Health (Page 204)

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രില്‍ 21 ന് ശേഷം പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയെത്തിയത് ഇതാദ്യമായിട്ടാണ്. എന്നാല്‍, മരണസംഖ്യയില്‍ കാര്യമായ കുറവുകള്‍ ഉണ്ടായിട്ടില്ല.കഴിഞ്ഞ 24 മണിക്കൂറിനിടെ 4,106 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ 15,73,515 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു. വാക്‌സിനേഷനും പുരോഗമിക്കുകയാണ്. പതിനെട്ട് കോടിയിലധികം പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്.

കോട്ടയം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇരുപതിനായിരം രൂപ ആവശ്യപ്പെട്ട കോട്ടയത്തെ സ്വകാര്യ ആംബുലന്‍സ് സര്‍വീസ് ഏജന്‍സിക്കെതിരെ ജില്ലാകളക്ടര്‍ അന്വേഷണത്തിനുത്തരവിട്ടു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചയാളുടെ മൃതദേഹം തൊട്ടടുത്തുള്ള മുട്ടമ്പലം ശ്മശാനത്തില്‍് സംസ്‌കരിക്കാനാണ് അഭയ എന്ന സ്വകാര്യ ആംബുലന്‍സ് സര്‍വീസ് ഏജന്‍സിയിലെ ജീവനക്കാരന്‍ ഭീമമായ തുക ആവശ്യപ്പെട്ടത്. രണ്ട് ദിവസം മുന്‍പ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇവര് വാങ്ങിയത് 22000 രൂപയാണ്. ചിതാഭസ്മത്തിന് 500 രൂപ വേറെയും വാങ്ങും.

black fungus

തിരുവനന്തപുരം : ബ്ലാക് ഫംഗസിനെ നേരിടാന്‍ മാസ്‌ക് ഉപയോഗം ഫലപ്രദമാണെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഗുരുതര പ്രമേഹരോഗികള്‍ കൂടുതല്‍ കരുതലെടുക്കണമെന്നും ഐസിയുകളില്‍ ഫംഗസ് ബാധ തടയാന്‍ നടപടിയെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എച്ച്‌ഐവി ബാധിതരിലും ദീര്‍ഘകാല പ്രമേഹരോഗികളിലും രോഗബാധ കൂടുതലായി കാണുന്നുവെന്നാണ് പഠനങ്ങള്‍. തമിഴ്‌നാട്ടില്‍ നിന്നെത്തിയ മൂന്നു പേരുള്‍പ്പെടെ ഏഴുപേരാണു ചികിത്സയിലുളളത്. അര്‍ബുദ രോഗികളും അവയവങ്ങള്‍ മാറ്റിവച്ചവരും കൂടുതല്‍ ജാഗ്രത പാലിക്കണം. പനി, തലവേദന, കണ്ണിനും ചുവപ്പുംവേദനയും, മൂക്കൊലിപ്പ്, സൈനസൈറ്റിസ്, നെഞ്ചുവേദന തുടങ്ങിയവ രോഗ ലക്ഷണങ്ങളാണ്.

ദില്ലി: ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് ഇന്ന് പുറത്തിറക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് മരുന്ന് പുറത്തിറക്കുക. 10,000 ഡോസാണ് പുറത്തിറക്കുന്നത്. ദില്ലിയിലെ ചില ആശുപത്രികളില്‍ തിങ്കളാഴ്ച മരുന്ന് നല്‍കും.

മരുന്നിന് ഡ്രെഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് (ഐഎന്‍എംഎസ്) എന്ന ഡിആര്‍ഡിഒക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് കോവിഡ് മരുന്ന് വികസിപ്പിച്ചെടുത്തത്.

വെള്ളത്തില്‍ അലിയിച്ച് കഴിക്കാവുന്ന കോവിഡ് പ്രതിരോധ മരുന്നാണിത്. ഭൂരിഭാഗം കോവിഡ് ലക്ഷണങ്ങളെയും നിര്‍വീര്യമാക്കാന്‍ മരുന്നിന് കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തിനുള്ളിലെ വൈറസിന്റെ വളര്‍ച്ചയെ തടയും. ശരീരത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാനും മരുന്ന് ഫലപ്രദമാണ്.

