അമരാവതി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെതിരെ പരാതി. വൈ എസ് ആർ കോൺഗ്രസ് ആണ് പ്രശാന്ത് കിഷോറിനെതിരെ പരാതി നൽകിയത്. വൈ എസ് ആർ സി പി ദയനീയമായി പരാജയപ്പെടുമെന്നും കേവലം 51 സീറ്റിലേക്ക് ഒതുങ്ങുമെന്നും പ്രശാന്ത് കിഷോർ കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പരാതി.
തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ഇന്നലെ ഓൺലൈൻ ചാനലിന് പ്രശാന്ത് കിഷോർ നൽകിയ അഭിമുഖത്തിലായിരുന്നു ഈ പരാമർശം. കുടർന്ന് പാർട്ടി പ്രശാന്ത് കിഷോറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയായിരുന്നു.
തെരഞ്ഞെടുപ്പിന്റെ തലേദിവസം വോട്ടർമാരെ സ്വാധീനിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടത്തിയതെന്ന് പരാതിയിൽ വൈ എസ് ആർ സി പി ചൂണ്ടിക്കുന്നു. നിശ്ശബ്ദ പ്രചാരണ ദിവസം അഭിപ്രായ സർവെ പുറത്തുവിട്ടതിന് സമാനമാണ് ചാനൽ ഇൻറർവ്യ. അഭിമുഖം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമെന്നും വൈ എസ് ആർ സി പി ആരോപിച്ചു. അതേസമയം, അഭിമുഖം നടത്തിയ മാധ്യമപ്രവർത്തകനെതിരെയും വൈ എസ് ആർ സി പി പരാതി നൽകിയിട്ടുണ്ട്.

