എയിംസിലെ സാഹചര്യം ഗുരുതരം : ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കോവിഡ്

ന്യൂഡല്‍ഹി : ഡല്‍ഹി എയിംസിലെ സാഹചര്യം ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ക്ക് പിന്നാലെ നിരവധി നഴ്‌സുമാര്‍ക്കും, നഴ്‌സിംസ് അസിസ്റ്റന്റുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചെന്നും ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ചികിത്സയ്‌ക്കെത്തുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും പോസിറ്റീവാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കൊവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യമാണെങ്കിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വിദേശ വാക്‌സീനുകള്‍ക്ക് അപേക്ഷിച്ച് 3 ദിവസത്തിനുള്ളില്‍ ഇറക്കുമതി ലൈസന്‍സ് നല്കാനും തീരുമാനമായിട്ടുണ്ട്.കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം പിന്നിട്ടതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു.