Health (Page 203)

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം ഇക്കൊല്ലം ജൂലായ്‌യോടെ കുറഞ്ഞേക്കാമെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ഡല്‍ഹി, ഗോവ എന്നിവിടങ്ങളെ കൂടാതെ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, കേരളം, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലും രോഗബാധ ഇതിനോടകം ഉച്ചസ്ഥായിയില്‍ എത്തിക്കഴിഞ്ഞതായി മൂന്നംഗ സമിതിയിലെ അംഗവും ഐ.ഐ.ടി. കാണ്‍പുറിലെ പ്രൊഫസറുമായ മഹീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍ കോവിഡിന്റെ മൂന്നാംതരംഗം പ്രതീക്ഷിക്കുന്നതായും ശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി രൂപവത്കരിച്ച മൂന്നംഗ സമിതി വിലയിരുത്തുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. SUTRA മോഡല്‍ അനുസരിച്ച് ആറു മുതല്‍ എട്ടുമാസത്തിനകം കോവിഡിന്റെ മൂന്നാംതരംഗം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇതിന്റെ ആഘാതത്തെ നിയന്ത്രിക്കാന്‍ സാധിക്കും. മൂന്നാം തരംഗം വ്യാപകമാവില്ലെന്നും വാക്‌സിനേഷന്‍ വഴി പ്രതിരോധശേഷി കൈവരിച്ചതിനാല്‍ ഒരുപാട് ആളുകള്‍ക്ക് രോഗം ബാധിക്കില്ലെന്നും പ്രൊഫ. അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ മാസം വരെ മൂന്നാംതരംഗം ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.SUTRA(S-Susceptible, U-Undetected, T-Tested (positive)and Removed Approach) എന്ന രീതി ഉപയോഗിച്ചാണ് സമിതി നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതിന്‍പ്രകാരം മേയ് അവസാനത്തോടെ പ്രതിദിന കേസുകള്‍ 1.5ലക്ഷമാകും. ജൂണ്‍ അവസാനത്തോടെ കോവിഡ് കേസുകള്‍ പ്രതിദിനം ഇരുപതിനായിരമാകുമെന്നും സമിതി പ്രവചിക്കുന്നു. SUTRA യെ പോലുള്ള ഗണിതമാതൃകകള്‍ മഹാമാരിയുടെ തീവ്രത പ്രവചിക്കാന്‍ സഹായിക്കുന്നവയാണ്.

അതിനാല്‍ത്തന്നെ നയരൂപവത്കരണത്തെയും ഇവ സ്വാധീനിക്കും. കോവിഡിന്റെ സഞ്ചാരപഥത്തെ കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായി SUTRA മോഡല്‍ കഴിഞ്ഞ വര്‍ഷമാണ് നിലവില്‍ വന്നത്. തമിഴ്‌നാട്ടില്‍ മേയ് 29-നും 31-നും ഇടയിലും പുതുച്ചേരിയില്‍ മേയ് 19-20നുമായിരിക്കും രോഗബാധ ഉച്ചസ്ഥായിയില്‍ എത്തുകയെന്നും സമിതി പറയുന്നു. നിലവില്‍ പഞ്ചാബിലും ഹിമാചല്‍ പ്രദേശിലും കേസുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഹിമാചല്‍ പ്രദേശില്‍ മേയ് 24-നും പഞ്ചാബില്‍ മേയ് 22-നും കോവിഡ് കേസുകള്‍ ഉച്ചസ്ഥായിയിലെത്തും.

black fungus

കൊല്ലം: ബ്ലാക്ക് ഫംഗസ് ബാധ ജില്ലയില്‍ സ്ഥിരീകരിച്ചതോടെ ആശങ്ക പടരുന്നു. പൂയപ്പള്ളി സ്വദേശിനിയിലാണ് രോഗം കണ്ടെത്തിയത്. മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ രോഗം ഭേദമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മ്യൂകോര്‍മൈകോസിസ് എന്ന് അറിയപ്പെടുന്ന രോഗം പകരില്ല. എന്നാല്‍ രോഗം ഗുരുതരമായാല്‍ കാഴ്ച നഷ്ടമാവുകയും കണ്ണ് നീക്കം ചെയ്യേണ്ട അവസ്ഥയും ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. രോഗത്തെ ചെറുക്കാന്‍ പ്രമേഹം നിയന്ത്രിക്കുക, സ്റ്റിറോയിഡ് ഉപയോഗം കുറയ്ക്കുക, ഇമ്യൂണോമോഡുലേറ്റിംഗ് മരുന്നുകളുടെ ഉപയോഗം നിറുത്തുക എന്നിവ പ്രധാനമാണ്.

