Health (Page 221)

lockdown

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്.ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്. നിയന്ത്രണങ്ങൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു.

പൊതുജനങ്ങൾ വളരെ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടുള്ളതല്ല.

ഞായറാഴ്ചകളിൽ കൂടിചേരലുകൾ 5 പേരിൽ മാത്രം ചുരുക്കേണ്ടതാണ്.

അവശ്യവസ്തുക്കളുടെ സേവനങ്ങളുടെ കടകളും സ്ഥാപനങ്ങളും മാത്രം വൈകിട്ട് 7.00 മണിവരെ പ്രവർത്തിക്കാവുന്നതാണ്

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധരണനിലയിൽ പ്രവർത്തിക്കാവുന്നതാണ്

ബീച്ച്,പാർക്ക്, ടൂറിസം പ്രദേശങ്ങൾ ഉൾപ്പെടെയുള്ളസ്ഥാപനങ്ങളും പൊതു പ്രദേശങ്ങളും തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല.
പൊതുഗതാഗത സംവിധാനം സാധാരണനിലയിൽ പ്രവർത്തിക്കുന്നതാണ്.

ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിച്ചതിന് പിന്നില്‍ രണ്ട് കാരണങ്ങളാണുള്ളത്. ജനുവരി-ഫെബ്രുവരിയോടെ വാക്‌സിനേഷന്‍ തുടങ്ങുകയും കോവിഡ് കേസുകള്‍ കുറയുകയും ചെയ്തതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കുന്നതില്‍ അലംഭാവം കാട്ടി. അതോടൊപ്പം വൈറസിന് ജനിതകമാറ്റം സംഭവിക്കുകയും വ്യാപനം അതിവേഗത്തിലാകുകയും ചെയ്തു.ഇന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രീയവും മതപരവുമായ ചടങ്ങുകള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകളും വിവിധ മതചടങ്ങുകളും നടക്കുന്ന സമയമാണിത്. ആരുടെയും മതവികാരം വൃണപ്പെടാത്ത രീതിയില്‍ നിയന്ത്രണത്തോടെ അവ നടത്തേണ്ടത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് അത്യാവശ്യമാണ്.ചന്തകളിലും ഭക്ഷണശാലകളിലും ഷോപ്പിങ് മാളുകളിലും വന്‍ ജനക്കൂട്ടമാണ് ഉള്ളത്. ഇവിടങ്ങളിലെല്ലാം അതിതീവ്ര വ്യാപനം നടക്കാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ ശനിയാഴ്ച റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് എയിംസ് തലവന്‍ ഇക്കാര്യം പറഞ്ഞത്.

2,34,692 കോവിഡ് കേസുകളാണ് രാജ്യത്ത് ശനിയാഴ്ച രേഖപ്പെടുത്തിയത്.മെഡിക്കല്‍ ഓക്‌സിജനും വാക്‌സിന്‍ ഡോസുകളും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രത്തെ സമീപിച്ചത് ആരോഗ്യ സംവിധാനങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് എന്നതിന് തെളിവാണ്.

ഈ സാഹചര്യത്തില്‍ ആശുപത്രി കിടക്കകളുടെ എണ്ണവും മറ്റ് സൗകര്യങ്ങളും ഉടന്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.നേരത്തെ വൈറസ് ബാധിതനായ ഒരാള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന 30 ഓളം പേരിലേക്കാണ് രോഗം പകര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് കൂടുതല്‍ ഉയര്‍ന്ന സംഖ്യയായി മാറിയിരിക്കുന്നു. എന്നാല്‍ ജനങ്ങള്‍ സ്ഥിതിഗതികളെ ഗൗരവമായി കാണുന്നില്ല.

ഒരു പ്രത്യേക രോഗത്തിന് എതിരെ വാക്സിനേഷൻ നൽകിയ ശേഷം ആളുകളിൽ ഉണ്ടാകുന്ന അസ്വാഭാവിക മാറ്റങ്ങളെക്കുറിച്ച് സൂചന നൽകുകയാണ് എ ഇ എഫ് ഐ. കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്ന് ഇന്ത്യയിൽ മാർച്ച് 29 വരെ 180ഓളം പേർ മരിച്ചുവെന്ന് അഡ്വേഴ്സ് ഇഫക്ട്സ് ഫോളോയിംഗ് ഇമ്മ്യൂണൈസേഷൻ (എഇഎഫ്ഐ) കമ്മിറ്റി റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം ജനുവരി 16 മുതൽ 95.43 മില്യൺ ഡോസ് കോവിഡ് – 19 വാക്സിനുകൾ ആളുകൾക്ക് നൽകിയിട്ടുണ്ട്. 11.27 മില്യൺ ആളുകൾക്ക് കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിന്റെ രണ്ട് ഡോസുകളും ലഭിച്ചു. ഏപ്രിൽ ഒമ്പതു മുതൽ എ ഇ എഫ് ഐകളിലെ അപ്‌ഡേറ്റ് ചെയ്ത വിവരങ്ങൾ ലഭ്യമല്ലെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇരുപതിനായിരത്തിലധികം ആളുകളിൽ വാക്സിൻ ഒരു ഡോസ് ലഭിച്ചതിന് ശേഷം പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

അവരിൽ 97% പേരും ആശുപത്രിയിൽ പ്രവേശനം ആവശ്യമില്ലാത്ത മിതമായ പാർശ്വഫലങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഠിനവും ഗുരുതരവുമായ പ്രതികൂല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു മാസത്തോളമായി സർക്കാർ ഇതിനെക്കുറിച്ച് ഒരു അപ്‌ഡേറ്റും നൽകിയിട്ടില്ല.വാക്സിനേഷൻ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ 276 ഓളം ആശുപത്രികളിലായി എ ഇ എഫ് ഐ ബാധിതരായ 305 പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

124 മരണങ്ങൾ വാക്സിനേഷൻ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ സംഭവിച്ചിച്ചുണ്ട്. എന്നാൽ, ദിവസങ്ങൾ കഴിയുന്തോറും മരണങ്ങളുടെ എണ്ണം കുറയുന്നുണ്ട്. അതേസമയം ഈ ശാരീരിക പ്രതികരണങ്ങൾ എല്ലായ്പ്പോഴും വാക്സിൻ മൂലമാകണമെന്നില്ല. മാത്രമല്ല ഇന്ത്യയിലും മറ്റിടങ്ങളിലും ഉപയോഗിക്കുന്ന കോവിഡ് -19 വാക്സിനുകൾ ഇതുവരെ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടില്ല.

എ ഇ‌ എഫ്‌ ഐ നിരീക്ഷണവും അന്വേഷണവും അനുസരിച്ച് ചില മരുന്നുകളും വാക്സിനുകളും പൊതുജനങ്ങളിൽ സുരക്ഷിതമല്ലാത്തതായി കണ്ടെത്തിയ സംഭവങ്ങൾ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. ലോകമെമ്പാടുമുള്ള അവലോകനങ്ങൾ ഇന്ത്യയുടെ ദേശീയ എ ഇ‌ എഫ്‌ ഐ കമ്മിറ്റി ഉൾപ്പെടെ വിവിധ കമ്മിറ്റികൾ നടത്തുന്നവയാണ്. കൊവിഷീൽഡും കോവാക്സിനും സുരക്ഷിതമാണെന്നും മുൻ‌ഗണനാ ക്രമമനുസരിച്ച് എല്ലാവർക്കും വാക്സിനേഷൻ നൽകണമെന്നുമാണ് സർക്കാർ നിർദ്ദേശം.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും തമിഴ്‌നാട്ടിലേക്കുള്ള ഇടറോഡുകൾ അടച്ചു. തമിഴ്‌നാട് പോലീസാണ് ഇടറോഡുകൾ അടച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

12 ഓളം ഇടറോഡുകളാണ് ബാരിക്കേടുകൾ വെച്ച് അടച്ചത്. അതിർത്തിയിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇ-പാസ് ഉള്ളവർക്ക് മാത്രമെ ഇനി അതിർത്തി കടക്കാൻ സാധിക്കൂ. നിലമാമൂട്, ഉണ്ടൻകോട്, പളുങ്കൽ തുടങ്ങിയ മേഖലകളിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്

കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ, ഉച്ചക്കട, കാരക്കോണത്തിന് സമീപം കണ്ണുവാമൂട്, പനച്ചമൂട്, വെള്ളറട, അമ്പൂരി തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകളാണ് അടച്ചത്. കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള റോഡും പോലീസ് അടച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക് : കോവിഡ് വൈറസ് വായുവിലൂടെയും പകരുമെന്ന് പുതിയ പഠനം. കൊവിഡ് -19ന് കാരണമാകുന്ന സാര്‍സ്‌കോവ്2 വൈറസ് പരക്കുന്നത് വായുവിലൂടെയാണെന്നാണ് പ്രശസ്ത ആരോഗ്യ പ്രസിദ്ധീകരണമായ ദ് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. വായുവിലൂടെ പരക്കുന്ന വൈറസിനെ പ്രതിരോധിക്കുന്നതിന് പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്ക് കഴിയാത്തതായാണ് രോഗവ്യാപനത്തിനിടയാക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.അടച്ചിട്ട മുറികളിലാണ് രോഗവ്യാപനത്തിനുള്ള സാദ്ധ്യത കൂടുതല്‍. വെന്റിലേഷന്‍ ഉറപ്പാക്കിയ മുറികളില്‍ രോഗവ്യാപനം കുറവാണെന്നും പഠനത്തില്‍ പറയുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് കോവാക്‌സിന്‍ ഉത്പാദനം അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മെയ്-ജൂണ്‍ മാസം കൊണ്ട് ഉത്പദനം ഇരട്ടിപ്പിക്കാനാണ് ലക്ഷ്യമെങ്കില്‍ ജൂലൈ ഓഗസ്തിനുള്ളില്‍ 6-7 മടങ്ങ് വരെ ഉത്പാദനം വര്‍ധിപ്പിക്കലാണ് ലക്ഷ്യം. രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കൂടുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

ഉത്പാദന പ്രക്രിയ ത്വരിതപ്പെടുത്താനായി വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായമുള്‍പ്പെടെ ഉറപ്പുവരുത്തും.ഏപ്രില്‍-മെയ് മാസങ്ങളില്‍ ഒരു കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമെങ്കില്‍ ജൂലായ് – ഓഗസ്റ്റ് മാസങ്ങളില്‍ ഇത് 6-7 കോടി ഡോസാക്കി ഉയര്‍ത്തും. സെപ്റ്റംബര്‍ മാസത്തോടെ പ്രതിമാസം 10 കോടി ഡോസ് വാക്‌സിനാവും ഉത്പാദിപ്പിക്കുക.

ഭാരത് ബയോടെക്കിന്റെ ബാംഗ്ലൂരിലെ സ്ഥാപനം, മുംബൈയിലെ ഹാഫ്കിന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍, ഹൈദരാബാദിലെ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് എന്നിവയാവും വാക്‌സിന്‍ ഉത്പാദനം നടത്തുന്നത്. ഭാരത് ബയോടെക്, ഹാഫ്കിന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയ്ക്ക് 65 കോടി വീതവും സാമ്പത്തിക സഹായവമായി സര്‍ക്കാര്‍ കൈമാറും. പ്രതിമാസം 2 കോടി ഡോസ് വാക്‌സിന്‍ ആണ് ഈ നിര്‍മാതാക്കളുടെ ഉത്പാദന ക്ഷമത. 1.5 കോടി വരെയാണ് ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡിന്റെ പ്രതിമാസ ഉത്പാദന ക്ഷമത.

