Health (Page 180)

covid

ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയില്‍ അതികഠിനമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. എസ്ബിഐ ഇക്കോറാപ്പ് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ കൊവിഡ് മൂന്നാംതരംഗം 98 ദിവസം വരെ നീണ്ടുനില്‍ക്കാവുന്നതാണെന്നും മികച്ചരീതിയില്‍ തയ്യാറെടുത്താല്‍ ഇന്ത്യയില്‍ മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇന്ത്യയില്‍ ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാംതരംഗത്തിന്റെ ആധിക്യം അന്താരാഷ്ട്ര ശരാശരിയെക്കാള്‍ കുറവായതിനാല്‍ ഒരുപക്ഷെ മൂന്നാം തരംഗവും മറ്റു ലോകരാജ്യങ്ങളില്‍ അനുഭവപ്പെട്ടതു പോലെ അത്ര തീവ്രമായേക്കില്ലെന്നും റിപ്പോര്‍ട്ട്സൂചിപ്പിക്കുന്നു.പ്രതിദിനകേസുകള്‍ 4.14ലക്ഷംവരെ രേഖപ്പെടുത്തിയ രണ്ടാംതരംഗത്തിനുശേഷം കൊവിഡ് മഹാമാരിയുടെ മൂന്നാംതരംഗം നേരിടുന്നതിനുളള മുന്നൊരുക്കങ്ങള്‍ ഇന്ത്യയില്‍ നടക്കുന്ന അവസരത്തിലാണ് ഈ റിപ്പോര്‍ട്ട് ഒരു മുന്നറിയിപ്പായി വരുന്നത്.

insurance

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രം പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയുടെ ഭാഗമായി ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ പ്രോസസ്സിംഗ് കാര്യക്ഷമമാക്കുന്നതിനും ലളിതമാക്കുന്നതിനുമാണ് പുതിയ സംവിധാനം. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍, നടപടിക്രമങ്ങള്‍ പാലിച്ച് ജില്ലാകളക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുകയും,ഈ സര്‍ട്ടഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍, ഇന്‍ഷുറന്‍സ് കമ്പനി 48 മണിക്കൂറിനുള്ളില്‍ ക്ലെയിമുകള്‍ അംഗീകരിക്കുകയും തീര്‍പ്പാക്കുകയും ചെയ്യും.

homenurse

45 വയസിന് മുകളിൽ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാർഗനിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. കിടപ്പ് രോഗികൾക്ക് കോവിഡിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളിൽ പോയി അവർക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചത്. ഇവരുടെ വാക്‌സിനേഷൻ പ്രക്രിയ ഏകീകൃതമാക്കാനാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്. 45 വയസിന് താഴെ പ്രായമുള്ള കിടപ്പ് രോഗികളെ വാക്‌സിനേഷന്റെ മുൻഗണനാപട്ടികയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. അവർക്കും ഇതേ മാർഗനിർദേശമനുസരിച്ച് വാക്‌സിൻ നൽകും. ഓരോ ആരോഗ്യ സ്ഥാപനത്തിലും രജിസ്റ്റർ ചെയ്തിട്ടുള്ള 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാ കിടപ്പ് രോഗികളുടേയും ഒരു പട്ടിക തയ്യാറാക്കി അവർ വാക്‌സിനേഷന് തയ്യാറാണോയെന്ന് കണ്ടെത്തണം. ഓരോ രോഗിയിൽ നിന്നും വാകിസ്‌നേഷനായി സമ്മതം വാങ്ങണം. ദൈനംദിന ഗൃഹ പരിചരണ പരിപാടിയിൽ ഉൾപ്പെടുത്തി ഇവരുടെ പങ്കാളിത്തം ഉറപ്പാക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ സന്നദ്ധ സംഘടനകളുടെ (എൻ.ജി.ഒ.എസ്/സി.ബി.ഒ.എസ്.) പങ്കാളിത്തം ഉറപ്പാക്കാം. എഫ്.എച്ച്.സി., പി.എച്ച്.സി. ഉദ്യോഗസ്ഥർക്ക് സി.എച്ച്.സി., താലൂക്ക് ആശുപത്രികളിലെ ഉദ്യോഗസ്ഥരുടെ സഹായവും തേടാം. സർക്കാർ അംഗീകൃത നഴ്‌സിംഗ് യോഗ്യതയും രജിസ്‌ട്രേഷനുമില്ലാത്ത ജീവനക്കാർ വാക്‌സിൻ നൽകാൻ പാടില്ല. എങ്കിലും ഒരു കമ്മ്യൂണിറ്റി നഴ്‌സിന്റെ നേതൃത്വത്തിൽ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാം.എല്ലാ വാക്‌സിനേഷൻ ടീം അംഗങ്ങളും കോവിഡ് പ്രോട്ടോകോളും പി.പി.ഇ. സുരക്ഷാ മാർഗങ്ങളും പാലിക്കണം. വാക്‌സിൻ നൽകിയ ശേഷം അര മണിക്കൂറോളം രോഗിയെ നിരീക്ഷിക്കണം. വാക്‌സിനേഷൻ സമയത്ത് ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ ഉപദേശത്തിനായി സർക്കാർ, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം. കൂടാതെ ഇ-സഞ്ജീവനി സംവിധാനങ്ങളും ഉപയോഗപ്പെടുത്താം. വാക്‌സിനേഷനുള്ള മറ്റെല്ലാ പ്രോട്ടോക്കോളുകളും ശരിയായി പിന്തുടണം. ദിശ 1056, 104, 0471 2551056 എന്നീ നമ്പരുകളിലും ബന്ധപ്പെടാം.

