Entertainment (Page 56)

ഇന്ത്യൻ സിനിമയിലെ താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ. മലയാളികൾക്ക് അല്ലു അർജുൻ എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ആര്യ, ഹാപ്പി ബി ഹാപ്പി,ബണ്ണി തുടങ്ങി അല്ലു അർജുനിന്റെ ഒട്ടു മിക്ക സിനിമകളും മലയാളത്തിൽ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പുഷ്പ എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിലേക്ക് താരം ഉയർന്നു. അല്ലു അർജുനിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായിട്ടുള്ള കഥാപാത്രത്തിലെത്തി ഞെട്ടിച്ച സിനിമയായിരുന്നു പുഷ്പ. ചന്ദന കടത്തുകാരന്റെ കഥപറഞ്ഞ ചിത്രം ബോസ്‌ഓഫീസിൽ വൻ വിജയവും ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് നടനെ തേടി ദേശിയ പുരസ്‌ക്കാരവും എത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടനെ എത്തും എന്ന റിപ്പോർട്ടുകളും പുറത്തു വന്നത് ഈ ഇടയ്ക്കായിരുന്നു.

ഇപ്പോഴിതാ അല്ലു അർജുനുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. ലണ്ടനിലെ ലോക പ്രശസ്ത വാക്സ് മ്യൂസിയമായാ മാഡം തുസാഡ്‌സിൽ അല്ലു അർജുനിന്റെ പ്രതിമ ഒരുങ്ങുകയാണ്. ഈ നേട്ടം സ്വന്തമാക്കുന്ന തെന്നിന്ത്യയിലെ മൂന്നാമത്തെ നടനാണ് അല്ലു അർജുൻ. ഇതിനു മുൻപ് ബാഹുബലിയുടെ ലൂക്കിലുള്ള പ്രഭാസിന്റെയും സ്‌പൈഡർ ചിത്രത്തിലെ മഹേഷ് ബാബുവുമാണ് നേട്ടം സ്വന്തമാക്കിയ മറ്റു താരങ്ങൾ. പുഷ്പയിലെ ലുക്കിലാണ് താരത്തിന്റെ മെഴുക് പ്രതിമ നിർമിക്കുക. അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, സൽമാൻ ഖാൻ, കരീന കപൂർ തുടങ്ങിയ ഇന്ത്യൻ താരങ്ങളുടെ മെഴുക് പ്രതിമകളുടെ വിശാലമായ ശേഖരവും മ്യൂസിയത്തിലുണ്ട്.

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പകർന്നാട്ടം നടത്തുന്നവരുടെ തട്ടകമാണ് മലയാള സിനിമ. നടനായും വില്ലനായും കോമേഡിയനായും എല്ലാം വേഷപ്പകർച്ച നടത്താൻ മോളിവുഡിലെ അഭിനേതാക്കളെ വെല്ലാൻ ഇന്ത്യൻ സിനിമയിൽ തന്നെ മറ്റൊരു സംഘം ഉണ്ടോ എന്ന് സംശയമാണ്. 90 കാളിൽ ൽ നമ്മെ ചിരിപ്പിച്ച 23 ൽ നമ്മെ അത്ഭുതപ്പെടുത്തിയ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഒരു പുഞ്ചിരികൊണ്ടുപോലും നമ്മെ കരയിച്ച ഇന്ദ്രജാലം – ഇന്ദ്രൻസ്.
കുമാരപുരത്തുകാരനായ കെ സുരേന്ദ്രൻ ഇന്ന് കേരളത്തിന്റെ സ്വന്തം ഇന്ദ്രൻസാണ്.

തയ്യൽക്കാരനിൽ നിന്ന് അഭിനയ സാമ്രാട്ടിലേക്കുള്ള പാത അനായാസം വെട്ടിത്തുറന്ന അത്ഭുത പ്രതിഭ.കയ്യിൽ കിട്ടിയ കഥാപാത്രങ്ങളിലൂടെ എല്ലാം സങ്കോചങ്ങളില്ലാതെ ജീവിച്ച നടൻ. ദൂരദർശനിൽ സംപ്രേഷണം ചെയ്‌ത കളിവീട് എന്ന പരമ്പരയിലൂടെയാണ് അഭിനയരംഗത്തേക്കുള്ള കടന്നുവരവ്. ആദ്യകാലങ്ങളിലെ ചിത്രങ്ങളിലൂടെ ഹാസ്യ കഥാപാത്രങ്ങൾ കൈകാര്യം ചെയ്‌തിരുന്ന ഇന്ദ്രൻസ് തന്റെ ശബ്ദം കൊണ്ടും ശരീരം കൊണ്ടും ഏറെ ശ്രെദ്ധിക്കപ്പെട്ടിരുന്നു.