രോഗലക്ഷണങ്ങള്‍

  1. മൂക്കടപ്പ്, ശ്വസിക്കാന്‍ ബുദ്ധിമുട്ട്
  2. വേദനയോടെ മങ്ങിയ അല്ലെങ്കില്‍ ഇരട്ടക്കാഴ്ച
  3. മൂക്കിന് ചുറ്റുമുള്ള വേദനയും ചുവപ്പും
  4. കറുപ്പ് രക്തനിറത്തില്‍ മൂക്കൊലിപ്പ്
  5. കണ്ണ്, കവിള്‍ എന്നിവിടങ്ങളില്‍ നീര്
  6. തലവേദന
  7. ശരീര വേദന
  8. ചുമ, ഛര്‍ദ്ദി
  9. നെഞ്ചുവേദന
  10. താടിയെല്ല്, മുഖം എന്നിവിടങ്ങളില്‍ വീക്കം അല്ലെങ്കില്‍ വേദന
  11. ചര്‍മ്മം കറുത്ത നിറമാകുക
vaccine

തിരുവനന്തപുരം: കൊവിഡ് മുൻ​ഗണന വിഭാ​ഗത്തിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി (KSRTC) ജീവനക്കാർക്ക് ഉടൻ വാക്സിൻ നൽകാൻ തീരുമാനം. കെഎസ്ആർടിസി ജീവനക്കാരെ മുൻ​ഗണന വിഭാ​ഗത്തിൽ ഉൾപ്പെടുത്തി സർക്കാർ (Government) ഉത്തരവിറക്കി.ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആ‍ർടിസിയിലെ 18-44 വയസിന് മധ്യേയുള്ള അർഹരായ ജീവനക്കാർക്ക് ഉടൻ തന്നെ വാക്സിൻ (Vaccine) ലഭ്യമാക്കുമെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അറിയിച്ചു.

യൂണിറ്റ് അടിസ്ഥാനത്തിലാണ് വാക്സിൻ കുത്തിവയ്പ്പ് നൽകുന്നത്. യൂണിറ്റുകളിലും ചീഫ് ഓഫീസുകളിലും ഒരു നോഡൽ അസിസ്റ്റന്റിനെ ഇതിനായി ചുമതലപ്പെടുത്തും.നോഡൽ അസിസ്റ്റന്റുമാർ വാക്സിൻ ലഭ്യമാകുന്ന സർക്കാർ പോർട്ടലിൽ ജീവനക്കാരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും. കൊവിഡ് പോസിറ്റീവായ ജീവനക്കാർക്ക് നെ​ഗറ്റീവ് ആയി ആറ് ആഴ്ചകൾക്ക് ശേഷം മാത്രമേ വാക്സിൻ നൽകുകയുള്ളൂ.

വ്യാഴാഴ്ച മുതൽ ഇതിനായി രജിസ്ട്രേഷൻ ആരംഭിക്കും. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്കൽ, മിനിസ്റ്റീരിയൽ സ്റ്റാഫ് എന്ന മുൻ​ഗണനാ ക്രമത്തിലാകും വാക്സിൻ ലഭ്യമാക്കുക. സംസ്ഥാനത്ത് ലോക്ക്ഡൗൺ (Lockdown) പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തുന്നതിന് കെഎസ്ആർടിസി തയ്യാറായിരുന്നു. ആശുപത്രി ജീവനക്കാർക്കും രോ​ഗികൾക്കുമായി സർവീസുകൾ നടത്തുന്നതിനും കെഎസ്ആർടിസി തയ്യാറായി.

