Health (Page 222)

insurance

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ വീതം ഇന്‍ഷുറന്‍സ് തുക അനുവദിച്ചു.പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ പാക്കേജില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് തുക അവരുടെ ബന്ധുക്കളുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് , ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഡോ. കൃഷ്ണ പ്രസാദ്, അസി. മാനേജര്‍ ആനന്ദ് സഖറിയ എന്നിവരുടെ പരിശ്രമ ഫലമായാണ് കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.പി. ഇന്‍ഷുറന്‍സ് ക്ലൈം നടപടികള്‍ വേഗത്തില്‍ പാലിച്ച് നേടിക്കൊടുക്കാന്‍ സഹായകരമായത്.

ഇതുവരെ 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്‍ഷുറന്‍സ് ക്ലൈം നേടിക്കൊടുക്കാനായത് . എറണാകുളം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ അനസ്തീഷോളജിസ്റ്റ് ഡോ. ടി.വി. ജോയ്, കോട്ടയം മെഡിക്കല്‍ കോളേജിലെ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ജി. സോമരാജന്‍ എന്നിവരുടെ കുടുംബത്തിനാണ് ഇന്‍ഷുറന്‍സ് അനുവദിച്ചത്.രണ്ടു പേരും കോവിഡ് ബാധിച്ചാണ് മരണമടഞ്ഞത്. ഡോ. ടി.വി. ജോയ് 30 വര്‍ഷമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയെ എംപാനല്‍ ചെയ്തതു മുതല്‍ ക്രിട്ടിക്കല്‍ കെയര്‍ ടീമില്‍ പ്രധാന പങ്ക് വഹിച്ചു.

രോഗികളുടെ വെന്റിലേറ്റര്‍ പരിചരണത്തിലും ഡോ. ടി.വി. ജോയ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.22 വര്‍ഷം ആരോഗ്യ മേഖലയില്‍ സേവനമനുഷ്ഠിച്ചയാളാണ് ജി. സോമരാജന്‍. കോവിഡ് രോഗികളുടെ പരിചരണത്തിന്റെ ഭാഗമായുള്ള രക്ത പരിശോധന പോലെ അതീവ റിസ്‌കുള്ള മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഡെയ്‌സമ്മ കോട്ടയം മെഡിക്കല്‍ കോളേജിലെ ഹെഡ് നഴ്‌സാണ്. ഡെയ്‌സമ്മ ഇപ്പോഴും കോവിഡ് ഡ്യൂട്ടിയിലാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യലാബുകളില്‍ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചു. 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ വ്യക്തമാക്കി. ഐ സി എം ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.

ന്യൂഡല്‍ഹി: കോവാക്‌സിന്‍ മരുന്നിന്റെ വില കുറച്ചു. നേരത്തെ 600 രൂപയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് 400 രൂപയാക്കി കുറച്ചു. സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്‌സിന്‍ വില 1200 രൂപയായും തുടരും. ഭാരത് ബയോടെക്-ഐസിഎംആര്‍ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കോവിഡ് പ്രതിരോധമരുന്നാണ് കോവാക്‌സിന്‍.

പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാവുന്ന ഈ സ്ഥിതി കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്കുള്ള കോവാക്‌സിന്‍ വില 600 രൂപയില്‍ നിന്ന് 400 രൂപയായി കുറയ്ക്കുന്നുവെന്ന് ഭാരത് ബയോടെക് മേധാവി കൃഷ്ണ എം എല്ല പ്രസ്താവനയില്‍ വ്യക്തമാക്കി.പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വിലയും കഴിഞ്ഞ ദിവസം കുറച്ചിരുന്നു.

സീയോള്‍: രൂക്ഷമായ കൊവിഡ് ബാധയെ തുടർന്ന് ദുരിതമനുഭവിക്കുന്ന ഇന്ത്യയെ സഹായിക്കുമെന്ന് അറിയിച്ച് ദക്ഷിണ കൊറിയ. ഓക്സിജൻ കോൺസെൻട്രേറ്റ്സ്, കൊവിഡ് 19 ഡയ​ഗ്നോസ്റ്റിക് കിറ്റുകൾ, മറ്റ് മെഡിക്കൽ സഹായങ്ങൾ എന്നിവ നൽകും. അതുപോലെ തന്നെ ഇന്ത്യയിൽ നിന്ന് ദക്ഷിണ കൊറിയൻ പൗരൻമാരെ തിരികെ കൊണ്ടുവരാൻ വിമാന സർവ്വീസുകൾ ഏർപ്പെടുത്തുമെന്നും ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥനായ യൂൻ തഹോ പറഞ്ഞു. ഇവരെ മൂന്നു തവണ കൊവിഡ് പരിശോധനക്ക് വിധേയരാക്കുകയും സമ്പർക്കവിലക്ക് ഏർപ്പെടുത്തുകയം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ദക്ഷിണ കൊറിയ ഇന്ത്യക്ക് നൽകാനുദ്ദേശിക്കുന്ന സഹായങ്ങളുടെ അളവ് എത്രയാണെന്ന വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു. തുടര്‍ച്ചായായ 7 ദിവസവും പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3645 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന മരണസംഖ്യ ഇന്നലെയാണ് ആദ്യമായി മൂവായിരം കടന്നിരുന്നത്. രോഗവ്യാപനം തീവ്രമാകുന്നതിനിടെ ഓക്സിജന്‍, വാക്സീന്‍ പ്രതിസന്ധികളും മാറ്റമില്ലാതെ തുടരുകയാണ്.

കൊച്ചി: ഇന്ത്യന്‍ റെയില്‍വേ വിവിധ സംസ്ഥാനങ്ങളിലേക്ക് 510 മെട്രിക് ടണ്‍ ഓക്‌സിജനാണ് എത്തിച്ചത്. യുപിയിലേക്ക് മാത്രം 202 മെട്രിക് ടണ്‍ ഓക്‌സിജനാണു എത്തിച്ചത്. യുപിക്കു പുറമേ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവടങ്ങളിലേക്കും ട്രെയിനില്‍ ഓക്‌സിജന്‍ എത്തിക്കുന്നുണ്ട്. ഹരിയാനയും റെയില്‍വേയുടെ സഹായം തേടിയിട്ടുണ്ട്. 5 ടാങ്കറുകള്‍ വീതമുള്ള രണ്ടു ട്രെയിനുകള്‍ ഹരിയാനയിലേക്കു പോകും.മഹാരാഷ്ട്രയിലേക്ക് 174 മെട്രിക് ടണ്ണും ഡല്‍ഹിയിലേക്ക് 70 മെട്രിക് ടണ്ണും മധ്യപ്രദേശിലേക്കു 64 മെട്രിക് ടണ്ണുമാണു ദ്രവീകൃത ഓക്‌സിജന്‍ എത്തിച്ചിട്ടുള്ളത്.യുപിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടെന്നു പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.

ചെന്നൈ : കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചരണം നടത്തിയ മന്‍സൂര്‍ അലിഖാന് മദ്രാസ് ഹൈക്കോടതി പിഴ ചുമത്തി. നടന്‍ വിവേക് മരിച്ചത് വാക്‌സിന്‍ സ്വീകരിച്ചത് കാരണമാണെന്നും ജനങ്ങള്‍ അത് സ്വീകരിക്കരുതെന്നുമായിരുന്നു നടന്റെ പ്രസ്താവന. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പ്രമുഖ തമിഴ്താരം വിവേക് മരിച്ചത്. രാജ്യത്ത് കോവിഡ് ടെസ്റ്റ് നടത്തുന്നത് നിര്‍ത്തിയാല്‍ ഇന്ത്യ കോവിഡ് മുക്തമാകുമെന്നും മാധ്യമങ്ങള്‍് ജനങ്ങളെ അനാവശ്യമായി പേടിപ്പിക്കുകയാണെന്നും താന്‍ മാസ്‌ക് ധരിക്കാതെ ഭിക്ഷക്കാര്‍ക്കൊപ്പം വരെ കിടന്നുറങ്ങിയിട്ടുണ്ടെന്നും പുറത്തേയ്ക്ക് വിടുന്ന ശ്വാസം മാസ്‌ക് വെയ്ക്കുന്നത്‌കൊണ്ട് ശരീരത്തിലേക്ക് തന്നെ പോവുകയാണ് ഇത് ശ്വാസകോശത്തിന് കുഴപ്പമാണെന്നുമായിരുന്നു മന്‍സൂറിന്റെ കണ്ടെത്തല്‍.

covid

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി സൈന്യം. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കരസേനാ മേധാവി കൂടിക്കാഴ്ച നടത്തി. സൈന്യം നേരിട്ട് ആശുപത്രികള്‍ തുടങ്ങുമെന്നും ഇവിടെ എല്ലാവര്‍ക്കും ചികിത്സ ഏര്‍പ്പാടാക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡ് നിയന്ത്രണത്തിനായി സൈന്യത്തിന് മതിയായ സാമ്പത്തിക സഹായവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലഫ്റ്റനന്റ് ജനറല്‍ റാങ്കുള്ള ഓഫീസര്‍മാര്‍ക്ക് അഞ്ച് കോടിയും മേജര്‍ ജനറല്‍മാര്‍ക്ക് മൂന്ന് കോടിയും ബ്രിഗേഡിയര്‍ റാങ്കുള്ളവര്‍ക്ക് രണ്ട് കോടിയുമാണ് അനുവദിച്ചിരിക്കുന്നത്.ഓക്‌സിജന്‍ നിര്‍മാണത്തിനായുള്ള പ്ലാന്റുകള്‍ ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ സൈന്യം തീരുമാനിച്ചു.

തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തിലാണ് കെജിഎംഒഎ ഇക്കാര്യം സൂചിപ്പിച്ചത്.

സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നും അതിനാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്നുമാണ് സര്‍ക്കാര്‍ കെജിഎംഒഎ ആവശ്യപ്പെട്ടിരിക്കുന്നത്.വായുവിലൂടെ തന്നെ വൈറസ് വ്യാപിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അതിനാല്‍ ആളുകള്‍ പുറത്തിറങ്ങുന്നത് വ്യാപനത്തോത് വര്‍ധിപ്പിക്കും. മാത്രവുമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ് നിലവില്‍ സംസ്ഥാനത്ത്. ഇത് അപായ സൂചനയാണ് .

ഇത് രോഗികളുടെ വര്‍ധന ഇനിയും കൂടുമെന്ന സൂചനയാണ്‌ നല്‍കുന്നത്. ഗുരുതരരോഗികളെ മാത്രമേ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യാവൂ എന്നും ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് സംസ്ഥാനത്തുണ്ടെന്നും കെജിഎംഒഎ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.കോവിഡ് വ്യാപനത്തിന്റെ ഗുരുതര പശ്ചാത്തലത്തില്‍ അടിയന്തര പ്രാധാന്യത്തോടെ ഇടപെടേണ്ട വിഷയങ്ങളില്‍ കെ ജി എം ഒ എ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഇവയാണ്

vaccine

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനെടുക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ തീരുമാനം. സ്വകാര്യ ആശുപത്രികള്‍ നിര്‍മ്മാതാക്കളില്‍ നിന്നും വാക്‌സിന്‍ വാങ്ങണം. നിലവില്‍ ലഭിച്ചിട്ടുളള വാക്‌സിന് 250 രൂപയേ വാങ്ങാവൂയെന്നും ഈ മാസം മുപ്പതിന് മുമ്പ് വാക്‌സിന്‍ കൊടുത്ത് തീര്‍ക്കണമെന്നുമാണ് നിര്‍ദേശം.കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്ന് തിരക്ക് കൂട്ടേണ്ടതില്ല. രണ്ടാം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുളളിലും കൊവാക്‌സിന്‍ നാല് മുതല്‍ ആറ് ആഴ്ചക്കുളളിലുമാണ് എടുക്കേണ്ടത്.ഓരോ വാക്‌സിനേഷന്‍ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കുവാന്‍ അര്‍ഹതയുളളവരുടെ ലിസ്റ്റ് കൊവിന്‍ പോര്‍ട്ടലില്‍ ലഭ്യമായതനുസരിച്ച് വാക്‌സിനേഷന്‍ സെന്ററുകളിലെ മാനേജര്‍മാര്‍ ആശ പ്രവര്‍ത്തകരുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇവരെ അറിയിക്കുന്നതാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

ന്യൂഡല്‍ഹി: പ്രകടമായ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് ആയുഷ് 64 ഫലപ്രദമാണെന്ന് പഠനം. ആയുഷ് മന്ത്രാലയവും കൗണ്‍സില്‍ ഓഫ് സൈന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സിഎസ്‌ഐആര്‍) സംയുക്തമായി നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. മലേറിയയ്‌ക്കെതിരെ 1980ല്‍ വികസിപ്പിച്ച ആയുര്‍വേദ ഔഷദമാണ് ആയുഷ് 64. സെന്‍ഡ്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് (സിസിആര്‍എഎസ്) ആണ് ഈ ഔഷദം വികസിപ്പിച്ചത്.ചിറ്റമൃത്, അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവയുടെയും വിവിധ പച്ചമരുന്നുകള്‍ ചേര്‍ത്തുള്ള ഔഷധമാണ് ആയുഷ് 64. യുജിസി മുന്‍ വൈസ് ചെയര്‍മാന്‍ ഡോ. ഭൂഷണ്‍ പട്വര്‍ധനാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്.