Health (Page 229)

vaccine

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ വില എത്രയെന്ന് പ്രഖ്യാപിച്ച് നിര്‍മാതാക്കളായ ഭാരത് ബയോടെക്. സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കില്‍ വാക്‌സിന്‍ നല്‍കുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ കൊവാക്‌സിന് 1200 രൂപയാണ് നല്‍കേണ്ടത്.

കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതല്‍ 20 വരെ ഡോളര്‍ ഈടാക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചിട്ടുണ്ട്. ഡോസിന് 150 രൂപയ്ക്കാണ് കമ്പനി കേന്ദ്ര സര്‍ക്കാരിന് വാക്‌സിന്‍ നല്‍കിയത്. ഇനി നിര്‍മ്മിക്കാനിരിക്കുന്ന പകുതിയില്‍ അധികം വാക്‌സിനും കേന്ദ്രത്തിന് തന്നെ നല്‍കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വാക്‌സിന്‍ വില സംബന്ധിച്ചുള്ള വിവാദങ്ങള്‍ ഉയരുന്നതിടെയാണ് വലിയ വിലയ്ക്ക് കൊവാക്‌സിന്‍ നല്‍കാന്‍ ഭാരത് ബയോടെക് തീരുമാനിച്ചിരിക്കുന്നത്. കൊവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപ എന്ന നിരക്കില്‍ നല്‍കാനായിരുന്നു തീരുമാനം.

ദില്ലി: ലോകത്താകെ സർക്കാറിന്റെ വാക്സിനേഷൻ വിതരണത്തിനായി മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് വാക്സിൻ നൽകാറുള്ളതെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്.നിലവിലെ ഗുരുതര സാഹചര്യത്തിൽ വാക്‌സിൻ ഉത്പാദനം ഇതേ അളവിൽ തുടർന്നുകൊണ്ടുപോകാൻ വില ഉയർത്തിയെ മതിയാകൂ എന്നും, ഒരു നിശ്ചിത അളവ് വാക്സിൻ മാത്രമേ സ്വാകാര്യ ആശുപത്രികൾക്ക് നൽകൂ എന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട്.

ഇന്ത്യയടക്കം എല്ലാ രാജ്യങ്ങൾക്കും തുടക്കത്തിൽ കോവിഷീൽഡും കുറഞ്ഞ വിലയ്ക്ക് തന്നെയാണ് നൽകിയത്.എന്നാൽ കൊവിഷീൽഡ് വാക്സിന് പല വില ഈടാക്കുന്നതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. രാജ്യത്ത് എല്ലാവർക്കും വാക്സീൻ ഒരേ വില ഈടാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിയോട് കത്തിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യം പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിമാരും ഉന്നയിച്ചിട്ടുണ്ട്.

oxygen

ന്യൂഡല്‍ഹി: മൂന്ന് മാസത്തേക്ക് മെഡിക്കല്‍ ഓക്‌സിജനും ഓക്‌സിജന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്കും കസ്റ്റംസ് തീരുവയും ആരോഗ്യ സെസ്സും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം. ഇറക്കുമതി ചെയ്യുന്ന കോവിഡ് വാക്‌സിനുകള്‍ക്കും കസ്റ്റംസ് തീരുവ ഒഴിവാക്കും. രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്റെയും വീടുകളിലെയും ആശുപത്രികളിലെയും രോഗീപരിചരണത്തിന് ആവശ്യമായ സാമഗ്രികകളുടെയും വിതരണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.

