Health (Page 228)

ന്യൂഡല്‍ഹി: റെംഡെസിവിർ അനാവശ്യമായി ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍, ദോഷം ചെയ്യുമെന്ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഓക്‌സിജന്‍ സിലിണ്ടറുകളും റെംഡെസിവിർ മരുന്നും പൂഴ്ത്തിവെയ്ക്കരുതെന്നും ഡോ. ഗുലേറിയ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.റെംഡെസിവിറിന്റെ ഉപയോഗം കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിക്കാനോ ആശുപത്രിവാസം കുറയ്ക്കാനോ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് രൂക്ഷമായി ബാധിച്ചവരില്‍ ആശുപത്രി വാസം കുറയ്ക്കാന്‍ റെംഡെസിവിറിന് കഴിയുമെന്ന് യുഎസില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.ഗുരുതരമല്ലാത്ത രോഗലക്ഷണമുളളവര്‍ക്ക് റെംഡെസിവിർ ആവശ്യമില്ലെന്നും ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. വീട്ടില്‍ സ്വയം നിരീക്ഷണത്തിലുള്ള രോഗികള്‍ക്ക് ഓക്‌സിജന്‍ സാച്ചുറേഷന്‍ 94 ന് മുകളിലാണെങ്കില്‍ റെംഡെസിവിർ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് വൈറസ് ഗുരുതരമായി ബാധിക്കുന്നവരില്‍ മാത്രമേ റെംഡെസിവിര്‍ മരുന്ന് ശുപാര്‍ശ ചെയ്യാമെന്നും ഓക്‌സിജന്‍ സാച്ചുറേഷനില്‍ 93ന് താഴെയുള്ളവര്‍ക്ക് മാത്രമേ റെംഡെസിവിര്‍ ആവശ്യമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ കേവിഡ് പോരാട്ടത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ബ്രിട്ടന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു.

ആലപ്പുഴ: രാജ്യത്ത് കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു സാഹചര്യത്തിൽ ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഓക്‌സിജന് വേണ്ടി നെട്ടോട്ടമോടുകയാണ്. എന്നാൽ കേരളത്തിൽ നിലവിൽ ആവശ്യത്തിലധികം ഓക്‌സിജൻ സംസ്ഥാനത്തുണ്ട്. രാജ്യത്ത് ഓക്‌സിജൻ ശേഷി ആവശ്യത്തിലധികമുള്ള ഏകസംസ്ഥാനം കേരളമാണെന്ന് വിതരണത്തിന്റെ മേൽനോട്ടം വഹിക്കുന്ന കേന്ദ്ര സ്ഥാപനമായ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ(പെസോയും) ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഡോ ആർ വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.മറ്റു സംസ്ഥാനങ്ങൾ ഓക്‌സിജൻ ക്ഷാമം നേരിടുമ്പോൾ കേരളത്തിലുള്ളവർക്ക് ‘ശ്വാസം മുട്ടാതെയിരിക്കുന്നതിന്’ പിന്നിൽ സംസ്ഥാന സർക്കാരിന്റെ ഒരു വർഷം നീണ്ട ആസൂത്രണമാണ്.

എല്ലാ മുന്നിൽക്കണ്ട് പെസോയും സംസ്ഥാന ആരോഗ്യവകുപ്പും ചേർന്ന് പ്രവർത്തിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്.കഴിഞ്ഞ വർഷം മാർച്ച് 23നാണ് ഓക്‌സിജൻ പ്ലാന്റുകളുമായി ബന്ധപ്പെട്ടുള്ള ഓൺലൈൻ മീറ്റിംഗ് പെസോ വിളിച്ചത്. പതിനൊന്ന് എയർ സെപ്പറേഷൻ യൂണിറ്റുകളാണ് കേരളത്തിലുള്ളത്. ആ സമയത്ത് സാമ്പത്തിക പ്രതിസന്ധിമൂലം ഇതിൽ അഞ്ചെണ്ണം പ്രവർത്തിച്ചിരുന്നില്ല. ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും, ഓക്‌സിജൻ ആവശ്യം വരുമെന്നും അവർ ബോധ്യപ്പെടുത്തി.തുടർന്ന് പ്രവർത്തിക്കാത്ത ഓക്സിജൻ യൂണിറ്റുകൾ പ്രവർത്തനത്തിനൊരുങ്ങി.എന്നാൽ ലോക്ക് ഡൗൺ മൂലം ആവശ്യമായ യന്ത്രഭാഗങ്ങൾ എത്തിക്കാൻ സാധിച്ചില്ല. പെസോ മുൻകൈയെടുത്തതോടെ ചെന്നൈയിൽ നിന്ന് സാധനങ്ങളെത്തി.

