ദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതകഥയായ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വെള്ളിത്തിരയിലെത്തിക്കാന്‍ ഒരുങ്ങുന്നു. ആറ് ഭാഷകളിലായി ഒരു വമ്പൻ ചിത്രമായി തന്നെയാണ് മെയ്ഡ് ഇന്‍ ഇന്ത്യ ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവചരിത്രമായ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ എന്ന തന്റെ അടുത്ത പ്രോജക്റ്റ് നിര്‍മ്മാതാവ് എസ്‌എസ് രാജമൗലി പ്രഖ്യാപിച്ചു.ദേശീയ അവാര്‍ഡ് ജേതാവായ നിതിന്‍ കക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഇങ്ങനെ ആറ് ഭാഷകളില്‍ ചിത്രം ഇറങ്ങും.
ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ എസ്‌എസ് രാജമൗലി സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടു. ഈ സിനിമയുടെ കഥ ആദ്യം കേട്ടപ്പോൾ തന്നെ ചിത്രത്തിന്റെ
ഫീൽ എനിക്ക് മനസിലായി . ബയോപിക് എടുക്കുക വലിയ പരിശ്രമമാണ്. അത് ഇന്ത്യന്‍ സിനിമയുടെ പിതാവിനെക്കുറിച്ച് ആണെങ്കില്‍ അത് ഒരാളെ പറഞ്ഞ് സമ്മതിപ്പിക്കുക വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ നമ്മുടെ ടീം തയ്യാറാണ്. വളരെ അഭിമാനത്തോടെ മെയ്ഡ് ഇന്‍ ഇന്ത്യ അവതരിപ്പിക്കുന്നു എന്നാണ് എസ്‌എസ് രാജമൗലി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആയ എക്സിലൂടെ അറിയിച്ചത്