oxygen

വീട്ടിൽ തന്നെ കോവിഡ് ചികിത്സയിൽ കഴിയുന്ന രോഗികളിൽ ഓക്‌സിജന്റെ നില താഴുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ‘പ്രോൺ പോസ്ചർ’ എന്ന പ്രത്യേക രീതിയിൽ കിടക്കുന്നത് രക്തത്തിലെ ഓക്സിജന്റെ നില ക്രമീകരിക്കാൻ രോഗിയെ സഹായിക്കുമെന്ന് റിപ്പോർട്ട്.കമിഴ്ന്ന് കിടന്നതിന് ശേഷം നെഞ്ചിന്റെ ഭാഗം അൽപ്പം ഉയർത്തിവെച്ച് വേഗത്തിൽ ശ്വാസോഛ്വാസം നടത്തുക എന്നതാണ് പ്രോൺ പോസ്ചർ എന്നതിലൂടെ ഉദ്ദേശിക്കുന്നത്. പ്രോൺ വെന്റിലേറ്റർ മെത്തേഡ് എന്നും അറിയപ്പെടുന്ന ഈ രീതി ഓക്സിജൻ നില മെച്ചപ്പെടാൻ സഹായിക്കും.

“ശ്വാസകോശത്തിന് മൂന്ന് ഭാഗങ്ങളുണ്ട്, മുന്നിലത്തെ ഭാഗവും മധ്യഭാഗവും പുറകിലെ ഭാഗവും. നെഞ്ചിന്റെ ഭാഗം അൽപ്പമുയർത്തി കമിഴ്ന്ന് കിടക്കുന്ന ഒരാളെ സംബന്ധിച്ച് ശ്വാസകോശത്തിന്റെ പുറകിലെ ഭാഗത്തേക്കുള്ള രക്തയോട്ടം കൂടുതലും മുന്നിലെ ഭാഗത്തേക്ക് കുറവുമായിരിക്കും. പ്രോൺ പൊസിഷനിൽ നമ്മൾ കിടക്കുമ്പോൾ ശ്വാസകോശത്തിന് വികസിക്കാൻ ആവശ്യത്തിന് സ്ഥലം കിട്ടുന്നത് കൊണ്ടുതന്നെ രക്തയോട്ടത്തോടൊപ്പം ശ്വാസകോശത്തിന്റെ പിൻഭാഗത്തേക്കുള്ള വായുസഞ്ചാരവും കൂടുന്നു. മികച്ച രക്തയോട്ടവും വായുസഞ്ചാരവും ഉറപ്പു വരുത്തുന്നതിലൂടെ രക്തത്തിലെ ഓക്സിജന്റെ നില നമുക്ക് ക്രമീകരിച്ച് നിർത്താൻ കഴിയും”.

“കോവിഡ് വ്യാപനത്തിന് മുൻപ് സാധാരണ ഗതിയിൽ ശ്വാസകോശ സംബന്ധമായ തകരാറുള്ളതോ വെന്റിലേറ്ററിൽ കഴിയുന്നതോ ആയ രോഗികൾക്കായിരുന്നു പ്രോൺ പൊസിഷൻ നിർദ്ദേശിച്ചിരുന്നത്. 16 മണിക്കൂറോളം രോഗികളെ പ്രോൺ പൊസിഷനിൽ കിടത്താറുണ്ട്. അത് രോഗികളുടെ മരണനിരക്ക് കുറയ്ക്കാൻ തീർച്ചയായും സഹായിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോൺ മെത്തേഡ് സ്വീകരിക്കുന്നത് കൊണ്ട് ദൂരവ്യാപകമായ ദോഷഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

മുംബൈ : കോവിഡ് പശ്ചാത്തലത്തില്‍ സിഗരറ്റ്, ബീഡി വില്‍പന താത്കാലികമായി നിരോധിക്കും. ഇത് സംബന്ധിച്ച് ബോംബെ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും പ്രതികരണം തേടി. കൊവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ സര്‍ക്കാറുകള്‍ നിരോധനം പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.പകര്‍ച്ചവ്യാധിയുടെ സമയത്ത് സിഗരറ്റിന്റെയും ബീഡിയുടെയും വില്‍പ്പന നിരോധിക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നാണ് അഭിപ്രായമെന്നും കോടതി വ്യക്തമാക്കി.
മാത്രമല്ല, മരുന്നിനായി രോഗികളോ ബന്ധുക്കളോ അലയുന്ന അവസ്ഥ ഉണ്ടാകരുതെന്നും മരുന്ന് ലഭ്യമാക്കാന്‍ സാദ്ധ്യമായ എല്ലാ നടപടികളും ഉറപ്പാക്കണമെന്നും കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. മുംബൈയിലെ അഭിഭാഷകന്‍ സ്‌നേഹ മര്‍ജാദി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദിപങ്കര്‍ ദത്ത, ജസ്റ്റിസ് ഗിരീഷ് എസ്. കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇത്തരം പരാമര്‍ശം നടത്തിയിരിക്കുന്നത്.

cm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതി പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വതത്തിന് സമാനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥിതി മനസിലാക്കി എല്ലാവരും സ്വയം കരുതല്‍ എടുക്കാന്‍ തയാറാകണം. ദുരിതാശ്വാസനിധിയിലേക്ക് 1.15 കോടി രൂപകൂടി ലഭിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ കര്‍ശനമായി ക്വാറന്റീന്‍പാലിക്കണം. സംസ്ഥാനത്തു ഓക്സിജൻ പ്രതിസന്ധി നിലവിൽ ഇല്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണുന്നതുപോലെ പരിഭ്രാന്തി സൃഷ്‌ടിക്കുന്ന സാഹചര്യം കേരളത്തിലില്ല. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ഇത്തരക്കാർക്കെതിരെ മാദ്ധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് 25 ശതമാനം കിടക്കകള്‍ മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രി മാനേജുമെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കരുതെന്നും മാനേജ്‌മെന്റ് പ്രതിനിധികളോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ച് സഹകരണം തേടിയത്. എല്ലാ ആശുപത്രികളും കുറഞ്ഞത് 25 ശതമാനം കിടക്കകളെങ്കിലും കോവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജനങ്ങൾ കൊവിഡ് കാല ജാഗ്രത പുലർത്തണം. ആൾക്കൂട്ടം ഒഴിവാക്കാനും, സാമൂഹിക അകലം പാലിക്കുന്നതിനും,സ്വയം വീഴ്‌ചകൾ വരുത്താതെ ശ്രദ്ധിക്കുകയും വേണമെന്നും ജനം ജാഗ്രത കാട്ടിയാൽ മതിയാകുമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഐസിയുകളും വെന്റിലേ‌റ്ററുകളും സജ്ജമാക്കണം. അറ്റകു‌റ്റപണി നടത്തി പ്രവർത്തിക്കാൻ തയ്യാറാക്കണം. അംബുലൻസ് ഉടമകളും സേവന ദാതാക്കളും യോജിച്ച് പ്രവർ‌ത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 108 ആംബുലൻസുകൾ, ഐഎംഎ, സ്വകാര്യ ആംബുലൻസ് എന്നിവ യോജിച്ച് പ്രവർത്തിക്കണം. ഇപ്പോൾ കൊവിഡേതര ചികിത്സയും ആശുപത്രികൾ ഉറപ്പാക്കണം.

കാസ്പ് ഇന്‍ഷുറന്‍സിനു കീഴില്‍ ചികിത്സ നല്‍കാന്‍ കൂടുതല്‍ ആശുപത്രികള്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാസ്പിലെ കുടിശ്ശിക ലഭിക്കാത്തത് മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ 15 ദിവസത്തിനകം കുടിശ്ശിക തീര്‍ക്കാന്‍ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചു. പ്രാദേശികമായി കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങുമ്പോള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സ്വകാര്യ ആശുപത്രികളുടെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കാനും യോഗത്തില്‍ ധാരണയായി. 1200 ഓളം സ്വകാര്യ ആശുപത്രികളുള്ള സംസ്ഥാനത്ത് നിലവില്‍ 250 ഓളം ആശുപത്രികളിലാണ് കോവിഡ് ചികിത്സയുള്ളത്. രോഗികളുടെ എണ്ണം രണ്ടരലക്ഷവും കടന്ന് വര്‍ധിച്ചാല്‍ കൂടുതല്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സ ആരംഭിക്കേണ്ടി വരും.

