ന്യൂഡൽഹി: രാജ്യത്ത് സ്പുട്നിക് വാക്സീന്‍ നല്‍കിത്തുടങ്ങി. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് വാക്സിനേഷന്‍ ആരംഭിച്ചത്. ഇറക്കുമതി ചെയ്ത വാക്സീന്‍ ഡോസൊന്നിന് 995 രൂപ നാല്‍പത് പൈസയാണ് വില. ഇറക്കുമതി ചെയ്ത വാക്സീനായതിനാലാണ് 995 രൂപ ഈടാക്കുന്നതെന്നും ഇന്ത്യയില്‍ ഉത്പാദനം തുടങ്ങുന്നതോടെ വില കുറയുമെന്നും നിര്‍മ്മാതാക്കളായ ഡോ റെഡ്ഡീസ് ലബോട്ടറീസ് അറിയിച്ചിരുന്നു.
രാജ്യത്ത് 2.82 ലക്ഷം പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകൾക്കിടെ 4100 പേർ രോഗബാധിതരായി മരണമടഞ്ഞു. പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്ക് പോയ പശ്ചാത്തലത്തിലാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറഞ്ഞത്. നേരത്തെ കൂടുതൽ രോഗബാധിതരുണ്ടായിരുന്ന മഹാരാഷ്ട്രയിലും ദില്ലിയിലും തമിഴ്നാട്ടിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാൽ പശ്ചിമബംഗാളിൽ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല.