Health (Page 202)

Vaccine

തിരുവനന്തപുരം: വാക്സിൻ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് കോടി ഡോസ് വാക്സിൻ വാങ്ങാൻ ആഗോള ടെണ്ടർ വിളിച്ച് സംസ്ഥാന സർക്കാരിന്റെ നിർണായക നടപടി. സംസ്ഥാന സ‍ർക്കാരിന് വേണ്ടി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് ടെണ്ടർ വിളിച്ചിരിക്കുന്നത്.കേന്ദ്രസർക്കാരിൽ നിന്നും ആവശ്യമായ വാക്സിൻ ലഭിക്കാത്ത സാഹചര്യത്തിലാണ് വാക്സിന് വേണ്ടി പുതിയ വഴികൾ കേരളം തേടാൻ ആരംഭിച്ചത്.

വൻതോതിൽ ഡോസ് വാങ്ങുമ്പോൾ വിലയിൽ കാര്യമായ കുറവുണ്ടാകുമെന്നും വാക്സിൻ ക്ഷാമത്തിന് പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്നാണ് നിഗമനം.ആ​ഗോളടെണ്ടർ വിളിച്ച് വാക്സിൻ വാങ്ങാനുള്ള നടപടികൾ അതിവേ​ഗം പുരോ​ഗമിക്കുകയാണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.ടെണ്ടർ ഇതിനോടകം നിലവിൽ വന്നു കഴിഞ്ഞിട്ടുണ്ട്. ജൂൺ അഞ്ചിന് ടെണ്ടർ തുറക്കുമ്പോൾ ഏതൊക്കെ കമ്പനികൾ മത്സരരം​ഗത്തുണ്ടെന്ന് വ്യക്തമാവും.

തിരുവനന്തപുരം: കോവിഡ് കേസുകളില്‍ കാര്യമായ കുറവില്ലാത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി. എന്നാല്‍ തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നാളെ മുതല്‍ ഒഴിവാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, മലപ്പുറത്ത് പക്ഷേ ട്രിപ്പിള്‍ ലോക്ക് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ടിപിആര്‍ 25 ശതമാനത്തിന് താഴെ വന്ന സാഹചര്യത്തിലാണ് ട്രിപ്പില്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കുന്നത്. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്തതാണ് ആശങ്കയുയര്‍ത്തുന്നത്.ക്രമസമാധാന ചുമതലയുള്ള എഡിജിപി മലപ്പുറത്തേക്ക് പോകുമെന്നും ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ 23.3 ശതമാനമാണ്.

കൊവിഡ് ചികിത്സയിൽ സ്റ്റിറോയ്ഡ് മരുന്നുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ബ്ലാക്ക് ഫംഗസിന്റെ പ്രധാന കാരണമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയ പറഞ്ഞു. മുഖം, മൂക്ക്, കണ്ണ്, തലച്ചോർ എന്നിവയെ ബാധിക്കുന്ന ബ്ലാക്ക് ഫംഗസ് കാഴ്ച നഷ്ടപ്പെടാനും മരണത്തിലേക്കും നയിക്കാനുള്ള സാധ്യതയും ഏറെയാണെന്ന് ഡോ. ഗുലേരിയ മുന്നറിയിപ്പ് നൽകി. കൊവിഡ് പോസിറ്റീവായവരിലും ഭേദമായവരിലും കണ്ടുവരുന്ന അപകടകരമായ അണുബാധയാണ് ‘മ്യൂക്കോമൈക്കോസിസ്’ അഥവാ ‘ബ്ലാക്ക് ഫംഗസ്’. ബ്ലാക്ക് ഫംഗസ് ബാധ തടയൽ, ചികിത്സ, ലക്ഷണങ്ങൾ എന്നിവ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക നിർദേശങ്ങളും വന്നുകഴിഞ്ഞു.

2002 ൽ സാർസ് പൊട്ടിപ്പുറപ്പെട്ട സമയത്തും മ്യൂക്കോമൈക്കോസിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അനിയന്ത്രിതമായ പ്രമേഹം മ്യൂക്കോമൈക്കോസിസിന്റെ വളർച്ചയ്ക്ക് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, സ്റ്റിറോയിഡ് ഉപയോ​ഗിക്കുന്നവർ പതിവായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക, സ്റ്റിറോയിഡുകളുടെ അമിത ഉപയോഗം നിയന്ത്രിക്കുക എന്നിവയാണ് ബ്ലാക്ക് ഫം​ഗസ് തടയുന്നതിന് പ്രധാനമായി ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളെന്ന് വാർത്താ ഏജൻസി എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗുലേറിയ പറഞ്ഞു.