90 ദിവസത്തിനകം പ്രവർത്തനവും തുടങ്ങി.ഉത്പാദനം, വിതരണം തുടങ്ങിയ ചുമതല പെസോയുടെ നോഡൽ ഓഫീസർക്കും ഓരോ സ്ഥലത്തും ആവശ്യമുള്ള ഓക്‌സിജന്റെ അളവുസംബന്ധിച്ച ഡേറ്റയുടെ ചുമതല ആരോഗ്യവകുപ്പിന്റെ നോഡൽ ഓഫീസർക്കും നൽകി. കൂടാതെ പ്രതിദിനം തമിഴ്‌നാടിനും കർണാടകത്തിനും ഓക്‌സിജൻ നൽകുന്നുമുണ്ട്. രോഗികൾ, കിടക്കകൾ, ഓക്‌സിജന്റെ ആവശ്യം തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് പെസോ ഉത്പാദനം ക്രമീകരിച്ചു.പെസോയുടെ നിർദേശമനുസരിച്ച് നൈട്രജൻ, ആർഗൺ സിലിൻഡറുകളും ഡീഗ്യാസ് ചെയ്ത് ഓക്‌സിജൻ നിറച്ചു.പ്രതിദിനമുള്ള ഓക്‌സിജൻ ഓഡിറ്റ് റിപ്പോർട്ട് ആരോഗ്യവകുപ്പ് പെസോയ്ക്കു സമർപ്പിച്ചു. ഇന്ന് ദിവസം 204 ടൺ ഉത്പാദിപ്പിക്കാനുള്ള ശേഷി സംസ്ഥാനത്തുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കൊവിഡ് ചികിത്സയ്ക്ക് പൂര്‍ണസജ്ജമാക്കാന്‍ മന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശ പ്രകാരം യോഗം ചേര്‍ന്നു. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 1100 കിടക്കകളും എസ്എടി ആശുപത്രിയില്‍ 300 കിടക്കകളുമാണ് സജ്ജമാക്കുന്നത്. ഈ മാസം 30 നകം ഈ കിടക്കകള്‍ സജ്ജമാക്കുന്നതാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 115 ഐസിയു കിടക്കകള്‍ 200 ആക്കി വര്‍ധിപ്പിക്കുന്നതാണ്. അതില്‍ 130 എണ്ണം വെന്റിലേറ്റര്‍ സൗകര്യമുള്ളതായിരിക്കും. 227 ഓക്‌സിജന്‍ കിടക്കകള്‍ 425 ആയി വര്‍ധിപ്പിക്കും.കൊവിഡ് ഇതര രോഗികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റുന്നതാണ്. കൂടാതെ 16, 17, 18, 19 വാര്‍ഡുകളിലും കൊവിഡ് ഇതര രോഗികളെ ചികിത്സിക്കുന്നതാണ്. 450 കൊവിഡ് ഇതര രോഗികള്‍ക്കുള്ള കിടക്കകളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉണ്ടാകുക. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവയ്ക്കും. ഗുരുതരമല്ലാത്ത രോഗികളെ ജനറല്‍ ആശുപത്രിയിലേക്കും തൈക്കാട് ആശുപത്രിയിലേക്കും ബാക്ക് റഫറലായി മാറ്റും.പുതിയ ഉപകരണങ്ങള്‍ക്ക് പുറമേ മറ്റാശുപത്രികളില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതാണ്. 150 നഴ്‌സുമാരേയും 150 ക്ലീനിംഗ് സ്റ്റാഫിനേയും എന്‍എച്ച്എം വഴി അടിയന്തരമായി നിയമിക്കും. നഴ്‌സുമാരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ തിങ്കളാഴ്ച മെഡിക്കല്‍ കോളേജില്‍ നടത്തും. ഒഫ്ത്താല്‍മോളജി, റെസ്പിറേറ്ററി മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയമിക്കാനും തീരുമാനമായി.

കൊച്ചി: കൊവിഡ് കേസുകൾ കുത്തനെ ഉയർന്നതോടെ എറണാകുളം ജില്ലയിൽ അതീവ ജാഗ്രത. ഇന്ന് മുതൽ ഒരാഴ്ച കടുത്ത നിയന്ത്രണമാകും ജില്ലയിൽ നടപ്പിലാക്കുക. ജിം മുതൽ സിനിമ ഷൂട്ടിംഗിനും,തിയറ്ററിനും വരെ ഈ കാലയളവിൽ പ്രവർത്തിക്കാൻ അനുമതിയില്ല.തീവ്രവ്യാപനം മാർക്കറ്റുകളിലും, തീരദേശമേഖലകളിലും ഉയർന്ന് തന്നെ നില്‍ക്കുകയാണ്. പിടിവിടുമെന്ന ഘട്ടത്തിലാണ് വാരാന്ത്യ നിയന്ത്രണങ്ങൾക്ക് പിന്നാലെ ഈ ആഴ്ച കർശന നിരീക്ഷണങ്ങൾ തുടരാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. കടകൾ രാവിലെ 7 മണി മുതൽ 5 മണിവരെ മാത്രമേ തുറക്കാൻ അനുമതി ഉള്ളൂ.

ഹോട്ടലുകളിൽ രാവിലെ 7 മണി മുതൽ രാത്രി 9 വരെ പാർസൽ മാത്രം നൽകാം. ടോഡി ഷോപ്പുകൾക്കും ബാറുകൾക്കും ഈ നിയന്ത്രണം ബാധകമാണ്. കല്യാണങ്ങൾക്ക് 30 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ഇവർ കൊവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. മരണാനന്തര ചടങ്ങിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം. സർക്കാർ വകുപ്പുകൾ, സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ യോഗങ്ങളും പരിശീലന പരിപാടികളും ഓൺലൈനായി മാത്രം നടത്തണം. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതു ഗതാഗതത്തിനും തടസമില്ല.

oxygen

റിയാദ്: ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ സഹായഹസ്തം. സൗദിയിലെ ലിന്‍ഡെ കമ്പനിയില്‍ നിന്നുള്ള ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും ഇന്ത്യയിലെത്തിക്കും.അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഓക്‌സിജന് ഇന്ത്യയിലെത്തിക്കുക. പിന്തുണയ്ക്കും സഹകരണത്തിനും സഹായത്തിനും സൗദി ആരോഗ്യ മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായി ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

ടാങ്കുകള്‍ക്കും സിലിണ്ടറുകള്‍ക്കും പുറമെ 5,000 മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍് സിലിണ്ടറുകളും ഉടന്‍ ഇന്ത്യയിലെത്തിക്കാന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ട്വീറ്റ് ചെയ്തു. ഇക്കാര്യത്തില്‍ നല്കിയ പിന്തുണയ്ക്ക് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ഔസാഫ് സഈദിന് നന്ദി അറിയിക്കുന്നതായി അദാനി കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം മൂലം എയിംസ് അടച്ചു എന്ന കമ്മ്യൂണിസ്റ്റുകാരുടെ പ്രചാരണം സമൂഹമാധ്യമങ്ങളിലൂടെ കാട്ടുതീ പോലെയാണ് പ്രചരിച്ചത്.എന്നാല്‍ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ തന്നെ ഇതിന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.ഇവിടെ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും ആശങ്ക വേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇതോടെ പലരും ട്വീറ്റുകളും മെസ്സേജുകളും പിന്‍വലിച്ചു.

കോവിഡ് വ്യാപനത്തിന്‍റെ പേരില്‍ മോദി സര്‍ക്കാരിനെതിരെ കള്ളം പ്രചരിപ്പിച്ച് ജനരോഷം തിരിച്ചുവിടാന്‍ കമ്മ്യൂണിസ്റ്റുകളും പരിസ്ഥിതിവാദികളും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. അതിനിടെയാണ് സമൂഹമാധ്യമങ്ങളിലൂടെ കാട്ടുതീ പോലെയാണ് കള്ളം പ്രചരിച്ചത്. അതിന് തുടക്കമിട്ടവരില്‍ ഒരാള്‍ സിപി ഐ(എംഎല്‍) പൊളിറ്റ് ബ്യൂറോ അംഗവും ഓള്‍ ഇന്ത്യാ പ്രോഗ്രസീവ് വിമന്‍സ് അസോസിയേഷന്‍ ( എ ഐപി ഡബ്ല്യുഎ) സെക്രട്ടറി കവിതാ കൃഷ്ണനാണ്. ഓക്‌സിജന്‍ ക്ഷാമം മൂലം എയിംസിന്‍റെ എമര്‍ജന്‍സി വാര്‍ഡ് അടച്ചു എന്നായിരുന്നു .

തിരുവനന്തപുരം: സഹകരണമേഖലയിലെ ജീവനക്കാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 200 കോടി വാക്‌സിന്റെ പേരില്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സഹകരണ മേഖല ആദ്യ ഘട്ടത്തില്‍ 200 കോടി രൂപ സമാഹരിച്ചു നല്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. രണ്ട് ദിവസത്തെ ശമ്പളം സഹകരണ ജീവനക്കാര്‍ സിഎംഡിആര്‍എഫിലേക്ക് നല്കണം.പ്രാഥമിക വായ്പാ സംഘങ്ങള്‍് ഗ്രേഡിങ് പ്രകാരം രണ്ട് ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വാക്‌സിന് ചലഞ്ചിന് നല്കണം.
വാക്‌സിന് ചലഞ്ചില് പങ്കെടുത്തു കൊണ്ട് തന്റെ ഒരു മാസത്തെ ശമ്പളം സിഎംഡിആര്‍എഫിലേക്ക് നല്കുമെന്നു മന്ത്രി വ്യക്തമാക്കി.
സഹകരണ ആശുപത്രികള്‍, ലാബുകള്‍, ആംബുലന്‍സുകള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവ കൂടുതല്‍ സേവന സന്നദ്ധമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കണമെന്ന് യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്കി. പലവ്യഞ്ജനങ്ങള്‍, മരുന്ന് എന്നിവയുടെ വാതില്‍പടി വിതരണം കണ്‍സ്യൂമര്‍ ഫെഡ് കൂടുതല്‍ വിപുലമാക്കും. മാര്‍ക്കറ്റിങ് ഫെഡറേഷനും ഇതു പോലുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ ഉറപ്പ് നല്കി.

vaccine

തിരുവനന്തപുരം : ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാക്‌സിനെടുക്കാന്‍ വരുന്നവരുടെ ദുരിതത്തിന് പരിഹാരം. വാക്‌സിനേഷന്‍ കേന്ദ്രത്തിന് പുറത്ത് നൂറ് കസേരകള്‍ ആശുപത്രിയില്‍ അധികൃതര്‍ സജ്ജമാക്കിയിട്ടുണ്ട്. കാത്ത് നില്‍ക്കുന്നവരുടെ ദുരിതം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് 100 കസേരകള്‍ സജ്ജമാക്കണമെന്നു ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ടിന്റെ ഡോ.വി.അനില്‍ നിര്‍ദേശം വന്നത്. വാക്‌സീന്‍ എടുക്കാനെത്തുന്നവരുടെ എണ്ണം കൂടി കണക്കിലെടുത്ത് ആകെ 500 കസേരകള്‍ അനുവദിക്കാന്‍ തയാറാണെന്നും ഡോ. അനില്‍ അറിയിച്ചു.വാക്‌സീനെടുക്കാന്‍ കേന്ദ്രത്തിലെത്തുന്നവര്‍ക്ക് ശുദ്ധജലം നല്‍കുന്നതിനുള്ള സംവിധാനം നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു.

oxygen

ന്യൂഡല്‍ഹി: രാജ്യമെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷര്‍ സ്വിംഗ് അഡ്‌സോര്‍പ്ഷന്‍ (പിഎസ്എ) ഓക്‌സിജന്‍ ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി. പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി. കോവിഡിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തുള്‍പ്പെടെ കനത്ത ഓക്‌സിജന്‍ ക്ഷാമമാണ് നേരിടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലുള്ള തിരഞ്ഞെടുത്ത ആശുപത്രികളിലാകും പ്ലാന്റ് സ്ഥാപിക്കുക.ഈ പ്ലാന്റുകള്‍ വഴി അതത് ജില്ലകളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ യാതൊരു തടസവും കൂടാതെ ലഭ്യമാക്കും. ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പാക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കോവിഡ് വ്യാപനം, വാകസിനേഷന്‍ എന്നീ കാര്യങ്ങളില്‍ തെറ്റായ പ്രചാരണങ്ങളില്‍ വീഴരുതെന്നും വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസാന്ത്യ റേഡിയോ പ്രോഗ്രാമായ മന്‍കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്ത് സൗജന്യ വാക്സീനേഷന്‍ പദ്ധതി തുടരുമെന്നും പ്രധാനമന്ത്രിഅറിയിച്ചു. വാക്സീനെക്കുറിച്ചുള്ള കള്ളപ്രചാരണത്തില്‍ വീഴരുതെന്ന് അദ്ദേഹം ജനത്തോട് അഭ്യര്‍ത്ഥിച്ചു. 45 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മരുന്ന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് തരംഗം നേരിടാന്‍ എല്ലാ നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്.

രണ്ടാം തരംഗം രാജ്യത്തെ ജനങ്ങളെ നടുക്കി. എന്നാല്‍ ഈ തരംഗത്തില്‍ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുതലാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ആരോഗ്യപ്രവര്‍ത്തകരുടെ ചെറുത്തുനില്‍പ്പിന് അഭിവാദ്യം അര്‍പ്പിച്ചു.