ന്യൂഡൽഹി: കർഷകർക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ അടുത്തഘട്ട ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവ്വഹിക്കും. ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും ചടങ്ങിൽ പങ്കെടുക്കും
രാജ്യത്തെ 9.75 കാർഷിക കുടുംബങ്ങൾക്ക് 19,500 കോടി രൂപ കേന്ദ്ര സർക്കാർ കൈമാറും. ചടങ്ങിൽ കർഷകരുമായി പ്രധാനമന്ത്രി സംവദിക്കും. അർഹരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപ ധനസഹായം നൽകുന്നതാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി. 2000 രൂപ വീതം മൂന്നുമാസമായാണ് തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. കിസാൻ സമ്മാൻ നിധിയുടെ എട്ടാംഘട്ട ധനസഹായ വിതരണം മേയ് 14ന് പ്രധാനമന്ത്രി നിർവഹിച്ചിരുന്നു.
നരേന്ദ്ര മോദി സർക്കാറിന്റെ ജനകീയ പദ്ധികളിലൊന്നാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. പദ്ധതിയുടെ ഭാഗമായി 1.38 ലക്ഷം കോടി രൂപയാണ് ഇതുവരെ കർഷക കുടുംബങ്ങൾക്ക് കൈമാറിയത്.

