മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ടർബോ’യുടെ ട്രെയിലർ റിലീസായി. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.
2024 മെയ് 23നാണ് ചിത്രത്തിന്റെ റിലീസ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയായ ടർബോയിൽ ജീപ്പ് ഡ്രൈവറായ ജോസിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
ദുബായ് സിലിക്കോൺ സെൻട്രൽ മാളിൽ വെച്ച് നടന്ന ഗ്ലോബൽ ട്രെയ്‌ലർ ലോഞ്ചിൽ മമ്മൂട്ടിയാണ് ടർബോയുടെ ട്രെയ്‌ലർ അവതരിപ്പിച്ചത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