റഷ്യയുടെ സ്പുട്‌നിക് വാക്സിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി. വാക്‌സിന്റെ രണ്ടാം ബാച്ച് ഞായറാഴ്ച ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിലെത്തിയെന്ന് സ്പുട്‌നിക് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. മോസ്‌കോയിൽ നിന്നും പ്രത്യേക വിമാനത്തിലാണ് വാക്‌സിൻ ഹൈദരാബാദിൽ എത്തിച്ചത്. വിമാനത്തില്‍ നിന്ന് വാക്‌സിന്‍ ബോക്‌സുകള്‍ ഇറക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ഒപ്പം അവര്‍ ട്വിറ്റ് ചെയ്തു.

രണ്ടാമത്തെ ബാച്ച് സമയബന്ധിതമായി എത്തിയെന്നും സ്പുട്‌നിക്കിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ലോകമെമ്പാടും അറിയാമെന്നും ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുഡാഷെവ് ട്വീറ്റ് ചെയ്തു. കൊവിഡ്19 നെതിരായ റഷ്യൻ – ഇന്ത്യൻ സംയുക്ത പോരാട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്നും ഉഭയകക്ഷി സഹകരണത്തിന്റെ സുപ്രധാന മേഖലകളിലൊന്നണിതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത്​ കൊവിഡ് വ്യാപനം രൂക്ഷമാവുകയും പുതിയ​ കേസുകളിൽ വൻവർധന രേഖപ്പെടുത്തുകയും ചെയ്തതോടെയാണ്​ ​ കേന്ദ്ര സർക്കാർ സ്​ഫുട്​നിക്​ വാക്​സിന്​ അംഗീകാരം നൽകിയത്​. സ്പുട്നിക് കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് ഈമാസം ഒന്നിന് ഇന്ത്യയില്‍ എത്തിയിരുന്നു. 1,50,000 ഡോസ് സ്പുട്നിക് വാക്സിനാണ് അന്ന് എത്തിയത്. ഡോ. റെഡ്ഡി ലബോറട്ടറിയുമായി സഹകരിച്ച് ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്സിൻ ഹൈദരാബാദില്‍ എത്തുമെന്നും റഷ്യ അറിയിച്ചു.

നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്സിനുകളേക്കാള്‍ കാര്യക്ഷമത കൂടുതലാണ് സ്പുട്നിക്കിന്. ഫൈസര്‍, മൊഡേണ വാക്സിനുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുളള വാക്സിനാണ് സ്പുട്നിക്. ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്‌സിന്റെ ഒരു ഡോസിന് ഇന്ത്യയില്‍ 995 രൂപ വിലയീടാക്കേണ്ടി വരുമെന്ന് ഡോ.റെഡ്ഡീസ് ലാബോറട്ടറി അറിയിച്ചുരുന്നു. എന്നാൽ ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്പുട്നിക്കിന്റെ വില കുറവായിരിക്കും.

ന്യൂഡൽഹി; ഇന്ത്യയിൽ കണ്ടെത്തിയ ബി.1.167, യുകെയിലെ ബി.1.1.7 എന്നീ കൊറോണ വൈറസ് വകഭേദങ്ങൾക്കെതിരെ ഇന്ത്യയുടെ തദ്ദേശീയ വാക്സീനായ കോവാക്സിൻ ഫലപ്രദമാണെന്നു നിർമാതാക്കളായ ഭാരത് ബയോടെക്. ‘പുതിയ വകഭേദങ്ങൾക്കെതിരായ സംരക്ഷണം വ്യക്തമാക്കുന്ന ശാസ്ത്രീയ ഗവേഷണ വിവരങ്ങൾ കോവാക്സിനു വീണ്ടും കിട്ടുന്ന രാജ്യാന്തര അംഗീകാരമാണ്’– ഭാരത് ബയോടെക്കിന്റെ സഹസ്ഥാപകയും ജോയിന്റ് മാനേജിങ് ഡയറക്ടറുമായ സുചിത്ര എല്ല ട്വീറ്റ് ചെയ്തു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ ക്ലിനിക്കൽ ഇൻഫെക്‌ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ചു.കോവാക്സിൻ ‘വളർന്നുവരുന്ന എല്ലാ പ്രധാന വകഭേദങ്ങൾക്കും എതിരെ ന്യൂട്രലൈസിങ് ടൈറ്ററുകൾ (ആന്റിബോഡികളുടെ സാന്ദ്രത) ഉൽ‌പാദിപ്പിക്കുന്നു’– എന്ന് പഠനം ഉദ്ധരിച്ചു ഭാരത് ബയോടെക് അവകാശപ്പെട്ടു. ജേണലിലെ ലേഖനത്തിന്റെ ലിങ്കും അവർ ട്വീറ്റ് ചെയ്തു. ജനുവരിയിൽ കോവിഷീൽഡിനൊപ്പം അടിയന്തര അംഗീകാരം ലഭിച്ച കോവാക്സിന്റെ ലഭ്യതയെക്കുറിച്ചുള്ള ചർച്ചകൾക്കു സുചിത്രയുടെ ട്വീറ്റ് വഴിവച്ചു.

