Entertainment (Page 206)

ഏറെ വിവാദവും ചര്‍ച്ചയും സൃഷ്ടിച്ച ‘പിതാവും പുത്രനും പരിശുദ്ധാത്മാവിനും’ എന്ന സിനിമ പുതിയ പേരിനൊപ്പം ഒടിടി റിലീസിന്. അക്വേറിയം എന്ന പേരില്‍ ചിത്രം സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തും. മേയ് 14നാണ് സൈന പ്ലേ വഴിയുള്ള റിലീസ്. ടി. ദീപേഷ് സംവിധാനം ചെയ്യുന്ന അക്വേറിയത്തില്‍ സണ്ണി വെയ്ന്‍,ഹണിറോസ്, ശാരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഡിസൈനര്‍ യേശുവിന്റെ റോളിലെത്തുന്നു. സംവിധായകന്‍ വി.കെ പ്രകാശ്, കന്നടനടി രാജശ്രീ പൊന്നപ്പ എന്നിവരും അഭിനയിക്കുന്നു.

രണ്ടു തവണ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട ഈ സിനിമ ‘പിതാവും പുത്രനും പരിശുദ്ധാത്മാവിനും’ എന്ന പേര് മാറ്റി’അക്വേറിയം’ എന്ന പേരില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. സെന്‍സര്‍ബോര്‍ഡ് കേരളഘടകത്തെയും കേന്ദ്രഘടകത്തെയും സമീപിച്ചിട്ടും പ്രദര്‍ശനാനുമതി ലഭിക്കാത്തതിനാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ട്രിബൂണലിനെ സമീപിക്കുകയായിരുന്നു.തുടര്‍ന്നാണ് റിലീസിന് അനുവദിച്ചത്. സെന്‍സര്‍ ബോര്‍ഡ് ട്രിബൂണലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചിത്രത്തിന്റെ പേരു മാറ്റം.

സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെ മതങ്ങള്‍ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തിലുണ്ടായിരുന്ന ഏക ഇന്ത്യന്‍ ചിത്രമായ അക്വേറിയത്തിന്റെ റിലീസ് മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞതെന്ന് സംവിധായകന്‍ ദീപേഷ്.ടി. ‘പൂര്‍ണ്ണമായും ഒരു സ്ത്രീപക്ഷ സിനിമയാണ് ‘അക്വേറിയം’. സഭയ്ക്കകത്ത് കന്യാസ്ത്രീകള്‍ക്ക് എന്ത് മൂല്യമാണ് കല്പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത് ” സംവിധായകന്‍ ടി ദീപേഷ് പറഞ്ഞു. സംവിധായകന്‍ ദീപേഷിന്റെ കഥയ്ക്ക് ബല്‍റാം തിരക്കഥ സംഭാഷണമെഴുതുന്നു. കളിയാട്ടം, കര്‍മ്മയോഗി എന്നീ സിനിമകള്‍ക്ക് ശേഷം ബല്‍റാം രചന നിര്‍വഹിച്ച സിനിമ കൂടിയാണ് അക്വേറിയം.

കണ്ണമ്പേത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജ് കണ്ണമ്പേത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് എം.വര്‍മ്മ നിര്‍വ്വഹിക്കുന്നു.ബല്‍റാം എഴുതിയ വരികള്‍ക്ക് മധു ഗോവിന്ദ് സംഗീതം പകരുന്നു.എഡിറ്റര്‍-രാകേഷ് നാരായണന്‍,കളറിസ്റ്റ്-എം മുരുകന്‍,സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി.വീഡിയോ കാസറ്റ്, സിഡി,ഓഡിയോ കാസറ്റ് കാലം മുതല്‍ മലയാളത്തിലെ മുന്‍നിര പ്ലാറ്റ്‌ഫോമായിരുന്ന സൈനയുടെ ഒടിടി വിഭാഗമാണ് സൈന പ്ലേ. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ആറാട്ട് തുടങ്ങിയ സിനിമയുടെ ടീസര്‍, ഓഡിയോ അവകാശവും സൈനക്കാണ്.

കൊച്ചി : കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് കിച്ചണ്‍ എന്ന പദ്ധതി വീണ്ടും തുടങ്ങുന്നുവെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷ. എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

പ്രിയരേ,
കോവിഡിന്റെ ഭീകരമായ ഘട്ടത്തില്‍ എറണാകുളം ജില്ലയില്‍ ‘ആരും പട്ടിണി കിടക്കരുത്’ എന്ന ഉദ്ദേശത്തില്‍ ഒരു കോവിഡ് കിച്ചണ്‍ കൂട്ടായ്മ ഉണ്ടായിരുന്നു. അത് ഒരു വന്‍ വിജയമായി മുമ്പോട്ട് പോകുകയുണ്ടായി. പക്ഷേ ഇന്നത്തെ നമ്മുടെ സാഹചര്യം എല്ലാം മോശമായ രീതിയിലാണ് പോയി കൊണ്ടിരിക്കുന്നത്. അതു കൊണ്ട് പഴയ പോലെ വിപുലീകരിച്ചുള്ള പരിപാടി സാധ്യമല്ല, ആകയാല്‍ നാളെ വൈകീട്ട് മുതല്‍ കോവിഡ് കിച്ചണ്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയാണ്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് വളരെ ലഘുവായ രീതിയില്‍ പറ്റാവുന്നത്ര പാവങ്ങളുടെ വിശപ്പ് മാറ്റുക എന്ന ഉദ്ദേശത്തില്‍ തുടങ്ങുന്ന കോവിഡ് കിച്ചണിന് എല്ലാവരുടേയും പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാവണം….
എന്ന്,
നിങ്ങളുടെ സ്വന്തം
ബാദുഷ

മഞ്ജു വാര്യർ ഏതൊരു കാര്യവും ചിരിച്ചുകൊണ്ടാണ് പറയുന്നത്. ചെറിയൊരു വിഷയം കിട്ടിയാല്‍ പോലും ചിരിയ്ക്കുന്ന വ്യക്തിയാണ് മഞ്ജു. ചിരിക്കാന്‍ കിട്ടുന്ന ഒരു അവസരവും ഞാന്‍ പാഴാക്കാറില്ല എന്ന് മഞ്ജു വാര്യര്‍ പറയുന്നു. സില്ലിമോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിയ്ക്കുകയായിരുന്നു മഞ്ജു.മഞ്ജു വാര്യരുടെ അഭിമുഖങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ മനസ്സിലാവും, ഏതൊരു കാര്യവും ചിരിച്ചുകൊണ്ടാണ് മഞ്ജു വാര്യര്‍ പറയുന്നത്. റാണി പദ്മിനി, കെയര്‍ ഓഫ് സൈറ ബാനു, മോഹന്‍ലാല്‍, ജോ ആന്റ് ബോയ് തുടങ്ങിയ സിനിമകളില്‍ കോമഡി നിറഞ്ഞ നായികാ വേഷമായിരുന്നു മഞ്ജുവിന്.

അതേ സമയം കെയര്‍ ഓഫ് സൈറ ബാനുവില്‍ കാര്യത്തോട് അടുക്കുമ്പോള്‍ പക്വത തന്നെയാണ് വിഷയം. സിനിമയിലൂടെ ഞാന്‍ ആരെയെങ്കിലും ചിരിപ്പിയ്ക്കുന്നുണ്ടെങ്കില്‍ അത് സ്‌ക്രിപ്റ്റിന്റെ ഗുണമാണെന്നാണ് മഞ്ജു പറയുന്നത്.കൂടുതലും പക്വതയുള്ളതും ഗൗരവുമായ സ്ത്രീ കഥാപാത്രങ്ങളെയാണ് മഞ്ജു സിനിമയില്‍ അവതരിപ്പിക്കാറുള്ളത് എങ്കിലും, രണ്ടാം വരവില്‍ ഹാസ്യം നിറഞ്ഞ ചില കഥാപാത്രങ്ങള്‍ മഞ്ജു ചെയ്തിട്ടുണ്ട്.

എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറയാറുണ്ട്. പക്ഷെ നമുക്ക് നമ്മുടെ ചിരി മാറ്റാന്‍ പറ്റില്ലല്ലോ.. (ചിരിച്ചു കൊണ്ട് തന്നെ മഞ്ജു വാര്യര്‍ പറഞ്ഞു) ചിരി വന്നാല്‍ ചിരിയ്ക്കും. ചിരിപ്പിക്കാനുള്ള കഴിവ് എനിക്കില്ല. പക്ഷെ തമാശകള്‍ ആസ്വദിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. ചിരിക്കാനുള്ള ഒരു അവസരവും ഞാന്‍ പാഴാക്കാറില്ല. ആരെങ്കിലും എന്തെങ്കിലും കോമഡി കണ്ട് ചിരിച്ചാല്‍, അതെന്താണെന്ന് ചോദിച്ച് ഞാന്‍ അങ്ങോട്ട് പോയി വാങ്ങി കണ്ട് ചിരിയ്ക്കും. ചിരിക്കുന്നത് നല്ലതല്ലേ- മഞ്ജ വാര്യര്‍ ചിരിച്ചുകൊണ്ട് ചോദിയ്ക്കുന്നു.

ചതുര്‍മുഖം എന്ന സിനിമയാണ് ഏറ്റവും ഒടുവില്‍ മഞ്ജു വാര്യരുടേതായി റിലീസ് ചെയ്തത്. തിയേറ്ററില്‍ വിജയകരമായി മുന്നേറുന്നതിനിടെ കോവിഡ് 19 രണ്ടാം തരംഗം വന്നതോടെ സിനിമ തിയേറ്ററില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്റ് ജില്‍ എന്നീ ചിത്രങ്ങള്‍ കൊവിഡിനെ തുടര്‍ന്ന് റിലീസ് പ്രതിസന്ധികളിലാണ്.

തിരുവനന്തപുരം: തന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍. സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീകുമാര്‍ അറസ്റ്റിലായെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണ് ഇതെന്നും സാമ്പത്തിക പ്രശ്‌നങ്ങള്‍ വായ്പാദായകന് ബോധ്യമായതിനെ തുടര്‍ന്ന് അദ്ദേഹം കോടതിയില്‍ വെച്ച കേസ് പിന്‍വലിച്ചെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.വ്യക്തികളില്‍ നിന്നും വായ്പ എടുക്കുകയും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുമുണ്ട്. വായ്പകള്‍ പലിശസഹിതം മടക്കി കൊടുക്കുകയും നിക്ഷേപങ്ങള്‍ ലാഭസഹിതം മടക്കി കൊടുക്കുകയുമാണ് പതിവ്. എന്നാല്‍, കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു വായ്പാദായകനുമായി വ്യവഹാരം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ വ്യവഹാരത്തില്‍ കൃത്യമായി ഹാജരാകുന്നതില്‍ വീഴ്ച വന്നു.കേസില്‍ ഹാജരാകുന്നതില്‍ സംഭവിച്ച ആ പിഴവ് കൊണ്ട് നിയമപരമായ നടപടികളോട് പൂര്‍ണമായും സഹകരിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടി വന്നു. ഇതാണ് സംഭവമെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. ഈ വിഷയവും ഇതിലെ വ്യവഹാരങ്ങളും ഇതോടു കൂടി പൂര്‍ണമായും അവസാനിക്കുകയും ചെയ്തതയായും ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു.

ആലപ്പുഴ: സാമ്പത്തികതട്ടിപ്പ് കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് ഒരുകോടി തട്ടിയെടുത്താന്നാണ് കേസ്. ആലപ്പുഴയിലെ ശ്രീവത്സം ഗ്രൂപ്പില്‌നിന്ന് സിനിമ നിര്‍മിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കോടി രൂപ ശ്രീകുമാര്‍ വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് സിനിമാക്കാര്യത്തിലൊന്നും പുരോഗതി ഇല്ലാതിരുന്നപ്പോള്‍ പല കാരണങ്ങളും പറഞ്ഞ് ശ്രീകുമാര്‍ ഒഴിവാക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ശ്രീകുമാര്‍ മേനോന്റെ മുന്‍കൂര്‍ ജാമ്യവും തള്ളിയതോടെയാണ് അറസ്റ്റുണ്ടായത്.

ചെന്നൈ: തമിഴ് ഹാസ്യനടന്‍ പാണ്ഡു ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ കോവിഡ് ബാധിച്ച് മരിച്ചു. എഴുപത്തി നാല് വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കുമുദവും കോവിഡ് ബാധിച്ച് ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.മാനവന്‍, നടികര്‍, ഗില്ലി, അയ്യര്‍ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളില്‍ പാണ്ഡു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത നിലൈ മാറും ആണ് അവസാന ചിത്രം. പ്രഭു, പഞ്ചു, പിന്റു എന്നിവരാണ് മക്കള്‍.

തിരുവനന്തപുരം : കമല്‍ഹാസനേയും അനുയായികളേയും കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്. സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍ ജി ഇലക്ഷനില്‍ തോറ്റു. കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി വനതി ശ്രീനിവാസന്‍ ജിയോട് വന്‍ പരാജയം ഏറ്റു വാങ്ങുകയായിരുന്നു.

നിലവില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തമിഴ്‌നാട് മുഴുവന്‍ നിന്നിട്ടും ഒരിടത്തു പോലും ജയിക്കുവാന്‍ പറ്റിയില്ലെ’ന്നാണ് കഴിഞ്ഞ ദിവസം സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ കമല്‍ഹാസന്റെ ആരാധകര്‍ സന്തോഷ് പണ്ഡിറ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

‘കമല്‍ ഹസന്‍ ജിയുടെ പാര്‍ട്ടിയുടെ കടുത്ത ആരാധകര്‍ എന്നെ പൊങ്കാല ഇടുന്നുണ്ടേ, പ്രകടനങ്ങള്‍ക്ക് മാത്രമേ വിലക്കുള്ളൂ, പൊട്ടികരയുന്നതിനു യാതൊരു വിലക്കുമില്ല, അകലം പാലിച്ച് മാറി നിന്ന് കരയുക’ എന്ന് പറഞ്ഞുകൊണ്ടാണ് പൊങ്കലയ്‌ക്കെതിരെ സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

കേരളത്തെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ ചോദ്യമുയര്‍ന്നതോടെ പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം എന്ന് പറഞ്ഞ് ഒരു നെടുനീളന്‍ പോസ്റ്റും അദ്ദേഹം ഇട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ ബംഗാളിലെ വിജയത്തില്‍ മമത ബാനര്‍്ജിയേയും അഭിനന്ദിച്ചിട്ടുണ്ട്.ഇടതുപക്ഷത്തിന് ഇനി വലിയ ഉത്തരവാദിത്വമാണെന്നും ഇനി യുഡിഎഫി ല്‍ വലിയ പൊട്ടിത്തെറി ഉണ്ടാകാതെയും, ചില നേതാക്കള്‍ പാര്‍ട്ടി മാറാതെയും നോക്കേണ്ട ഭാരിച്ച ഉത്തരവാദിത്വവും നേതാക്കള്‍ക്ക് ആണെന്നും തോറ്റവരൊന്നും വിഷമിക്കരുതെന്നും വിജയിച്ചവര്‍ കക്ഷി രാഷ്ട്രീയം നോക്കാതെ ജനങ്ങളെ സേവിക്കുക എന്നും സന്തോഷ് കുറിച്ചിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയില്‍ തീയേറ്ററുകൾ വീണ്ടും അടച്ച സാഹചര്യത്തില്‍ പുത്തന്‍ റിലീസുകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. തീയേറ്ററുകളില്‍ ഏതാനും ദിവസങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും കോവിഡ് കൂടിയതോടെ തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ച ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്.

മമ്മൂട്ടി കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി വേഷമിട്ട വണ്‍ നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസ് ചെയ്തത്. പ്രീസ്റ്റിനു ശേഷം മമ്മൂട്ടിയുടേതായി ഒടിടിയില്‍ റിലീസിനെത്തുന്ന ചിത്രം കൂടിയാണ് വണ്‍.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമാണ്. ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്. മാര്‍ച്ച് 26നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.

ഏപ്രില്‍ 9 ന് ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് കര്‍ണന്‍. ചിത്രം ഇന്ത്യയൊട്ടാകെ പ്രദര്‍ശനത്തിനെത്തിയിരുന്നു. ലാല്‍, രജിഷ വിജയന്‍, യോഗി ബാബു, ഗൗരി ജി കിഷണ്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. മെയ് 6 ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

ബോളിവുഡിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ സല്‍മാന്‍ ഖാന്‍ രാധെ സീ പ്ലെക്‌സില്‍ മെയ് 13 ന് റിലീസ് ചെയ്യും. പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക ദിഷ പട്ടാണിയാണ് .

രാകുല്‍ പ്രീത് സിംഗ്, അര്‍ജുന്‍ കപൂര്‍ എന്നിവര്‍ പ്രധാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് സര്‍ദാര്‍ കാ ഗ്രാന്റ്‌സണ്‍. മെയ് 18 ന് ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്യും.