ലോക്ക്ഡൗണിൽ കെഎസ്ആർടിസി നടത്തുന്ന സ്പെഷ്യൽ സർവീസിൽ അവശ്യ വിഭാ​ഗങ്ങൾക്ക് യാത്രാനുമതി നൽകിയിരുന്നു. പൊലീസ്, റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ്, കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് ജീവനക്കാർ ഉൾപ്പെടെയുള്ള അവശ്യ വിഭാ​ഗങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള മുഴുവൻ ജീവനക്കാർക്കും സ്പെഷ്യൽ ബസുകളിൽ യാത്ര അനുവദിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി : സിംഗപ്പൂരില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സിംഗപ്പൂരില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് കുട്ടികളില്‍ അപകടമുണ്ടാക്കുമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണിത്. കൊറോണയുടെ മൂന്നാം തരംഗം കുട്ടികളില്‍ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കാര്‍ഡിയാക് സര്‍ജനും നാരായണ ഹെല്‍ത്ത് മേധാവിയുമായ ഡോ. ദേവി ഷെട്ടി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉടന്‍ നടപടി വേണമെന്ന് കെജ്രിവാള്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. മാത്രമല്ല, കുട്ടികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വയസ് മുതല് 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സിന് പരീക്ഷണങ്ങള്‍ക്ക് മെയ് 13 ന് ഇന്ത്യ അനുമതി നല്കിയിരുന്നു.

ന്യൂഡല്‍ഹി: 18 വയസിന് താഴെയുള്ളവരില്‍ കോവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് നീതി ആയോഗം അംഗം വികെ പോള്‍ അറിയിച്ചു. രണ്ട് മുതല്‍ പതിനെട്ട് വയസ് വരെയുള്ളവരിലാണ് രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുകയെന്ന് കോവാക്‌സിന്‍ ഡ്രഗ്‌സ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. വിവിധ സ്ഥലങ്ങളിലായി 525 പേരിലാണ് പരീക്ഷണം നടത്തുക. മെയ് 11 ന് സബ്ജക്റ്റ് എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയില്‍് ഈ നിര്‍്‌ദ്ദേശം ആലോചിച്ചതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണ് കോവാക്‌സിന് നിര്‍മിക്കുന്നത്.

ന്യൂദല്‍ഹി: വാക്‌സിന്‍ കയറ്റുമതിയെ ന്യായീകരിച്ച് കൊവിഷീല്‍ഡ് വാക്സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനെവാല.ഇന്ത്യയുടെ പക്കല്‍ ധാരാളം വാക്‌സിന്‍ സ്‌റ്റോക്കുള്ള സമയത്താണ് വിദേശത്തേക്ക് അയച്ചതെന്നാണ് അദാര്‍ പൂനെവാലയുടെ വാദം.2021 ജനുവരിയില്‍ കമ്പനിയുടെ പക്കല്‍ ധാരാളം വാക്‌സിന്‍ ഡോസുകള്‍ സ്‌റ്റോക്ക് ഉണ്ടായിരുന്നെന്നും ആ സമയത്ത് ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ എണ്ണം കുറവായിരുന്നെന്നും ഇയാള്‍ പറയുന്നു.

ആ കാലയളവില്‍ മറ്റ് രാജ്യങ്ങള്‍ കൊവിഡ് പ്രതിസന്ധി നേരിടുകയായിരുന്നെന്നും അപ്പോഴാണ് മറ്റ് രാജ്യങ്ങള്‍ക്കെല്ലാം കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയോടെ തങ്ങള്‍ വാക്‌സിനെത്തിച്ചതെന്ന് അദാര്‍ പൂനെവാല പറഞ്ഞു.ഇപ്പോള്‍ തങ്ങള്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതിനൊപ്പം ഇന്ത്യക്ക് മുന്‍ഗണനയും നല്‍കിയിയിട്ടുണ്ടെന്നും രാജ്യത്ത് നടക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യുന്നെന്നും അദാര്‍ പൂനെവാല പറഞ്ഞു.

അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ രണ്ടോ മൂന്നോ മാസം കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും അദാര്‍ പൂനെവാല പറഞ്ഞു.രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ അദാര്‍ പൂനാവാല ഇന്ത്യ വിട്ടിരുന്നു. വാക്സിന്‍ ക്ഷാമത്തില്‍ തനിക്ക് ഭീഷണിയുണ്ടെന്നും രാജ്യം വിടുകയാണെന്നുമായിരുന്നു അദാര്‍ ആദ്യം പറഞ്ഞിരുന്നത്.എന്നാല്‍ പിന്നീട് ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ലണ്ടനിലെത്തിയതെന്ന് തിരുത്തിപറഞ്ഞു.പിന്നാലെ പിതാവും പൂനെവാല ഗ്രൂപ്പ് ചെയര്‍മാനുമായ സൈറസ് പൂനെവാലയും ലണ്ടനിലേക്ക് പോയിരുന്നു.

