ഓസ്‌കാര്‍ കിട്ടിയാല്‍ എവിടെ സൂക്ഷിക്കും: വൈറലായി ഇര്‍ഫാന്റെ വാക്കുകള്‍

irfan

അന്താരാഷ്ട്ര സിനിമാ പ്രേമികള്‍ക്ക് പരിചിതനായ ഇര്‍ഫാന്‍ ഖാന്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29-ന് മുംബൈയില്‍ വച്ചാണ് വിടവാങ്ങിയത്. ഓസ്‌കാര്‍ അവാര്‍ഡ് നിശയില്‍
ഇന്‍ മെമ്മോറിയം എന്ന പ്രത്യേക സെഗ്മന്റിലൂടെ 93-ാമത് അക്കാദമി അവാര്‍ഡ് ദാന ചടങ്ങില്‍ അതുല്യനായ ഹിന്ദി ചലച്ചിത്ര നടന്‍ ഇര്‍ഫാന്‍ ഖാനെയും കോസ്റ്റ്യൂം ഡിസൈനര്‍ ഭാനു അത്തയ്യയെയും അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രമായ ‘സലാം ബോംബെ’ ഓസ്‌കര്‍ അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നിവ ഉള്‍പ്പെടെ എട്ട് ഓസ്‌കാര്‍ അവാര്‍ഡുകളാണ് സ്ലംഡോഗ് മില്യണയര്‍ വാരിക്കൂട്ടിയത്. ലൈഫ്ഓഫ് പൈയ്ക്ക് നാല് ഓസ്‌കര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഓസ്‌കാര്‍ നേടിയ നിരവധി സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ഇര്‍ഫാന്‍ ഖാന്‍ തനിക്ക് എന്നെങ്കിലും ഒരു ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചാല്‍ അത് എവിടെ സൂക്ഷിക്കുമെന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.

ഇര്‍ഫാന്റെ വാക്കുകള്‍- ‘ഒരുപാട് അവാര്‍ഡുകള്‍ നേടുക എന്നത് ചെറിയൊരു കാര്യമാണ്. എന്നാല്‍ ആ അവാര്‍ഡ് (ഓസ്‌കര്‍) എല്ലാത്തിനെയും മാറ്റിമറിക്കുന്ന ഒന്നാണ്. ഒരു അഭിനേതാവിന്റെ മുന്നിലെ എല്ലാ സാധ്യതകളെയും തുറന്നിടുന്ന അവാര്‍ഡ് ആയിരിക്കും അത്. അത് ഞാന്‍ കുളിമുറിയില്‍ സൂക്ഷിക്കില്ല എന്നെനിക്കറിയാം. അത് എപ്പോഴെങ്കിലും എന്നെത്തേടി വരികയാണെങ്കില്‍ അതിന് വേണ്ട സ്ഥലവും കൂടെ വരും. അതിന് വേണ്ട ഇടം അത് തന്നെ കണ്ടെത്തും.