vaccine

ന്യൂഡൽഹി: ലോകത്ത് കൊവിഷീൽഡ് വാക്‌സിൻ ഏറ്റവും ഉയർന്ന തുകയ്‌ക്ക് വിതരണം ചെയ്യുന്നത് ഇന്ത്യയിലെന്ന് വിവരം. ഡോസിന് അറുന്നൂറ് രൂപയ്‌ക്ക് സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നൽകുമെന്നാണ് സെറം അറിയിച്ചിട്ടുളളത്.ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാ സെനക്കയും ചേർന്നു വികസിപ്പിച്ച വാക്‌സിൻ ആണ് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രികൾക്ക് അറുന്നൂറു രൂപയ്‌ക്കും സംസ്ഥാന സർക്കാരുകൾക്ക് നാന്നൂറ് രൂപയ്‌ക്കുമാണ് മേയ് ഒന്ന് മുതൽ വാക്‌സിൻ നൽകുക.

അമേരിക്കയിൽ ഒരു ഡോസ് വാക്‌സിന് നൽകേണ്ടത് നാലു ഡോളർ മാത്രമാണ്. ബ്രിട്ടനിൽ ഇത് മൂന്നു ഡോളറും. ബംഗ്ലാദേശിൽ സെറം ഇൻസ്റ്റിറ്ര്യൂട്ട് തന്നെ നാലു ഡോളറിനാണ് വാക്‌സിൻ നൽകുന്നത്. സൗദി അറേബ്യയിൽ ഒരു ഡോസ് വാക്‌സിന്റെ വില അഞ്ചേകാൽ ഡോളറാണ്. ദക്ഷിണ ആഫ്രിക്കയിലും ഇതേ വിലയ്‌ക്ക് വാക്‌സിൻ കിട്ടും.സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന വില പോലും ആസ്ട്രാ സെനക്ക വാക്‌സിൻ മറ്റു രാജ്യങ്ങളിൽ ഈടാക്കുന്ന വിലയേക്കാൾ കൂടുതലാണ്.

അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ എന്നിവ ആസ്ട്രാ സെനക്കയിൽ നിന്നും നേരിട്ടാണ് വാക്‌സിൻ വാങ്ങുന്നത്.പൗരന്മാർക്ക് സൗജന്യമായി വാക്‌സിൻ നൽകുമെന്ന് ഉറപ്പുനൽകാത്ത കേന്ദ്ര സർക്കാരിന്റെ പുതിയ നയത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരിക്കുന്നതിനിടെയാണ് വാക്‌സിൻ വില താരതമ്യം ചെയ്തുകൊണ്ടുളള പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

വാഷിങ്ടണ്‍: വാക്‌സിന്‍ അസംസ്‌കൃത വസ്തുക്കളുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി നിയന്ത്രിക്കരുതെന്ന ആവശ്യത്തില്‍ മറുപടിയുമായി െൈബഡന്‍ ഭരണകൂടം. അമേരിക്കക്കാര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറ്റു രാജ്യങ്ങള്‍ക്ക് മരുന്നു നിര്‍മിക്കാനുള്ള അസംസ്‌കൃതവസ്തുക്കള്‍ നല്‍കുന്നത് അത് കഴിഞ്ഞേ പരിഗണിക്കൂവെന്നും അമേരിക്ക വ്യക്തമാക്കി. കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യയില്‍ അസംസ്‌കൃതവസ്തുക്കള്‍ കിട്ടാത്തതുമൂലം വാക്‌സിന്‍ നിര്‍മാണവും മന്ദഗതിയിലാണ്. യു.എസില്‍നിന്ന് ഇറക്കുമതി ഇല്ലാത്തതാണ് പ്രധാനകാരണം.
മറ്റേതു രാജ്യത്തെക്കാളും അമേരിക്കയെയാണ് കോവിഡ് രൂക്ഷമായി ബാധിച്ചത്. ഏറ്റവുമധികം മരണവും ഇവിടെയാണ്. ഇതിനാല്‍ അമേരിക്കയ്ക്കാണ് മുന്‍ഗണന. ബാക്കി രാജ്യങ്ങള്‍ക്കുവേണ്ടിയും തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ ആവശ്യം മനസ്സിലാക്കുന്നുവെന്നും വിഷയം പരിഗണിക്കുമെന്നും യു.എസ്. നേരത്തേ ഉറപ്പുനല്‍കിയിരുന്നു.

തിരുവനന്തപുരം: ഇന്നും നാളെയും 60 ശതമാനം ബസുകള്‍ മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളൂവെന്ന് കെഎസ്ആര്‍ടിസി. കൊറോണയുടെ രണ്ടാം ഘട്ട വ്യാപനത്തിന് മുന്‍പ് ഞായറാഴ്ചകളില്‍ ഏകദേശം 2300 ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. എന്നാല്‍, ഇതിന്റെ 60% സര്‍വ്വീസുകള്‍ മാത്രമേ ഇന്നും നാളെയും സര്‍വീസ് നടത്തു.

ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യഥാ സമയം പരീക്ഷ സെന്ററുകളില്‍ എത്തുന്നതിനും, എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍, ആശുപത്രികള്‍ എന്നിവിടങ്ങില്‍ എത്തുന്ന യാത്രാക്കാര്‍ക്കും വേണ്ടിയുള്ള സര്‍വ്വീസുകള്‍ ഉറപ്പാക്കുമെന്നും സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു. അതേസമയം ശനിയാഴ്ച കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ വിഭാഗത്തിലെ ജീവനക്കാര്‍ക്കും അവധി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം :ശതകോടീശ്വരന്‍മാരും ലക്ഷാധിപതികളും അ‍ഞ്ചക്കശമ്പളക്കാരും നിരവധിയുള്ള രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യം വേണം എന്ന് വാശിപിടിക്കുന്നത് ദരിദ്രജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്.’വാക്സിൻ ചലഞ്ച്‌’ കൊള്ളാം,പക്ഷെ പ്രളയകാലത്ത് കുട്ടികൾ കുടുക്ക പൊട്ടിച്ചുൾപ്പെടെ കൊടുത്ത പണം, സിപിഎം നേതാക്കൾ അടിച്ചു മാറ്റിയത് മറക്കരുതെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ കൊറോണ മഹാമാരിയെ സ്വയംപുകഴ്ത്തലിനും കേന്ദ്രസര്‍ക്കാരിനെതിരായ വിഷലിപ്ത പ്രചാരണങ്ങള്‍ക്കുമാണ് സിപിഎം ഉപയോഗിക്കുന്നതെന്നും മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സൗജന്യവാക്സിന്‍ കേന്ദ്രം പൂര്‍ണമായി അവസാനിപ്പിച്ചു എന്ന വ്യാജപ്രചാരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.വികസിപ്പിച്ചെടുത്തിട്ട് ആറു മാസം പോലുമാകാത്ത കോവിഡ് വാക്സിന്‍റെ ഉല്‍പ്പാദനവും വിതരണവും 130 കോടി ജനങ്ങളിലും ഒറ്റയടിക്ക് സൗജന്യമായി എത്തുന്ന തരത്തിലാവണം എന്നു പറയുന്നതിന്‍റെ ശാസ്ത്രീയത എന്താണെന്നും മുരളീധരൻ ചോദിച്ചു.കേന്ദ്രസര്‍ക്കാര്‍ വാങ്ങുന്ന 50 ശതമാനം വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായിത്തന്നെ കിട്ടുമെന്നത് ബോധപൂര്‍വം മറച്ചുവയ്ക്കുന്നു.

കേന്ദ്ര ക്വാട്ട കഴിച്ചുള്ള വാക്സിൻ വാങ്ങാൻ സംസ്ഥാനത്തിന് പണമില്ലെന്ന് വിലപിക്കുന്നവർ കൊറോണയുടെ പേരിൽ സ്വന്തം മുഖം കാണിക്കുന്ന പരസ്യത്തിനും മറ്റ് പ്രചാരവേലകൾക്കും ഒഴുക്കിയ കോടികളുടെ കണക്ക് ജനങ്ങളോട് പറയണം.സംസ്ഥാനക്വോട്ട നിശ്ചയിക്കുന്നതിന്റെ മാനദണ്ഡത്തെക്കുറിച്ച് കേന്ദ്ര സർക്കാരിന് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.