ന്യൂഡല്‍ഹി: കുട്ടികളിലെ കോവിഡ് വ്യാപന നിയന്ത്രണത്തിനായി വിദഗ്ദ്ധ സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. കുട്ടികളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി വിദഗ്ധ സംഘത്തെ രൂപീകരിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും പീഡിയാട്രിക് ഡോസുകള്‍ക്കായി കേന്ദ്രം തയ്യാറെടുക്കുകയാണെന്ന് ഡോ. വി.കെ പോള്‍ അറിയിച്ചു. എന്നാല്‍ കോവിഷീല്‍ഡ് ഡോസുകള്‍ രണ്ടെണ്ണമായി തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1.27 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. എന്നാല്‍, രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്ക് ഉയര്‍ന്ന് നില്ക്കുന്നത് ആശങ്കയായി തുടരുന്നുണ്ട്.

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഉത്ഭവത്തെ കുറിച്ച് അന്വേഷണത്തിന് ഇന്ത്യയും. കോവിഡ് -19 വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണത്തിനായി യുഎസ്, യുകെ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയും കൈകോര്‍ക്കുക. ചൈനയിലെ വുഹാന്‍് ലാബില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവമെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ഉള്‍പ്പെടെ കണ്ടെത്തിയിരിക്കുന്നത്. നേരത്തേ, ചൈനയില്‍് ഇതുമായി ബന്ധപ്പെട്ട പരിശോധയ്ക്കു പോയ ലോക ആരോഗ്യ സംഘടന സംഘത്തിന് ഇന്ത്യ പിന്തുണ അറിയിച്ചിരുന്നു.

ന്യൂഡല്‍ഹി: ലോകത്തില്‍ കണ്ടെത്തിയ വിവിധ കോവിഡ് വകഭേദങ്ങള്‍ക്ക് പേരിട്ട് WHO . ഡെല്‍റ്റ, കാപ്പ, ബീറ്റ, ഗാമ എന്നിങ്ങനെയാണ് ലോകാരോഗ്യസംഘടന പേരിട്ടത്. ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദമായ ബി.1.617.1 ഡെല്‍റ്റ എന്ന പേരിലും, ബ്രിട്ടണിലെ ജനിതകമാറ്റം വന്ന വൈറസ് കാപ്പ എന്ന പേരിലും അറിയപ്പെടും. ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന് ബീറ്റ എന്നും ബ്രസീല്‍ വൈറസ് വകഭേദത്തിന് ഗാമ എന്നുമാണ് പേരിട്ടത്.ഡെല്‍റ്റ വകഭേദം 53 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചത്.

morning walk

പൊതുസ്ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അനുവദിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സ്റ്റേഷനറി ഇനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമില്ല.തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവയുടെ കടകളിൽ വിവാഹക്ഷണക്കത്തുകൾ കാണിച്ചാൽ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനാനുവാദമുള്ളൂ. മറ്റെല്ലാ വ്യക്തികൾക്കും ഉൽപ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു.ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സർക്കാർ ജീവനക്കാർ, നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യമായ സർക്കാർ ജീവനക്കാർ, പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ജീവനക്കാർ എന്നിവർ ഓഫീസിൽ ഹാജരാകണം. 2021 ജൂൺ 7 മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ ഉൾപ്പെടെ എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളും 50% ജീവനക്കാരെ ഉൾപ്പെടുത്തി റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കാം.വ്യാവസായിക സ്ഥാപനങ്ങൾക്കും ഉൽപാദന കേന്ദ്രങ്ങൾക്കും മാത്രമാണ് ഇപ്പോൾ പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. ഇത് സേവന മേഖലയ്ക്ക് ബാധകമല്ല.
പരിശീലനത്തിൽ പങ്കെടുക്കുന്ന പോലീസ് ട്രെയിനികൾ, സാമൂഹ്യസന്നദ്ധ സേന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഫീൽഡിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, ഐഎംഡിയുടെ ഫീൽഡ് സ്റ്റാഫ്, കൊച്ചി മെട്രോയിലെ ഫീൽഡ് സ്റ്റാഫ്, കൊച്ചി വാട്ടർ മെട്രോ ഫീൽഡ് സ്റ്റാഫ് എന്നിവരെ വാക്സിനേഷൻ ഫ്രണ്ട് ലൈൻ തൊഴിലാളികളായി പരിഗണിക്കും. പഠനാവശ്യങ്ങൾക്കും, തൊഴിലിനുമായി വിദേശത്തു പോകുന്നവർക്ക് നൽകിയ വാക്സിനേഷൻ ഇളവുകൾ ഹജ്ജ് തീർഥാടകർക്കും നൽകും.നാല്പതു വയസ്സിന് മുകളിലുള്ളവർക്ക് എസ്.എം. എസ് അയക്കുന്ന മുറയ്ക്ക് വാക്സിൻ നൽകും. ആദിവാസി വിഭാഗങ്ങൾക്ക് മുൻഗണന നോക്കാതെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം : കോവിഡ് രണ്ടാംതരംഗം വിട്ടൊഴിയുന്നു. ഇതിന്റെ പശ്ചാത്തലത്തില് ഇന്ന് മുതല്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍. ജൂണ്‍ ഒന്‍പത് വരെയാണ് ഫലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നതെങ്കിലും ടെസ്റ്റ് പോസ്റ്റിവിറ്റി ( ടി പി ആര്‍ ) കുറയുന്നത് അനുസരിച്ച് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇന്ന് മുതല്‍ അന്‍പത് ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാനാവും. തുണിക്കടകള്‍, ജുവലറി ഷോപ്പുകള്‍, ബുക്ക് സ്റ്റാള്‍, മറ്റ് സ്റ്റേഷനറി കടകള്‍ എന്നിവ ആഴ്ചയില്‍ മൂന്ന് ദിവസം പ്രവര്‍ത്തിക്കാം.