തിരുവനന്തപുരം : കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നമസ്‌കാരം
ഞാന്‍ ഇന്ന് എനിക്കുണ്ടായ ഒരു അനുഭവം പങ്കു വെക്കുകയാണ് ഞാന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജിലായിരുന്നു അത് കഴിഞ്ഞു അത് മാറി ഞാന്‍ കോളേജ് പരിസരത്ത് ഒരു റൂമില്‍ താമസിക്കുന്നു ഇന്ന് മെഡിക്കല്‍ കോളേജ് പരിസരത്ത് ഹോട്ടലുകള്‍ ഒന്നും തുറന്നു പ്രവര്‍ത്തിച്ചില്ല ത്രിബിള്‍ ലോക്ക് ഡൗണ്‍ ആണ് കാരണം എന്ന് പറയുന്നു ഇന്നുച്ചയ്ക്ക് ഇവിടെ പല ജില്ലകളില്‍ നിന്ന് വന്ന ആര്‍ സി സി ഉള്‍പ്പെടെ ഉള്ള ഹോസ്പിറ്റലുകളില്‍ കൂട്ടി ഇരിക്കുന്നവര്‍ ഒക്കെ മെഡിക്കല്‍ കോളേജ് പരിസരത്ത് ഒരുപാട് ലോഡ്ജില്‍ താമസിക്കുന്നു അവര്‍ ഉച്ചയ്ക്ക് ആഹാരത്തിനായി അലഞ്ഞു നടക്കുന്നത് കണ്ടു ദയവു ചെയ്തു ഏതു ഈ വാര്‍ത്ത കാണുന്ന എന്റെ പ്രിയ സുഹൃത്തുക്കള്‍ അധികാരികളുടെ അടുക്കല്‍ എത്തിക്കുക മെഡിക്കല്‍ കോളേജ് പരിസരത്തുള്ളാ ഹോട്ടല്‍ എങ്കിലും തുറന്നു പ്രവര്‍ത്തിക്കുവന്‍ അനുവദിക്കുക
ഇതൊരു അപേക്ഷയായി കാണുക
ഇത് പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു
എല്ലാവര്‍ക്കും നന്മ മാത്രം ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
വാവ സുരേഷ്

ന്യൂഡൽഹി: രാജ്യത്ത് സ്പുട്നിക് വാക്സീന്‍ നല്‍കിത്തുടങ്ങി. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് വാക്സിനേഷന്‍ ആരംഭിച്ചത്. ഇറക്കുമതി ചെയ്ത വാക്സീന്‍ ഡോസൊന്നിന് 995 രൂപ നാല്‍പത് പൈസയാണ് വില. ഇറക്കുമതി ചെയ്ത വാക്സീനായതിനാലാണ് 995 രൂപ ഈടാക്കുന്നതെന്നും ഇന്ത്യയില്‍ ഉത്പാദനം തുടങ്ങുന്നതോടെ വില കുറയുമെന്നും നിര്‍മ്മാതാക്കളായ ഡോ റെഡ്ഡീസ് ലബോട്ടറീസ് അറിയിച്ചിരുന്നു.

രാജ്യത്ത് 2.82 ലക്ഷം പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകൾക്കിടെ 4100 പേർ രോഗബാധിതരായി മരണമടഞ്ഞു. പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്ക് പോയ പശ്ചാത്തലത്തിലാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറഞ്ഞത്. നേരത്തെ കൂടുതൽ രോഗബാധിതരുണ്ടായിരുന്ന മഹാരാഷ്ട്രയിലും ദില്ലിയിലും തമിഴ്നാട്ടിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാൽ പശ്ചിമബംഗാളിൽ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല.

