Highlights (Page 144)

loan

ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനുള്ള ‘സംരംഭക വർഷം’ പദ്ധതിയുടെ ഭാഗമായി പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്നതുൾപ്പെടെയുള്ള പ്രത്യേക ഘടക പദ്ധതി ആവിഷ്‌കരിക്കും. വ്യവസായ മന്ത്രി പി.രാജീവ്, നോർക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇതിനുള്ള ധാരണയായി.

വരുന്ന സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാനാണ് വ്യവസായ വകുപ്പ് പദ്ധതി തയ്യാറാക്കിയത്. സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി, കേരള ബാങ്ക് എന്നിവരുടെ സഹകരണത്തോടെ കുറഞ്ഞ പലിശ നിരക്കിൽ പ്രവാസി സംരംഭകർക്ക് വായ്പ നൽകാൻ നടപടി സ്വീകരിക്കും. സർക്കാരിന്റെ പലിശയിളവും നൽകാൻ ആലോചിക്കുന്നുണ്ട്. ഇതിനകം പ്രവാസികളുടെ നേതൃത്വത്തിൽ ആരംഭിച്ചത് 3500 എം.എസ്.എം ഇകളാണ്. ഇത് ഗണ്യമായി ഉയർത്താനാണ് ശ്രമിക്കുന്നത്.

പ്രവാസി സംരംഭകർക്കായി വ്യവസായ വകുപ്പും നോർക്കയും ചേർന്ന് പരിശീലന പരിപാടികൾ ഒരുക്കും. പ്രവാസികളുടെ നൈപുണ്യം വ്യവസായങ്ങൾക്കായി ഉപയോഗപ്പെടുത്താനും പരിപാടി തയ്യാറാക്കും. ജില്ലാ വ്യവസായ കേന്ദ്രങ്ങളും നോർക്ക സംരംഭക സഹായ കേന്ദ്രങ്ങളും ഏകോപിച്ച് ഇതിനുള്ള കർമ്മ പരിപാടി തയ്യാറാക്കാനും തീരുമാനമായി.

ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു ഉൽപന്നം എന്ന പദ്ധതി പദ്ധതി പ്രകാരം പ്രവാസി സംരംഭകർക്ക് അവസരങ്ങൾ നൽകും. സംരംഭങ്ങളുടെ ശ്രേണിയും വലിപ്പവും വർധിപ്പിക്കുന്നതിനും സംരംഭക വർഷത്തിൽ പദ്ധതി തയ്യാറാക്കുമെന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

ന്യൂഡൽഹി: ജോലി സംബന്ധമായതും, സർക്കാർ സംബന്ധമായതുമായ വിവരങ്ങൾ കൈമാറാൻ വാട്ട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കരുതെന്ന് സർക്കാർ ജീവനക്കാർക്ക് നിർദേശം നൽകി കേന്ദ്രം. കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ കമ്യൂണിക്കേഷൻ മാർഗ്ഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ ആപ്ലിക്കേഷനുകൾ സ്വകാര്യ കമ്പനികൾ വിദേശത്ത് നിന്നും നിയന്ത്രിക്കുന്നവയാണെന്നാണ് മാർഗനിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നത്.

വാട്ട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ സർക്കാർ ജീവനക്കാർ ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്നതിലെ സുരക്ഷ പ്രശ്‌നങ്ങൾ വിവിധ രഹസ്വന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ പുതുക്കിയ മാർഗ്ഗരേഖ പുറത്തിറക്കിയത്. വർക്ക് ഫ്രം ഹോം ജോലിയിൽ ഏർപ്പെടുന്ന ജീവനക്കാർ പൂർണ്ണമായും ഇ- ഓഫീസ് അപ്ലിക്കേഷൻ വഴി മാത്രമേ ആശയ വിനിമയം നടത്താൻ പാടുള്ളൂവെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ നിർമ്മിച്ച വിപിഎൻ വഴിയുള്ള ഇ-ഓഫീസ് വഴി മാത്രമെ ജോലി സമയത്ത് ജോലി സംബന്ധമായ പ്രധാന രേഖകൾ കൈമാറാൻ പാടുള്ളൂ. എല്ലാ മന്ത്രിമാരും അവരുടെ ഓഫീസുകളും ഇപ്പോൾ ഇതിൽ നിന്നും വ്യത്യസ്തമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് മാറ്റാൻ വേണ്ടി അടിയന്തര നടപടികൾ സ്വീകരിക്കണം. ഒഫീഷ്യൽ രേഖകൾ ഒരിക്കലും മൊബൈലിൽ ഫയലുകളായ സൂക്ഷിക്കരുതെന്നും നിർദ്ദേശമുണ്ട്.