ബാങ്കുകള്‍ മുന്‍ ആഴ്ചയിലേത് പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമേ പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുകയുള്ളുവെങ്കിലും, അഞ്ചുമണിവരെ പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്.ലോക്ഡൗണ്‍ കേരളത്തില്‍ കൊവിഡിനെ പിടിച്ചുകെട്ടുന്നതില്‍ ഏറെ ഫലപ്രദമായിരുന്നു എന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്.അതേസമയം തലസ്ഥാനത്ത് ഉള്‍പ്പടെ നല്ലൊരു ശതമാനം പഞ്ചായത്തുകളിലും ടി പി ആര്‍ മുപ്പത് ശതമാനത്തിന് മേല്‍ തുടരുന്നുമുണ്ട്. ഇവിടം അടച്ചിട്ട് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.

മുംബൈ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ച ആന്റിബോഡി മിശ്രിതം ഇന്ത്യയിലെത്തിച്ചു. കാസിരിവിമാബ്, ഇംഡെവിമാബ് എന്നീ രണ്ട് ആന്റിബോഡികള്‍ ചേര്‍ത്തുണ്ടാക്കിയ ഈ മിശ്രിതം മുംബെയിലെ അഞ്ച് രോഗികള്‍ക്ക് നല്‍കി. സ്വിസ് മരുന്ന് കമ്പനിയായ റോച്ചെ വികസിപ്പിച്ചെടുത്ത ഈ മരുന്നിന്റെ ഒരു ഡോസിന് 60,000 രൂപയാണ് വില. സിപ്ലയാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. മനുഷ്യകോശങ്ങളിലേക്ക് കൊറോണ വൈറസിന്റെ പ്രവേശനം തടയുന്നതിനാണ് ഈ മരുന്ന് ഉപയാഗിക്കുന്നത്.ഉയര്‍ന്ന അപകട സാധ്യതയുള്ളവരുടെ രോഗം മൂര്‍ച്ഛിക്കുന്നത് തടയാനാണ് ഈ മരുന്ന് ഉപയോഗിക്കുന്നതെന്ന് ലീലാവതി ആശുപത്രിയിലെ ഡോ. വസന്ത് നഗ്വേകര്‍ പറഞ്ഞു.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,65,553 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചായ മൂന്നാം ദിവസമാണ് രണ്ടു ലക്ഷത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ ആകെ 2.78 കോടി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.21,14,508 സജീവ രോഗികളാണുള്ളത്. ഒറ്റ ദിവസം 3460 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 3,25,972 ആയി. 2,76,309 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തര്‍ 2,54,54,320 ആയി.

ന്യൂഡല്‍ഹി: ജൂണോടെ ഏകദേശം 12 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് ആഭ്യന്തര വിതരണത്തിന് ലഭ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുവരെ 212 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനം ആളുകള്ക്കു മാത്രമേ രണ്ട് ഡോസ് വാക്‌സിനുകളും ലഭിച്ചിട്ടുള്ളൂ. ജൂണ്‍മാസത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, മുന്നിര പോരാളികള്‍്, 45- വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് വിതരണം ചെയ്യാന്‍് 6.09 കോടി ഡോസ് കോവിഡ് വാക്‌സിനുകള്‍് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്കും. സൗജന്യമായാണ് ഇത് കേന്ദ്രസര്‍ക്കാര്‍് സംസ്ഥാനങ്ങള്‍്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്കുകയെന്നും മന്ത്രാലയം അറിയിച്ചു.