തിരുവനന്തപുരം : ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാക്‌സിനെടുക്കാന്‍ വരുന്നവരുടെ ദുരിതത്തിന് പരിഹാരം. വാക്‌സിനേഷന്‍ കേന്ദ്രത്തിന് പുറത്ത് നൂറ് കസേരകള്‍ ആശുപത്രിയില്‍ അധികൃതര്‍ സജ്ജമാക്കിയിട്ടുണ്ട്. കാത്ത് നില്‍ക്കുന്നവരുടെ ദുരിതം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് 100 കസേരകള്‍ സജ്ജമാക്കണമെന്നു ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ടിന്റെ ഡോ.വി.അനില്‍ നിര്‍ദേശം വന്നത്. വാക്‌സീന്‍ എടുക്കാനെത്തുന്നവരുടെ എണ്ണം കൂടി കണക്കിലെടുത്ത് ആകെ 500 കസേരകള്‍ അനുവദിക്കാന്‍ തയാറാണെന്നും ഡോ. അനില്‍ അറിയിച്ചു.വാക്‌സീനെടുക്കാന്‍ കേന്ദ്രത്തിലെത്തുന്നവര്‍ക്ക് ശുദ്ധജലം നല്‍കുന്നതിനുള്ള സംവിധാനം നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു.
2021-04-25

