വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോയെന്ന് എങ്ങനെ ഓണ്‍ലൈനായി പരിശോധിക്കാം?

തിരഞ്ഞെടുപ്പ് അടുക്കുന്ന അവസരത്തില്‍ നിങ്ങള്‍ക്ക് ഓണ്‍ലൈനായി വോട്ടര്‍ ഐഡി കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കും. അതേസമയം, വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടോ എന്ന് നോക്കാനും ഇപ്പോള്‍ വളരെ എളുപ്പമാണ്. വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോയെന്ന് ഓണ്‍ലൈനായി പരിശോധിക്കുന്നത് എങ്ങനെ എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി രണ്ട് വഴികളാണ് ഉള്ളത്. ആദ്യത്തേത് ഓണ്‍ലൈനായി വോട്ടര്‍ പട്ടിക പരിശോധിക്കലാണ്. രണ്ടാമത്തെ രീതി എസ്എംഎസ് വഴി നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടോ എന്ന് പരിശോധിക്കലാണ്. ആ

ഓണ്‍ലൈനായി വോട്ടേഴ്‌സ് പട്ടികയില്‍ പേര് ഉണ്ടോയെന്ന് എങ്ങനെ അറിയാം?

നിങ്ങള്‍ നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടല്‍ തുറക്കണം

ഇവിടെ പ്രധാന പേജില്‍, ഇലക്ടറല്‍ റോളില്‍ സെര്‍ച്ച് എന്ന ഓപ്ഷന്‍ ഉണ്ടാകും

നിങ്ങള്‍ ആ ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ഒരു വെബ്പേജ് തുറന്ന് വരും. ഇതില്‍ നിങ്ങളുടെ വിവരങ്ങള്‍ നല്‍കണം.

വിവരങ്ങള്‍ നല്‍കിയതിന് ശേഷം പുതിയ വെബ്പേജില്‍ വോട്ടര്‍ പട്ടികയിലെ പേര് പരിശോധിക്കുന്നതിനുള്ള രണ്ട് വഴികള്‍ കാണിക്കും.

സെര്‍ച്ച് ചെയ്യാനുള്ള ആദ്യ ഓപ്ഷനില്‍ നിങ്ങളുടെ പേര്, പിതാവിന്റെ / ഭര്‍ത്താവിന്റെ പേര്, പ്രായം, ജനനത്തീയതി, ലിംഗഭേദം എന്നിവ നല്‍കണം. ഈ വിവരങ്ങള്‍ നല്‍കിയ ശേഷം നിങ്ങളുടെ സംസ്ഥാനം, ജില്ല, നിയമസഭാ മണ്ഡലം എന്നിവ രേഖപ്പെടുത്തണം.

സെര്‍ച്ച് ചെയ്യാനുള്ള മറ്റൊരു ഓപ്ഷന്‍ ഇപിഐസി നമ്പര്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുക എന്നതാണ്. ഇതിനായി നിങ്ങളുടെ വോട്ടര്‍ ഐഡി കാര്‍ഡിലുള്ള നമ്പറും സംസ്ഥാനവും നല്‍കണം.

ഈ രണ്ട് ഓപ്ഷനുകള്‍ക്കും അവസാനം ഒരു ക്യാപ്ച കോഡ് നല്‍കി വെബ്സൈറ്റില്‍ ഈ വിവരങ്ങള്‍ നിങ്ങള്‍ അംഗീകരിക്കണം.

ഇത്രയും കാര്യങ്ങള്‍ ചെയ്ത് കഴിഞ്ഞാല്‍ വെബ്പേജ് വോട്ടര്‍ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ കാണിക്കും.

ഇനി എസ്എംഎസ് വഴി വോട്ടര്‍ പട്ടികയില്‍ പേര് എങ്ങനെ പരിശോധിക്കാം?

മൊബൈല്‍ മെസേജ് ഓപ്പണ്‍ ചെയ്ത് വോട്ടര്‍ ഐഡിയിലെ നമ്പര്‍ ടൈപ്പ് ചെയ്യുക

9211728082 അല്ലെങ്കില്‍ 1950 എന്ന നമ്പറിലേക്ക് ഈ എസ്എംഎസ് അയയ്ക്കുക.

നിങ്ങള്‍ മെസേജ് അയച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ പോളിംഗ് സ്റ്റേഷന്‍ നമ്പറും പേരും മറുപടിയായി വരും.

നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെങ്കില്‍ ഇത്തരം വിവരങ്ങള്‍ ഒന്നും തന്നെ ലഭിക്കുകയില്ല