കുട്ടികളില്‍ പടരുന്ന കൊറോണ : സിംഗപ്പൂരില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി : സിംഗപ്പൂരില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സിംഗപ്പൂരില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് കുട്ടികളില്‍ അപകടമുണ്ടാക്കുമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണിത്. കൊറോണയുടെ മൂന്നാം തരംഗം കുട്ടികളില്‍ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കാര്‍ഡിയാക് സര്‍ജനും നാരായണ ഹെല്‍ത്ത് മേധാവിയുമായ ഡോ. ദേവി ഷെട്ടി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉടന്‍ നടപടി വേണമെന്ന് കെജ്രിവാള്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. മാത്രമല്ല, കുട്ടികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വയസ് മുതല് 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സിന് പരീക്ഷണങ്ങള്‍ക്ക് മെയ് 13 ന് ഇന്ത്യ അനുമതി നല്കിയിരുന്നു.