ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തും സണ്ണിലിയോണും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. ആര്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പട്ടാ എന്ന ബോളിവുഡ് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഒരു സിബിഐ ഓഫീസറിന്റെ വേഷത്തില്‍ ശ്രീശാന്ത് എത്തുമ്പോള്‍ സണ്ണി ലിയോണ്‍ ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും പട്ടാ.എന്‍.എന്‍.ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്തയാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീശാന്തിനും സണ്ണി ലിയോണിനുമൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ഛായാഗ്രഹണം പ്രകാശ് കുട്ടി, എഡിറ്റിംഗ് സുരേഷ് യു.ആര്‍.എസ്, സംഗീതം സുരേഷ് പീറ്റേഴ്‌സ്, സ്‌പോട്ട് എഡിറ്റിംഗ് രതിന്‍ രാധാകൃഷ്ണന്‍, കോറിയോഗ്രാഫി ശ്രീധര്‍, കലസജയ് മാധവന്‍, ഡിസൈന്‍സ് ഷബീര്‍, പി ആര്‍ ഓ അജയ് തുണ്ടത്തില്‍.
2021-07-20

