കോവിഡ് പ്രതിസന്ധിയില്‍ തീയേറ്ററുകൾ വീണ്ടും അടച്ച സാഹചര്യത്തില്‍ പുത്തന്‍ റിലീസുകള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. തീയേറ്ററുകളില്‍ ഏതാനും ദിവസങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും കോവിഡ് കൂടിയതോടെ തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ച ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്.
മമ്മൂട്ടി കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി വേഷമിട്ട വണ്‍ നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്. പ്രീസ്റ്റിനു ശേഷം മമ്മൂട്ടിയുടേതായി ഒടിടിയില്‍ റിലീസിനെത്തുന്ന ചിത്രം കൂടിയാണ് വണ്‍.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമാണ്. ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്. മാര്‍ച്ച് 26നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.
ഏപ്രില്‍ 9 ന് ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് കര്ണന്. ചിത്രം ഇന്ത്യയൊട്ടാകെ പ്രദര്‍ശനത്തിനെത്തിയിരുന്നു. ലാല്‍, രജിഷ വിജയന്, യോഗി ബാബു, ഗൗരി ജി കിഷണ്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. മെയ് 6 ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.
ബോളിവുഡിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ സല്മാന് ഖാന് രാധെ സീ പ്ലെക്സില്‍ മെയ് 13 ന് റിലീസ് ചെയ്യും. പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക ദിഷ പട്ടാണിയാണ് .
രാകുല്‍ പ്രീത് സിംഗ്, അര്ജുന് കപൂര്‍ എന്നിവര്‍ പ്രധാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് സര്‍ദാര്‍ കാ ഗ്രാന്റ്സണ്‍. മെയ് 18 ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.
കാര്‍ത്തി നായകനായ സുല്‍ത്താന്‍ മെയ് 2 ന് ആഹാ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. ഏപ്രില്‍ 2 നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഭാഗ്യരാജ് കണ്ണന് രചനയും സംവിധാനവും നിര്‍വഹിച്ച സുല്‍ത്താനിലെ നായിക രശ്മിക മന്ദാനയാണ്. ശിവകാര്ത്തികേയന് നായകനായെത്തിയ റെമോയുടെ സംവിധായകനാണ് ഭാഗ്യരാജ് കണ്ണന്.