അനൗദ്യോഗികമല്ലാത്ത ഒരു ആപ്പ് വഴിയും ഔദ്യോഗിക രേഖകൾ കൈമാറരുതെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള സെർവറുകളിൽ സർക്കാറിന്റെ രേഖകൾ എത്തുന്നത് രാജ്യ സുരക്ഷ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യസുരക്ഷ പോലുള്ള സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന യോഗങ്ങളിൽ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഒരിക്കലും സ്മാർട്ട്‌ഫോൺ, സ്മാർട്ട് വാച്ച് എന്നിവ ഉപയോഗിക്കരുത്. തന്ത്ര പ്രധാന ഓഫീസുകളിൽ വെർച്വൽ അസിസ്റ്റൻറുകളായ ആമസോൺ അലക്‌സ, ഗൂഗിൾ ഹോം, ആപ്പിൾ ഹോം പോഡ് എന്നിവയും ഉപയോഗിക്കരുതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

തിരഞ്ഞെടുപ്പ് അടുക്കുന്ന അവസരത്തില്‍ നിങ്ങള്‍ക്ക് ഓണ്‍ലൈനായി വോട്ടര്‍ ഐഡി കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കും. അതേസമയം, വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടോ എന്ന് നോക്കാനും ഇപ്പോള്‍ വളരെ എളുപ്പമാണ്. വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോയെന്ന് ഓണ്‍ലൈനായി പരിശോധിക്കുന്നത് എങ്ങനെ എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി രണ്ട് വഴികളാണ് ഉള്ളത്. ആദ്യത്തേത് ഓണ്‍ലൈനായി വോട്ടര്‍ പട്ടിക പരിശോധിക്കലാണ്. രണ്ടാമത്തെ രീതി എസ്എംഎസ് വഴി നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടോ എന്ന് പരിശോധിക്കലാണ്. ആ

ഓണ്‍ലൈനായി വോട്ടേഴ്‌സ് പട്ടികയില്‍ പേര് ഉണ്ടോയെന്ന് എങ്ങനെ അറിയാം?

നിങ്ങള്‍ നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടല്‍ തുറക്കണം

ഇവിടെ പ്രധാന പേജില്‍, ഇലക്ടറല്‍ റോളില്‍ സെര്‍ച്ച് എന്ന ഓപ്ഷന്‍ ഉണ്ടാകും

നിങ്ങള്‍ ആ ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ഒരു വെബ്പേജ് തുറന്ന് വരും. ഇതില്‍ നിങ്ങളുടെ വിവരങ്ങള്‍ നല്‍കണം.

വിവരങ്ങള്‍ നല്‍കിയതിന് ശേഷം പുതിയ വെബ്പേജില്‍ വോട്ടര്‍ പട്ടികയിലെ പേര് പരിശോധിക്കുന്നതിനുള്ള രണ്ട് വഴികള്‍ കാണിക്കും.

സെര്‍ച്ച് ചെയ്യാനുള്ള ആദ്യ ഓപ്ഷനില്‍ നിങ്ങളുടെ പേര്, പിതാവിന്റെ / ഭര്‍ത്താവിന്റെ പേര്, പ്രായം, ജനനത്തീയതി, ലിംഗഭേദം എന്നിവ നല്‍കണം. ഈ വിവരങ്ങള്‍ നല്‍കിയ ശേഷം നിങ്ങളുടെ സംസ്ഥാനം, ജില്ല, നിയമസഭാ മണ്ഡലം എന്നിവ രേഖപ്പെടുത്തണം.