modi

ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസ് ബാധയ്‌ക്കെതുരെ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയിലെ ആരോഗ്യപ്രവര്‍ത്തകരെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇ്ക്കാര്യം വ്യക്തമാക്കിയത്. കോവിഡിനെതിരായി വാക്‌സിനേഷനെ ഒരു ജനകീയ പോരാട്ടമാക്കി മാറ്റണമെന്നും കൊറോണ ബാധിച്ച് നഷ്ടപ്പെട്ടവരെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം വികാരാധീനനായി പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ ചെറുക്കുന്നതിനുള്ള ശക്തിനേടുന്നതിന് യോഗയും ആയുഷും വലിയ സഹായം ചെയ്‌തെന്ന് പ്രധാനമന്ത്രി പറഞ്ഞു. എവിടെ രോഗമുണ്ടോ അവിടെ ചികിത്സയുണ്ട്’ എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും മോദി ആഹ്വാനംചെയ്തു.
ബ്ലാക്ക് ഫംഗസിനെ തോല്പ്പിക്കുന്നതിനായി തയ്യാറെടുക്കുക എന്നത് വളരെ പ്രധാനമാണ്. കോവിഡിന് എതിരായ പോരാട്ടത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: ഗുജറാത്തിലെ അങ്കലേശ്വറില്‍ അമേരിക്കന്‍ വാക്‌സിന്‍ ഉല്‍പാദന കമ്പനിയായ കൈറോണ്‍ ബെഹ്‌റിങ് എന്ന കമ്പനിയുമായി ചേര്‍ന്ന് കോവാക്സിന്‍ ഉത്പാദനമുയര്‍ത്താന്‍ ഭാരത് ബയോടെക്. വര്‍ഷത്തില്‍ 100 കോടി ഡോസ് കോവാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാണ് തീരുമാനം.നിലവില്‍ ഹൈദരാബാദിലും ബംഗളൂരുവിലുമാണ് കോവാക്‌സിന്‍ ഉല്‍പാദനം നടക്കുന്നത്.വാക്‌സീനേഷന് പ്രതീക്ഷിച്ച വേഗതയില്ലെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. 2021 അവസാനത്തോടെ 100 കോടി ഡോസ് വാക്‌സീന്‍ ഉല്‍പാദനം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരു: കോവിഡ് രോഗികള്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുന്ന ഐസിയു ഓണ്‍ വീല്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. യെദിയൂരപ്പ സര്‍ക്കാരിന്റെ പദ്ധതി ഉദ്ഘാടനം ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി നിര്‍വഹിച്ചു. മന്ത്രി എസ്.ടി. സോമശേഖര്‍, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ എം. ചന്ദ്രപ്പ, എംഡി ശിവയോഗി കലാസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. കര്‍ണാടക കെഎസ്ആര്‍ടിസി ബസില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ഐസിയു ഓണ്‍ വീല്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സ ഒരു ബസ് ഒരുക്കുന്നതില്‍ പത്തുലക്ഷം രൂപയാണ് ചെലവ്. ൗകര്യങ്ങള്‍ ബസിലുണ്ട്. ആദ്യമണിക്കൂറില്‍ തന്നെ അതീവ ഗുരുതരാവസ്ഥയുള്ള രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാല് കോര്‍പ്പറേഷനുകളിലായി 12 ഓക്‌സിജന്‍ ബസുകളാണുള്ളത്. രണ്ട് ബസുകള്‍ ആംബുലന്‍സായും കെഎസ്ആര്‍ടിസി സജ്ജീകരിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി : കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടും ആശങ്കയായി ഡല്‍ഹിയില്‍ കോവിഡ് മരണങ്ങള്‍. തീവ്രപരിചരണ വിഭാഗങ്ങളിലുള്ള നിരവധി പേര്‍ ഇപ്പോഴും കോവിഡ് ബാധിതരായിതുടരുകയാണ്. കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കിടയില്‍ 75 ശതമാനം കേസുകള്‍ കുറഞ്ഞിട്ടും മരണ നിരക്കില്‍ കാര്യമായ കുറവില്ല.

ഒന്നാം തരംഗത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ് രണ്ടാം തരംഗം. ആദ്യ തരംഗത്തില്‍ പ്രതിമാസ കോവിഡ് മരണ നിരക്ക് ആറ് ശതമാനമായിരുന്നു. ഇപ്പോഴത് 7.6 ശതമാനമായി. 45 വയസ്സിന് താഴെയുള്ളവര്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും സമാനമാണ്, 28 ശതമാനം. എന്നാല്‍ അവരുടെ മരണ നിരക്ക് രണ്ടു മുതല്‍ നാല് ശതമാനം വരെ ഉയര്‍ന്നു’ ഡോ.സന്ദീപ് ബുധിരാജ പറഞ്ഞു.

1794 കേസുകളും 74 മരണവുമായിരുന്നു മെയ് പത്തിന് മുംബൈ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇന്നലെ 1425 കേസുകളും 59 മരണവുമാണ് സ്ഥിരീകരിച്ചത്.
രോഗം ഗുരുതരമായി ബാധിച്ചവര്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഐസിയു കിടക്കകളുടെ എണ്ണവും മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പാദനവും വര്‍ദ്ധിപ്പിച്ചുവരുന്നുണ്ട്.

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ പൊളിക്കില്ല. സത്യപ്രതിജ്ഞാ വേദി വാക്സീൻ വിതരണ കേന്ദ്രമാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് നാളെ ഇറങ്ങും.

