ന്യൂഡല്‍ഹി: രാജ്യമെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷര്‍ സ്വിംഗ് അഡ്സോര്‍പ്ഷന്‍ (പിഎസ്എ) ഓക്സിജന്‍ ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി. പിഎം കെയേഴ്സ് ഫണ്ടില്‍ നിന്ന് പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി. കോവിഡിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തുള്‍പ്പെടെ കനത്ത ഓക്സിജന്‍ ക്ഷാമമാണ് നേരിടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലുള്ള തിരഞ്ഞെടുത്ത ആശുപത്രികളിലാകും പ്ലാന്റ് സ്ഥാപിക്കുക.ഈ പ്ലാന്റുകള്‍ വഴി അതത് ജില്ലകളിലേക്ക് ആവശ്യമായ ഓക്സിജന്‍ യാതൊരു തടസവും കൂടാതെ ലഭ്യമാക്കും. ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പാക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
2021-04-25