മൂന്നാംഘട്ട പരീക്ഷണം ശേഷിക്കുന്നതിനാൽ ക്ലിനിക്കൽ ട്രയൽ മോഡിലാണ് ഈ വാക്സീൻ ലഭ്യമാക്കിയിരിക്കുന്നത്.രാജ്യത്തു കോവിഡ് വാക്സീൻ ദൗർലഭ്യം നേരിടുന്നതിനാൽ വാക്സിനേഷൻ മന്ദഗതിയിലാണ്. കൂടുതൽ കമ്പനികൾ വാക്സീൻ നിർമിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ‘നിർമാണത്തിനായി മറ്റു കമ്പനികൾക്കു കോവാക്സിൻ നൽകണമെന്ന് ആളുകൾ പറയുന്നു.

yogi

ലഖ്നൗ : കോവിഡ് രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ കര്‍ശന നടപടികള്‍ ഒടുവില്‍ ഫലം കണ്ടു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കുട്ടികളെ കോവിഡില്‍ നിന്നും രക്ഷിക്കാനുള്ള മാതൃക ബോംബെ ഹൈക്കോടതിക്ക് പൂര്‍ണ്ണമായും ബോധിച്ചു.കുട്ടികള്‍ക്കുള്ള ഐസിയു ബെഡുകള്‍ വര്‍ധിപ്പിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനമാണ് ബോംബെ ഹൈക്കോടതി ഉയര്‍ത്തിപ്പിടിച്ച യുപി മാതൃക.

കോവിഡ് മൂന്നാം തരംഗം വരുമെന്നും ഇത് കുട്ടികളെയാണ് അധികമായി ബാധിക്കുക എന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് കുട്ടികള്‍ക്കുള്ള ഐസിയു ബെഡുകള്‍ കൂട്ടാന്‍ യോഗി തീരുമാനിച്ചത്. ഈ യുപി മാതൃകയെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയും ജസ്റ്റിസ് ഗിരിഷ് കുല്‍ക്കര്‍ണിയും അഭിനന്ദിച്ചു.ഏപ്രിലില്‍ 16.33 ശതമാനമുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ വെറും 4.8 ശതമാനം മാത്രമാണ്.

ഉത്തര്‍പ്രദേശിന്റെ ഈ അപൂര്‍വ്വ നേട്ടത്തിനെ ലോകാരോഗ്യസംഘടന അഭിനന്ദിച്ചു. ബോംബെ ഹൈക്കോടതിയും യോഗി സര്‍ക്കാരിനെ അഭിനന്ദിച്ചു. 90,000 വരുന്ന ഗ്രാമങ്ങളില്‍ രോഗികളെ കണ്ടെത്താനും അവരെ തനിച്ച് താമസിപ്പിക്കാനും ബൃഹത്തായ സംവിധാനം ഒരുക്കുന്നതിലും യുപി സര്‍ക്കാര്‍ വിജയിച്ചു. ഇതുവഴി 250 മെട്രിക് ടണ്ണിന് പകരം 1000 മെട്രിക് ടണ്‍ ഓക്സിജന്‍ കണ്ടെത്താന്‍ യുപി സര്‍ക്കാരിന് കഴിഞ്ഞു.

