി: ഒടിടി പ്ലാറ്റ്‌ഫോം matinee. live ന്റെ ലോഞ്ചിംഗ് നിർവ്വഹിച്ച് നടൻ പൃഥ്വിരാജ്. ഫഹദ് ഫാസിലാണ് .ഒ.ടി.ടി. പ്ലാറ്റ്‌ഫോമിന്റെ ലോഗോ ലോഞ്ച് നിർവ്വഹിച്ചത്. മലയാളത്തിലെ തികച്ചും വ്യത്യസ്തമായ പുതിയ ഒടിടി പ്ലാറ്റ്‌ഫോമാണ് matinee.live. പ്രോജക്റ്റ് ഡിസൈനർ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവുമാണ് പ്ലാറ്റ്‌ഫോം ആരംഭിച്ചത്.

പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും ടെക്‌നീഷ്യൻസിനെയുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് എക്‌സ്‌ക്ലൂസിവ് ആയ വെബ്‌സീരിസുകൾ, സിനിമകൾ, ഷോർട്ട് ഫിലിമുകൾ എന്നിവ നിർമ്മിച്ചുകൊണ്ടായിരിക്കും പ്രാരംഭ ഘട്ടത്തിൽ മാറ്റിനി പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. അനാവശ്യ ചിലവുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി സിനിമകളുടെ ഓഡീഷനുകളും നേരിട്ട് സൗകര്യപൂർവം നടത്താനും ഈ ഒടിടി പ്ലാറ്റ്‌ഫോമിൽ അവസരമൊരുക്കിയിട്ടുണ്ട്.

താത്പര്യമുള്ള ആർക്കും വ്യത്യസ്തമാർന്ന ലോക്കേഷനുകൾ, കെട്ടിടങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ, എക്യുപ്‌മെന്റുകൾ, ട്രെയിൻഡ് പെറ്റ്‌സ്, വാഹനങ്ങൾ, ആന്റിക് പീസുകൾ തുടങ്ങി സിനിമക്ക് ആവശ്യമായതെന്തും മാറ്റിനിയിൽ രജിസ്റ്റർ ചെയ്ത് റെന്റിന് നൽകാം. സിംഗിൾ രജിസ്‌ട്രേഷനിലൂടെ മാറ്റിനിയുടെ സ്വന്തം നിർമ്മാണ പ്രോജക്റ്റുളിലേക്കും നിരവധി ഒഡീഷനുകളിലേക്കും സംവിധായകരിലേക്കും നിർമ്മാതാക്കളിലേക്കുമെല്ലാം അപേക്ഷകരുടെ ഡാറ്റാ ബേസുകൾ ലഭ്യമാക്കുന്ന ടാലന്റ് പൂൾ ആയും മാറ്റി പ്രവർത്തിക്കും.

കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി ഡയറക്ടേഴ്‌സ് ഹണ്ട് എന്ന പദ്ധതിയും മാറ്റിനി നടപ്പിലാക്കുന്നുണ്ട്. നിങ്ങൾ സംവിധാനം ചെയ്ത ഷോർട്ട് ഫിലിമുകൾ, ഡോക്യൂമെന്ററികൾ, മ്യൂസിക് ആൽബങ്ങൾ തുടങ്ങിയ മികച്ച വീഡിയോകൾ മാറ്റിനിയിൽ അപ്‌ലോഡ് ചെയ്തുകൊണ്ടാണ് ഡയറക്ടേഴ്‌സ് ഹണ്ട് കോണ്ടെസ്റ്റിൽ രജിസ്റ്റർ ചെയ്യേണ്ടത്. ഇംഗ്ലീഷ്, തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി അങ്ങനെ ഏതു ഭാഷയിലുള്ള വീഡിയോകളും മാറ്റിനിയിൽ അപ്‌ലോഡ് ചെയ്യാം. വീഡിയോകൾ 30 മിനിട്ടിൽ കവിയരുതെന്നാണ് നിബന്ധന.

സെലക്റ്റ് ചെയ്യപ്പെടുന്ന 30 വീഡിയോകളുടെയും സംവിധായകർക്കായി, ‘ലാബ് ഡേ ഫിലിംസ്’ ഒരുക്കുന്ന അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഒരു ഓറിയെന്റേഷൻ ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്. മലയാള സിനിമയിലെ പ്രഗത്ഭരായ സംവിധായകരും ഛായാഗ്രാഹകരും തിരക്കഥാകൃത്തുക്കളുമായിരിക്കും ഈ ക്യാമ്പ് നയിക്കുന്നത്. ക്യാമ്പിൽ കഴിവ് തെളിയിക്കുന്ന വ്യക്തിയ്ക്ക് മാറ്റിനി നിർമ്മിക്കുന്ന ചലച്ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം ലഭിക്കും. ജൂലൈ 17 മുതലായിരിക്കും ഡയറക്ടേഴ്‌സ് ഹണ്ട് കോണ്ടെസ്റ്റ് ആരംഭിക്കുക.

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾക്കു വസ്തു നികുതി ഇളവ് നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുൻസിപ്പൽ ആക്ടിലുമുള്ള വേക്കൻസി റെമിഷൻ വ്യവസ്ഥ പ്രകാരം അടഞ്ഞുകിടന്ന കാലത്തെ നികുതി ഒഴിവാക്കാനുള്ള തീരുമാനം അതാതു തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വീകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിനോദ സഞ്ചാര മേഖല ഉൾപ്പെടെയുള്ള വിവിധ രംഗങ്ങളിൽ ഈ വ്യവസ്ഥകൾ പ്രകാരം തീരുമാനം സ്വീകരിച്ച് സംരംഭകരെ സഹായിക്കുന്നതിനു തയാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നിയമത്തിൽ വ്യവസ്ഥ ചെയ്ത കാര്യങ്ങൾ നടപ്പിലാക്കാൻ സർക്കാരിൽ നിന്നോ ഏതെങ്കിലും വകുപ്പിൽ നിന്നോ പ്രത്യേക നിർദേശം ആവശ്യമില്ലെന്ന് മനസിലാക്കി സമയബന്ധിതമായി നടപടി കൈക്കൊള്ളാൻ മുന്നോട്ടുവരണമെന്നും തങ്ങൾക്കു ലഭിച്ച അധികാരങ്ങളെക്കുറിച്ച് മനസിലാക്കി അവ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

whatsapp

സാന്‍ഫ്രാന്‍സിസ്‌കൊ: ബാറ്ററി തീര്‍ന്നോ മറ്റു കാരണങ്ങളാലോ ഫോണ്‍ ഓഫായാലും ഇനി ഡെസ്‌ക് ടോപ്പ് വഴിയോ മറ്റ് വഴിയിലൂടെയോ സുരക്ഷിതമായി വാട്‌സാപ്പ് ഉപയോഗിക്കാം. ഇതിനായി വാട്‌സാപ്പിന്റെ ഉടമസ്ഥരായ ഫേസ്ബുക്ക്, വാട്‌സാപ്പിന് ഒരു പുതിയ ബീറ്റ വേര്‍ഷന്‍ തയ്യാറാക്കി. ഇതുവഴി ഫോണ്‍ അല്ലാത്ത മറ്റ് നാല് ഡിവൈസുകളില്‍ കൂടി ഉപഭോക്താക്കള്‍ക്ക് ഫോണിലുപയോഗിക്കുന്ന അതേ സുരക്ഷിതത്വത്തോടെ വാട്‌സാപ്പ് ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു.

ഒരൊറ്റ തിരിച്ചറിയല്‍ വഴിയിലൂടെയാണ് വാട്‌സാപ്പ് നിലവില്‍ ഉപയോഗിക്കുക. എന്നാല്‍ ബീറ്റ പതിപ്പില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ നിയന്ത്രണവും സംരക്ഷണവും വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പുതിയ ഉപകരണങ്ങളുമായി ലിങ്ക് ചെയ്യിക്കുന്നത് തുടരും. എന്നാല്‍ ഇവ ആവശ്യമെങ്കില്‍ ലോഗ് ഔട്ട് ചെയ്യാനുളള സംവിധാനവും ബീറ്റ പതിപ്പിലുണ്ട്.