ഇന്ദ്രൻസ് എന്ന മെലിഞ്ഞ ശരീരവും നിറപുഞ്ചിരിയുമുള്ള പച്ചയായ മനുഷ്യനെയും അതിലുപരി അതുല്യമായ അഭിനയപാടവത്തെയും മലയാളി എന്നും ഹൃദയത്തിലാണ് സൂക്ഷിക്കുന്നത്. ‘കഥാവശേഷനി’ലൂടെ പക‌ർന്നാടിയ കള്ളൻ കൊച്ചാപ്പി എന്ന കഥാപാത്രത്തിലൂടെയാണ് കോമേഡിറോളുകൾ മാത്രമല്ല എല്ലാ സ്വഭാവമുള്ള കഥാപത്രങ്ങളും ഈ മനുഷ്യന് അനായാസമാണെന്ന് സിനിമാലോകം തിരിച്ചറിഞ്ഞത്. പിന്നീട് തേടിയെത്തിയതെല്ലാം ഗൗരവമുള്ള കഥാപാത്രങ്ങൾ, പക്ഷെ തനിക്കെന്നുമിഷ്ടം കോമഡി കഥാപാത്രങ്ങളാണെന് അദ്ദേഹം പല തവണ പറഞ്ഞു വച്ചു.

മലയാള സിനിമാലോകത്തിലെ എണ്ണം പറഞ്ഞ അഭിനേതാക്കൾക്ക് അയാൾ കുപ്പായം തുന്നി എന്നാൽ സ്നേഹം കൊണ്ട് മലയാളികൾ തുന്നി കൊടുത്ത കുപ്പായമിട്ട മഹാനടനാണ് ഇന്ദ്രൻസ്. അഭിനയ ജീവിതത്തിന്റെ നാലുപതിറ്റാണ്ട് പിന്നിടുമ്പോൾ , ‘വൺ മാൻ ഷോ’യിലെ നീർക്കോലി നാരായണനും, ‘കല്യാണ സൗഗന്ധിക’ത്തിലെ കൃഷ്ണൻ കുട്ടിയും ‘കുബേര’നിലെ അബ്ദുവും ‘അത്ഭുത ദ്വീപി’ലെ ചന്ദ്രപ്പനും, ‘പഞ്ചാബി ഹൗസി’ലെ ഉത്തമനും തുടങ്ങി ‘സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്’, ‘പച്ചക്കുതിര’, ‘മധുചന്ദ്രലേഖ’, ‘കങ്കാരു’ , ‘വെള്ളിത്തിര’ അങ്ങനെ അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ ഹാസ്യത്തിന്റെ അതിരുഭേദിച്ച കൊമേഡിയൻ.

നോട്ടംകൊണ്ടും നിൽപ്പുകൊണ്ടും പല്ലുകാട്ടിയുള്ള ചിരികൊണ്ടും നമ്മളെ പൊട്ടിച്ചിരിപ്പിച്ച ഇന്ദ്രൻസ് പിന്നീട് നമ്മുടെ കണ്ണുകളെ ഭയപ്പെടുത്തി ഒടുവിൽ കരയിച്ചു. മാന്ത്രികൻ എന്നല്ലാതെ മറ്റെന്തുപേരിട്ടാണ് അയാളെ നാം വിളിക്കുക. ഒലിവറിന്റെ പുഞ്ചിരിയിൽ കണ്ണുനിറയാത്ത മലയാളിയില്ല, ‘അഞ്ചാം പാതിര’യിലെ റിപ്പർ ജയാനന്ദനെ, ‘ആളൊരുക്ക’ത്തിലെ പപ്പു പിഷാരടിയെയും ‘2018’ ലെ അന്ധനായ ഭാസിയും ഒരിക്കലും മലയാളി മറക്കില്ല, പന്ത്രണ്ടാം വയസിൽ തയ്‌ക്കാൻ തുടങ്ങിയ ഇന്ദ്രൻസ് സിനിമാലോകത്തെ മുൻനിര താരങ്ങൾക്ക് ഒട്ടേറെ കുപ്പായങ്ങൾ തുന്നി, എന്നിട്ടും തനിക്കായൊന്ന് തുന്നിയില്ല. ഒടുവിൽ അയാൾക്ക് തുന്നേണ്ടി വന്നു.

