ചിത്രീകരണത്തിന് മുന്നേ ദളപതി 68 ന്റെ ഓടിടി റൈറ്റ്സ് വിറ്റുപോയതായി റിപ്പോർട്ട്‌

വിജയ് ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ചിത്രം റിലീസ് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇതിനോടകം പല റെക്കോർടുകളും ലിയോ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയതായി സംവിധായകൻ വെങ്കട് പ്രഭുവിന്റെ വിജയ് ചിത്രമായ ദളപതി 68ന്റെ ഒരു റിപ്പോര്‍ട്ടാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ലിയോയുടെ റിലീസിനും മുന്നേ പുതിയ ചിത്രം ദളപതി 68ന്റെ തെന്നിന്ത്യൻ ഭാഷകളിലെ ഒടിടി റൈറ്റ്‍സ് വിറ്റുപോയിരിക്കുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കോടികളുടെ തുകയ്‍ക്കാണ് ബിസിനസ് നടന്നിരിക്കുന്നത്. റ്റൈറ്റ്‍സ് നെറ്റ്ഫ്ലിക്സാണ് നേടിയതെന്നുമാണ് റിപ്പോര്‍ട്ട്. എന്നാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അതേസമയം ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ലിയോ ഒക്ടോബര്‍ 19നാണ് റിലീസ്. ഇരുവരും ഒന്നിച്ച മാസ്റ്റർ ഹിറ്റ്‌ ആയിരുന്നു അതുകൊണ്ട് തന്നെ ലിയോയും വൻ ഹിറ്റില്‍ കുറ‌ഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ലിയോയില്‍ തൃഷയാണ് വിജയ്‍യുടെ നായിക. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി തൃഷ വീണ്ടും എത്തുന്നത്. ഗൗതം വാസുദേവ് മേനോനും പ്രധാന കഥാപാത്രമായി ലിയോയില്‍ എത്തുന്നുണ്ട്.