രോഗികളെ കൃത്യമായി നിരീക്ഷിക്കല്‍, പിന്തുടരല്‍, ടെസ്റ്റ് ചെയ്യല്‍ എന്നീ കാര്യങ്ങള്‍ കൃത്യമായി നടത്തിയതിന്റെ പേരില്‍ ലോകാരോഗ്യസംഘടനയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അഭിനന്ദിച്ചു.നിരവധി സംസ്ഥാനങ്ങള്‍ ഓക്സിജന്‍ ക്ഷാമം മൂലം ബുദ്ധിമുട്ടുമ്പോള്‍, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓക്സിജന്‍ എത്തിക്കാനും അത് ട്രാക്ക് ചെയ്യാനും സവിശേഷമായ ഒരു സംവിധാനം ഒരുക്കിയിരുന്നു. ഇത്തരം ഒരു സഹകരണാടിസ്ഥാനത്തിലുള്ള സംവിധാനം വഴി കൃത്യമായി ഓക്സിജന്‍ വേണ്ടിടത്ത് എത്തിക്കുന്നതിലും യോഗി സര്‍ക്കാര്‍ വിജയിച്ചു.

covid

കേരളത്തിലെ കൊവിഡ് മരണനിരക്ക് ഉയരുന്നത് ആശങ്കപ്പെടുത്തുന്ന തരത്തിലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രധാനമന്ത്രി ആവശ്യപ്പെട്ടതുപോലെ മരണ കണക്കുകളിലടക്കം കൂടുതൽ സുതാര്യത പുലർത്തണം.

വിവരങ്ങൾ മറച്ചുവെക്കുന്നത് പ്രതിരോധ രംഗത്ത് ഗുണകരമാകില്ലെന്നും വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.പ്രധാനമന്ത്രി ആവശ്യപ്പെട്ടതു പോലെ മരണക്കണക്കുകളിലടക്കം കൂടുതല്‍ സുതാര്യത പുലര്‍ത്തേണ്ട സമയമാണിത്. വിവരങ്ങള്‍ മറച്ചു വയ്ക്കുന്നത് പ്രതിരോധരംഗത്ത് ഗുണകരമാവില്ല എന്ന് ആവർത്തിച്ച് ഓർമിപ്പിക്കുന്നെന്നും മുരളീധരൻ പറഞ്ഞു.

lockdown

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍. ഇതിനായി 10,000 പൊലീസുകാരെ നിയോഗിച്ചു. ഓരോ പ്രദേശങ്ങളെയും സെക്ടറുകളായി തിരിച്ചു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. ബാങ്കുകളുടെ പ്രവര്‍ത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളായിരിക്കും. പാല്‍, പത്ര വിതരണം രാവിലെ 8 മണി വരെ മാത്രം. ജില്ലകളുടെ അതിര്‍ത്തി അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവര്‍ക്ക് മാത്രമാണ് യാത്രാ അനുമതി. ഡ്രോണ്‍ പരിശോധനയും ക്വറന്റീന്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ ജിയോ ഫെന്‍സിങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ആവശ്യമുള്ളവര്‍ക്ക് വാര്‍ഡ് സമിതി ഭക്ഷണമെത്തിക്കും.

തിരുവനന്തപുരം: തിരുവനനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴ് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധ. വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്. എന്നാല്‍ ഇത് മാരകമല്ല. കോവിഡ് ബാധിതര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലുണ്ട്.ആന്റി ഫംഗല്‍ മരുന്നുകള്‍ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കും. കോവിഡ് ബാധിതരില്‍ ബ്ലാക്ക് ഫംഗസ് വലിയതോതില്‍ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രണ്‍്ദീപ് ഗുലേറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഫംഗസ് ബാധക്കെതിരെ വിവധ സംസ്ഥാനങ്ങള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഡല്‍ഹി എയിംസില്‍ മാത്രം 23 പേര്‍ക്ക് ഈ ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതില്‍് 20 പേരും കോവിഡ് ബാധിതരാണെന്നും എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസാണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം.രണ്ടാംഘട്ട ഫംഗസ് ബാധ ചിലപ്പോള്‍ തീവ്രതയുള്ളതും മാരകവുമായി മാറിയേക്കാം. ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കഴിഞ്ഞ ദിവസങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. കണ്ണിനും മൂക്കിനും ചുറ്റും വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസംമുട്ടല്‍, രക്തം ഛര്‍ദിക്കല്‍, മാനസികാവസ്ഥയില്‍ വ്യതിയാനം തുടങ്ങിയവയെല്ലാം ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളാണ്.