Highlights (Page 190)

ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പുതിയ തന്ത്രവുമായി പ്രതിപക്ഷ പാർട്ടികൾ. ഇതിനായുള്ള ശ്രമങ്ങൾ ഊർജിതമായി നടത്തുകയാണ് രാഷ്ട്രീയ നേതാക്കൾ. നീക്കത്തിന്റെ ഭാഗമായി കപിൽ സിബൽ ബിജെപി ഇതര പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. തന്റെ ജന്മദിനത്തിന്റെ ഭാഗമായി കപിൽ സിബൽ പ്രതിപക്ഷ നേതാക്കൾക്കായി അത്താഴ വിരുന്ന് സംഘടിപ്പിച്ചു. 2024-ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും കൈകോർക്കേണ്ടതുണ്ടെന്ന അജണ്ടയിലാണ് അദ്ദേഹം അത്താഴ വിരുന്ന് സംഘടിപ്പിച്ചത്.

എൻസിപി അധ്യക്ഷൻ ശരത് പവാർ, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ കല്യാൺ ചാറ്റർജി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്, ആർഎൽഡി നേതാവ് ജയന്ത് ചൗധരി, ഡിഎംകെ നേതാവ് തൃച്ചി ശിവ, ബി.ജെ.ഡി നേതാവ് പിനാകി മിശ്ര, ശിവ്സേനാ നേതാവ് സഞ്ജയ് റാവത്ത്, അകാലിദൾ നേതാവ് നരേഷ് ഗുജ്റാൾ, തെലുങ്കുദേശം പാർട്ടിയുടേയും വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടേയും പ്രതിനിധികളും കപിൽ സിബലിന്റെ അത്താഴ വിരുന്നിൽ പങ്കെടുത്തു.

മായാവതിയുടെ ബിഎസ്പി മാത്രമായിരുന്നു ഈ അത്താഴ വിരുന്നിൽ പങ്കെടുക്കാതിരുന്ന പ്രധാന ബിജെപി ഇതര പാർട്ടി. കോൺഗ്രസിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 അംഗ ഗ്രൂപ്പിലെ ഒട്ടുമിക്ക അംഗങ്ങളും ഈ വിരുന്നിൽ പങ്കെടുത്തിരുന്നു. കപിൽ സിബൽ, ഗുലാം നബി ആസാദ്, ഭൂപീന്ദർ സിങ് ഹൂഡ, ശശി തരൂർ, മനീഷ് തിവാരി, പൃഥിരാജ് സിങ് ചൗഹാൻ, ആനന്ദ് ശർമ തുടങ്ങിയ നേതാക്കളാണ് ഗ്രൂപ്പ്-23 യിലുള്ളത്. ഈ നേതാക്കളെല്ലാം അത്താഴ വിരുന്നിനെത്തിയിരുന്നു. പി.ചിദംബരവും മകൻ കാർത്തി ചിദംബരവും മാത്രമായിരുന്നു കബിൽ സിബൽ വിളിച്ച യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾ.

തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ ഫലപ്രദം ആയുര്‍വ്വേദമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നിയമസഭയില്‍ എംഎല്‍എ കെ.കെ രമയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വിശദീകരണം നല്‍കിയത്.

കോവിഡ് ചികിത്സയ്ക്ക് ഭേഷജം എന്ന പദ്ധതിയാണ് നടപ്പാക്കിയത്. ഭേഷജത്തെക്കുറിച്ച് 2020 ഡിസംബര്‍ ഒന്നുമുതല്‍ ജനുവരി 15 വരെ പഠനം നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 21 മുതല്‍ ജൂലായ് നാലുവരെ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന 1,01,218 പേരിലാണ് പഠനം നടത്തിയത്. മരുന്ന് ഉപയോഗിച്ചവരില്‍ 0.34 ശതമാനംപേര്‍ മാത്രമാണ് നിരീക്ഷണകാലയളവില്‍ പോസിറ്റീവ് ആയത്.

എന്നാല്‍, ഉപയോഗിക്കാത്തവരില്‍ 1.67 ശതമാനം പേര്‍ പോസിറ്റീവായി. നിരീക്ഷണത്തിലിരിക്കെ ആയുര്‍വേദ മരുന്ന് ഉപയോഗിക്കുകയും പോസിറ്റീവ് ആവുകയും ചെയ്തവരില്‍ രോഗലക്ഷണങ്ങളുടെ തീവ്രത കുറവും ആയിരുന്നു. ഗുരുതരാവസ്ഥയിലല്ലാത്ത 9,855 കോവിഡ് രോഗികളില്‍ 95.87 ശതമാനം പേര്‍ക്കും മറ്റു പ്രശനങ്ങളൊന്നുമില്ലാതെ കോവിഡ് സുഖപ്പെട്ടുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ കോവിഡ് ചികിത്സയില്‍ ആയുര്‍വേദവും പരീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍, കോവിഡിനെതിരെ അലോപ്പതിയെക്കാള്‍ മികച്ച ഫലം ലഭിച്ചിട്ടും നിയമസഭയില്‍ ചോദ്യത്തിന് ഉത്തരമായി മാത്രമാണ് ഇപ്പോള്‍ ഇത് പുറത്തുവന്നിരിക്കുന്നത്.

ന്യൂഡൽഹി: കർഷകർക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ അടുത്തഘട്ട ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവ്വഹിക്കും. ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും ചടങ്ങിൽ പങ്കെടുക്കും

രാജ്യത്തെ 9.75 കാർഷിക കുടുംബങ്ങൾക്ക് 19,500 കോടി രൂപ കേന്ദ്ര സർക്കാർ കൈമാറും. ചടങ്ങിൽ കർഷകരുമായി പ്രധാനമന്ത്രി സംവദിക്കും. അർഹരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപ ധനസഹായം നൽകുന്നതാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി. 2000 രൂപ വീതം മൂന്നുമാസമായാണ് തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. കിസാൻ സമ്മാൻ നിധിയുടെ എട്ടാംഘട്ട ധനസഹായ വിതരണം മേയ് 14ന് പ്രധാനമന്ത്രി നിർവഹിച്ചിരുന്നു.

നരേന്ദ്ര മോദി സർക്കാറിന്റെ ജനകീയ പദ്ധികളിലൊന്നാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. പദ്ധതിയുടെ ഭാഗമായി 1.38 ലക്ഷം കോടി രൂപയാണ് ഇതുവരെ കർഷക കുടുംബങ്ങൾക്ക് കൈമാറിയത്.

പൃഥ്വിരാജ് ചിത്രം കുരുതിയ്ക്ക് അഭിനന്ദനവുമായി ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വളരെ പെട്ടെന്ന് തന്നെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് കരണ്‍ ജോഹറിന്റെ അഭിനന്ദവും എത്തിയിരിക്കുന്നത്.

‘എന്ത് സൂപ്പര്‍ ട്രെയ്ലറാണ് പൃഥ്വി, കാണാനായി കാത്തിരിക്കുന്നു’, എന്നാണ് കരണ്‍ ജോഹര്‍ ട്വിറ്ററില്‍ കുറിച്ചത്. കരണ്‍ ജോഹറിന്റെ അഭിനന്ദനത്തിന് പൃഥ്വിരാജ് നന്ദിയും അറിയിച്ചിട്ടുണ്ട്.

ആമസോണ്‍ പ്രൈമിലൂടെ ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുക. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മനു വാര്യര്‍ ആണ് കുരുതി സംവിധാനം ചെയ്യുന്നത്. റോഷന്‍, മുരളി ഗോപി, സ്രിന്‍ഡ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കോഴിക്കോട്: സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന ഓണം-മുഹറം വിപണനമേള ഓഗസ്റ്റ് 11 മുതല്‍ 20 വരെ. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 11ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, മാനേജിങ് ഡയറക്ടര്‍ ഡോ. എസ്.കെ. സനില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആദ്യ വില്‍പന നിര്‍വഹിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുക. 30 ലക്ഷം കുടുംബങ്ങളിലേക്കാണ് ഇതിന്റെ ആനുകൂല്യം എത്തിച്ചേരുക. റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ വിലവിവരപട്ടിക പ്രകാരമാണ് സാധനങ്ങള്‍ നല്‍കുന്നത്.

സംസ്ഥാനത്ത് 2000 ഓണം-മുഹറം വിപണികളാണ് കണ്‍സ്യൂമര്‍ ഫെഡ് ആരംഭിക്കുന്നത്. സബ്‌സിഡി ഉല്‍പന്നങ്ങള്‍ക്കു പുറമെ സൗന്ദര്യ വര്‍ധക വസ്തുക്കളും വീട്ടുപകരണങ്ങളും 15 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ കണ്‍സ്യൂമര്‍ ഫെഡ് വില്‍പനയിലുണ്ടാവും.

കൊച്ചി: വളര്‍ത്തു മൃഗങ്ങള്‍ക്കു ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനായുള്ള ഉത്തരവില്‍ നടപടികള്‍ വേഗത്തിലാക്കണമെന്നു ഹൈക്കോടതി. ഇതു സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കുലര്‍ അടിയന്തരമായി പുറപ്പെടുവിക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.

മാത്രമല്ല, തെരുവ് നായ്ക്കളെ സംരക്ഷിക്കുവാനും ഭക്ഷണം നല്‍കുന്നതിനുമായുള്ള കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ഏഴെണ്ണം മാത്രമാണ് ഉള്ളതെന്നും, കൂടുതല്‍ സ്ഥാപിക്കണമെന്നും കോടതി അറിയിച്ചു. തൃക്കാക്കര നഗരസഭയില്‍ നായ്ക്കളെ കൂട്ടമായി കൊന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നിര്‍ദ്ദേശം.

തെരുവു നായ്ക്കളെ കൂട്ടക്കൊല ചെയ്തതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസുകള്‍ തിങ്കളാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.

ജസ്റ്റിസ് എ.കെ. യശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്കും കന്നുകാലികള്‍ക്കും ലൈസന്‍സ് വേണമെന്നും ആറുമാസത്തിനകം റജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ നോട്ടീസ് ഇറക്കണമെന്ന ഉത്തരവിട്ടത്.

ഭാവിയില്‍ വളര്‍ത്തു മൃഗങ്ങളെ വാങ്ങുന്നവരും മൂന്നു മാസത്തിനകം ലൈസന്‍സ് എടുത്തിരിക്കണമെന്നും ലൈസന്‍സ് ഫീ ഈടാക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

olympics

ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വ‍ർണം..അഭിനവ് ബിന്ദ്രക്ക് ശേഷം വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി നീരജ് ചോപ്ര. ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത‍്‍ലറ്റ് എന്ന അപൂർവനേട്ടവും നീരജ് ചോപ്ര സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ കായിക ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന ഗെയിംസായി ടോക്യോ ഒളിമ്പിക‍്‍സ് മാറി.

ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനോ, പുതുക്കുന്നതിനോ ഇനി പ്രത്യേകം ഫീസ് അടക്കേണ്ടതില്ല. കേന്ദ്ര സർക്കാരാണ് ഇതുംസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിന് കൂടുതൽ പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ നടപടി.

ഇലക്ട്രിക് വാഹനങ്ങളെ ഇത്തരം ഫീസിൽ നിന്ന് ഒഴിവാക്കണമെന്ന് റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഇലക്ട്രിക് വാഹനങ്ങളെ പുതുതായി വാങ്ങുന്ന വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഈടാക്കുന്ന ഫീസുകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നാണ് വിവരം. കേന്ദ്രത്തിന്റെ ഈ തീരുമാനം ഇലക്ട്രിക് വാഹന വിപണിക്ക് കരുത്തേകുമെന്നാണ് വിലയിരുത്തൽ. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങൾക്ക് ഓരോ സംസ്ഥാനങ്ങളും നൽകുന്ന സബ്സിഡിയും അടിസ്ഥാന സൗകര്യ വികസനവും പ്രതിപാദിക്കുന്ന ഇലക്ട്രിക് വാഹന നയങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

Afghan

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിക്കുന്ന സാഹചര്യത്തിൽ ആശങ്കയിലായി പതിനായിരക്കണക്കിന് സ്ത്രീകൾ. 1990 കളുടെ രണ്ടാം പകുതിയിൽ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ നടപ്പിലാക്കിയ ക്രൂര നിയമങ്ങൾ പതിന്മടങ്ങ് ശക്തിയോടെ വീണ്ടും അടിച്ചേൽപ്പിക്കപ്പെടുമോയെന്നാണ് ഇവരുടെ ആശങ്ക. ഓരോ പ്രദേശത്തെയും മതനേതാക്കളിൽനിന്ന്, ആ മേഖലയിലെ യുവതികളുടെ കണക്കെടുക്കുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നതോടെ സ്ത്രീകൾക്കിടയിൽ ഭയം വർധിച്ചിരിക്കുകയാണ്.

15 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെക്കുറിച്ചു വിവരങ്ങൾ ശേഖരിക്കുന്നത് ഭീകരർക്കു വിവാഹം ചെയ്യാനാണെന്നാണ് റിപ്പോർട്ടുകൾ. പെൺകുട്ടികളുണ്ടോ എന്നറിയാൻ താലിബാൻ ഭീകരർ വീടുകളിൽ അതിക്രമിച്ചു കയറി അലമാരകൾ അടക്കം പരിശോധിക്കുന്നെന്നും എതിർക്കുന്ന പുരുഷന്മാരെ അതിക്രൂരമായി മർദിക്കുന്നെന്നുവെന്നമുള്ള വാർത്തകളും പുറത്തു വന്നിരുന്നു. അഫ്ഗാൻ സൈന്യവുമായി ചേർന്ന് താലിബാനെതിരെ പോരാടി മരിച്ചവരുടെ വിധവകളുടെ പേരും താലിബാൻ ശേഖരിക്കുന്നുവെന്ന് ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു.

പെൺകുട്ടികൾ വിദ്യാഭ്യാസം നേടാനോ ജോലിക്കു പോകാനോ പാടില്ലെന്ന് ഉൾപ്പെടെയുള്ള നിയമങ്ങൾ താലിബാൻ വീണ്ടും പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ടെന്ന വിവരങ്ങളും പുറത്തു വന്നിരുന്നു. ആവശ്യമില്ലാതെ വീടിനു പുറത്തിറങ്ങരുത്, ശിരസ്സടക്കം ശരീരം മുഴുവൻ മറയുന്ന വസ്ത്രം ധരിച്ചേ പുറത്തിറങ്ങാവൂ, പുറത്തിറങ്ങുമ്പോൾ പിതാവോ ഭർത്താവോ അടക്കമുള്ള അടുത്ത ബന്ധുക്കളായ പുരുഷന്മാരാരെങ്കിലും ഒപ്പം വേണം തുടങ്ങിയ നിയന്ത്രണങ്ങൾ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ താലിബാൻ നടപ്പിലാക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിയമം ലംഘിച്ചാൽ പരസ്യമായ ചാട്ടവാറടി മുതൽ വധശിക്ഷ വരെ ലഭിക്കാം. ബന്ധുക്കളായ പുരുഷന്മാർക്കൊപ്പമല്ലാതെ എത്തുന്ന സ്ത്രീകൾക്ക് സാധനങ്ങൾ വിൽക്കരുതെന്ന് കടയുടമകൾക്കും താലിബാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അഫ്ഗാനിസ്താനിൽ വീണ്ടും താലിബാൻ സ്വാധീനം വർധിപ്പിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള മേഖലയിലേക്ക് പലായനം ചെയ്യുകയാണ് സ്ത്രീകൾ. താലിബാൻ ഭീകരർ തങ്ങളെ ലൈംഗിക അടിമകളാക്കുമെന്നും ക്രൂരമായി പീഡിപ്പിക്കുമെന്നുമാണ് ഇവർ ഭയപ്പെടുന്നത്.

മംഗളുരു: ഭീകരബന്ധം സംശയിക്കുന്ന യുവതിയെ മംഗളൂരുവിൽ നിന്നും കസ്റ്റഡിയിലെടുത്ത് എൻഐഎ. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് എൻഐഎയുടെ നടപടി. ഉള്ളാളിലെ കോൺഗ്രസ് മുൻ എംഎൽഎ ബി. എം. ഇദ്ദിനബ്ബയുടെ പേരക്കുട്ടിയുടെ ഭാര്യയെയാണ് എൻ ഐ എ കസ്റ്റഡിയിലെടുത്തത്. കേരളത്തിൽ നിന്നടക്കം യുവാക്കളെ ഐ. എസിലേക്ക് റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ട കേസിൽ ഇദ്ദിനബ്ബയുടെ മറ്റൊരു പേരക്കുട്ടി അമർ അബ്ദുൽ റഹ്മാനെയടക്കം നാലുപേരെ എൻ ഐ എ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് യുവതിയെ എൻഐഎ കസ്റ്റഡിയിലെടുത്തത്.

ബി. എം. ഇദ്ദിനബ്ബയുടെ മകൻ ബി. എം. ബാഷയുടെ മകനാണ് അമർ. ബാഷയുടെ മറ്റൊരു മകന്റെ ഭാര്യയായ വിരാജ്‌പേട്ട സ്വദേശിനിയെയാണ് ദേശീയ അന്വേഷണ ഏജൻസി ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മംഗളൂരുവിൽ ഡെന്റൽ കോളജിൽ പഠിക്കവേ ബാഷയുടെ മകനുമായി അടുപ്പത്തിലായ ഈ യുവതി മതം മാറിയാണ് ഇയാളെ വിവാഹം ചെയ്തത്. ടെലഗ്രാമിലും ഇൻസ്റ്റഗ്രാമിലും ഐ. എസ്. അനുകൂല കൂട്ടായ്മയിൽ ഈ യുവതി അംഗമാണെന്നാണ് റിപ്പോർട്ടുകൾ.

കേരളത്തിലെ ഐ എസ് (ഇസ്ലാമിക് സ്റ്റേറ്റ്) റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നാലു പേരെയാണ് എൻഐഎ പിടികൂടിയത്. ംഗളൂരു, ബെംഗളൂരു, ശ്രീനഗർ, ബന്ദിപ്പോറ എന്നിവിടങ്ങളിൽ എൻ ഐ എ നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്.