സെര്‍ച്ച് ചെയ്യാനുള്ള മറ്റൊരു ഓപ്ഷന്‍ ഇപിഐസി നമ്പര്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുക എന്നതാണ്. ഇതിനായി നിങ്ങളുടെ വോട്ടര്‍ ഐഡി കാര്‍ഡിലുള്ള നമ്പറും സംസ്ഥാനവും നല്‍കണം.

ഈ രണ്ട് ഓപ്ഷനുകള്‍ക്കും അവസാനം ഒരു ക്യാപ്ച കോഡ് നല്‍കി വെബ്സൈറ്റില്‍ ഈ വിവരങ്ങള്‍ നിങ്ങള്‍ അംഗീകരിക്കണം.

ഇത്രയും കാര്യങ്ങള്‍ ചെയ്ത് കഴിഞ്ഞാല്‍ വെബ്പേജ് വോട്ടര്‍ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ കാണിക്കും.

ഇനി എസ്എംഎസ് വഴി വോട്ടര്‍ പട്ടികയില്‍ പേര് എങ്ങനെ പരിശോധിക്കാം?

മൊബൈല്‍ മെസേജ് ഓപ്പണ്‍ ചെയ്ത് വോട്ടര്‍ ഐഡിയിലെ നമ്പര്‍ ടൈപ്പ് ചെയ്യുക

9211728082 അല്ലെങ്കില്‍ 1950 എന്ന നമ്പറിലേക്ക് ഈ എസ്എംഎസ് അയയ്ക്കുക.

നിങ്ങള്‍ മെസേജ് അയച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ പോളിംഗ് സ്റ്റേഷന്‍ നമ്പറും പേരും മറുപടിയായി വരും.

നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെങ്കില്‍ ഇത്തരം വിവരങ്ങള്‍ ഒന്നും തന്നെ ലഭിക്കുകയില്ല

ന്യൂഡൽഹി: കോവിൻ പോർട്ടലിൽ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. എല്ലാ ഉപയോക്താക്കളുടേയും വിവരങ്ങൾ കോവിൻ പോർട്ടലിൽ സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ വിശദമാക്കി. കോവിൻ പോർട്ടലിൽ നിന്നും ഡാറ്റ ചോരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.

കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വ്യക്തികളുടെ മേൽവിലാസമോ ആർടിപിസിആർ പരിശോധന ഫലങ്ങളോ ചോരുന്നില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വാക്‌സിൻ വിതരണത്തിനായി ആരംഭിച്ച പോർട്ടലിൽ എവിടേയും പയോക്താക്കളുടെ വിവരങ്ങൾ സ്ഥിരമായി ശേഖരിക്കപ്പെടുന്നില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.

അതേസമയം കോവിൻ പോർട്ടലിൽ ഒരു നമ്പറിൽ നിന്നുള്ള വാക്‌സിൻ ബുക്കിംഗ് പരിധി കേന്ദ്ര സർക്കാർ ഉയർത്തി. ഇപ്പോൾ ഒരു നമ്പർ ഉപയോഗിച്ച് ആറ് അംഗങ്ങൾക്ക് വരെ രജിസ്റ്റർ ചെയ്യാൻ കഴിയും.

ന്യൂഡൽഹി: ക്ലബ്ഹൗസ് ചർച്ചയിൽ മുസ്ലിം സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ 18 കാരനാണ് പിടിയിലായത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മറ്റൊരാളുടെ നിർദേശപ്രകാരമാണ് ക്ലബ് ഹൗസിൽ ഓഡിയോ ചാറ്റ്റൂം ആരംഭിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. റൂം തുറന്ന ശേഷം മോഡറേറ്റർ അവകാശം അയാൾക്ക് കൈമാറിയെന്നും ഇയാൾ പോലീസിന് മൊഴി നൽകി. ഡൽഹി പൊലീസിന്റെ സൈബൽ സെൽ വിഭാഗമാണ് ഇയാളെ ചോദ്യം ചെയ്തത്.

