സൂപ്പര്‍ ട്രെയിലര്‍, ചിത്രത്തിനായി കാത്തിരിക്കുന്നു ! കുരുതിയ്ക്ക് അഭിനന്ദനവുമായി കരണ്‍ ജോഹര്‍

പൃഥ്വിരാജ് ചിത്രം കുരുതിയ്ക്ക് അഭിനന്ദനവുമായി ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വളരെ പെട്ടെന്ന് തന്നെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് കരണ്‍ ജോഹറിന്റെ അഭിനന്ദവും എത്തിയിരിക്കുന്നത്.

‘എന്ത് സൂപ്പര്‍ ട്രെയ്ലറാണ് പൃഥ്വി, കാണാനായി കാത്തിരിക്കുന്നു’, എന്നാണ് കരണ്‍ ജോഹര്‍ ട്വിറ്ററില്‍ കുറിച്ചത്. കരണ്‍ ജോഹറിന്റെ അഭിനന്ദനത്തിന് പൃഥ്വിരാജ് നന്ദിയും അറിയിച്ചിട്ടുണ്ട്.

ആമസോണ്‍ പ്രൈമിലൂടെ ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുക. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മനു വാര്യര്‍ ആണ് കുരുതി സംവിധാനം ചെയ്യുന്നത്. റോഷന്‍, മുരളി ഗോപി, സ്രിന്‍ഡ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.