ജെറുസലേം: കൊറോണയ്‌ക്കെതിരെ പോരാടുന്ന ഇന്ത്യയ്ക്ക് ഇസ്രായേലിന്റെ കൈത്താങ്ങ്. മെഡിക്കല്‍ ഓക്‌സിജന്‍ അടക്കമുള്ള സാധനങ്ങളുമായാണ് ഇസ്രയേലില്‍് നിന്നുള്ള വിമാനം ഇന്ത്യയില്‍ ഇറങ്ങിയത്. ഇസ്രയേലിന്റെ ഉറ്റ സുഹൃത്തായ രാജ്യത്തോടൊപ്പം നില്‌ക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ഇന്ത്യയിലെ ഇസ്രായേല്‍് അംബാസഡര്‍ഡോ. റോണ്‍ മാല്‍ക്ക പറഞ്ഞു. ഇസ്രായേല്‍ ആരോഗ്യ ഉപകരണങ്ങള്‍ വിതരണം ചെയ്തതിന്റെ മൂന്നാം ഘട്ടമാണിത്. വൈദ്യസഹായവുമായുള്ള രണ്ടാമത്തെ വിമാനം മെയ് ആറിന് എത്തിയിരുന്നു. ഇന്ത്യ ഇസ്രായേലിന്റെ അടുത്ത സുഹൃത്താണെന്നും ഭീകരര്‍ ഞങ്ങള്‍ക്കെതിരെ യുദ്ധം നടത്തുന്ന പ്രതികൂലമായ ഈ സാഹചര്യത്തിലും ഞങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ പ്രശ്‌നങ്ങളില്‍ പരസ്പരം ആശ്രയിക്കാറുണ്ടെന്നും അടിയന്തര ഘട്ടങ്ങളില്‍ ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കാറുണ്ടെന്നും ആ ദൗത്യമാണ് തങ്ങള്‍ നിറവേറ്റുന്നതെന്നും ഇസ്രയേല്‍ അറിയിച്ചു.

തിരുവനന്തപുരം: കോവിഡ് കാലത്തെ സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയതാണ് ദിശയുടെ 1056 . ഇനി ദിശയുടെ സേവനങ്ങള്‍ 104 എന്ന ടോള്‍ഫ്രീ നമ്പരിലും ലഭ്യമാണ്. 104 കൂടാതെ 1056, 0471 2552056 എന്നീ നമ്പരുകളിലും ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്.കഴിഞ്ഞ വര്‍ഷം ജനുവരി 22നാണ് ദിശയെ കോവിഡ് 19 ഹെല്‍ത്ത് ഹെല്‍പ്പ് ലൈനാക്കിയത്.പൊതു വിവരങ്ങള്‍്, ക്വാറന്റൈന്‍, മാനസിക പിന്തുണ, ഡോക്ടര്‍ ഓണ്‍ കോള്‍, വാക്‌സിനേഷന്‍്, യാത്ര, അതിഥി തൊളിലാളി, ക്വാറന്റൈന്‍് ലംഘിക്കല്‍്, മരുന്ന് ലഭ്യത, കാസ്പ്, ഇ സഞ്ജീവനി, ഏര്‍ളി ചൈല്‍ഡ് ഡെവലപ്‌മെന്റ് തുടങ്ങിയ ആരോഗ്യ സംബന്ധമായ ഏത് സേവനങ്ങള്‍ക്കും ദിശയിലേക്ക് വിളിക്കാവുന്നതാണ്.ഏറ്റവുമധികം കോള്‍ വന്നത് തിരുവനന്തപുരം 1,01,518 ജില്ലയില്‍ നിന്നും ഏറ്റവും കുറവ് കോള്‍ വന്നത് വയനാട് 4562 ജില്ലയില്‍ നിന്നുമാണ്. കേരള ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍്ന്നുള്ള സംയുക്ത സംരംഭമായി 2013 മാര്‍ച്ചിലാണ് ടെലി മെഡിക്കല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനായ ദിശ 1056 ആരംഭിച്ചത്. പ്രതിദിനം 4500 മുതല് 5000 വരെ കോളുകള്‍് കൈകാര്യം ചെയ്യാന്‍ ദിശയ്ക്ക് കഴിയും.പ്രളയം, ഓഖി, നിപ വൈറസ് തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളെ നേരിടുമ്പോഴും ജനങ്ങള്‍ക്ക് സഹായകമായി ദിശ ഉണ്ടായിരുന്നു.