covid

ന്യൂയോര്‍ക്ക്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഞെട്ടിക്കുന്ന പഠനവുമായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍. അമേരിക്കയില്‍ രോഗവ്യാപനം ആരംഭിച്ചതിന് ശേഷം മാനസിക ചികില്‍സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കന്‍ ജനതയുടെ അഞ്ചില്‍ ഒരാള്‍ വീതം മാനസിക രോഗത്തിന് ചികില്‍സ തേടുന്നതായും മരുന്നുകള്‍ കഴിക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.സൗത്ത് കരോലിന കോണ്വെ മെന്റല്‍ ഹെല്‍ത്തിലെ സൈക്കോളജിസ്റ്റുകള്‍ വിവിധ പ്രായത്തിലുള്ള മാനസിക രോഗികളെ സ്‌ട്രെസ്സ് ,ആങ്‌സൈറ്റി, ഡിപ്രഷന്‍ തുടങ്ങിയ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികില്‍സിച്ചു വരുന്നു. ഈ ഡേറ്റായില്‍ മറ്റൊരു ഞെട്ടിക്കുന്ന സത്യം കൂടി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് 19നെ അതിജീവിച്ചവരില്‍ നിരവധി പേര്‍ക്ക് ന്യൂറോളജിക്കല്‍ ഡിസ്ഓര്‍ഡേഴ്‌സ് കണ്ടുവരുന്നുവെന്നതാണ്.

ദില്ലി:ജനിതക വ്യതിയാനം രോഗവ്യാപനം തീവ്രമാക്കുന്നുവെന്ന് കൊവിഡ് ദൗത്യസംഘാംഗം ഡോ.സുനീല ഗാർഗ്. നിലവിലെ വാക്സീനുകളെ ചെറുക്കാനുള്ള ശേഷി ജനിതക വ്യതിയാനം വന്ന വൈറസുകൾക്കുണ്ടെന്നും ഡോ. സുനീല ഗാർഗ് പറഞ്ഞു.കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം പിന്നിട്ടതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു.

ഉത്തർപ്രദേശിലും, രാജസ്ഥാനിലും പഞ്ചാബിലും രാത്രി കാല കർഫ്യൂ പ്രഖ്യാപ്രിച്ചു.ദില്ലിയിൽ വാരാന്ത്യ കർഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതു സ്ഥലങ്ങളിൽ നിയന്ത്രണം തുടരും. ഇതിനിടെ സംസ്ഥാനങ്ങളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ പി എം കെയർ ഫണ്ട് ചെലവഴിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ചികിത്സാ സംവിധാനങ്ങൾ വെല്ലുവിളി നേരിടുന്പോൾ പിഎം കെയർ ഫണ്ട് എവിടെയെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. 

oxygen

ന്യൂഡല്‍ഹി: കേരളം അടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍ അനുവദിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഇത്. പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് അനുവദിക്കുന്ന തുക ഉപയോിച്ച് രാജ്യത്ത് നൂറിലധികം ആശുപത്രികളില്‍ ഓക്‌സിജന്‍ പ്‌ളാന്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

ഏപ്രില്‍ 20, 25, 30 തീയതികള്‍ കണക്കാക്കി 4880 ടണ്‍, 5619 ടണ്‍, 6593 ടണ്‍ എന്നിങ്ങനെയാണ് ഓക്‌സിജന്‍ അനുവദിക്കുക. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിതലസമിതിയാണ് തീരുമാനമെടുത്തത്. കേരളത്തെ കൂടാതെ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ചത്തിസ്ഗഡ്, കര്‍ണാടക, തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.

ന്യൂഡല്‍ഹി : ഡല്‍ഹി എയിംസിലെ സാഹചര്യം ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ക്ക് പിന്നാലെ നിരവധി നഴ്‌സുമാര്‍ക്കും, നഴ്‌സിംസ് അസിസ്റ്റന്റുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചെന്നും ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ചികിത്സയ്‌ക്കെത്തുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും പോസിറ്റീവാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കൊവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യമാണെങ്കിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വിദേശ വാക്‌സീനുകള്‍ക്ക് അപേക്ഷിച്ച് 3 ദിവസത്തിനുള്ളില്‍ ഇറക്കുമതി ലൈസന്‍സ് നല്കാനും തീരുമാനമായിട്ടുണ്ട്.കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം പിന്നിട്ടതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു.