തിരുവനന്തപുരം: കോവിഡ് കാലത്തെ സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയതാണ് ദിശയുടെ 1056 . ഇനി ദിശയുടെ സേവനങ്ങള്‍ 104 എന്ന ടോള്‍ഫ്രീ നമ്പരിലും ലഭ്യമാണ്. 104 കൂടാതെ 1056, 0471 2552056 എന്നീ നമ്പരുകളിലും ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്.കഴിഞ്ഞ വര്‍ഷം ജനുവരി 22നാണ് ദിശയെ കോവിഡ് 19 ഹെല്‍ത്ത് ഹെല്‍പ്പ് ലൈനാക്കിയത്.പൊതു വിവരങ്ങള്‍്, ക്വാറന്റൈന്‍, മാനസിക പിന്തുണ, ഡോക്ടര്‍ ഓണ്‍ കോള്‍, വാക്‌സിനേഷന്‍്, യാത്ര, അതിഥി തൊളിലാളി, ക്വാറന്റൈന്‍് ലംഘിക്കല്‍്, മരുന്ന് ലഭ്യത, കാസ്പ്, ഇ സഞ്ജീവനി, ഏര്‍ളി ചൈല്‍ഡ് ഡെവലപ്‌മെന്റ് തുടങ്ങിയ ആരോഗ്യ സംബന്ധമായ ഏത് സേവനങ്ങള്‍ക്കും ദിശയിലേക്ക് വിളിക്കാവുന്നതാണ്.ഏറ്റവുമധികം കോള്‍ വന്നത് തിരുവനന്തപുരം 1,01,518 ജില്ലയില്‍ നിന്നും ഏറ്റവും കുറവ് കോള്‍ വന്നത് വയനാട് 4562 ജില്ലയില്‍ നിന്നുമാണ്. കേരള ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍്ന്നുള്ള സംയുക്ത സംരംഭമായി 2013 മാര്‍ച്ചിലാണ് ടെലി മെഡിക്കല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനായ ദിശ 1056 ആരംഭിച്ചത്. പ്രതിദിനം 4500 മുതല് 5000 വരെ കോളുകള്‍് കൈകാര്യം ചെയ്യാന്‍ ദിശയ്ക്ക് കഴിയും.പ്രളയം, ഓഖി, നിപ വൈറസ് തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളെ നേരിടുമ്പോഴും ജനങ്ങള്‍ക്ക് സഹായകമായി ദിശ ഉണ്ടായിരുന്നു.
2021-05-17