വ്യാജപേരിലാണ് ഇയാൾ ക്ലബ് ഹൗസിൽ റൂം തുറന്നത്. സംഭവത്തിൽ കഴിഞ്ഞ ദിവസം ഹരിയാനയിൽ നിന്നും മൂന്നു പേരെ മുംബൈ ക്രൈംബ്രാഞ്ച് സൈബർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം കേസിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞെന്നും കൂടുതൽ പേരും ഡൽഹിക്ക് പുറത്താണെന്നും ഡൽഹി പോലീസ് വ്യക്തമാക്കി. ഇതിൽ ഒരാൾ മലയാളിയാണെന്നാണ് വിവരം. അറസ്റ്റിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനായി ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്.

sivan kutty

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ ചികിത്സയെ വരെ അവഹേളിച്ച കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ മനുഷ്യഹൃദയമുള്ളയാളല്ല എന്ന് പറയേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും സി പി ഐ എം സംസ്ഥാന സെക്രട്ടറിക്കുമെതിരായ കത്ത് കെ സുധാകരൻ സമൂഹമാധ്യമത്തിൽ നിന്ന് പിൻവലിച്ചത് സ്വമനസാലെയല്ല എന്നത് വ്യക്തമാണ്. എതിർപ്പ് ശക്തമായതോടെയാണ് സുധാകരൻ കത്ത് പിൻവലിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ആർക്കെങ്കിലും അസുഖം വരുമ്പോഴോ ചികിത്സയ്ക്ക് പോകുമ്പോഴോ വിളിച്ച് കൂടെയുണ്ട് എന്ന് പറയുന്നവരാണ് മലയാളികൾ. ഇക്കാര്യത്തിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ ഇല്ല. മകന് അപകടം പറ്റിയതറിഞ്ഞ് കരഞ്ഞുകൊണ്ട് ട്രെയിനിൽ തലസ്ഥാനത്തേക്ക് യാത്രചെയ്യുന്ന കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താനെ വിവരമറിഞ്ഞ് ട്രെയിനിൽ ഉണ്ടായിരുന്ന ഇ പി ജയരാജൻ കൂടെയിരുന്ന് ആശ്വസിപ്പിച്ചതും അദ്ദേഹത്തിന്റെ കാറിൽ ഒരുമിച്ച് ആശുപത്രിയിലെത്തിയതും രാജ്‌മോഹൻ ഉണ്ണിത്താൻ തുറന്നു പറഞ്ഞിട്ട് നാളുകളേറെ ആയിട്ടില്ല. ചികിത്സയിലായിരുന്ന കെ കരുണാകരനെ ഇ കെ നായനാർ കാണാൻ വന്ന ദൃശ്യം ഇപ്പോഴും മലയാളിയുടെ മനസ്സിൽ ഉണ്ട്. ആ പാരമ്പര്യമുള്ള മലയാളിയുടെ മനസ്സിൽ ആണ് കെ സുധാകരൻ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സുധാകരൻ സമൂഹമാദ്ധ്യമത്തിൽ നിന്ന് കത്ത് പിൻവലിച്ചുവെങ്കിലും കത്തിന്റെ കോപ്പി കോൺഗ്രസ് ഗ്രൂപ്പുകളിൽ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. കെ സുധാകരന്റെ അനുയായികളാണ് ഇതിനുപിന്നിൽ. എതിർപ്പ് ശക്തമായപ്പോൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ സമൂഹമാധ്യമത്തിൽ നിന്ന് കത്ത് പിൻവലിച്ച കെ സുധാകരൻ അത് വ്യാപകമായി പ്രചരിപ്പിക്കുന്ന അണികളെ വിലക്കാൻ തയ്യാറായിട്ടില്ല. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം മലിനമാക്കാനുള്ള കെ സുധാകരന്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടോയെന്ന് എ കെ ആന്റണിയും ഉമ്മൻചാണ്ടിയും അടക്കമുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ വ്യക്തമാക്കണം. കെ മുരളീധരൻ ഇക്കാര്യത്തിൽ മനുഷ്യസ്‌നേഹപരമായ പ്രസ്താവന നടത്തിയത് നന്നായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സർക്കാരിന്റെ ഏത് പദ്ധതിയെയും കണ്ണടച്ച് എതിർക്കുന്ന നിലപാടാണ് കെ സുധാകരന്റേത്. മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനരഹിതവും അസത്യം നിറഞ്ഞതും ജനാധിപത്യവിരുദ്ധവുമായ പ്രസ്താവനകൾ നടത്തുക എന്നത് കെ സുധാകരൻ പതിവാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അത്യാവശ്യയാത്രകള്‍ അനുവദിക്കുമെങ്കിലും കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

