കമല്‍ഹാസനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം : കമല്‍ഹാസനേയും അനുയായികളേയും കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്. സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍ ജി ഇലക്ഷനില്‍ തോറ്റു. കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി വനതി ശ്രീനിവാസന്‍ ജിയോട് വന്‍ പരാജയം ഏറ്റു വാങ്ങുകയായിരുന്നു.

നിലവില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തമിഴ്‌നാട് മുഴുവന്‍ നിന്നിട്ടും ഒരിടത്തു പോലും ജയിക്കുവാന്‍ പറ്റിയില്ലെ’ന്നാണ് കഴിഞ്ഞ ദിവസം സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ കമല്‍ഹാസന്റെ ആരാധകര്‍ സന്തോഷ് പണ്ഡിറ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

‘കമല്‍ ഹസന്‍ ജിയുടെ പാര്‍ട്ടിയുടെ കടുത്ത ആരാധകര്‍ എന്നെ പൊങ്കാല ഇടുന്നുണ്ടേ, പ്രകടനങ്ങള്‍ക്ക് മാത്രമേ വിലക്കുള്ളൂ, പൊട്ടികരയുന്നതിനു യാതൊരു വിലക്കുമില്ല, അകലം പാലിച്ച് മാറി നിന്ന് കരയുക’ എന്ന് പറഞ്ഞുകൊണ്ടാണ് പൊങ്കലയ്‌ക്കെതിരെ സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

കേരളത്തെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ ചോദ്യമുയര്‍ന്നതോടെ പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം എന്ന് പറഞ്ഞ് ഒരു നെടുനീളന്‍ പോസ്റ്റും അദ്ദേഹം ഇട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ ബംഗാളിലെ വിജയത്തില്‍ മമത ബാനര്‍്ജിയേയും അഭിനന്ദിച്ചിട്ടുണ്ട്.ഇടതുപക്ഷത്തിന് ഇനി വലിയ ഉത്തരവാദിത്വമാണെന്നും ഇനി യുഡിഎഫി ല്‍ വലിയ പൊട്ടിത്തെറി ഉണ്ടാകാതെയും, ചില നേതാക്കള്‍ പാര്‍ട്ടി മാറാതെയും നോക്കേണ്ട ഭാരിച്ച ഉത്തരവാദിത്വവും നേതാക്കള്‍ക്ക് ആണെന്നും തോറ്റവരൊന്നും വിഷമിക്കരുതെന്നും വിജയിച്ചവര്‍ കക്ഷി രാഷ്ട്രീയം നോക്കാതെ ജനങ്ങളെ സേവിക്കുക എന്നും സന്തോഷ് കുറിച്ചിട്ടുണ്ട്.