ന്യൂഡല്‍ഹി : കോവിഡ് അനാഥമാക്കിയത് ഇന്ത്യയില്‍ 1.2 ലക്ഷം കുട്ടികള്‍ക്ക്. ആഗോളതലത്തിലെ കണക്കെടുത്താല്‍ ഈ കുട്ടികളുടെ എണ്ണം 15 ലക്ഷത്തോളം വരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2020 മാര്‍ച്ച് ഒന്ന് മുതല്‍ 2021 ഏപ്രില്‍ 30 വരെയുള്ള കണക്കുകളാണിത്. ഇത്തരത്തില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളില്‍ 11,34,000 കുട്ടികള്‍ക്ക് സംരക്ഷണം നഷ്ടമായതായും പഠനം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ 25,500 കുട്ടികള്‍ക്ക് അവരുടെ മാതാവിനെയാണ് നഷ്ടമായത്.90,751 പേര്‍ക്കാണ് പിതാവിനെ നഷ്ടമായത്. മാതാവിനേയും പിതാവിനേയും ഒരേസമയം നഷ്ടമായ 12 കുട്ടികളുമുണ്ട്.
2021-07-22