നിയന്ത്രണങ്ങള്‍ അറിയാം…

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തിലുള്‍പ്പെട്ടതുമായ കേന്ദ്ര-സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോം-ഇന്റര്‍നെറ്റ് കമ്പനികള്‍ എന്നിവയ്ക്കു നിയന്ത്രണം ബാധകമല്ല. മാധ്യമസ്ഥാപനങ്ങള്‍, ആംബുലന്‍സുകള്‍ എന്നീ സേവനങ്ങള്‍ക്കും തടസ്സമില്ല. തുറന്ന് പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ലെറ്റുകളും ബാറുകളും നാളെ പ്രവര്‍ത്തിക്കില്ല. കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കും.

പഴം, പച്ചക്കറി, പലചരക്ക്, പാല്‍, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ 9 വരെ തുറക്കാം.

ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാഴ്‌സല്‍ വിതരണവും ഹോം ഡെലിവറിയുമേ അനുവദിക്കൂ. ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല.

നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്കു മാറ്റമില്ല.

രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്‌സിനെടുക്കാന്‍ പോകുന്നവര്‍, പരീക്ഷകളുള്ള വിദ്യാര്‍ഥികള്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍, മുന്‍കൂട്ടി ബുക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവര്‍ ഇവര്‍ക്കെല്ലാം കൃത്യമായ രേഖകളുണ്ടങ്കില്‍ യാത്ര അനുവദിക്കും.

മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ചടങ്ങുകള്‍ 20 പേരെ വച്ച് നടത്താം. ചരക്ക് വാഹനങ്ങള്‍ക്കും തടസമില്ല. അടിയന്തര സാഹചര്യത്തില്‍ വര്‍ക്ഷോപ്പുകള്‍ തുറക്കാം.

ദീര്‍ഘദൂര ബസ്, ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകും. ട്രെയിന്‍, വിമാന യാത്രക്കാര്‍ക്കു സ്വകാര്യ വാഹനം ഉപയോഗിക്കാം. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ എണ്ണം അനുസരിച്ച് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.

മുംബൈ: മുംബൈയിലെ 20 നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഏഴ് പേര്‍ മരണപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. ലെവല്‍ 3 കാറ്റഗറിയില്‍പ്പെടുന്ന തീപിടത്തമാണ് കെട്ടിടത്തില്‍ ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

മുംബൈയിലെ ഗാന്ധി ആശുപത്രിക്ക് എതിര്‍വശം സ്ഥിതി ചെയ്യുന്ന കമല ബില്‍ഡിങ്ങിലാണ് ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ തീപടര്‍ന്നത്. അഗ്‌നിരക്ഷാ സേനയും പോലീസും ഉടന്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തീ നിയന്ത്രണ വിധേയമായെന്നും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ എല്ലാവരേയും പുറത്തെത്തിച്ചതായും മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ വ്യക്തമാക്കി.

ഇ-പാസ്പോര്‍ട്ട് സംവിധാനം നടപ്പിലാക്കാനൊരുങ്ങുകയാണ് ഇന്ത്യ. നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസിലായിരിക്കും പാസ്പോര്‍ട്ട് നിര്‍മിക്കുക എന്നാണ് ഡിഎന്‍എ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യോമയാനവുമായി ബന്ധപ്പെട്ട രാജ്യാന്തര സംഘടനയായ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) മാനദണ്ഡങ്ങള്‍ പാലിച്ചാവും ഇറക്കുക.

ഇ-പാസ്പോര്‍ട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പില്‍ ഉടമയെക്കുറിച്ചുള്ള ബയോമെട്രിക് ഡേറ്റ, പേര്, അഡ്രസ്, മറ്റു തിരിച്ചറിയാന്‍ ഉപകരിക്കുന്ന വിവരങ്ങള്‍ തുടങ്ങിയവയൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഉടമ നടത്തിയ യാത്രകളെക്കുറിച്ചുള്ള വിവരങ്ങളടക്കം അതില്‍ ലഭ്യമാക്കും. ഉന്നത നിലവാരമുള്ള സുരക്ഷാ വലയം ചിപ്പിന് ഉണ്ടാകും. ഇത്തരം പാസ്പോര്‍ട്ടിന് എയര്‍പോര്‍ട്ടില്‍ വേരിഫിക്കേഷന് അധികം സമയം വേണ്ടി വരില്ല.

ചിപ്പിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന് അതിന്റെ റേഡിയോ-ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി) മൈക്രോചിപ്പ് ആണ്. ബയോമെട്രിക് അനുവാദമില്ലാതെ ചിപ്പിലെ ഡേറ്റ എടുക്കാനുള്ള സാധ്യത കുറക്കാനായി കനത്ത സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ഥാനപതികള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഉള്ള 20,000 ഇ-പാസ്പോര്‍ട്ട് ഇതിനകം നല്‍കി കഴിഞ്ഞു. ഇത് വിജയിച്ചാല്‍ ജനങ്ങള്‍ക്കും ഇ-പാസ്പോര്‍ട്ട് നല്‍കി തുടങ്ങും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കർശനമാകുന്നു. ജില്ലയിലെ മാളുകളിലെ കളിസ്ഥലങ്ങൾ പൂർണമായി അടച്ചിടാനാണ് തീരുമാനം. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പൊതുചടങ്ങുകൾക്കോ യോഗങ്ങൾക്കോ എന്തെങ്കിലും അനുമതി നൽകിയിട്ടുണ്ടെങ്കിൽ റദ്ദാക്കുന്നതായും കളക്ടർ വ്യക്തമാക്കി. ബി കാറ്റഗറി നിയന്ത്രണങ്ങൾ വ്യക്തമാക്കി ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം നിർദ്ദേശിക്കുന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 10 ശതമാനത്തിന് മുകളിൽ കോവിഡ് രോഗികൾ നിലവിലുള്ളതിനാലാണ് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുചടങ്ങുകൾക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്കേർപ്പെടുത്തിയതായി കളക്ടർ അറിയിച്ചു. വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 20 പേർ മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളു. ആരാധനാലയങ്ങളിലെ പ്രാർത്ഥനകളും മറ്റ് ചടങ്ങുകളും ഓൺലൈനായി നടത്തണമെന്നും നിർദ്ദേശമുണ്ട്്.

മാളുകളിലെ കളിസ്ഥലങ്ങൾ പൂർണമായും അടച്ചിടണം. ഒൻപത് വരെയുള്ള ക്ലാസുകൾ ഓൺലൈനായും 10 മുതൽ 12 വരെയുള്ള ക്ലാസുകൾ ഓഫ്‌ലൈനായും നടത്താം. ബഡ്‌സ് സ്‌കൂളുകൾക്കും തെറാപ്പികളുമായി ബന്ധപ്പെട്ട് നടത്തുന്ന സ്‌പെഷൽ സ്‌കൂളുകൾക്കും ഓഫ്‌ലൈൻ ക്ലാസുകൾ നടത്താം. എന്നാൽ ഇവിടങ്ങളിൽ ക്ലസ്റ്റർ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് അടച്ചിടണം. ജനുവരി 23, 30 തിയതികളിൽ അവശ്യസർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്.