ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രം പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയുടെ ഭാഗമായി ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ പ്രോസസ്സിംഗ് കാര്യക്ഷമമാക്കുന്നതിനും ലളിതമാക്കുന്നതിനുമാണ് പുതിയ സംവിധാനം. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍, നടപടിക്രമങ്ങള്‍ പാലിച്ച് ജില്ലാകളക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുകയും,ഈ സര്‍ട്ടഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍, ഇന്‍ഷുറന്‍സ് കമ്പനി 48 മണിക്കൂറിനുള്ളില്‍ ക്ലെയിമുകള്‍ അംഗീകരിക്കുകയും തീര്‍പ്പാക്കുകയും ചെയ്യും.
2021-06-02