സ്വയം തയ്ച്ച കോട്ടുമിട്ട് അയാൾ ഏഷ്യയുടെ ഏറ്റവും പരമോന്നതമായ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ റെഡ് കാർപറ്റിലൂടെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുവാൻ നടന്നു ചെന്നു. കുടക്കമ്പിയെന്നും നീർക്കോലിയെന്നും വിളിച്ചിരുന്ന ആ മനുഷ്യന്റെ വാക്കുകൾക്ക് മാഹാരഥന്മാരുടെ പ്രൗഢ വേദി കയ്യടികൊണ്ടു മൂടി. വെയിൽമരങ്ങൾ കണ്ടു തീർത്ത കാണികൾ അയാൾക്ക് മുന്നിൽ എഴുന്നേറ്റു നിന്നു. ഒപ്പം മികച്ച നടനുള്ള സിംഗപ്പൂർ സൗത്ത് ഏഷ്യൻ ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

2023 ലെ 69 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഹോം എന്ന മലയാള ചിത്രത്തിലെ ഒലിവർ എന്ന അച്ഛൻ കഥാപാത്രമായി ജീവിച്ച ഇന്ദ്രൻസിന് സ്പെഷ്യൽ ജൂറി പരാമർശം ലഭിച്ചു. സൂചിയും നൂലുമെന്ന തന്റെ ആത്മകഥയിൽ പാലവില കൊച്ചുവേലുമകൻ തയ്യൽക്കാരനായ കെ സുരേന്ദ്രൻ, ഇന്ദ്രൻസ് എന്ന നടനായ കഥപറയുകയാണ്. തന്റെ ജീവിതം നിറമുള്ള കുപ്പായമാക്കിയ സൂചിയും നൂലും അയാൾ ഇന്നും കരുതലോടെ കാത്തുവയ്ക്കുകയാണ്. തൊട്ടതൊക്കെ പൊന്നാക്കുന്ന ഇന്ദ്രവിസ്മയം, വീണ്ടും വീണ്ടും തേച്ചുമിനുക്കിയ നടനിലേക്കുള്ള അഭിനയജീവിത യാത്ര എണ്ണിയാൽ തീരാത്ത ചിത്രങ്ങളിലൂടെ ഇനിയുമുണ്ടാകട്ടെ.

ദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതകഥയായ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വെള്ളിത്തിരയിലെത്തിക്കാന്‍ ഒരുങ്ങുന്നു. ആറ് ഭാഷകളിലായി ഒരു വമ്പൻ ചിത്രമായി തന്നെയാണ് മെയ്ഡ് ഇന്‍ ഇന്ത്യ ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവചരിത്രമായ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ എന്ന തന്റെ അടുത്ത പ്രോജക്റ്റ് നിര്‍മ്മാതാവ് എസ്‌എസ് രാജമൗലി പ്രഖ്യാപിച്ചു.ദേശീയ അവാര്‍ഡ് ജേതാവായ നിതിന്‍ കക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഇങ്ങനെ ആറ് ഭാഷകളില്‍ ചിത്രം ഇറങ്ങും.

ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ എസ്‌എസ് രാജമൗലി സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടു. ഈ സിനിമയുടെ കഥ ആദ്യം കേട്ടപ്പോൾ തന്നെ ചിത്രത്തിന്റെ
ഫീൽ എനിക്ക് മനസിലായി . ബയോപിക് എടുക്കുക വലിയ പരിശ്രമമാണ്. അത് ഇന്ത്യന്‍ സിനിമയുടെ പിതാവിനെക്കുറിച്ച്‌ ആണെങ്കില്‍ അത് ഒരാളെ പറഞ്ഞ് സമ്മതിപ്പിക്കുക വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ നമ്മുടെ ടീം തയ്യാറാണ്. വളരെ അഭിമാനത്തോടെ മെയ്ഡ് ഇന്‍ ഇന്ത്യ അവതരിപ്പിക്കുന്നു എന്നാണ് എസ്‌എസ് രാജമൗലി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആയ എക്സിലൂടെ അറിയിച്ചത്

ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് മലയ്ക്കോട്ടയ്‌ വാലിബൻ. മോഹൻലാലും ലിജോ ജോസ് പല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രമായത് കൊണ്ട് തന്നെ പ്രേക്ഷകർ ചിത്രത്തിന്റെതായുള്ള ഓരോ അപ്ഡേറ്റുകൾക്കും വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തു വന്നിരിക്കുകയാണ്. അടുത്ത വർഷം ജനുവരി 25 നാണ് സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ മോഹൻലാല്‍ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. നേരത്തെ മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച്‌ ഗ്ലിമ്ബ്സ് വീഡിയോയും ഫസ്റ്റ് ലുക്കും മാത്രമാണ് മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുള്ളത്. ചിത്രത്തിൽ മോഹൻലാൽ ഗുസ്തിക്കാരനായാണ് വേഷമിടുക എന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ആരാധകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

മാസ്റ്ററിന് ശേഷം വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ചിത്രത്തിന്റെതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റും നിമിഷങ്ങൾക്കുള്ളിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പോസ്റ്റർ പുറത്തിറങ്ങുകയും ഇറങ്ങിയപ്പോൾ തന്നെ റെക്കോർഡുകൾ സ്വന്തമാക്കുന്ന കാഴ്ചയുമാണ് കാണുന്നത്. ചിത്രത്തിന്റെ ഹൈപ്പ് മനസിലാക്കി അണിയറ പ്രവർത്തകർ അടുത്ത നാല് ദിവസത്തേക്ക് ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ അവതരിപ്പിക്കുകയാണ് . ആദ്യ പോസ്റ്റര്‍ കഴിഞ്ഞ ദിവസം എത്തി. ലിയോ തെലുങ്ക് പതിപ്പിന്‍റെ പോസ്റ്റര്‍ ആയിരുന്നു ഇത്. ക്ഷമയോടെ ഇരിക്കൂ, യുദ്ധം ഒഴിവാക്കൂ എന്ന് എഴുതിയ പോസ്റ്ററില്‍ വിജയ് മാത്രമാണ് ഉള്ളത്. റിലീസിന്‍റെ ആദ്യ മിനിറ്റ് മുതല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആരാധകരുടെ കൈയടി നേടിയ പോസ്റ്റര്‍ ഒരു റെക്കോര്‍ഡും സ്വന്തമാക്കി.
ഇന്‍സ്റ്റഗ്രാമില്‍ ഒരു ഇന്ത്യന്‍ സിനിമയുടെ പോസ്റ്ററിന് ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ (10 ലക്ഷം) ലൈക്ക് എന്ന നേട്ടമാണ് ലിയോയുടെ ഈ പോസ്റ്റര്‍ സ്വന്തമാക്കിയിരിക്കുന്നത്. വെറും 32 മിനിറ്റ് കൊണ്ടാണ് പോസ്റ്ററിന് ഒരു മില്യണ്‍ ലൈക്കുകള്‍ ലഭിച്ചത്. ഇതോടെ രണ്ടാം സ്ഥാനത്തേക്ക് നീങ്ങിയത് അല്ലു അര്‍ജുന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പ 2 ന്‍റെ പോസ്റ്റര്‍ ആണ്. അല്ലു അര്‍ജുന്‍ മുന്‍പ് പങ്കുവച്ച പുഷ്പ 2 പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണ്‍ ലൈക്കുകള്‍ നേടിയത് ഒരു മിനിറ്റ് അധികം എടുത്തായിരുന്നു.

വർഷങ്ങൾക്ക് ശേഷം വിജയിയും ഭാഗ്യനായിക തൃഷയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സഞ്ജയ് ദത്ത്, ഗൌതം മേനോന്‍, മിഷ്കിന്‍, മാത്യു തോമസ്, ബാബു ആന്‍റണി, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

ജവാൻ സിനിമയെ പ്രശംസിച്ച് അല്ലു അർജുൻ കുറിപ്പ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അല്ലുവിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സാക്ഷാൽ കിംഗ് ഖാൻ. പുഷ്പ അടുപ്പിച്ച് മൂന്നുതവണ കണ്ട താൻ അല്ലുഅർജുനിൽനിന്നു പലതും പഠിച്ചുവെന്നായിരുന്നു ഷാറുഖാന്റെ മറുപടി. സ്വന്തം അഭിനയ മികവുകൊണ്ട് തിയറ്ററിൽ തീ പടർത്തുന്ന അല്ലു അർജുൻ തന്റെ സ്വാഗിനെ പറ്റി പുകഴ്ത്തുന്നത് വിസ്മയകരമാണെന്നും അദ്ദേഹം പറയുന്നു. അല്ലു അർജുനോട് നന്ദി പറഞ്ഞ ഷാറുഖ്, അല്ലുവിനെ നേരിട്ട് ആലിംഗനം ചെയ്യാൻ ഉടനെ എത്തുന്നതാണെന്നും തന്റെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ഷാരുഖ് ഖാൻ എക്സിൽ കുറിച്ചത് ഇപ്രകാരമാണ്. “പ്രിയപ്പെട്ട അല്ലു അർജുൻ വളരെ നന്ദി. എനിക്ക് തന്ന വലിയ പിന്തുണയ്ക്കും പ്രാർഥനയ്ക്കും ഒരുപാട് നന്ദിയുണ്ട്. സ്വാഗിനെ കുറിച്ച് പറയുമ്പോൾ, തിയറ്ററിൽ തീപടർത്തുന്ന ആളാണ് എന്നെ പുകഴ്ത്തുന്നത്. ശരിക്കും ഇതെന്റെ ദിവസത്തെ ധന്യമാക്കി. വീണ്ടും ജവാൻ വിജയിച്ചതുപോലെ ഒരനുഭവമാണ് ഇപ്പോൾ ഉണ്ടാകുന്നത്. മൂന്നു ദിവസം അടുപ്പിച്ച് പുഷ്പ കണ്ടതിനാൽ നിങ്ങളിൽനിന്ന് ഞാൻ ഏറെ പഠിച്ചു എന്നു സമ്മതിച്ചേ മതിയാകൂ. എന്റെ സ്നേഹത്തോടെയുള്ള ആലിംഗനം സ്വീകരിക്കൂ, ഇത് നേരിട്ടു തരാൻ ഞാൻ ഉറപ്പായും ഉടനേ നിങ്ങളെ കാണാൻ എത്തുന്നതാണ്. സ്വാഗിങ് തുടരുക. ഒരുപാട് സ്നേഹത്തോടെ.” ഷാറുഖ് ഖാൻ എന്നാണ് അദ്ദേഹം അല്ലുവിന് നൽകിയ മറുപടി.

ഷാരുഖ് ഖാന്റെ ജവാൻ എന്ന ചിത്രത്തെ ഏറെ പ്രശംസിച്ച അല്ലു ഷാറുഖ് ഖാന്റെ അഭിനയജീവിതത്തിലെ ഏറ്റവും മഹത്തായ കഥാപാത്രമാണ് ജവാനിലേത് എന്നാണു പറഞ്ഞത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കാനുള്ള സ്വാഗുള്ള സൂപ്പർ താരമാണ് ഷാരുഖ് എന്നും പറഞ്ഞിരുന്നു. മാത്രമല്ല ജവാൻറെ വിജയത്തിനായി പ്രാർത്ഥിച്ചിരുന്നതായും താരം വെളിപ്പെടുത്തി.

വിജയ് ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ചിത്രം റിലീസ് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇതിനോടകം പല റെക്കോർടുകളും ലിയോ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയതായി സംവിധായകൻ വെങ്കട് പ്രഭുവിന്റെ വിജയ് ചിത്രമായ ദളപതി 68ന്റെ ഒരു റിപ്പോര്‍ട്ടാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ലിയോയുടെ റിലീസിനും മുന്നേ പുതിയ ചിത്രം ദളപതി 68ന്റെ തെന്നിന്ത്യൻ ഭാഷകളിലെ ഒടിടി റൈറ്റ്‍സ് വിറ്റുപോയിരിക്കുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കോടികളുടെ തുകയ്‍ക്കാണ് ബിസിനസ് നടന്നിരിക്കുന്നത്. റ്റൈറ്റ്‍സ് നെറ്റ്ഫ്ലിക്സാണ് നേടിയതെന്നുമാണ് റിപ്പോര്‍ട്ട്. എന്നാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അതേസമയം ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ലിയോ ഒക്ടോബര്‍ 19നാണ് റിലീസ്. ഇരുവരും ഒന്നിച്ച മാസ്റ്റർ ഹിറ്റ്‌ ആയിരുന്നു അതുകൊണ്ട് തന്നെ ലിയോയും വൻ ഹിറ്റില്‍ കുറ‌ഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ലിയോയില്‍ തൃഷയാണ് വിജയ്‍യുടെ നായിക. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി തൃഷ വീണ്ടും എത്തുന്നത്. ഗൗതം വാസുദേവ് മേനോനും പ്രധാന കഥാപാത്രമായി ലിയോയില്‍ എത്തുന്നുണ്ട്.

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കര വിതരണ ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റു നിന്ന നടൻ ഭീമൻ രഘുവിനെ പരിഹസിച്ച് സംവിധായകൻ ഡോ. ബിജു.മാത്രമല്ല മുഖ്യമന്ത്രിയെയും സർക്കാരിനെയും അദ്ദേഹം പരോക്ഷമായി വിമർശിക്കുന്നുമുണ്ട്. സ്വന്തം ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്

” എപിക് ..കേരളത്തിലെ സാംസ്കാരിക രംഗത്തിന്റെ നേർചിത്രം ..ചിലർ പരസ്യമായി പ്രകടിപ്പിക്കുന്നു . ചിലർ മാനസികമായി പ്രകടിപ്പിക്കുന്നു ..അത്രയേ ഉള്ളൂ വ്യത്യാസം.’’ എന്നാണ് ചടങ്ങിൽ നിന്നുള്ള ഭീമൻ രഘുവിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ബിജു കുറിച്ചത്. കേരളത്തിലെ സാംസ്കാരിക രംഗത്തിന്റെ നേർചിത്രമാണ് ഈ കാണുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പുരസ്‌കാര വിതരണ ചടങ്ങിൽ പിണറായി വിജയൻ പ്രസംഗിച്ച 15 മിനിറ്റും ഭീമൻ രഘു എഴുന്നേറ്റ് നിന്നിരുന്നു. ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നും അച്ഛന്‍റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നതെന്നും ഭീമന്‍ രഘു പറഞ്ഞു. നല്ലൊരു അച്ഛൻ, നല്ലൊരു മുഖ്യമന്ത്രി, നല്ലൊരു കുടുംബനാഥൻ. എന്റെ അച്ഛന്റെ രീതിയുമൊക്കെയായി നല്ല താരതമ്യമുണ്ടെന്നും ഭീമൻ രഘു പറഞ്ഞിരുന്നു.

15 മിനിറ്റ് ഭാവബേധമില്ലാതെ ഒറ്റ നിൽപ്പ് നിന്ന ഭീമൻ രഘുവിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ വൈറലായിരുന്നു. എന്നാൽ ഭീമൻ രഘുവിന്റെ ഈ പ്രവർത്തനത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടൻ അലൻസിയറിനെതിരെ പോലീസിൽ പരാതി. തിരുവനന്തപുരം റൂറൽ എസ് പി ക്കാണ് പരാതി നൽകിയത്. മാധ്യമ പ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ അലൻസിയര്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രതികരണം ചോദിച്ചപ്പോഴാണ് ഒരു ചാനലിലെ വനിത മാധ്യമ പ്രവർത്തകയോടാണ് അലൻസിയർ അപമര്യാദയായി പെരുമാറിയത്.

പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും സ്വര്‍ണ്ണം പൂശിയ പ്രതിമയാണ് സമ്മാനമായി നൽകേണ്ടതെന്നുമായിരുന്നു അലൻസിയർ പറഞ്ഞത്. സ്പെഷ്യൽ ജൂറി പുരസ്കാരം വാങ്ങിയ ശേഷമുള്ള നടന്റെ പ്രതികരണം. അതിന് പിന്നാലെ നടനെതിരെ നിരവധിപേരാണ് രംഗത്തെത്തിയത്. ഇതുപോലൊരു തരംതാണ പരാമർശം ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല എന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്. അലന്‍സിയര്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സാംസ്‌കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് എന്നും അവർ കൂട്ടിച്ചേർത്തു.

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022 സമർപ്പണ ചടങ്ങിൽ വിവാദ പ്രസ്താവനയുമായി നടൻ അലൻസിയർ. പെൺ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അലൻസിയറുടെ പ്രതികരണം. എന്നാൽ താരത്തിന്റെ പരാമർശത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിനു സഹനടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരമാണ് അലൻസിയറിന് ലഭിച്ചത്.

സ്പെഷ്യൽ ജൂറി അവാർഡ് സ്വർണത്തിൽ പൊതിഞ്ഞ് തരണം. 25000 രൂപയും സ്പെഷ്യൽ ജൂറിയും തന്ന് ഞങ്ങളെ അപമാനിക്കരുത്. പെൺ പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ഒരു പ്രതിമ തരണം. ആൺകരുത്തുള്ള പ്രതിമ വാങ്ങിക്കാൻ സാധിക്കുന്ന അന്ന് ഞാൻ അഭിനയം നിർത്തും എന്നായിരുന്നു അലൻസിയർ അവാർഡ് വാങ്ങിയ ശേഷം വേദിയിൽ പറഞ്ഞത്.