നേരത്ത സെൻട്രൽ സ്റ്റേഡിയത്തിലെ വേദി പൊളിക്കരുതെന്ന് പൊതു അഭിപ്രായം ഉയർന്നിരുന്നു. പന്തൽ വാക്സിനേഷൻ കേന്ദ്രമാക്കി ഉപയോഗിക്കണമെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ് എസ് ലാൽ കഴിഞ്ഞ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ നിർദ്ദേശം വച്ചിരുന്നു.

എൺപതിനായിരം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള പന്തലിൽ അയ്യായിരം പേരെ വരെ ഉൾക്കൊള്ളാൻ കഴിയും. മാത്രമല്ല നല്ല വായു സഞ്ചാരവും ലഭിക്കും. സ്റ്റേഡിയത്തിൽ തൽക്കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ വേദി വാക്‌സിൻ വിതരണ കേന്ദ്രമാക്കി മാറ്റാൻ ആലോചനയുണ്ടായിരുന്നു. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പോലെയുള്ള കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ തീരുമാനത്തിലൂടെ കഴിയും.സത്യപ്രതിജ്ഞാ വേദി പൊളിക്കില്ല; വാക്സീൻ വിതരണ കേന്ദ്രമാക്കും

കോഴിക്കോട്; കോവിഡ് രൂക്ഷമായതോടെ ബ്ലാക്ക് ഫം​ഗസ് ബാധയും പിടിമുറുക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ബ്ലാക്ക് ഫം​ഗസ് ബാധയെത്തുടർന്നു പൂർണമായി കാഴ്ചശക്തി നഷ്ടപ്പെട്ടു ചികിത്സതേടിയത് നാലു പേരാണ്. ഫം​ഗസ് ബാധ ഒഴിവാക്കാനായി ഇവരുടെ ഓരോ കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കി.കേരളത്തിൽ അഞ്ചു ജില്ലകളിലെ 13 പേർക്കുകൂടി ബ്ലാക്ക് ഫം​ഗസ് റിപ്പോർട്ടുചെയ്തു.

പാലക്കാട് സ്വദേശി, മലപ്പുറം ജില്ലയിലെ എടവണ്ണ, വണ്ടൂർ, വഴിക്കടവ്, ചെറുവായൂർ, നിലമ്പൂർ കരുളായി, എടരിക്കോട്, തിരൂർ സ്വദേശികൾ, കോഴിക്കോട് ജില്ലയിലെ പയ്യാനക്കൽ, ഇരിങ്ങല്ലൂർ സ്വദേശികൾ, കോട്ടയം സ്വദേശികളായ മൂന്നുപേർക്കുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളജിൽ 7 പേരാണ് ബ്ലാക്ക് ഫം​ഗസ് ബാധിച്ച്‌ ചികിത്സയിലുള്ളത്.

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ഇവർക്കു നേരത്തേ കോവിഡ് വന്നു മാറിയിട്ടുണ്ടാകാമെന്നാണ് ഡോക്ടർമാരുടെ നിഗമനം. ചികിത്സ തേടിയവരിൽ 2 പേർ കോഴിക്കോട് സ്വദേശികളും 4 പേർ മലപ്പുറം സ്വദേശികളും ഒരാൾ തമിഴ്നാട് സ്വദേശിയുമാണ്. ഇവർ കോവിഡ് പോസിറ്റീവാണ്. ഇതിൽ 5 പേർക്കു ശസ്ത്രക്രിയ വേണം. കഴിഞ്ഞ ദിവസം ഒരു രോഗിയുടെ മൂക്കിന്റെ വശത്തുനിന്നു ബ്ലാക്ക് ഫംഗസ് ഇഎൻടി വിഭാഗം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു.

vaccine

ന്യൂഡല്‍ഹി: റാപ്പിഡ് ആന്റിജന്‍ കിറ്റുകള്‍ ഉപയോഗിക്ക് കോവിഡ് 19 പരിശോധന വീട്ടില്‍ നടത്താന്‍ ഐസിഎംആര്‍ അംഗീകാരം. കിറ്റുകള്‍ ഉടന്‍് വിപണിയിലെത്തിക്കുമെന്നും പരിശോധനാരീതി മനസിലാക്കുന്നതിന് മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പരിശോധനയില്‍ പോസിറ്റീവ് കാണിച്ചാല്‍ പിന്നീട് പരിശോധന നടത്തില്ല. എന്നാല്‍ പരിശോധനയില്‍ നെഗറ്റീവാണെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ സ്ഥിരീകരണത്തിനായി് ആര്‍ടിപിസിആര്‍ നടത്തണം. കോവിസെല്‍ഫ് ടിഎം കോവിഡ് 19 ഒടിസി ആന്റിജന്‍ എല്‍എഫ് എന്ന ഉപകരണം പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് ലിമിറ്റഡ് ആണ് നിര്‍മിക്കുന്നത്.പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പില്‍ പരിശോധന നടത്തേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളെല്ലാം ലഭ്യമാണ്.