കാര്‍ത്തി നായകനായ സുല്‍ത്താന്‍ മെയ് 2 ന് ആഹാ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യും. ഏപ്രില്‍ 2 നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഭാഗ്യരാജ് കണ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സുല്‍ത്താനിലെ നായിക രശ്മിക മന്ദാനയാണ്. ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ റെമോയുടെ സംവിധായകനാണ് ഭാഗ്യരാജ് കണ്ണന്‍.

ചെന്നൈ: തമിഴ്‌നാട് ബിജെപി നേതാക്കള്‍ തന്റെ ഫോണ്‍ ചോര്‍ത്തിയെന്നും, കുടുംബത്തിനടക്കം വധഭീഷണി നടത്തിയെന്നും ആരോപിച്ച് നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത്. ട്വീറ്റിലൂടെയാണ് നടന്‍ ഇക്കാര്യം അറിയിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകള്‍

എന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബി.ജെ.പി. അംഗങ്ങള്‍ ചോര്‍ത്തി. 500ലധികം ഫോണ്‍കോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാത്തിലും എനിക്കും കുടുംബത്തിനും എതിരേ വധഭീഷണി, ബലാത്സംഗ ഭീഷണി, അസഭ്യവര്‍ഷം തുടങ്ങിയവയാണ്. എല്ലാ കോളുകളും ഞാന്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബി.ജെ.പി. ലിങ്കും, ഡി.പിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാന്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും.’ സിദ്ധാര്‍ഥ് കുറിച്ചു’.

irfan

അന്താരാഷ്ട്ര സിനിമാ പ്രേമികള്‍ക്ക് പരിചിതനായ ഇര്‍ഫാന്‍ ഖാന്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29-ന് മുംബൈയില്‍ വച്ചാണ് വിടവാങ്ങിയത്. ഓസ്‌കാര്‍ അവാര്‍ഡ് നിശയില്‍
ഇന്‍ മെമ്മോറിയം എന്ന പ്രത്യേക സെഗ്മന്റിലൂടെ 93-ാമത് അക്കാദമി അവാര്‍ഡ് ദാന ചടങ്ങില്‍ അതുല്യനായ ഹിന്ദി ചലച്ചിത്ര നടന്‍ ഇര്‍ഫാന്‍ ഖാനെയും കോസ്റ്റ്യൂം ഡിസൈനര്‍ ഭാനു അത്തയ്യയെയും അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രമായ ‘സലാം ബോംബെ’ ഓസ്‌കര്‍ അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നിവ ഉള്‍പ്പെടെ എട്ട് ഓസ്‌കാര്‍ അവാര്‍ഡുകളാണ് സ്ലംഡോഗ് മില്യണയര്‍ വാരിക്കൂട്ടിയത്. ലൈഫ്ഓഫ് പൈയ്ക്ക് നാല് ഓസ്‌കര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഓസ്‌കാര്‍ നേടിയ നിരവധി സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ഇര്‍ഫാന്‍ ഖാന്‍ തനിക്ക് എന്നെങ്കിലും ഒരു ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചാല്‍ അത് എവിടെ സൂക്ഷിക്കുമെന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.

ഇര്‍ഫാന്റെ വാക്കുകള്‍- ‘ഒരുപാട് അവാര്‍ഡുകള്‍ നേടുക എന്നത് ചെറിയൊരു കാര്യമാണ്. എന്നാല്‍ ആ അവാര്‍ഡ് (ഓസ്‌കര്‍) എല്ലാത്തിനെയും മാറ്റിമറിക്കുന്ന ഒന്നാണ്. ഒരു അഭിനേതാവിന്റെ മുന്നിലെ എല്ലാ സാധ്യതകളെയും തുറന്നിടുന്ന അവാര്‍ഡ് ആയിരിക്കും അത്. അത് ഞാന്‍ കുളിമുറിയില്‍ സൂക്ഷിക്കില്ല എന്നെനിക്കറിയാം. അത് എപ്പോഴെങ്കിലും എന്നെത്തേടി വരികയാണെങ്കില്‍ അതിന് വേണ്ട സ്ഥലവും കൂടെ വരും. അതിന് വേണ്ട ഇടം അത് തന്നെ കണ്ടെത്തും.